നിലമ്പൂര്‍: വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന കേസില്‍ പോലീസ് ഡ്രൈവർ സക്കീര്‍ ഹുസൈന്റെ വീട്ടില്‍ കോഴിക്കോട് വിജിലന്‍സ് പ്രത്യേക വിഭാഗം പരിശോധന നടത്തി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു.
പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലെ ഡ്രൈവറായ സക്കീര്‍ ഹുസൈന്റെ നിലമ്പൂര്‍ റെയില്‍വേസ്റ്റേഷന് സമീപത്തെ വീട്ടിലാണ് കോഴിക്കോട് പോലീസ് വിജിലന്‍സ് എസ്.പി. അബ്ദുള്‍ റസാഖിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
62 രേഖകള്‍ വിജിലന്‍സ് സീല്‍ചെയ്തു. വീട്ടില്‍ പരിശോധന തുടരുമ്പോൾ തന്നെ സക്കീര്‍ ഹുസൈന്റെ ഭാര്യയുടെ പേരിലുള്ള കെട്ടിടത്തിലും സഹോദരന്റെ പേരിലുള്ള കെട്ടിടത്തിലും പരിശോധന നടത്തി.
രണ്ട് ഡിവൈ.എസ്.പി.മാര്‍ ഉള്‍പ്പെടെ വിജിലന്‍സിന്റെ 20 അംഗ സംഘം എസ്.പി. ക്കൊപ്പമുണ്ടായിരുന്നു. രാവിലെ ആറ് മണിക്കാരംഭിച്ച പരിശോധന വൈകീട്ട് 4.20 വരെ തുടര്‍ന്നു. സക്കീര്‍ ഹുസൈന്‍ മുന്‍പ് മലപ്പുറം എസ്.പി ഓഫീസിലും ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്.