Local

  • കോട്ടയം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികൾ പരിഹരിക്കുന്നതിന് ഡി.ജി.പി.യുടെ ഓൺലൈൻ അദാലത്ത് മാർച്ച് 15ന്

    കോട്ടയം: സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് കോട്ടയം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും പരാതികൾ പരിഹരിക്കുന്നതിനായി ഓൺലൈൻ അദാലത്ത് നടത്തും. മാർച്ച് മാസം 15നാണ് ഓൺലൈൻ അദാലത്ത് നടത്തുന്നത്. SPC Talks with Cops എന്ന പേരിൽ നടത്തപ്പെടുന്ന ഈ പദ്ധതിയിലേക്ക് ഉദ്യോഗസ്ഥര്‍ പരാതികൾ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 22 ആണ്. പരാതികൾ [email protected] എന്ന ഇമെയിൽ വിലാസത്തിൽ ആണ് അയക്കേണ്ടത്. പരാതിയിൽ പരാതിക്കാരന്റെ മൊബൈൽ നമ്പർ ഉൾപ്പെടുത്തേണ്ടതാണ്. സർവീസിൽ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സർവീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്.

    Read More »
  • വ്യത്യസ്ത വേഷപ്പകർച്ചയുമായി കുട്ടികൾക്ക് വേറിട്ട വേദിയൊരുക്കി മെന്റൊരാ ഇവന്റസ് & ക്രീയേറ്റേഴ്സും ഒ വി & ക്രൂവും; കോട്ടയത്തെ കിഡ്‌സ് ഫാഷൻഷോയുടെ ആദ്യഘട്ട ഗ്രൂമിങ് 12ന് കോട്ടയത്ത്

    കോട്ടയം: കുട്ടികൾക്കുള്ളിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മെന്റൊരാ ഇവന്റസ് & ക്രീയേറ്റേഴ്സും ഒ വി & ക്രൂവും ചേർന്ന് ഒരുക്കുന്ന കിഡ്‌സ് ഫാഷൻ ഷോയുടെ ആദ്യഘട്ട ഗ്രൂമിങ് 12ന് നടക്കും. 26 ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിലാണ് കിഡ്‌സ് ഫാഷൻ ഷോ നടക്കുക. ഷോയുടെ മുന്നോടിയായി 12,19 തിയതികളിൽ കുട്ടികൾക്കായി ഗ്രൂമിംഗ് സെഷനുകൾ കോട്ടയം മൗണ്ട് കാർമ്മൽ ഹൈ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടക്കും. കഴിഞ്ഞ പതിനഞ്ച് വർഷമായി കേരളത്തിലെ ഒട്ടനവധി സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിവരുന്ന ഒവി ആൻഡ് ക്രൂവിന്റെ ചിട്ടയായ പരിശീലനവും ഗ്രൂമിംഗും കുട്ടികൾക്ക് ലഭിക്കുന്ന അപൂർവ അവസരമാണ്. 3 മുതൽ 10 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. 3 വയസ് – 6 വയസ്, 7 വയസ് – 10 വയസ് എന്നിങ്ങനെ രണ്ട് കാറ്റഗറിയിൽ മൂന്നു റൗണ്ടുകളിലാകും മത്സരം നടക്കുന്നത്. ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് സംസ്ഥാനതലത്തിൽ അവസരം ലഭിക്കും. ഷോയിലേക്കുള്ള രെജിസ്‌ട്രേഷൻ…

    Read More »
  • സുരക്ഷിത ഭക്ഷണം ഉറപ്പാക്കൽ; മീനച്ചിൽ, വൈക്കം താലൂക്കുകളിൽ പരിശോധന ശക്തമാക്കും

    കോട്ടയം: സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനായി മീനച്ചിൽ, വൈക്കം താലൂക്കുകളിലെയും ഈരാറ്റുപേട്ട, വൈക്കം നഗരസഭകളിലെയും ആരോഗ്യപ്രവർത്തകരുടെയും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെയും യോഗം മീനച്ചിൽ താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്നു. ആർ.ഡി.ഒ. പി.ജി. രാജേന്ദ്രബാബു അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർമാരും ഹെൽത്ത് സൂപ്പർവൈസർമാരും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരും പങ്കെടുത്തു. ഭക്ഷണ സാധനങ്ങൾ ഉത്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമായ എല്ലാ സ്ഥാപനങ്ങളിലും സ്ഥലങ്ങളിലും പരിശോധന കർശനമായി നടത്തി ആഴ്ച തോറും റിപ്പോർട്ട് നൽകാൻ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് ആർ.ഡി.ഒ. നിർദ്ദേശം നൽകി. ഭക്ഷ്യ വ്യാപാരികൾ ലൈസൻസ്, തൊഴിലാളികളുടെ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, കുടിവെള്ളം പരിശോധിച്ച റിപ്പോർട്ട്, നഗരസഭ/പഞ്ചാത്ത് ലൈസൻസ് എന്നിവ നേടിയിരിക്കണം. ഉത്പാദന കേന്ദ്രങ്ങളിൽ ശുചിത്വം ഉറപ്പാക്കണം. ഭക്ഷ്യവസ്തുക്കൾ മൂടി വയ്ക്കണം. ഭക്ഷ്യാവശിഷ്ടങ്ങൾ സംസ്‌ക്കരിക്കുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തണം. സ്ഥാപനത്തിനുള്ളിൽ ക്ഷുദ്രജീവികൾ ഇല്ലെന്ന് ഉറപ്പാക്കണം. ഇറച്ചി/മീൻ എന്നിവ ഫ്രീസറിൽ സൂക്ഷിക്കുമ്പോൾ -18 ഡിഗ്രി ഊഷ്മാവ് ഉറപ്പുവരുത്തണം തുടങ്ങിയ നിർദ്ദേശങ്ങൾ നൽകി.

    Read More »
  • ‘സമം സാംസ്‌കാരികോത്സവം’ മാർച്ച് 2 മുതൽ 4 വരെ കുമരകത്ത്

    കോട്ടയം: കേരള സർക്കാർ സാംസ്‌കാരിക വകുപ്പ് സ്ത്രീ സമത്വത്തിനായി സംഘടിപ്പിക്കുന്ന ‘സമം സാംസ്‌കാരികോത്സവം’ മാർച്ച് രണ്ടു മുതൽ നാലു വരെ കുമരകത്ത് വച്ച് സംഘടിപ്പിക്കുവാൻ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചു. സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സാക്ഷരതാ മിഷൻ, ജില്ലാ പഞ്ചായത്ത് എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് സംഘാടനം നടക്കുക. സ്ത്രീപക്ഷ നിയമങ്ങളെ കുറിച്ചുള്ള അവബോധം, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്നവരുമായുള്ള മുഖാമുഖം, വിവിധ രംഗങ്ങളിൽ മികവ് പ്രകടിപ്പിച്ച വനിതകളെ ആദരിക്കൽ, സിനിമാ പ്രദർശനം, പുസ്തക പ്രദർശനം, കലാപരിപാടികൾ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും. സർവവിജ്ഞാനകോശം ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ, സാക്ഷരതാ മിഷൻ അസി. ഡയറക്ടർ എ. സന്ദീപ് ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മഞ്ജു സുജിത്ത്, ഹൈമി ബോബി, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്,…

    Read More »
  • കോട്ടയത്തെ സ്‌കൂളുകൾക്ക് കൈറ്റിന്റെ 1344 പുതിയ ലാപ്‌ടോപ്പുകൾ

    കോട്ടയം: കോട്ടയം ജില്ലയിലെ ഹൈസ്‌കൂളുകൾക്ക് പുതുതായി 1344 ലാപ്‌ടോപ്പുകൾ കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ലഭ്യമാക്കും. ഇതിൽ ഹൈടെക് പദ്ധതിയുടെ ഭാഗമായി നേരത്തെ ജില്ലയിൽ നൽകിയ 6522 ലാപ്‌ടോപ്പുകൾക്ക് പുറമെയാണ് അഞ്ചുവർഷ വാറണ്ടിയോടെയുള്ള 1000 ലാപ്‌ടോപ്പുകൾ പുതുതായി ലഭ്യമാക്കുന്നത്. ഇതിനു പുറമെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പുതുതായും പുനഃക്രമീകരണം നടത്തിയും 344 ലാപ്‌ടോപ്പുകളും സ്‌കൂളുകൾക്ക് കൈറ്റ് ലഭ്യമാക്കും. അഞ്ചു വർഷ വാറണ്ടി തീരുന്ന ലാപ്‌ടോപ്പുകൾക്കും പ്രൊജക്ടറുകൾക്കും രണ്ട് വർഷത്തെ എ.എം.സി (വാർഷിക അറ്റകുറ്റപണി കരാർ) പരിരക്ഷയും കൈറ്റ് ഉറപ്പാക്കുന്നുണ്ടെന്ന് സി.ഇ.ഒ: കെ. അൻവർ സാദത്ത് അറിയിച്ചു. ഈ കാലയളവിനുള്ളിലെ ഉപകരണങ്ങളുമായി ബന്ധപ്പെട്ട പരാതികൾ സ്‌കൂളുകൾ വെബ് പോർട്ടലിൽ നൽകണം. മുഴുവൻ ഉപകരണങ്ങൾക്കും പ്രകൃതിക്ഷോഭം മൂലമുള്ള കേടുപാടുകൾ, മോഷണം തുടങ്ങിയവയ്ക്ക് ഇൻഷുറൻസ് പരിരക്ഷയും കൈറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകളിലെ ഐടി ഉപകരണങ്ങൾ വിവിധ വിഭാഗങ്ങൾ തമ്മിൽ പരസ്പരം ചർച്ച ചെയ്ത് പൊതുവായി പ്രയോജനപ്പെടുത്തണം. സ്‌കൂളുകളിലേക്ക് സർക്കാരിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച്…

    Read More »
  • ഏറ്റുമാനൂർ ബ്ലോക്ക് ക്ഷീരസംഗമം നാളെ

    കോട്ടയം: ക്ഷീരവികസനവകുപ്പ് ഏറ്റുമാനൂർ ബ്ലോക്ക് ക്ഷീരസംഗമം നാളെ പരിപ്പ് വൈ.എം.സി.എ. ഹാൾ പരിസരത്തു നടക്കും. സമ്മേളനത്തിന്റെ ഭാഗമായി രാവിലെ 11ന് നടക്കുന്ന പൊതുസമ്മേളനം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജ്യൻ അധ്യക്ഷയായിരിക്കും. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ഏറ്റുമാനൂർ നഗരസഭാ അധ്യക്ഷ ലൗലി ജോർജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സബിത പ്രേംജി, അജയൻ കെ. മേനോൻ, അഞ്ജു മനോജ്, സജി തടത്തിൽ, വി.കെ. പ്രദീപ്കുമാർ, ധന്യ സാബു എന്നിവർ ക്ഷീരകർഷകരെ ആദരിക്കും. ജില്ലാ പഞ്ചായത്തംഗം പ്രൊഫ. ഡോ. റോസമ്മ സോണി ഡയറി ക്ലബ് കുട്ടികൾക്കു സർട്ടിഫിക്കറ്റ് വിതരണം നിർവഹിക്കും. അയ്മനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം ക്ഷീരകർഷകരുടെ മക്കളിൽ ഉന്നതവിജയം നേടിയവരെയും ക്ഷീരകർഷക ക്ഷേമനിധി ബോർഡ് അംഗം സോണി ഈറ്റയ്ക്കൽ ക്ഷീരകർഷക പെൻഷനറെയും ആദരിക്കും. ക്ഷീരകർഷകസംഗമത്തോട് അനുബന്ധിച്ച് കന്നുകാലി പ്രദർശനം, ഗവ്യജാലകം, ക്ഷീരവികസന…

    Read More »
  • മാഹി സ്റ്റേഷനിൽ തെറ്റായ അനൗൺസ്മെൻ്റ്, മാവേലി പിടിക്കാൻ നെട്ടോട്ടമോടി യാത്രക്കാർ

    തലശ്ശേരി: മാഹി റെയിൽവേ സ്റ്റേഷനിൽ തീവണ്ടി എത്തുന്നതിന് മുമ്പ് തെറ്റായ അനൗൺസ്മെൻ്റ് നൽകിയതിനെത്തുടർന്ന് യാത്രക്കാർക്ക് നെട്ടോട്ടമോടേണ്ടിവന്നു. ബുധനാഴ്ച രാത്രി 7.50ഓടെയാണ് സംഭവം. മംഗളൂരു-തിരുവനന്തപുരം മാവേലി അല്പസമയത്തിനകം ഒന്നാമത്തെ ഫ്ലാറ്റ്ഫോമിലെത്തുമെന്ന തെറ്റായ അനൗൺസ്മെന്റാണ് യാത്രക്കാരെ കുഴപ്പത്തിലാക്കിയത്. രണ്ടാമത്തെ ഫ്ലാറ്റ്ഫോമിലാണ് ഈ ട്രെയിൻ സാധാരണയായി നിർത്താറുള്ളത്. അതിനും പുറമെ, ഫ്ലാറ്റ്ഫോമിലെ ബോർഡിൽ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇതിന് വിരുദ്ധമായി പെട്ടെന്ന് അറിയിപ്പ് വന്നപ്പോൾ യാത്രക്കാരെല്ലാം ഫ്ലൈഓവർ വഴി ഒന്നാം ഫ്ലാറ്റ്ഫോമിലേക്ക് ഓട്ടമായി. അവിടെയെത്തിയ യാത്രക്കാരിൽ ചിലർ സ്റ്റേഷൻമാസ്റ്ററോട് അന്വേഷിച്ചപ്പോൾ തെറ്റായി അനൗൺസ്മെൻ്റാണ് ഉണ്ടായതാണെന്നും രണ്ടാമത്തെ ഫ്ലാറ്റ്ഫോമിലാണ് തീവണ്ടി വരുന്നതെന്നും വ്യക്തമായി. ഉടൻ തന്നെ പുതിയ അനൗൺസ്മെൻ്റും ഉണ്ടായി. ഉടനെ യാത്രക്കാരെല്ലാം രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക് ഓട്ടമായി. അവിടെയെത്തുമ്പോഴേക്കും തീവണ്ടിയുമെത്തി.

    Read More »
  • കാലിത്തീറ്റ ഭക്ഷ്യവിഷബാധ: കോട്ടയത്ത് ഒരു പശു കൂടി ചത്തു, 5 ജില്ലയിലെ ക്ഷീര കർഷകർ ഗുരുതര പ്രതിസന്ധിയിൽ

    കോട്ടയം: കാലിത്തീറ്റ ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന ഒരു പശു കൂടി ചത്തു. കോട്ടയം ചമ്പക്കര സ്വദേശി ജോജോയുടെ പശുവാണ് ചത്തത്. കെഎസ് കാലിത്തീറ്റ ഉപയോഗിച്ചതിന് പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റ് അവശനിലയിലായിരുന്നു. ജില്ലയിൽ ഭക്ഷ്യവിഷബാധയേറ്റ് മൂന്നാമത്തെ പശുവാണ് ചാകുന്നത്. കോട്ടയത്ത് മാത്രം 257 പശുക്കൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഭക്ഷ്യ വിഷബാധ മൂലം കനത്ത പ്രതിസന്ധിയിലാണ് മധ്യകേരളത്തിലെ ക്ഷീര കർഷകർ. ഭക്ഷ്യ വിഷബാധയേറ്റ പശുക്കളുടെ പാൽ ഉൽപാദനം കുത്തനെ കുറഞ്ഞു. ആയിരക്കണക്കിന് രൂപയുടെ ചികിൽസ ചെലവും പ്രതിസന്ധിയായി. നഷ്ടപരിഹാര കാര്യത്തിൽ കാലിത്തീറ്റ കമ്പനി വ്യക്തത വരുത്തിയിട്ടില്ല. സർക്കാർ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നത്. കെ എസ് കാലിത്തീറ്റ കഴിച്ച അഞ്ചു ജില്ലകളിലെ പശുക്കൾക്കാണ് വ്യാപകമായി ഭക്ഷ്യവിഷബാധയേറ്റത്. സർക്കാർ കണക്കനുസരിച്ച് കോട്ടയം ജില്ലയിൽ മാത്രം 250 ഓളം പശുക്കൾക്ക് ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ട്. ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട , എറണാകുളം ജില്ലകളിലെ കണക്കുകൂടി ചേരുമ്പോൾ രോഗബാധിതരായ പശുക്കളുടെ ആകെ എണ്ണം ആയിരം കടക്കും. കെ എസ് കമ്പനി പുറത്തിറക്കിയ ഒരു…

    Read More »
  • സ്പോര്‍ട്സ് സ്‌കൂളുകളിലേക്കുള്ള തെരഞ്ഞെടുപ്പ്: ജില്ലയിൽ മൂന്നിടത്ത് സെലക്ഷന്‍ ട്രയല്‍സ്

    കോട്ടയം: സംസ്ഥാന കായിക വകുപ്പിനു കീഴില്‍ തിരുവനന്തപുരം ജി.വി.രാജ സ്പോര്‍ട്സ് സ്‌കൂള്‍, കണ്ണൂര്‍ സ്പോര്‍ട്സ് സ്‌കൂള്‍, തൃശൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്കുള്ള കോട്ടയം ജില്ലയിലെ സെലക്ഷന്‍ ട്രയല്‍സ് 10നും 11നും നടക്കും. (10-02-2023, 11-02-2023). 10ന് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളെജിലുമാണ് ട്രയൽസ് നടക്കുന്നത്. 11ന് ചങ്ങനാശ്ശേരി എസ് ബി കോളജിലാണ് ട്രയൽസ് സംഘടിപ്പിക്കുന്നത്. രാവിലെ എട്ടു മണി മുതല്‍ ട്രയല്‍സ് ആരംഭിക്കും. ജില്ലാ അടിസ്ഥാനത്തിലല്ല ട്രയല്‍സ് സംഘടിപ്പിക്കുന്നത്. ഏതു ജില്ലക്കാരായ വിദ്യാര്‍ഥികള്‍ക്കും ട്രയല്‍സില്‍ പങ്കെടുക്കാം. ആറു മുതല്‍ 11വരെയുള്ള ക്ലാസുകളിലേക്കുള്ള വിദ്യാര്‍ഥികള്‍ക്കു വേണ്ടിയാണ് ട്രയല്‍സ് നടത്തുന്നത്. 9,10 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സംസ്ഥാനതലത്തില്‍ മെഡല്‍ നേടിയവര്‍ക്കു മാത്രമാണ് പ്രവേശനം അനുവദിക്കുക. അത്ലറ്റിക്സ്, ബോക്സിങ്, ജൂഡോ, ക്രിക്കറ്റ് (പെണ്‍കുട്ടികള്‍), തായ്ക്കോണ്ടോ (പെണ്‍കുട്ടികള്‍), വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍, ഹോക്കി, റെസ്ലിങ്ങ് എന്നീ ഇനങ്ങളിലേക്കാണ് ട്രയല്‍സ് നടത്തുന്നത്. ഫുട്ബോളിനുള്ള സെലക്ഷന്‍ ട്രയല്‍ ഇതിനോടൊപ്പം ഉണ്ടായിരിക്കില്ല. ട്രയല്‍സില്‍ പങ്കെടുക്കാനെത്തുന്ന കുട്ടികള്‍ ജനന…

    Read More »
  • കണ്ണൂരിലെ പുഷ്‌പോത്സവം സന്ദർശകർക്കു വസന്തമായി, ‘നിഷാദിന്റെ പക്ഷികൾ’ മനസ്സിൽ ചേക്കേറി

    കണ്ണൂരിലെ പുഷ്‌പോത്സവ നഗരിയിൽ വേറിട്ട കാഴ്‌ചയൊരുക്കി നിഷാദ്‌ ഇശാൽ. നിഷാദ്‌ പകർത്തിയ വ്യത്യസ്‌ത ഇനം പക്ഷികളുടെ 48 ഫോട്ടോകളാണ്‌ സന്ദർശകരുടെ മനസ്സിൽ ചേക്കേറിയത്‌. പൂക്കളെയും ചെടികളെയും തേടിയെത്തിയവർ വിവിധ ഇനം പക്ഷികളെയും അറിഞ്ഞാണ്‌ മടങ്ങിയത്‌. എം.എആർ.സിയാണ്‌ പ്രദർശനം സംഘടിപ്പിച്ചത്‌. മലബാർ അവയർനെസ്‌ ആൻഡ്‌ റെസ്‌ക്യൂ സെന്റർ ഫോർ വൈൽഡ്‌ ലൈഫ്‌ (എംഎആർസി) എന്ന വന്യജീവി സംഘടനയിലെ പക്ഷിനിരീക്ഷണ വിഭാഗം കോഡിനേറ്ററാണ്‌ നിഷാദ്‌. മൂന്ന്‌ വർഷത്തെ പക്ഷി നിരീക്ഷത്തിനിടയിയിൽ 430 ഇനത്തിൽപ്പെട്ട 30,000 പക്ഷികളെ നിഷാദ്‌ ഫോട്ടോയിൽ പകർത്തിയിട്ടുണ്ട്‌. ആഫ്രിക്കയിൽനിന്ന്‌ കേരളത്തിൽ ദേശാടനത്തിനെത്തുന്ന അമൂർ ഫാൽക്കൺ, കടലിന്റെ നടുവിൽ കണ്ടുവരുന്ന റെഡ്‌ റെക്ക്‌ഡ്‌ ഫാലമോസ്‌ (പമ്പര കാട), 14,000 കിലോമീറ്റർ തുടർച്ചയായി സഞ്ചരിച്ച്‌ കേരളത്തിലെത്തുന്ന ബാർടെയ്‌ൽഡ്‌ ഗോഡ്‌വിറ്റ്‌, സാൻഡ്‌ ഫ്‌ളോവർ വിഭാഗത്തിൽപ്പെട്ട കെന്റിഷ്‌ ഫ്‌ളോവർ, ക്രാബ്‌ ഫ്‌ളോവർ എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു. പരുന്ത്‌ വിഭാഗത്തിൽപ്പെട്ട യുറേഷ്യൻ കെസ്‌ട്രൽ, സൈബീരിയയിൽനിന്നുള്ള സൈബീരിയൻ സ്‌റ്റോൺ ചാറ്റ്‌, വംശനാശ ഭീഷണി നേരിടുന്ന വേഴാമ്പൽ ഇനങ്ങളായ ഗ്രേറ്റ്‌ തിക്കിനി,…

    Read More »
Back to top button
error: