LocalNEWS

പാസ്പോർട്ട് സേവാ കേന്ദ്രം കോട്ടയത്ത് നിലനിർത്തണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: കോട്ടയത്ത് പ്രവർത്തിക്കുന്ന പാസ്പോർട്ട് സേവാ കേന്ദ്രം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ജില്ലക്ക് വെളിയിലേക്ക് മാറ്റുവാനുള്ളനീക്കം പിൻവലിക്കണമെന്ന് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പാസ്പോർട്ട് സേവാ കേന്ദ്രം കെട്ടിടത്തിന്റെ സുരക്ഷാ കാരണം പറഞ്ഞ് പ്രവർത്തനം നിർത്താതെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സർക്കാരിന്റെ ഏതെങ്കിലും ഒരു സുരക്ഷിത കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ സ്ഥാപനം കോട്ടയത്തുനിന്ന് മാറ്റുന്നത് കോട്ടയം ലോക്സഭാ എംപിയുടെ പിടിപ്പുകേടാണെന്നും സജി ആരോപിച്ചു.

പാസ്പോർട്ട് സേവാ കേന്ദ്രം നിർത്തുന്നതിൽ പ്രതിഷേധിച്ച് കേരളാ യൂത്ത് ഫ്രണ്ടിന്റെ നേത്യത്വത്തിൽ പാസ്പോർട്ട് ഓഫീസ് പിടിക്കൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ഉന്നതഅധികാരസമിതി അംഗം പ്രിൻസ് ലൂക്കോസ്, പാർട്ടി ജനറൽ സെക്രട്ടറി ജോയി ചെട്ടിശ്ശേരി, പാർട്ടി ജനറൽ സെക്രട്ടറി പി.സി. മാത്യു, യുത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് അജിത് മുതിരമല , യുത്ത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡണ്ട് ഷിജു പാറയിടുക്കിൽ, കേരള കോൺഗ്രസ് കോട്ടയം നിയോജകമണ്ഡലംപ്രസിഡണ്ട് കുര്യൻ പി കുര്യൻ, മാർട്ടിൻ കോലടി ,അഭിലാഷ് കൊച്ചു പറമ്പിൽ , പ്രതീഷ് പട്ടിത്താനം, ടോം ജോസഫ്,അഖിൽ ഇല്ലിക്കൽ തുടങ്ങിയവർ സമരത്തിന് നേത്യത്വം നൽകി.

Back to top button
error: