LocalNEWS

പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ അഴിയൂരിലെ അധ്യാപകന്‍ അറസ്റ്റില്‍

   കോഴിക്കോട് അഴിയൂരില്‍ പ്ലസ്ടു പ്രായോഗിക പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. മേമുണ്ട ചല്ലിവയലിനുസമീപം അഞ്ചാംപുരയില്‍ ലാലു (45)വാണ് അറസ്റ്റിലായത്.ചൊവ്വാഴ്ച സ്‌കൂളില്‍നടന്ന കണക്കിന്റെ പ്രായോഗിക പരീക്ഷയ്ക്കിടെയാണ് അധ്യാപകന്‍ പരീക്ഷ എഴുതാൻ എത്തിയ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ശരീരത്തിൽ സ്പർശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തത്.

വിദ്യാർത്ഥിനിയുടെ മാതാവ് ഇത് സംബന്ധിച്ച് ചോമ്പാല പൊലീസിൽ പരാതി നൽകി. പൊലീസ് ബുധനാഴ്ച വിദ്യാർത്ഥിനിയുടെ വിശദമായ മൊഴി എടുത്തിട്ടുണ്ട്. ചൈൽഡ് വെൽഫെയർ അധികൃതർക്കും ബന്ധുക്കൾ പരാതി അറിയിച്ചിട്ടുണ്ട്.

Signature-ad

തുടര്‍ന്ന് ഇയാളുടെപേരില്‍ പോക്സോ വകുപ്പുപ്രകാരം കേസെടുത്തു.ചോമ്പാല സ്റ്റേഷൻ ചുമതലയുള്ള നാദാപുരം കണ്‍ട്രോള്‍ റൂം ഇന്‍സ്പെക്ടര്‍ ശിവന്‍ ചോടോത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻറു ചെയ്തു.

Back to top button
error: