LocalNEWS

പ്രണയ നൈരാശ്യത്തെ കുറിച്ച് പറഞ്ഞത് കളിയാക്കി, യുവാവ് കുടുംബത്തിലെ ഗര്‍ഭിണികളടക്കം 3 യുവതികളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചു

  പ്രണയനൈരാശ്യത്തെ കുറിച്ച് കളിയാക്കിയതിന് യുവാവ് കുടുംബത്തിലെ ഗര്‍ഭിണികളടക്കം മൂന്നു യുവതികളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചു. ഒറ്റപ്പാലം സ്വദേശി ബിഷറുല്‍ ഹാഫിയാണ് ബന്ധുക്കളെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചത്. സഹോദരന്മാരുടെ ഭാര്യമാര്‍, സഹോദരി എന്നിവരാണ് ആക്രമണത്തിനിരയായത്.

ശനിയാഴ്ച രാത്രി പത്തരമണിയോടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം നടന്നത്. ഒറ്റപ്പാലം പഴയ ലക്കിടിയിലെ കുടുംബത്തിലെ ഗര്‍ഭിണികളടക്കം മൂന്ന് യുവതികളെയാണ് യുവാവ് ചുറ്റികകൊണ്ട് തലയ്ക്കടിച്ചത്. പഴയ ലക്കിടി അകലൂര്‍ വയനാടന്‍ വീട്ടില്‍  സക്കീറ(25), റിന്‍സീന(23),അനീറ(22) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്.

Signature-ad

സംഭവത്തില്‍ റിന്‍സീനയുടെ സഹോദരനും സക്കീറയുടെയും അനീറയുടെയും ഭര്‍തൃസഹോദരനുമായ 22 കാരന്‍ ബിഷറുല്‍ ഹാഫിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ പരുക്കേറ്റ അനീറയുടെയും സക്കീറയുടെയും തലയില്‍ തുന്നലുകളുണ്ട്. റിന്‍സീനയുടെ തലയിലെ പരുക്കുകള്‍ ഗുരുതരമാണ്. അനീറയും സക്കീറയും ഗര്‍ഭിണികളാണ്.

ബിഷറുല്‍ ഹാഫിയെ ചോദ്യം ചെയ്തുവരികയാണ്. ബിശറുലിന്റെ പ്രേമം തകര്‍ന്നതിന് കളിയാക്കിയതിലുള്ള ദേഷ്യത്തില്‍ വീടിന് പുറത്തിരുന്ന ഇരുമ്പ് ചുറ്റികയെടുത്തുകൊണ്ടുവന്ന് ആക്രമിച്ചെന്നാണ് യുവതികള്‍ പൊലീസിന് നല്‍കിയ മൊഴി. മൂന്ന് പേരും ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. റിന്‍സീനക്ക് തലക്ക് ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റ് രണ്ടുപേരും ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു.

Back to top button
error: