LocalNEWS

തദ്ദേശ ഉപതെരഞ്ഞടുപ്പ്; ഇന്ന് പ്രാദേശിക അവധി

കോട്ടയം: ജില്ലയിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ്, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ്, എരുമേലി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ്, പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ് എന്നീ നിയോജകമണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഫെബ്രുവരി 28ന് അവധിയായിരിക്കും. പോളിംഗ് സ്റ്റേഷനുകളായി ഉപയോഗിക്കുന്ന ഗവ.യു.പി സ്‌കൂൾ പൂവക്കുളം, എൻ.എം.എൽ.പി. സ്‌കൂൾ കനകപ്പലം, ഗവ.എച്ച്.എസ്.എസ് ഇടക്കുന്നം എന്നീ സ്‌കൂളുകൾക്കും ഫെബ്രുവരി 27, 28 തീയതികളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അവധി പ്രഖ്യാപിച്ചിട്ടുള്ള സ്‌കൂളുകളിൽ അന്നേ ദിവസങ്ങളിൽ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി മോഡൽ പരീക്ഷകൾ ക്രമീകരിച്ചിട്ടുണ്ടെങ്കിൽ നടത്താവുന്നതാണ്. വോട്ടെടുപ്പ് നടക്കുന്ന നിയോജകമണ്ഡലങ്ങളുടെ പരിധിയിൽ വോട്ടെടുപ്പ് അവസാനിക്കുന്ന ഫെബ്രുവരി 28ന് വൈകിട്ട് ആറുമണിക്കു മുമ്പുള്ള 48 മണിക്കൂറും വോട്ടെണ്ണൽ ദിനമായ മാർച്ച് ഒന്നിനും സമ്പൂർണ്ണ മദ്യ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: