LocalNEWS

15 വർഷത്തിലേറയായി തകർന്ന് കിടന്ന ചിറവംമുട്ടം – മലകുന്നം റോഡിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

കോട്ടയം: ജില്ലാ പഞ്ചായത്തിന്റെ 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ. വൈശാഖിന്റെ ഡിവിഷൻ വിഹിത ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് പുനർനിർമ്മിക്കുന്ന ചിറവംമുട്ടം മലകുന്നം റോഡിന്റെ പുനർനിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചു.

15 വർഷത്തിന് മുകളിലായി തകർന്ന് കിടന്ന റോഡിന്റെ നിർമ്മാണ പ്രവർത്തനമാണ് ആരംഭിച്ചിരിക്കുന്നത്. ഇളങ്കാവ് ദേവീ ക്ഷേത്രം, പൊട്ടിപ്പാറ പള്ളി, ചിറവമുട്ടം മഹാദേവ ക്ഷേത്രം, ഇത്തിത്താനം സ്കൂൾ തുടങ്ങിയ പ്രധാന ആരാധന ക്ഷേത്രങ്ങളിലേയ്ക്കും സ്കൂളിലേയ്ക്കും പോകുവാനുള്ള പ്രധാന റോഡുകളിൽ ഒന്നാണിത്.

Signature-ad

 

ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ. വൈശാഖ് നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രൊഫ. ടോമിച്ചൻ ജോസഫ് അദ്ധ്യക്ഷനായി. കുറിച്ചി ഗ്രമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് തോമസ്സ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബിജു എസ് മേനോൻ, ലൂസി ജോസഫ്, ഉണ്ണികൃഷ്ണൻ നായർ, അരുൺ ബാബു, തുടങ്ങിയവർ സംസാരിച്ചു.

Back to top button
error: