Local

  • ഇന്ന് എൽ.ഡി.എഫ് അവിശ്വാസ പ്രമേയം, കൂറുമാറ്റനിയമപ്രകാരം കോട്ടയം നഗരസഭ ചെയർപേഴ്സനെ അയോഗ്യയാക്കണമെന്ന് ഇലക്ഷൻ കമ്മീഷന് ഹർജി; ബിന്‍സി സെബാസ്റ്റ്യൻ്റെ കസേര തെറിക്കുമോ…?

       കോട്ടയം നഗരസഭയിൽ വീണ്ടും എൽഡിഎഫ് അവിശ്വാസം. ഇന്ന് അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കുമെന്നാണ് സൂചന. 52 അംഗ നഗരസഭയില്‍ 22 സീറ്റുകളാണ് എല്‍.ഡി.എഫിനുള്ളത്. യു.ഡി.എഫിന് 21 ഉം ബി.ജെ.പിക്ക് എട്ടു സീറ്റുകളുമുണ്ട്. നഗരസഭ ചെയര്‍പേഴ്‌സൺ യുഡിഎഫിലെ ബിന്‍സി സെബാസ്റ്റ്യനെതിരെ ഇത് രണ്ടാം വട്ടമാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. ഇതിനിടെ അവിശ്വാസ പ്രമേയത്തിൽ പങ്കെടുക്കുന്നതിൽ നിന്നും വിട്ടു നിൽക്കുന്നതിന് കോൺഗ്രസ് കൗൺസിലർമാർക്ക് ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ് വിപ്പ് നൽകി. ഇടത് അവിശ്വാസ പ്രമേയകാര്യത്തിൽ ബി.ജെ.പി ഇന്ന് നിലപാട് പ്രഖ്യാപിക്കും. നിലവിലെ സാഹചര്യത്തിൽ ബിജെപി പിന്തുണയുണ്ടെങ്കിൽ മാത്രമേ അവിശ്വാസം വിജയിക്കൂ. അവിശ്വാസം വിജയിച്ച് ചെയർപേഴ്സൺ പുറത്ത് പോയാൽ തുടർന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി വിട്ടുനിന്നാലും എൽഡിഎഫിന് ഭരണം പിടിക്കാമെന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ചിങ്ങവനം പുത്തൻതോട് വാർഡ് കൗൺസിലറായിരുന്ന ജിഷ ഡെന്നിയുടെ നിര്യാണത്തെ തുടർന്ന് ഒരംഗത്തിൻ്റെ മുൻതൂക്കം നിലവിൽ എൽ ഡി എഫിന് ഉണ്ട്. ഇതിനിടെ സ്വതന്ത്രയായി മൽസരിച്ച് ജയിച്ച ബിൻസി…

    Read More »
  • പ്രണയ നൈരാശ്യത്തെ കുറിച്ച് പറഞ്ഞത് കളിയാക്കി, യുവാവ് കുടുംബത്തിലെ ഗര്‍ഭിണികളടക്കം 3 യുവതികളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചു

      പ്രണയനൈരാശ്യത്തെ കുറിച്ച് കളിയാക്കിയതിന് യുവാവ് കുടുംബത്തിലെ ഗര്‍ഭിണികളടക്കം മൂന്നു യുവതികളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചു. ഒറ്റപ്പാലം സ്വദേശി ബിഷറുല്‍ ഹാഫിയാണ് ബന്ധുക്കളെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചത്. സഹോദരന്മാരുടെ ഭാര്യമാര്‍, സഹോദരി എന്നിവരാണ് ആക്രമണത്തിനിരയായത്. ശനിയാഴ്ച രാത്രി പത്തരമണിയോടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം നടന്നത്. ഒറ്റപ്പാലം പഴയ ലക്കിടിയിലെ കുടുംബത്തിലെ ഗര്‍ഭിണികളടക്കം മൂന്ന് യുവതികളെയാണ് യുവാവ് ചുറ്റികകൊണ്ട് തലയ്ക്കടിച്ചത്. പഴയ ലക്കിടി അകലൂര്‍ വയനാടന്‍ വീട്ടില്‍  സക്കീറ(25), റിന്‍സീന(23),അനീറ(22) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. സംഭവത്തില്‍ റിന്‍സീനയുടെ സഹോദരനും സക്കീറയുടെയും അനീറയുടെയും ഭര്‍തൃസഹോദരനുമായ 22 കാരന്‍ ബിഷറുല്‍ ഹാഫിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ പരുക്കേറ്റ അനീറയുടെയും സക്കീറയുടെയും തലയില്‍ തുന്നലുകളുണ്ട്. റിന്‍സീനയുടെ തലയിലെ പരുക്കുകള്‍ ഗുരുതരമാണ്. അനീറയും സക്കീറയും ഗര്‍ഭിണികളാണ്. ബിഷറുല്‍ ഹാഫിയെ ചോദ്യം ചെയ്തുവരികയാണ്. ബിശറുലിന്റെ പ്രേമം തകര്‍ന്നതിന് കളിയാക്കിയതിലുള്ള ദേഷ്യത്തില്‍ വീടിന് പുറത്തിരുന്ന ഇരുമ്പ് ചുറ്റികയെടുത്തുകൊണ്ടുവന്ന് ആക്രമിച്ചെന്നാണ് യുവതികള്‍ പൊലീസിന് നല്‍കിയ മൊഴി. മൂന്ന് പേരും ഒറ്റപ്പാലത്തെ സ്വകാര്യ…

    Read More »
  • കോട്ടയം നഗരസഭ അവിശ്വാസം, കോൺഗ്രസ്സ് വിപ്പ് നൽകി ഡിസിസി

    കോട്ടയം: നഗരസഭയിൽ നടക്കാനിരിക്കുന്ന അവിശ്വാസ പ്രമേയത്തിൽ പങ്കെടുക്കുന്നതിൽനിന്നും വിട്ടു നിൽക്കുന്നതിന് കോൺഗ്രസ് കൗൺസിലർമാർക്ക് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് വിപ്പ് നൽകി. അവിശ്വാസത്തിൽ പങ്കെടുക്കുന്ന വിഷയത്തിലെ ബിജെപി നിലപാട് തിങ്കളാഴ്ച്ച പ്രഖ്യാപിക്കും. ഈ മാസം 20-ാം തീയതിയാണ് എൽഡിഎഫ് സമർപ്പിച്ചിരിക്കുന്ന അവിശ്വാസ പ്രമേയം ചർച്ച നടക്കുന്നത്. നഗരസഭ ചെയർപേഴ്‌സൺ യു.ഡി.എഫിലെ ബിൻസി സെബാസ്റ്റ്യനെതിരെ ഇത് രണ്ടാം വട്ടമാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. ബി.ജെ.പി പിന്തുണയുണ്ടെങ്കിൽ മാത്രമേ അവിശ്വാസം വിജയിക്കൂ. എന്നാൽ, അതിനുശേഷം നടക്കുന്ന ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിട്ടുനിന്നാലും എൽ.ഡി.എഫിന് ഭരണം പിടിക്കാമെന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ചിങ്ങവനം പുത്തൻതോട് വാർഡ് കൗൺസിലറായിരുന്ന ജിഷ ഡെന്നിയുടെ നിര്യാണത്തെ തുടർന്ന് ഒരംഗത്തിൻ്റെ മുൻതൂക്കം നിലവിൽ എൽഡി എഫിന് ഉണ്ട്.

    Read More »
  • കണ്ണൂരിലെ കേളകത്ത് ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് മരണം, ഒരാൾ ഗുരുതരാവസ്ഥയിൽ

       കണ്ണൂരിലെ കേളകം ഇരട്ടത്തോട് പാലത്തില്‍ വെള്ളിയാഴ്ച രാത്രി പത്തരയോടെ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഗുരുതര പരിക്കേറ്റ ഒരാളെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കേളകം പൊയ്യമല സ്വദേശി വല്ല്യാളക്കളത്തില്‍ വിന്‍സന്റ് (46), സഹോദര പുത്രന്‍ ജോയല്‍ (20) എന്നിവരാണ് മരിച്ചത്. കൊട്ടിയൂര്‍ സ്വദേശി അമലേഷിനെയാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ വെന്റിലേറ്ററിലാക്കിയത്. ചുങ്കക്കുന്ന് പളളി പെരുന്നാള്‍ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിന്‍സന്റും ജോയലും സഞ്ചരിച്ചിരുന്ന വാഹനവും കേളകത്തു നിന്നും കൊട്ടിയൂരിലേക്ക് പോകുകയായിരുന്ന അമലേഷിന്റെ വാഹനവും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ മൂന്ന് പേരെയും പേരാവൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ട് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല.

    Read More »
  • മണ്ഡലകാലത്തിന്റെ സുഗമമായ നടത്തിപ്പ്: ജില്ലാ പോലീസിന് അംഗീകാരം

    ശബരിമല: മണ്ഡല വിളക്ക് 2022-2023 മഹോത്സവത്തോടനുബന്ധിച്ച് ശക്തമായ പോലീസ് സന്നാഹം ഒരുക്കി അയ്യപ്പഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശന സാഹചര്യമൊരുക്കിയതിന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനില്‍ നിന്നും ജില്ലാ പോലിസിനുവേണ്ടി കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പുരസ്‌കാരം ഏറ്റുവാങ്ങി. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ശബരിമല നട തുറക്കുന്നതിന് മുൻപേ തന്നെ ഭക്തജന തിരക്ക് അനുഭവപ്പെട്ടുവെങ്കിലും പൊതുവേ ഭക്തജനങ്ങൾക്ക് വളരെ സുഗമമായ രീതിയിലാണ് ഇത്തവണ ദർശന സാഹചര്യം ഒരുക്കിയത്. കാൽനടയാത്രക്കാരായ അയ്യപ്പഭക്തർ കൂടുതലായി പോകുന്ന വഴികളായ അഴുത, കാളകെട്ടി, കോയിക്കക്കാവ് മുതലായ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പോലീസിന്റെ പ്രത്യേക നിരീക്ഷണവും കുടാതെ അയ്യപ്പ ഭക്തർ വിശ്രമിക്കുന്ന ഇടത്താവളങ്ങൾ കേന്ദ്രീകരിച്ച് സുരക്ഷ ശക്തമാക്കുകയും, ഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. കാൽനടയാത്രക്കാരായ അയ്യപ്പഭക്തന്മാർക്കായി റിഫ്ലക്റ്റിംഗ് സ്റ്റിക്കർ സംവിധാനങ്ങളും, അയ്യപ്പഭക്തരെ കയറ്റിവരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് പ്രത്യേക ബോധവൽക്കരണ ക്ലാസും നല്‍കിയിരുന്നു.കൂടാതെ പ്രധാന തീർത്ഥാടന കേന്ദ്രമായ എരുമേലിയിൽ ശക്തമായ സുരക്ഷാസംവിധാനം ഇത്തവണ ഒരുക്കിയിരുന്നു. മോഷണവും…

    Read More »
  • കാറിലെ രഹസ്യ അറയില്‍ 1.45 കോടി കള്ളപ്പണം, പെരിന്തല്‍മണ്ണയിൽ മൂന്നുപേര്‍ പിടിയിൽ

    കാറിലെ രഹസ്യ അറയില്‍ 1.45 കോടി കള്ളപ്പണം സൂക്ഷിച്ച മൂന്നുപേര്‍ പിടിയിൽ.  സ്റ്റിയറിംഗ് വീലിന് താഴെയുള്ള ഡാഷ് ബോര്‍ഡിന് അടിവശത്തായി പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയിലാണ് കള്ളപ്പണം സൂക്ഷിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പെരിന്തല്‍മണ്ണ തൂതയില്‍ മൂന്നുപേര്‍ പിടിയില്‍. കാര്‍ ഡ്രൈവര്‍ മഹാരാഷ്ട്ര സാംഗ്ലി പോസ്വാഡി സ്വദേശി ഗണേശ് ജ്യോതിറാം യാദവ് (26), ഖാനാപ്പൂര്‍ സ്വദേശി വികാസ് ബന്ദോപന്ത് യാദവ് (24), തസ്ഗൗണ്‍ വെയ്ഫാലെ സ്വദേശി പ്രദീപ് നല്‍വാഡെ (39) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തൂതയില്‍ വാഹന പരിശോധനയ്ക്കിടെയാണ്   ചെര്‍പ്പുളശ്ശേരി ഭാഗത്ത് നിന്നെത്തിയ കാര്‍ തടഞ്ഞ് പരിശോധന നടത്തിയത്. കാറിന്‍റെ സ്റ്റിയറിംഗ് വീലിന് താഴെയുള്ള ഡാഷ് ബോര്‍ഡിന് അടിവശത്തായി പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയില്‍  500 രൂപയുടെ കെട്ടുകളാക്കി പേപ്പറില്‍ പൊതിഞ്ഞാണ് സൂക്ഷിച്ചിരുന്നത്. പണം കോയമ്പത്തൂരില്‍ നിന്ന് എത്തിച്ചതാണെന്ന് പ്രതികള്‍ മൊഴി നല്‍കി. കാറിലെ സ്റ്റീരിയോ എടുത്ത് മാറ്റി രഹസ്യ അറ നിര്‍മ്മിച്ചാണ് പണം സൂക്ഷിച്ചിരുന്നത്. പുറമെ നിന്ന്…

    Read More »
  • ഏറ്റുമാനൂർ ഉത്സവ ലഹരിയിലേക്ക്; കൊടിയേറ്റ് 21 – ന്; കടപ്പൂര് കരക്കാരുടെ കുലവാഴ, കരിക്കിൻകുല ഘോഷയാത്ര 20-ന്

    ഏറ്റുമാനൂർ: നാടിനെ ഉത്സവ ലഹരിയിലാഴ്ത്തി ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഈ മാസം 21 ന് കൊടിയേറും. 28 – നാണ് പ്രശസ്തമായ ഏഴരപ്പൊന്നാന ദർശനം. മാർച്ച് രണ്ടിന് ആറാട്ടോടെ ഉത്സവം സമാപിക്കും. ദേശാധിപനായ ഏറ്റുമാനൂരപ്പന്റ ഉത്സവത്തിനാവശ്യമായ കുലവാഴകളും കരിക്കിൻ കുലകളും വഹിച്ചു കൊണ്ടുള്ള കടപ്പൂര് കരക്കാരുടെകുലവാഴ, കരിക്കിൻകുല ഘോഷയാത്ര ഫെബ്രുവരി 20-ന് നടക്കും. ഏറ്റുമാനൂരപ്പന്റ ദേശാധിപത്യത്തിലുള്ള 14 – ക്ഷേത്രങ്ങളിലെ ഘോഷയാത്രകളും പൊയ്കപുറം ദേവസ്ഥാനം, മഠത്തിൽപറമ്പ്, മൂലക്കോണം, വാറ്റുപുര, ക്ലാമറ്റം വള്ളിക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ ആഘോഷ സമിതിയും സംഘടിപ്പിക്കുന്നഘോഷയാത്ര കടപ്പൂര് ദേവി ക്ഷേത്രസന്നിധിയിൽ സംഗമിക്കും. ഉച്ച കഴിഞ്ഞ് 3.30-ന് ഏറ്റുമാനൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ വി.ആർ. ജ്യോതി മഹാഘോഷയാത്ര ഉദ്ഘാടനം ചെയ്യും. വിവിധസ്ഥലങ്ങളിലെ സ്വീകരണമേറ്റുവാങ്ങി തവളക്കുഴിയിൽ എത്തിച്ചേരും. അവിടെ നിന്നും താലപ്പൊലികളുടെയും ചെണ്ടമേളങ്ങളുടെയും കലാരൂപങ്ങളുടെയും നിശ്ചലദൃശ്യങ്ങയുടെയും അകമ്പടിയോടെ സാംസ്കാരിക ഘോഷയാത്രയായി ഏറ്റുമാനൂർ ടൗൺ ചുറ്റി അറാട്ടു മണ്ഡപം വഴി ഏറ്റുമാനൂർ ക്ഷേത്രത്തിലെത്തുമ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ കുലവാഴകളും…

    Read More »
  • സ്നേഹസാന്ത്വനവുമായി ശൈലജ പടിവാതിൽക്കൽ, മരണവക്കിൽ നിന്ന് ജീവിതത്തിലേക്ക്‌ കൈപിടിച്ചു കയറ്റിയ അനുഭവങ്ങളുടെ കരുത്തുമായി

    മയ്യിൽ നണിയൂർ നമ്പ്രത്തെ എം.വി ശൈലജ എന്ന നഴ്സിന് മരണവക്കിൽ നിന്ന് ജീവിതത്തിലേക്ക്‌ കൈപിടിച്ചു കയറ്റിയ നിരവധി അനുഭവങ്ങൾ പറയാനുണ്ട്: “കൈക്കുഞ്ഞായ മോനെയുമെടുത്ത്‌ രാത്രി ആ വീട്ടിലേക്ക്‌ എത്തുമ്പോൾ രക്തത്തിൽ പഞ്ചസാരയുടെ അളവ്‌ കുറഞ്ഞ്‌ രോഗിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. ഉടൻ ഡോക്ടറെ മൊബൈലിൽ ബന്ധപ്പെട്ട്‌ പഞ്ചസാര ലായനിയാക്കി തുള്ളിതുള്ളിയായി നൽകി. ബോധം തിരിച്ചുകിട്ടിയശേഷം പ്രഥമശുശ്രൂഷ നൽകി ആശുപത്രിയിലേക്ക്‌ മാറ്റി.’’ ഇത്തരത്തിലുള്ള അനുഭവങ്ങളാണ് ശൈലജയുടെ കരുത്ത്. ഇവരുടെയൊക്കെ കുടുംബാംഗങ്ങളുമായി പുലർത്തുന്ന ഹൃദയബന്ധമാണ്‌ ശൈലജയുടെ ജീവിതസമ്പാദ്യം. മക്കളായതോടെയാണ്‌ നഴ്‌സായ ശൈലജയ്‌ക്ക്‌ രാത്രി ഷിഫ്‌റ്റിൽ ജോലി ചെയ്യാൻ കഴിയാതായത്‌. ഡ്രൈവറായ ഭർത്താവ്‌ ബിജുവിന്‌ രണ്ട്‌ മക്കളുടെ വിദ്യാഭ്യാസവും കുടുംബചെലവും കൂട്ടിമുട്ടിക്കാനുള്ള വരുമാനവും ഉണ്ടായില്ല. ഒരുജോലി അത്യാവശ്യമായ സമയത്താണ്‌ കുടുംബശ്രീ ‘സാന്ത്വനം’ പദ്ധതി ആരംഭിച്ചത്‌. നഴ്‌സിങ് പഠിച്ച ശൈലജയ്‌ക്ക്‌ ഓരോ വീടുകളിലുമെത്തി ബിപി, പ്രമേഹം, കൊളസ്‌ട്രോൾ പരിശോധിക്കുന്നത്‌ എളുപ്പമായിരുന്നു. 17 വർഷത്തിനിപ്പുറം ‘സാന്ത്വന’ത്തിലൂടെ മികച്ച വരുമാനവും ലഭിക്കുന്നുണ്ട്‌. മക്കളുടെ പഠനവും വീടിന്റെ ബാങ്ക് വായ്‌പയുമെല്ലാം പൂർത്തിയാക്കിയ ശൈലജ…

    Read More »
  • താൽകാലികമായി പ്രവർത്തനം നിർത്തിവച്ച കോട്ടയം പാസ്‌പോർട്ട് സേവാ കേന്ദ്രം മറ്റൊരു കെട്ടിടത്തിൽ പ്രവർത്തിപ്പിക്കണം: തോമസ് ചാഴികാടൻ എംപി

    ന്യൂഡൽഹി: ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടി താൽകാലികമായി പ്രവർത്തനം നിർത്തിവച്ച കോട്ടയം പാസ്‌പോർട്ട് സേവാ കേന്ദ്രം അടിയന്തരമായി നഗരത്തിൽ തന്നെയുള്ള മറ്റൊരു കെട്ടിടത്തിൽ പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് തോമസ് ചാഴികാടൻ എംപി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, പാസ്‌പോർട്ട് സേവാ കേന്ദ്രത്തിന്റെ ചുമതലയുള്ള സെക്രട്ടറി, ചീഫ് പാസ്‌പോർട്ട് ഓഫീസർ ഓഫ് ഇന്ത്യ എന്നിവർക്ക് കത്തു നൽകി. ചീഫ് പാസ്‌പോർട്ട് ഓഫീസർ ഓഫ് ഇന്ത്യ ടി. ആംസ്‌ട്രോങ് ചാങ്സാനെ നേരിട്ട് സന്ദർശിച്ച് എംപി വിഷയത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. പാസ്‌പോർട്ട് സേവാ കേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടികാട്ടി കേന്ദ്ര പൊതുമരാമത്ത് വകുപ്പ് 14നാണ് റിപ്പോർട്ട് നൽകിയതെന്ന് ചാങ്സാൻ പറഞ്ഞു. പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതാണ് നല്ലതെന്നും സി.പി.ഡബ്ല്യു.ഡി അധികാരികൾ നിർദേശിച്ചതിനാലാണ് കോട്ടയത്തെ പാസ്‌പോർട്ട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം താൽകാലികമായി നിർത്തിവച്ചത്. കോട്ടയത്തു നിന്നുള്ള അപേക്ഷകരോട് ആലപ്പുഴ,…

    Read More »
  • പാസ്പോർട്ട് സേവാ കേന്ദ്രം കോട്ടയത്ത് നിലനിർത്തണം: സജി മഞ്ഞക്കടമ്പിൽ

    കോട്ടയം: കോട്ടയത്ത് പ്രവർത്തിക്കുന്ന പാസ്പോർട്ട് സേവാ കേന്ദ്രം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ജില്ലക്ക് വെളിയിലേക്ക് മാറ്റുവാനുള്ളനീക്കം പിൻവലിക്കണമെന്ന് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പാസ്പോർട്ട് സേവാ കേന്ദ്രം കെട്ടിടത്തിന്റെ സുരക്ഷാ കാരണം പറഞ്ഞ് പ്രവർത്തനം നിർത്താതെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സർക്കാരിന്റെ ഏതെങ്കിലും ഒരു സുരക്ഷിത കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ സ്ഥാപനം കോട്ടയത്തുനിന്ന് മാറ്റുന്നത് കോട്ടയം ലോക്സഭാ എംപിയുടെ പിടിപ്പുകേടാണെന്നും സജി ആരോപിച്ചു. പാസ്പോർട്ട് സേവാ കേന്ദ്രം നിർത്തുന്നതിൽ പ്രതിഷേധിച്ച് കേരളാ യൂത്ത് ഫ്രണ്ടിന്റെ നേത്യത്വത്തിൽ പാസ്പോർട്ട് ഓഫീസ് പിടിക്കൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ഉന്നതഅധികാരസമിതി അംഗം പ്രിൻസ് ലൂക്കോസ്, പാർട്ടി ജനറൽ സെക്രട്ടറി ജോയി ചെട്ടിശ്ശേരി, പാർട്ടി ജനറൽ സെക്രട്ടറി പി.സി. മാത്യു, യുത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് അജിത് മുതിരമല , യുത്ത് ഫ്രണ്ട് കോട്ടയം ജില്ലാ…

    Read More »
Back to top button
error: