LocalNEWS

വീട്ടമ്മ ഭര്‍തൃഗൃഹത്തില്‍  പൊള്ളലേറ്റ് മരിച്ച നിലയില്‍

   തൃശൂര്‍ അന്തിക്കാട് പഴുവിൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം വീട്ടമ്മയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മൂത്തേരി ദീപുവിന്റെ ഭാര്യ സ്മിതയാണ് മരിച്ചത്. തീകൊളുത്തി ആത്മഹത്യ ചെയ്തതാണ് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പൂര്‍ണ്ണമായും കത്തിയ നിലയിലാണ്.

കോഴിക്കോട് സ്വദേശിനിയാണ് സ്മിത. എല്‍.എല്‍.ബിക്ക് പഠിക്കുന്ന മകളോടൊപ്പം ബാംഗ്ലൂരിലായിരുന്നു താമസം. ഒരാഴ്ച്ച മുമ്പ് നാട്ടിലെത്തി മകളെ കോഴിക്കോടെ തറവാട്ട് വീട്ടിലാക്കിയ ശേഷം പഴുവിലെ ഭര്‍തൃഗൃഹത്തില്‍ എത്തിയതായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട് തൊട്ടടുത്തുള്ള വീട്ടില്‍ താമസിക്കുന്ന സഹോദരന്‍ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.

ഈ സമയം ഭര്‍ത്താവ് ദീപു സ്ഥലത്തില്ലായിരുന്നു. അന്തിക്കാട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
മരിച്ച സ്മിത ഡിപ്രഷന് മരുന്ന് കഴിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി. സംഭവം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്

Back to top button
error: