Local
-
സ്പോര്‍ട്സ് സ്‌കൂളുകളിലേക്കുള്ള തെരഞ്ഞെടുപ്പ്: ജില്ലയിൽ മൂന്നിടത്ത് സെലക്ഷന്‍ ട്രയല്‍സ്
കോട്ടയം: സംസ്ഥാന കായിക വകുപ്പിനു കീഴില്‍ തിരുവനന്തപുരം ജി.വി.രാജ സ്പോര്‍ട്സ് സ്‌കൂള്‍, കണ്ണൂര്‍ സ്പോര്‍ട്സ് സ്‌കൂള്‍, തൃശൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്കുള്ള കോട്ടയം ജില്ലയിലെ സെലക്ഷന്‍ ട്രയല്‍സ് 10നും 11നും നടക്കും. (10-02-2023, 11-02-2023). 10ന് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളെജിലുമാണ് ട്രയൽസ് നടക്കുന്നത്. 11ന് ചങ്ങനാശ്ശേരി എസ് ബി കോളജിലാണ് ട്രയൽസ് സംഘടിപ്പിക്കുന്നത്. രാവിലെ എട്ടു മണി മുതല്‍ ട്രയല്‍സ് ആരംഭിക്കും. ജില്ലാ അടിസ്ഥാനത്തിലല്ല ട്രയല്‍സ് സംഘടിപ്പിക്കുന്നത്. ഏതു ജില്ലക്കാരായ വിദ്യാര്‍ഥികള്‍ക്കും ട്രയല്‍സില്‍ പങ്കെടുക്കാം. ആറു മുതല്‍ 11വരെയുള്ള ക്ലാസുകളിലേക്കുള്ള വിദ്യാര്‍ഥികള്‍ക്കു വേണ്ടിയാണ് ട്രയല്‍സ് നടത്തുന്നത്. 9,10 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സംസ്ഥാനതലത്തില്‍ മെഡല്‍ നേടിയവര്‍ക്കു മാത്രമാണ് പ്രവേശനം അനുവദിക്കുക. അത്ലറ്റിക്സ്, ബോക്സിങ്, ജൂഡോ, ക്രിക്കറ്റ് (പെണ്‍കുട്ടികള്‍), തായ്ക്കോണ്ടോ (പെണ്‍കുട്ടികള്‍), വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍, ഹോക്കി, റെസ്ലിങ്ങ് എന്നീ ഇനങ്ങളിലേക്കാണ് ട്രയല്‍സ് നടത്തുന്നത്. ഫുട്ബോളിനുള്ള സെലക്ഷന്‍ ട്രയല്‍ ഇതിനോടൊപ്പം ഉണ്ടായിരിക്കില്ല. ട്രയല്‍സില്‍ പങ്കെടുക്കാനെത്തുന്ന കുട്ടികള്‍ ജനന…
Read More » -
കണ്ണൂരിലെ പുഷ്‌പോത്സവം സന്ദർശകർക്കു വസന്തമായി, ‘നിഷാദിന്റെ പക്ഷികൾ’ മനസ്സിൽ ചേക്കേറി
കണ്ണൂരിലെ പുഷ്‌പോത്സവ നഗരിയിൽ വേറിട്ട കാഴ്‌ചയൊരുക്കി നിഷാദ് ഇശാൽ. നിഷാദ് പകർത്തിയ വ്യത്യസ്‌ത ഇനം പക്ഷികളുടെ 48 ഫോട്ടോകളാണ് സന്ദർശകരുടെ മനസ്സിൽ ചേക്കേറിയത്. പൂക്കളെയും ചെടികളെയും തേടിയെത്തിയവർ വിവിധ ഇനം പക്ഷികളെയും അറിഞ്ഞാണ് മടങ്ങിയത്. എം.എആർ.സിയാണ് പ്രദർശനം സംഘടിപ്പിച്ചത്. മലബാർ അവയർനെസ് ആൻഡ് റെസ്‌ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫ് (എംഎആർസി) എന്ന വന്യജീവി സംഘടനയിലെ പക്ഷിനിരീക്ഷണ വിഭാഗം കോഡിനേറ്ററാണ് നിഷാദ്. മൂന്ന് വർഷത്തെ പക്ഷി നിരീക്ഷത്തിനിടയിയിൽ 430 ഇനത്തിൽപ്പെട്ട 30,000 പക്ഷികളെ നിഷാദ് ഫോട്ടോയിൽ പകർത്തിയിട്ടുണ്ട്. ആഫ്രിക്കയിൽനിന്ന് കേരളത്തിൽ ദേശാടനത്തിനെത്തുന്ന അമൂർ ഫാൽക്കൺ, കടലിന്റെ നടുവിൽ കണ്ടുവരുന്ന റെഡ് റെക്ക്‌ഡ് ഫാലമോസ് (പമ്പര കാട), 14,000 കിലോമീറ്റർ തുടർച്ചയായി സഞ്ചരിച്ച് കേരളത്തിലെത്തുന്ന ബാർടെയ്‌ൽഡ് ഗോഡ്‌വിറ്റ്, സാൻഡ് ഫ്‌ളോവർ വിഭാഗത്തിൽപ്പെട്ട കെന്റിഷ് ഫ്‌ളോവർ, ക്രാബ് ഫ്‌ളോവർ എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു. പരുന്ത് വിഭാഗത്തിൽപ്പെട്ട യുറേഷ്യൻ കെസ്‌ട്രൽ, സൈബീരിയയിൽനിന്നുള്ള സൈബീരിയൻ സ്‌റ്റോൺ ചാറ്റ്, വംശനാശ ഭീഷണി നേരിടുന്ന വേഴാമ്പൽ ഇനങ്ങളായ ഗ്രേറ്റ് തിക്കിനി,…
Read More » -
ഒരു പൂവന്‍ കോഴിക്ക് 34000 രൂപ, കണ്ണൂര്‍ ഇരിട്ടിയിലെ ഉത്സവ പറമ്പിൽ നടന്ന ലേലത്തിൽ പൂവന്‍ കോഴിക്ക് പൊന്നിൻ വില
ഇരിട്ടിക്കടുത്ത് പെരുമ്പറമ്പ് പുതിയ ഭഗവതി ക്ഷേത്രത്തിലെ തിറയോടനുബന്ധിച്ച് നടത്തിയ ലേലത്തിൽ ഒരു പൂവന്‍ കോഴിയെ വാങ്ങിയത് അവിശ്വസിനീയമായ വിലയ്ക്ക്…. 34000 രൂപയ്ക്ക്…! രണ്ട് മണിക്കൂറിലേറെ നീണ്ട വീറും വാശിയും നിറഞ്ഞ ലേലത്തിൽ പൂവന്‍ കോഴി താരമായി. 10രൂപയില്‍ തുടങ്ങിയ ലേലം വിളി ആവേശവും വാശിയും അണപൊട്ടിയതോടെ 20000ത്തില്‍ എത്തി. പിന്നീടുള്ള ലേലം വിളിക്ക് സംഘാടകര്‍ 1000 രൂപ വീതമെന്ന് നിശ്ചയിച്ചു. എന്നിട്ടും വിട്ടുകൊടുക്കാനാകാതെ വാശിയോടെ ആളുകള്‍ സംഘങ്ങളായി രംഗത്തെത്തുകയായിരുന്നു. ഇളന്നീര്‍ എഫ്.ബി കൂട്ടായ്മയാണ് നാലു കിലോ വരുന്ന പൂവ്വന്‍ കോഴിയെ 34,000 രൂപ നല്‍കി സ്വന്തമാക്കിയത്. പി അശോകന്‍, വി കെ സുനീഷ്, വി പി മഹേഷ്, കെ ശരത്, എം ഷിനോജ്, എം പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് ലേലം നടന്നത്. 34,000 രൂപയ്ക്ക് കോഴിയെ വിൽക്കുന്നത് ആദ്യമായിട്ടാണെന്ന് ഉത്സവ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ലേലം തുടങ്ങുന്ന സമയത്ത് കുറച്ച് കാണികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ലേലം വാശിയേറിയതോടെ നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍…
Read More » -
ഒരു പൂവന്‍ കോഴിക്ക് 34000 രൂപ, കണ്ണൂര്‍ ഇരിട്ടിയിലെ ഉത്സവ പറമ്പിൽ നടന്ന ലേലത്തിൽ പൂവന്‍ കോഴിക്ക് പൊന്നിൻ വില
ഇരിട്ടിക്കടുത്ത് പെരുമ്പറമ്പ് പുതിയ ഭഗവതി ക്ഷേത്രത്തിലെ തിറയോടനുബന്ധിച്ച് നടത്തിയ ലേലത്തിൽ ഒരു പൂവന്‍ കോഴിയെ വാങ്ങിയത് അവിശ്വസിനീയമായ വിലയ്ക്ക്…. 34000 രൂപയ്ക്ക്…! രണ്ട് മണിക്കൂറിലേറെ നീണ്ട വീറും വാശിയും നിറഞ്ഞ ലേലത്തിൽ പൂവന്‍ കോഴി താരമായി. 10 രൂപയില്‍ തുടങ്ങിയ ലേലം വിളി ആവേശവും വാശിയും അണപൊട്ടിയതോടെ 20000ത്തില്‍ എത്തി. പിന്നീടുള്ള ലേലം വിളിക്ക് സംഘാടകര്‍ 1000 രൂപ വീതമെന്ന് നിശ്ചയിച്ചു. എന്നിട്ടും വിട്ടുകൊടുക്കാനാകാതെ വാശിയോടെ ആളുകള്‍ സംഘങ്ങളായി രംഗത്തെത്തുകയായിരുന്നു. ഇളന്നീര്‍ എഫ്.ബി കൂട്ടായ്മയാണ് നാലു കിലോ വരുന്ന പൂവ്വന്‍ കോഴിയെ 34,000 രൂപ നല്‍കി സ്വന്തമാക്കിയത്. പി അശോകന്‍, വി കെ സുനീഷ്, വി പി മഹേഷ്, കെ ശരത്, എം ഷിനോജ്, എം പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് ലേലം നടന്നത്. 34,000 രൂപയ്ക്ക് കോഴിയെ വിൽക്കുന്നത് ആദ്യമായിട്ടാണെന്ന് ഉത്സവ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ലേലം തുടങ്ങുന്ന സമയത്ത് കുറച്ച് കാണികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ലേലത്തിന് വാശിയേറിയതോടെ നാട്ടുകാര്‍…
Read More » -
പ്ലസ് ടു വിദ്യാർഥിനി വീട്ടമ്മയെ അടിച്ചു വീഴ്ത്തി സ്വർണമാലയും കമ്മലും മോഷ്ടിച്ചു, കാമുകന് മൊബൈൽ ഫോൺ വാങ്ങാനായിരുന്നു മോഷണം
കാമുകന് സ്മാർട് ഫോൺ വാങ്ങാനുള്ള പണത്തിനായി പ്ലസ് ടു വിദ്യാർഥിനി വീട്ടമ്മയെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി സ്വർണമാലയും കമ്മലും കവർന്നു. സൗത്ത് പായിപ്ര കോളനിക്കു സമീപം ജ്യോതിസിൽ ജലജയെ (59) ആണ് വിദ്യാർഥിനി അടിച്ചു വീഴ്ത്തിയത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജലജ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.l ചൊവ്വാഴ്ച ഉച്ചയോടെയാണു സംഭവം. ജലജ ഒറ്റയ്ക്കായിരുന്നു. വീട്ടിൽ എത്തിയ വിദ്യാർഥിനി ജലജയുടെ തലയുടെ പിന്നിൽ ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. മാലയും കമ്മലും കവർന്ന ശേഷം വിദ്യാർഥിനി കടന്നുകളഞ്ഞു. വിദ്യാർഥിനിയെക്കുറിച്ചുള്ള വിവരങ്ങൾ ജലജ നാട്ടുകാരോടു നേരത്തെ പറഞ്ഞിരുന്നു. തുടർന്നു പൊലീസ് വീട്ടിൽ എത്തി അന്വേഷിച്ചപ്പോൾ വിദ്യാർഥിനി ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീടു സമ്മതിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
Read More » -
ആകാശം മുട്ടെ പറക്കും മുളിയാറിലെ കുട്ടികള്‍, നാളെ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക്; മുഖ്യമന്ത്രി അടക്കമുള്ളവരെ സന്ദര്‍ശിക്കും
കാസര്‍കോട്: മുളിയാര്‍ സി.ഡി.എസിലെ ഒരുകൂട്ടം ബാലസഭാംഗങ്ങള്‍ വിമാന യാത്രയ്ക്ക് ഒരുങ്ങുന്നു. ‘ആകാശത്തൊരു കുട്ടിയാത്ര’ എന്ന പേരില്‍ ബാലസഭാ അംഗങ്ങള്‍ക്കായി പരിപാടി സംഘടിപ്പിക്കുന്നത് കുടുംബശ്രീ സി.ഡി.എസാണ്. വിമാനയാത്ര ചെയ്യാന്‍ ആഗ്രഹമുള്ള ബാലസഭാംഗങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുകയും പരീക്ഷ നടത്തി വിജയിക്കുന്നവരെ യാത്രയ്ക്ക് തിരഞ്ഞെടുക്കുകയുമായിരുന്നു. 26 അപേക്ഷകളാണ് ലഭിച്ചത്. 21 പേര്‍ പങ്കെടുത്ത എഴുത്ത് പരീക്ഷയില്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ 6 പേരെയും സംവരണ അടിസ്ഥാനത്തില്‍ 5 കുട്ടികളെയും തിരഞ്ഞെടുത്തു. നാളെ വൈകിട്ട് മൂന്ന് മണിക്ക് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരം വരെയാകും വിമാനയാത്ര. 9 വ്യാഴാഴ്ച സെക്രട്ടറിയേറ്റ് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, കുടുബശ്രീ ഇഡി എന്നിവരെ കണ്ട് ബാലസഭ കുട്ടികള്‍ തയ്യാറാക്കിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് കൈമാറും. വിമാനയാത്രയ്ക്ക് ആവശ്യമാകുന്ന തുക പൂര്‍ണ്ണമായും സംഭാവനയായാണ് കണ്ടെത്തിയത്. തിരുവനന്തപുരത്ത് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത് കെ എസ് ഇ ബി എംപ്ലോയീസ് യൂണിയന്റെ സഹായത്താലാണ്. വിശ്രുത് പ്രഭാകരന്‍, കെ. കൃഷ്‌ണേന്തു, സി.കെ.പി. സനിത്ത്, വിമായ, കെ.ആര്‍. ശിവരാജ്, ആദിത്യ…
Read More » -
പൊലീസുകാരന് കുത്തേറ്റു, വടകരയ്ക്കടുത്ത് ഏറാമലയിൽ പൊലീസുകാരെ അക്രമിച്ചത് ചീട്ട് കളി സംഘം
വടകര: ഏറാമലയിൽ പൊലീസുകാരന് കുത്തേറ്റു. ഏറാമല മണ്ടോള്ളതിൽ ക്ഷേത്രോത്സവത്തിനിടെ ചീട്ട് കളി സംഘത്തെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് അക്രമം ഉണ്ടായത്. എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ നടുവണ്ണൂർ സ്വദേശി അഖിലേഷിനാണ് ( 33 ) കുത്തേറ്റത്. കുത്തിയ പ്രതിയെ ഒരു സംഘം ബലമായി മോചിപ്പിച്ചു. പ്രതിയെ തിരിച്ചറിഞ്ഞെന്നും ഉടൻ പിടികൂടുമെന്നും എടച്ചേരി പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ക്ഷേത്ര പരിസരത്ത് ചീട്ടുകളി നടക്കുന്നുണ്ട് എന്ന വിവരം കിട്ടിയ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയത്. ഈ സമയത്താണ് അഖിലേഷിന് കുത്തേറ്റത് ഉടനടി ഓർക്കാട്ടേരി ആശ ക്ലീനിക്കിലെത്തിക്കുകയും പ്രാഥമിക ചികിത്സ നൽകി കോഴിക്കോട് മെഡിക്കൽ കോളജിൽ കൊണ്ടുപോവുകയും ചെയ്തു.
Read More » -
പണം ചോദിച്ചിട്ട് കൊടുത്തില്ല; ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവ് അറസ്റ്റില്‍
കോട്ടയം: മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂര്‍ പ്ലാമ്മുട് ഭാഗത്ത് കോട്ടപ്പുറത്ത് വീട്ടില്‍ സി.കെ സുരേഷ് (46) എന്നയാളെയാണ് മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ രണ്ടാം തീയതി തന്റെ ഭിന്നശേഷിക്കാരനായ മകന്‍ മേത്താപറമ്പ് ഭാഗത്ത് നടത്തുന്ന പെട്ടിക്കടയില്‍ എത്തി മകനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇയാളുടെ ഭാര്യ ഭിന്നശേഷിക്കാരനായ മകനൊപ്പപ്പമാണ് താമസിച്ചിരുന്നത്. ഇതില്‍ ഇയാള്‍ക്ക് വിരോധം നിലനിന്നിരുന്നു. പെട്ടിക്കടയില്‍ എത്തിയ ഇയാള്‍ മകനോട് പണം ചോദിക്കുകയും മകന്‍ പണം കൊടുക്കാന്‍ വിസമ്മതിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും ഇയാള്‍ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മകനെ ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ സംഭവസ്ഥലത്ത് നിന്ന് ഒളിവില്‍ പോവുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് മണര്‍കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാള്‍ ഇടുക്കി ജില്ലയിലെ കമ്പിളികണ്ടം, ചിന്നാര്‍ എന്നിവിടങ്ങളില്‍ ഉള്ളതായി മനസ്സിലാക്കുകയും തുടര്‍ന്ന്…
Read More » -
ശൗചാലയ മാലിന്യം നിക്ഷേപിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍.
കോട്ടയം: ഈരാറ്റുപേട്ടയില്‍ ശൗചാലയ മാലിന്യം നിക്ഷേപിച്ച് കടന്നുകളഞ്ഞ കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തൈക്കാട്ടുശ്ശേരി തോട്ടുചിറയില്‍ വീട്ടില്‍ സഹദേവന്‍ മകന്‍ സിജു (35), ആലപ്പുഴ തൈക്കാട്ടുശ്ശേരി പുത്തന്‍വെളി വീട്ടില്‍ കുഞ്ഞുമണി മകന്‍ കുട്ടന്‍ എന്ന് വിളിക്കുന്ന വിനീത് (27), ആലപ്പുഴ തൈക്കാട്ടുശ്ശേരി കണിയംവെളി വീട്ടില്‍ കൃഷ്ണന്‍ മകന്‍ സജീവ് .കെ(41) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇന്നലെ വെളുപ്പിനെ 12.30 മണിയോടെ തലപ്പലം കീഴമ്പാറ ഭാഗത്തുള്ള മീനച്ചിലാറ്റിലേക്കുള്ള കൈത്തോട്ടില്‍ ടാങ്കര്‍ ലോറിയില്‍ കക്കൂസ് മാലിന്യം തള്ളിയ ശേഷം കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷന്‍ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യന്‍, എസ്.ഐ വിഷ്ണു വി.വി, ഷാബു മോന്‍ ജോസഫ്, സി.പി.ഓ മാരായ ജിനു കെ.ആര്‍, ശ്യാം കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.
Read More » -
മീനടം ശ്രീനാരായണപുരം ആദിത്യപുരം വിഷ്ണു ക്ഷേത്രത്തിലെ തിരുവുത്സവം: ഗുരുകുലം കുട്ടികളുടെ വിവിധ കലാ പരിപാടികൾ നടത്തി
മീനടം: ശ്രീനാരായണപുരം ആദിത്യപുരം വിഷ്ണു ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ മൂന്നാം ദിനം എസ്.എൻ.ഡി.പി. യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഗുരുകുലം കുട്ടികളുടെ വിവിധ കലാ പരിപാടികൾ നടത്തി. ഗുരുകുലം അധ്യാപികമാരായ സിന്ധു വിശ്വൻ, തുളസി തങ്കച്ചൻ, മഞ്ജു വിജു എന്നിവരെ ആദരിച്ചു. കഴിഞ്ഞ ഒരു വർഷകാലം ഏറ്റവും കൂടുതൽ ഗുരുകുലം ക്ലാസ്സുകളിൽ പങ്കെടുത്ത ദേവാശ് ജെ മുണ്ടിയാക്കാലന് പുരസ്‌കാരം നൽകി. യൂത്ത് മൂവ്മെന്റ് ആക്ടിങ് പ്രസിഡന്റ് ഗോകുൽ കാട്ടുമറ്റം, സെക്രട്ടറി മഹേഷ് കല്ലുറുമ്പിൽ, ആദർശ് കിളിരുതയിൽ, ജിദേവ് കുറുക്കുന്നേൽ, ശ്രീകാന്ത് മണ്ണൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Read More »