Local

  • താൽകാലികമായി പ്രവർത്തനം നിർത്തിവച്ച കോട്ടയം പാസ്‌പോർട്ട് സേവാ കേന്ദ്രം മറ്റൊരു കെട്ടിടത്തിൽ പ്രവർത്തിപ്പിക്കണം: തോമസ് ചാഴികാടൻ എംപി

    ന്യൂഡൽഹി: ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടി താൽകാലികമായി പ്രവർത്തനം നിർത്തിവച്ച കോട്ടയം പാസ്‌പോർട്ട് സേവാ കേന്ദ്രം അടിയന്തരമായി നഗരത്തിൽ തന്നെയുള്ള മറ്റൊരു കെട്ടിടത്തിൽ പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് തോമസ് ചാഴികാടൻ എംപി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, പാസ്‌പോർട്ട് സേവാ കേന്ദ്രത്തിന്റെ ചുമതലയുള്ള സെക്രട്ടറി, ചീഫ് പാസ്‌പോർട്ട് ഓഫീസർ ഓഫ് ഇന്ത്യ എന്നിവർക്ക് കത്തു നൽകി. ചീഫ് പാസ്‌പോർട്ട് ഓഫീസർ ഓഫ് ഇന്ത്യ ടി. ആംസ്‌ട്രോങ് ചാങ്സാനെ നേരിട്ട് സന്ദർശിച്ച് എംപി വിഷയത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. പാസ്‌പോർട്ട് സേവാ കേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടികാട്ടി കേന്ദ്ര പൊതുമരാമത്ത് വകുപ്പ് 14നാണ് റിപ്പോർട്ട് നൽകിയതെന്ന് ചാങ്സാൻ പറഞ്ഞു. പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതാണ് നല്ലതെന്നും സി.പി.ഡബ്ല്യു.ഡി അധികാരികൾ നിർദേശിച്ചതിനാലാണ് കോട്ടയത്തെ പാസ്‌പോർട്ട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം താൽകാലികമായി നിർത്തിവച്ചത്. കോട്ടയത്തു നിന്നുള്ള അപേക്ഷകരോട് ആലപ്പുഴ,…

    Read More »
  • പാസ്പോർട്ട് സേവാ കേന്ദ്രം കോട്ടയത്ത് നിലനിർത്തണം: സജി മഞ്ഞക്കടമ്പിൽ

    കോട്ടയം: കോട്ടയത്ത് പ്രവർത്തിക്കുന്ന പാസ്പോർട്ട് സേവാ കേന്ദ്രം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ജില്ലക്ക് വെളിയിലേക്ക് മാറ്റുവാനുള്ളനീക്കം പിൻവലിക്കണമെന്ന് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പാസ്പോർട്ട് സേവാ കേന്ദ്രം കെട്ടിടത്തിന്റെ സുരക്ഷാ കാരണം പറഞ്ഞ് പ്രവർത്തനം നിർത്താതെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സർക്കാരിന്റെ ഏതെങ്കിലും ഒരു സുരക്ഷിത കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ സ്ഥാപനം കോട്ടയത്തുനിന്ന് മാറ്റുന്നത് കോട്ടയം ലോക്സഭാ എംപിയുടെ പിടിപ്പുകേടാണെന്നും സജി ആരോപിച്ചു. പാസ്പോർട്ട് സേവാ കേന്ദ്രം നിർത്തുന്നതിൽ പ്രതിഷേധിച്ച് കേരളാ യൂത്ത് ഫ്രണ്ടിന്റെ നേത്യത്വത്തിൽ പാസ്പോർട്ട് ഓഫീസ് പിടിക്കൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ഉന്നതഅധികാരസമിതി അംഗം പ്രിൻസ് ലൂക്കോസ്, പാർട്ടി ജനറൽ സെക്രട്ടറി ജോയി ചെട്ടിശ്ശേരി, പാർട്ടി ജനറൽ സെക്രട്ടറി പി.സി. മാത്യു, യുത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് അജിത് മുതിരമല , യുത്ത് ഫ്രണ്ട് കോട്ടയം ജില്ലാ…

    Read More »
  • പാസ്പോർട്ട് സേവാ കേന്ദ്രം കോട്ടയത്ത് നിന്ന് മാറ്റാൻ അനുവദിക്കില്ല: തിരുവഞ്ചൂർ രാധാകൃഷ്ണൻ

    കോട്ടയം: നിലവിലുള്ള പാസ്പോർട്ട് സേവാ കേന്ദ്രം കെട്ടിടത്തിന് ഏതെങ്കിലും തകരാർ ഉണ്ടെങ്കിൽ കൂടുതൽ സൗകര്യപ്രദമായ കെട്ടിടം ഈ പാസ്പോർട്ട് സേവാ കേന്ദ്രം കോട്ടയത്ത് നില നർത്താനായി ക്രമികരിച്ച് നൽകാൻ തയാറണെന്ന് കേരളാ കോൺഗ്രസ് സമരത്തിന് പിന്തുണ അറിയിച്ചു കടന്നുവന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പ്രഖ്യാപിച്ചു. യാതൊരു കാരണവശാലും പാസ്പോർട്ട് സേവാ കേന്ദ്രം കോട്ടയത്തുനിന്ന് മാറ്റാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പസ്പോർട്ടി​ന്റെ പ്രോസസിങ്ങാണ് ഇവിടെ നടക്കുന്നത്. അതിനായി 25ൽ അധികം ജീവനക്കാരും അവരുടെ മേൽനോട്ടം വഹിക്കാനായി ആറ് ഉദ്യോ​ഗസ്ഥരുണ്ട്. ദീർഘകാലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ ഓഫീസ് ഇവിടെ വരാനുള്ള കാരണം, ബഹുജനങ്ങളുടെ സമ്മർദ്ദമാണ്. സമൂഹത്തിലെ എല്ലാവരും ഒരുപോലെ ആവശ്യപ്പെട്ടപ്രകാരമാണ് ഈ സ്ഥാപനം ഇവിടെ ആരംഭിച്ചത്. ഒരു ദിവസം 500ൽ അധികം അപേക്ഷകൾ ഇവിടെ വരുന്നുണ്ട്. അപ്രകാരം വരുന്നവരെ ആലപ്പുഴയിലേക്കും ത‌ൃപ്പൂണിത്തുറയിലേക്കും മറ്റും പോകേണ്ട സാഹചര്യമാണ്. ഇത് അനുവദിക്കില്ല. കോട്ടയത്തെ പാസ്പോർട്ട് സേവാ കേന്ദ്രം ഉടൻ തന്നെ തുറന്ന് പ്രവർത്തിക്കാനുള്ള നടപടി കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും…

    Read More »
  • ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ക്ലോക്ക് റൂം, ബുക്ക്സ്റ്റാൾ ലേലത്തിൽ വൻ ക്രമക്കേടെന്ന് ആരോപണം

    ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ക്ലോക്ക് റൂം, ബുക്ക്സ്റ്റാൾ ലേലത്തിൽ വൻ ക്രമക്കേടു നടന്നതായി ആരോപണം. ഉപദേശക സമിതി മുൻ അംഗം കെ.എസ്. രഘുനാഥൻ നായർ, ലേലത്തിൽ പങ്കെടുത്ത കരാറുകാരായ ടി.പി. രാജു, ചിറയിൽ വിജയകുമാർ, അജേഷ് എന്നിവരാണ് പത്രസമ്മേളനത്തിൽ ആരോപണം ഉന്നയിച്ചത്. ക്ലോക്ക് റൂം, ബുക്ക്സ്റ്റാൾ എന്നിവ ഒരു വർഷത്തേയ്ക്കാണ് ലേലത്തിൽ നൽകുന്നത്. ലേലം ഉറപ്പിക്കുമ്പോൾ തന്നെ പണം മുഴുവൻ അടക്കണം. എന്നാൽ ഈ വ്യവസ്ഥ ലംഘിച്ചു. ലേലംപിടിച്ച ശേഷം പണം അടയ്ക്കാതിരുന്ന ആളുകൾക്ക് നിരതദ്രവ്യം തിരിച്ചു കൊടുത്തു. ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ, അസിസ്റ്റന്റ് കമ്മീഷണർ എന്നിവരാണ് നിയമ പ്രകാരം ലേല നടപടികൾ പൂർത്തിയാക്കേണ്ടത്. എന്നാൽ ജൂനിയർ സൂപ്രണ്ടാണ് ലേലം നടത്തിയതെന്നും ഇവർ ആരോപിച്ചു. ലേലം പിടിച്ച ചിലരിൽ നിന്നും മാത്രം ഉടൻ തന്നെ മുഴുവൻ പണവും അടപ്പിച്ചു. ചിലർക്ക് ദിവസങ്ങൾ സാവകാശം നൽകി. ഇത് അഴിമതിയാണ്. ഹൈക്കോടതി നിർദേശ പ്രകാരം കഴിഞ്ഞ വർഷംവരെ അഡ്വക്കേറ്റ് കമ്മീഷണറാണ് ലേലം നടത്തിയിരുന്നത്.…

    Read More »
  • ഇ പി റജിലാലിൻ്റെ ഭാര്യ രജിത അന്തരിച്ചു

    റെയിൽവേ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ (എറണാകുളം) ഇ.പി റജിലാലിൻ്റെ ഭാര്യ രജിത അന്തരിച്ചു. കോട്ടയം ചെങ്ങളം ചെല്ലത്തറ വാതാൽമജൻ- കമല ദമ്പതികളുടെ മകളാണ്. മക്കൾ: അമൽ (ടോൾ ഗ്ലോബൽ ഫോർവേഡിംഗ് കൊച്ചി), അമൃത. മരുമക്കൾ: വർഷ (കൊല്ലം), അരുൺ (കാരാപ്പുഴ). സംസ്ക്കാരം വൈകിട്ട് 4ന് ഒളശ്ശയിലെ വീട്ടുവളപ്പിൽ.

    Read More »
  • പൊലീസിന്റെ സൽപേരിനു കളങ്കം, മാങ്ങാ മോഷ്ടിച്ച പോലീസുകാരൻ ഷിഹാബിനെ പിരിച്ചുവിടും

       ഇടുക്കി: വഴിയരുകിലെ വില്പനശാലയിൽ നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിടാൻ തീരുമാനം. കാരണം കാണിക്കൽ നോട്ടിസ് ഇടുക്കി എസ്പി വി.യു.കുര്യാക്കോസ് പൊലീസുകാരനു കൈമാറി. 15 ദിവസത്തിനകം മറുപടി നൽകണം. ഇടുക്കി എ.ആർ ക്യാംപിലെ സി.പി.ഒ മുണ്ടക്കയം കൂട്ടിക്കൽ പുതുപ്പറമ്പിൽ പി.വി. ഷിഹാബിനെതിരെയാണു നടപടി. 2022 സെപ്റ്റംബർ 30ന് പുലർച്ചെ നാലിനാണു സംഭവം. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ മൊത്തവ്യാപാര പച്ചക്കറിക്കടയ്ക്കു മുന്നിൽ വച്ചിരുന്ന പെട്ടിയിൽനിന്ന് മാങ്ങ മോഷ്ടിച്ചെന്നാണ് കേസ്. കോട്ടയത്തുനിന്ന് ജോലികഴിഞ്ഞെത്തിയ ഷിഹാബ് മാങ്ങ പെറുക്കി സ്കൂട്ടറിന്റെ ഡിക്കിയിലിടുന്നത് കടയിലെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. കടയുടമ ദൃശ്യമടക്കം നൽകിയ പരാതിയിലാണ് കേസെടുത്തത്. ഇതേത്തുടർന്ന് ഷിഹാബിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തു.  കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചെങ്കിലും പൊലീസിന്റെ സൽപേരിനു കളങ്കമായി എന്ന് ആരോപിച്ച് ഇയാളെ പിരിച്ചുവിടാൻ ആഭ്യന്തര വകുപ്പിന് ശുപാർശ ചെയ്യുകയായിരുന്നു. മാങ്ങാ മോഷണത്തോടൊപ്പം ഗുരുതരമായ മറ്റ് ചില കേസുകളും ഇയാളുടെ പേരിലുണ്ട്‌. നോട്ടിസിന് ഷിഹാബിൻ്റെ മറുപടി ലഭിച്ചാലുടൻ നടപടി സ്വീകരിക്കും.

    Read More »
  •  2 വര്‍ഷം മുമ്പ് മോഷണം പോയ പഞ്ചലോഹ വിഗ്രഹം കണ്ടെത്തി, ക്ഷേത്ര മുറ്റത്ത് ഫുട്‌ബോള്‍ കളിച്ചു കൊണ്ടിരുന്ന കുട്ടികളാണ് വിഗ്രഹം കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തിയത്

         മഞ്ചേശ്വരം: ശ്രീ മഹാലിംഗേശ്വര ക്ഷേത്രത്തില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് മോഷണം പോയ പഞ്ചലോഹത്തില്‍ തീര്‍ത്ത വിഗ്രഹം ക്ഷേത്രത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തി. വ്യാഴാഴ്ച കുറേ കുട്ടികള്‍ മതിലിന് സമീപം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പന്ത് കുറ്റിക്കാട്ടില്‍ വീണതായും തുടര്‍ന്ന് കുട്ടികളിലൊരാള്‍ പന്തെടുക്കാന്‍ പോയപ്പോഴാണ് കുറ്റിക്കാട്ടില്‍ വിഗ്രഹം കിടക്കുന്നത് കണ്ടതെന്നും അധികൃതര്‍ പറഞ്ഞു. വിവരമറിഞ്ഞെത്തിയ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ വിഗ്രഹം തിരികെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. 2020 ഓഗസ്റ്റ് 10 നാണ് ശ്രീകോവിലില്‍ നിന്ന് വിഗ്രഹം മോഷണം പോയത്. വെള്ളിയില്‍ നിര്‍മിച്ച രണ്ട് ജോഡി തൃക്കണ്ണ്, കലശപ്പാത്രം, തളിക, ഗ്ലാസ്, സ്പൂണ്‍ എന്നിവയും രുദ്രാക്ഷമാലയും മോഷണം പോയി. പൂജാരിയുടെ മുറിയുടെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് ലോക്കറില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ചാണ് ശ്രീകോവിലിനുള്ളില്‍ കടന്നത്. ക്ഷേത്ര കമ്മിറ്റി മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കുകയും പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയും അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്തെങ്കിലും വിഗ്രഹം കണ്ടെത്താനായിരുന്നില്ല. വിഗ്രഹം…

    Read More »
  • ബില്‍ അടക്കാനെത്തുന്നവര്‍ക്ക് രാജകീയ സ്വീകരണം: പയ്യന്നൂര്‍ കെ.എസ്.ഇ.ബി ഓഫിസ് മാതൃകയാവുന്നു

      പയ്യന്നൂര്‍:  കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസില്‍ ബില്‍ അടക്കാന്‍ പോകുന്ന ഉപഭോക്താവിന് ഇനി നിന്ന് കാല്‍ കുഴയ്‌ക്കേണ്ട, എ.സി റുമിലിരിക്കാം, ടി.വി കാണാം, മടുപ്പും ദുരിതവുമില്ലാതെ കാര്യം നടത്തി മടങ്ങിവരാം, സംസ്ഥാനത്തിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണ് കെ എസ് ഇ ബി പയ്യന്നൂര്‍ സെക്ഷന്‍ ഓഫീസിലെ നവീകരിച്ച കസ്റ്റമര്‍ ലോഞ്ചും കാഷ് കൗണ്ടറും. ഉപഭോക്താക്കള്‍ക്ക് മികച്ച സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പുതിയ സൗകര്യങ്ങളില്‍ സന്തുഷ്ടരാണെന്ന് ബില്‍ അടയ്ക്കാനെത്തുന്നവരെല്ലാം സാക്ഷ്യപ്പെടുത്തുന്നു. മഴയും വെയിലും കൊണ്ട് ക്യൂ നിന്ന് വൈദ്യുതി ബില്‍ അടച്ചതെല്ലാം പഴയ കഥയായി മാറിയിരിക്കുന്നു. ശീതീകരിച്ച മുറിയില്‍ ഇരുന്ന് ബില്‍ അടയ്ക്കുകയും പരാതികളും പ്രശ്‌നങ്ങളും ബോധിപ്പിക്കുകയും ചെയ്യാം. ഉപഭോക്തൃ സൗഹൃദപരമായ ഈ മാറ്റം ആശ്വാസവും സ്വാഗതാര്‍ഹവുമാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു. മികച്ച കസ്റ്റമര്‍ സര്‍വീസിലേക്ക് വൈദ്യുതി ബോര്‍ഡും ജീവനക്കാരും മാറുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് കേരളം നോക്കിക്കാണുന്നത്. ഉപഭോക്താവിന് മാന്യമായ പരിഗണനയെന്ന മദ്രാവാക്യമാണ് കെ എസ് ഇ ബി ഉയര്‍ത്തി പിടിക്കുന്നത്. പയ്യന്നൂര്‍ മോഡല്‍…

    Read More »
  • ഹരിപ്പാട് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരുക്ക്

    ഹരിപ്പാട്: ആലപ്പുഴയില്‍ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരാൾക്ക് പരിക്കേറ്റു. വള്ളികുന്നം സ്വദേശി നജീബ് (41)നാണ് പരിക്കേറ്റത്. ദേശീയപാതയിൽ ടി കെ എം എം കോളേജന് സമീപം കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ഹരിപ്പാട് ഭാഗത്ത് നിന്നും കായംകുളം ഭാഗത്തേക്ക് പോവുകയായിരുന്നു കാറും ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ നജീബിനെ കരുനാഗപ്പള്ളി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാറിന്‍റെ മുന്‍ഭാഗം തകര്‍ന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

    Read More »
  • പൊലീസിൽ കാട്ടു കള്ളന്മാർ വിലസുന്നു, നിലമ്പൂരിൽ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ച പോലീസ് ഡ്രൈവറുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്, 62 രേഖകള്‍ സീല്‍ചെയ്തു

    നിലമ്പൂര്‍: വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന കേസില്‍ പോലീസ് ഡ്രൈവർ സക്കീര്‍ ഹുസൈന്റെ വീട്ടില്‍ കോഴിക്കോട് വിജിലന്‍സ് പ്രത്യേക വിഭാഗം പരിശോധന നടത്തി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു. പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലെ ഡ്രൈവറായ സക്കീര്‍ ഹുസൈന്റെ നിലമ്പൂര്‍ റെയില്‍വേസ്റ്റേഷന് സമീപത്തെ വീട്ടിലാണ് കോഴിക്കോട് പോലീസ് വിജിലന്‍സ് എസ്.പി. അബ്ദുള്‍ റസാഖിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. 62 രേഖകള്‍ വിജിലന്‍സ് സീല്‍ചെയ്തു. വീട്ടില്‍ പരിശോധന തുടരുമ്പോൾ തന്നെ സക്കീര്‍ ഹുസൈന്റെ ഭാര്യയുടെ പേരിലുള്ള കെട്ടിടത്തിലും സഹോദരന്റെ പേരിലുള്ള കെട്ടിടത്തിലും പരിശോധന നടത്തി. രണ്ട് ഡിവൈ.എസ്.പി.മാര്‍ ഉള്‍പ്പെടെ വിജിലന്‍സിന്റെ 20 അംഗ സംഘം എസ്.പി. ക്കൊപ്പമുണ്ടായിരുന്നു. രാവിലെ ആറ് മണിക്കാരംഭിച്ച പരിശോധന വൈകീട്ട് 4.20 വരെ തുടര്‍ന്നു. സക്കീര്‍ ഹുസൈന്‍ മുന്‍പ് മലപ്പുറം എസ്.പി ഓഫീസിലും ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്.

    Read More »
Back to top button
error: