കൊച്ചി : പശ്ചിമ കൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിന് പൂർണ്ണ പരിഹാരമായില്ല. പാഴൂരിൽ നിന്നുള്ള കുടിവെള്ള വിതരണം ഇനിയും വൈകും. ഇന്ന് നടത്താനിരുന്ന രണ്ടാം മോട്ടോറിൻ്റെ ട്രയൽ റൺ മാറ്റിവെച്ചു. തിങ്കളാഴ്ച ട്രയൽ റൺ നടത്തുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. മൂന്നാം മോട്ടോറിൻ്റെ ട്രയൽ റൺ വെള്ളിയാഴ്ച നടക്കും.
അതേസമയം പശ്ചിമ കൊച്ചിയിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ ജില്ലഭരണകൂടം കൺട്രോൾ റൂം തുറന്നു. ഫോർട്ട് കൊച്ചി വെളി മൈതാനത്താണ് കൺട്രോൾ റൂം. ഇവിടം കേന്ദ്രീകരിച്ചാകും ഇനി പശ്ചിമ കൊച്ചിയിലെ കുടിവെള്ള വിതരണം. ഇതിനിടെ തകരാറിലായ രണ്ട് മോട്ടോറുകളിലൊന്നിൻ്റെ ട്രയൽ റൺ ഇന്ന് നടത്തും. പരീക്ഷണം വിജയമായാൽ ഉടൻ ജലവിതരണം പുനരാരംഭിക്കും. അതേ സമയം കുടിവെള്ള വിതരണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് എറണാകുളം ഡിസിസി ഇന്ന് വാട്ടർ അതോറിറ്റി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.