Kerala

    • ജ്യാമാപേക്ഷ തള്ളി; പി.സി. ജോര്‍ജ് ജയിലിലേക്ക്, മാര്‍ച്ച് 10 വരെ റിമാന്‍ഡില്‍

      കോട്ടയം: മത വിദ്വേഷ പരാമര്‍ശത്തില്‍ ബി.ജെ.പി. നേതാവും പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജിനെ റിമാന്‍ഡുചെയ്തു. ജാമ്യാപേക്ഷ തള്ളിയ കോടതി, മാര്‍ച്ച് 10 വരെയാണ് പിസിയെ റിമാന്‍ഡുചെയ്തിരിക്കുന്നത്. നേരത്തേ, തിങ്കളാഴ്ച വൈകുന്നേരം ആറുമണിവരെ ജോര്‍ജിനെ ഈരാറ്റുപേട്ട കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. രണ്ടുദിവസത്തെ കസ്റ്റഡിയായിരുന്നു പോലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നാലുമണിക്കൂര്‍ മാത്രമേ കസ്റ്റഡി അനുവദിച്ചിട്ടുള്ളൂ. ആ സമയം കഴിഞ്ഞാല്‍ പി.സി.യെ വീണ്ടും മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കണമെന്നായിരുന്നു നിര്‍ദേശം. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യലിന്റെയോ തെളിവെടുപ്പിന്റെയോ ആവശ്യമില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. കസ്റ്റഡി സമയം അവസാനിച്ചാല്‍ ജാമ്യാപേക്ഷ പരിഗണിക്കുമെന്നായിരുന്നു വിവരം. എന്നാല്‍, കോടതി അതിനുമുന്‍പേ അപേക്ഷ പരിഗണിക്കുകയായിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയ പി.സി. ജോര്‍ജ് തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ഈരാറ്റുപേട്ട കോടതിയില്‍ ഹാജരായത്. ചാനല്‍ ചര്‍ച്ചയില്‍ മതവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് ഈരാറ്റുപേട്ട പോലീസ് പി.സി. ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ചെയ്തിരുന്നത്. മുപ്പതുവര്‍ഷത്തോളം എം.എല്‍.എ. ആയിരുന്നിട്ടും എളുപ്പം…

      Read More »
    • നാളെ ആലപ്പുഴ വഴി പോകേണ്ട ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടുന്നു; കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യൂട്ടീവിന്റെ സര്‍വീസിലും മാറ്റം

      കൊച്ചി: നാളെ ആലപ്പുഴ വഴി പോകേണ്ട ചില ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടുന്നു. കുമ്പളം റെയില്‍വേ സ്റ്റേഷനില്‍ ഇലക്ട്രോണിക്ക് ഇന്റര്‍ലോക്കിങ് പാനല്‍ സംവിധാനം കമ്മീഷന്‍ ചെയ്യുന്നതിന്റെ ഭാഗമായാണ് വഴിതിരിച്ചുവിടല്‍. ഇന്‍ഡോര്‍- തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ്, ലോകമാന്യ തിലക് തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് എന്നിവയാണ് വഴിതിരിച്ചുവിടുക. കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്സ്പ്രസിന്റെ സര്‍വീസിലും മാറ്റമുണ്ട്. നാളെ വൈകിട്ട് നാലേമുക്കാലോടെ ഇന്‍ഡോറില്‍ നിന്ന് പുറപ്പെടുന്ന ഇന്‍ഡോര്‍ തിരു. നോര്‍ത്ത് എക്സ്പ്രസ് (22645) ആലപ്പുഴ വഴി ഒഴിവാക്കി കോട്ടയം വഴിയാണ് സര്‍വീസ് നടത്തുക. എറണാകുളം ജംഗ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകള്‍ ഒഴിവാക്കി പകരം എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളിലാകും സ്റ്റോപ്പ്. നാളെ രാവിലെ 11.40ന് ലോകമാന്യ തിലക് ടെര്‍മിനസില്‍ നിന്ന് പുറപ്പെടുന്ന നേത്രാവതി എക്സ്പ്രസും ആലപ്പുഴ റൂട്ട് ഒഴിവാക്കി കോട്ടയം വഴിയാകും സര്‍വീസ് നടത്തുക. കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്സ്പ്രസ് ഫെബ്രുവരി 26ന് രാവിലെ 5.10ന് കണ്ണൂരില്‍ നിന്ന്…

      Read More »
    • എംഎല്‍എ പ്രതിഭയുടെ മകന് എതിരായ കഞ്ചാവ് കേസ്; ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു

      ആലപ്പുഴ: യു പ്രതിഭ എംഎല്‍എയുടെ മകനെതിരെ കഞ്ചാവ് കേസെടുത്ത രണ്ട് ഉദ്യോഗസ്ഥരോട് തിരുവനന്തപുരം എക്‌സൈസ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം. കുട്ടനാട് എക്‌സൈസ് സിഐ ജയരാജ്, റേഞ്ച് ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാര്‍ എന്നിവരോടാണ് ഹാജരാകാന്‍ അറിയിച്ചിരിക്കുന്നത്. മകനെതിരെ കേസെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഭ എംഎല്‍എ നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ ഡിസംബര്‍ 28നാണ് പ്രതിഭയുടെ മകനും സുഹൃത്തുക്കള്‍ക്കുമെതിരെ കുട്ടനാട് എക്‌സൈസ് കഞ്ചാവ് കേസെടുക്കുകയും അവരെ ജാമ്യത്തില്‍ വിടുകയും ചെയ്തത്. ഇത് കള്ളക്കേസാണെന്ന് ആരോപിച്ചാണ് എംഎല്‍എ പരാതി നല്‍കിയത്. കഴിഞ്ഞദിവസം എംഎല്‍എയുടെ മകനെ പിടികൂടിയ സംഘത്തിലെ മുഴുവന്‍ പേരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. എംഎല്‍എയുടെ മകന്‍ ഉള്‍പ്പടെ ഒമ്പത് പേരെയാണ് അന്ന് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒമ്പതാം പ്രതിയായിരുന്നു എംഎല്‍എയുടെ മകന്‍. തകഴി പാലത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്.  

      Read More »
    • കുഞ്ഞുമോന്‍ ആരാ മോന്‍! പി.സി ജോര്‍ജ് കീഴടങ്ങിയത് അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തിയ പൊലീസിനെ വെട്ടിച്ച്

      കോട്ടയം: പോലീസിന്റെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊളിച്ച് പിസി ജോര്‍ജ്. നാടകീയമായി മത വിദ്വേഷ പരാമര്‍ശത്തില്‍ ബി.ജെ.പി. നേതാവും പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയുമായ പി.സി.ജോര്‍ജ് കോടതിയില്‍ കീഴടങ്ങി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയ ജോര്‍ജ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ ജോര്‍ജിനെ തേടി പോലീസ് പലതവണ വീട്ടിലെത്തിയിരുന്നു. എന്നാല്‍ വീട്ടില്‍നിന്ന് വിട്ടുനിന്ന പി.സി. ജോര്‍ജ് താന്‍ തിങ്കളാഴ്ച ഹാജരാകാമെന്നായിരുന്നു പോലീസിനെ അറിയിച്ചത്. തിങ്കളാഴ്ച രാവിലെ മുതല്‍ പോലീസ് പിസിയെ അറസ്റ്റു ചെയ്യാന്‍ നീക്കം തുടങ്ങി. പോലീസിന് ചുറ്റം വലിയ സന്നാഹമൊരുക്കി. പിസി വീട്ടിലുണ്ടെന്നും പ്രതീക്ഷിച്ചു. പക്ഷേ ഇതെല്ലാം അസ്ഥാനത്തായി. പോലീസ് അറസ്റ്റിന് ശ്രമിച്ചതോടെ കോടതിയ്ക്ക് മുന്നില്‍ കീഴടങ്ങാന്‍ പിസി തീരുമാനിക്കുകയും ചെയ്തു. പോലീസിന് തടയാന്‍ കഴിയും മുമ്പേ കോടതിയില്‍ പിസി ഹാജരായി. പാലാ ഈരാറ്റുപേട്ട കോടതിയിലാണ് പി.സി.ജോര്‍ജ് എത്തിയത്. അതിനാടകീയമായിട്ടായിരുന്നു പി.സി.ജോര്‍ജിന്റെ നീക്കം. അഭിഭാഷകന്‍ സിറിലും മരുമകള്‍ പാര്‍വതിയുമെത്തിയതിനു പിന്നാലെ ജോര്‍ജ് കോടതിയിലെത്തുകയായിരുന്നു. താന്‍…

      Read More »
    • മതവിദ്വേഷ പരാമര്‍ശത്തില്‍ പി.സി. കോടതിയില്‍ കീഴടങ്ങി, എത്തിയത് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം

      കോട്ടയം: മതവിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി.ജോര്‍ജ് കോടതിയില്‍ കീഴടങ്ങി. പാലാ ഈരാറ്റുപേട്ട കോടതിയിലാണ് പി.സി.ജോര്‍ജ് എത്തിയത്. അതിനാടകീയമായിട്ടായിരുന്നു പി.സി.ജോര്‍ജിന്റെ നീക്കം. അഭിഭാഷകന്‍ സിറിലും മരുമകള്‍ പാര്‍വതിയുമെത്തിയതിനു പിന്നാലെ ജോര്‍ജ് കോടതിയിലെത്തുകയായിരുന്നു. താന്‍ കീഴടങ്ങനാണ് വന്നതെന്ന് ജോര്‍ജ് പറഞ്ഞു. ബിജെപി പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ പി.സി.ജോര്‍ജിനെ അറസ്റ്റു ചെയ്യാനായി രാവിലെ പൊലീസ് ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. ഈ സമയം പി.സി.ജോര്‍ജ് വീട്ടില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങിയതിനു പിന്നാലെ ഹാജരാകാന്‍ രണ്ടു ദിവസത്തെ സാവകാശം ജോര്‍ജ് തേടിയിരുന്നു. ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചക്കിടെ പി.സി. ജോര്‍ജ് മതവിദേഷ്വ പരാമര്‍ശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസ്. കോട്ടയം സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും പി.സി.ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയിരുന്നു.  

      Read More »
    • ‘പെമ്പിളൈ ഒരുമൈ’ സമരം പോലെ! ആശാ വര്‍ക്കര്‍മാരുടെ സമരത്തിനു പിന്നില്‍ അരാജക സംഘടനകളെന്ന് സിപിഎം

      തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതിന് പിന്നില്‍ അരാജക സംഘടനകളാണെന്ന് സിപിഎം. തല്‍പര കക്ഷികളുടെ കെണിയില്‍പ്പെട്ടവരാണ് സമരം നടത്തുന്നതെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എളമരം കരീം പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ആരോപിച്ചു. ചിലര്‍ ആശാ വര്‍ക്കര്‍മാരെ വ്യാമോഹിപ്പിച്ചു. പെമ്പിളൈ ഒരുമൈ സമരത്തിനു സമാനമാണ് ആശാ വര്‍ക്കര്‍മാരുടെ സമരം. സംസ്ഥാനത്തെ മുഴുവന്‍ തൊഴിലാളി സംഘടനകളെയും അധിക്ഷേപിക്കുകയായിരുന്നു പെമ്പിളൈ ഒരുമൈ സമരം. കേന്ദ്രപദ്ധതികള്‍ വ്യവസ്ഥകള്‍ക്ക് അനുസരിച്ച് നടപ്പാക്കാനേ സംസ്ഥാനത്തിന് അധികാരമുള്ളൂ. എന്‍എച്ച്എം ഫണ്ടിലേക്ക് കേന്ദ്രം നല്‍കേണ്ട 468 കോടി നല്‍കിയിട്ടില്ലെന്നും ലേഖനത്തില്‍ എളമരം കരീം പറയുന്നു. ആശാ വര്‍ക്കര്‍മാരുടെ വേതന വര്‍ധനവില്‍ കാര്യമായി ഇടപെടല്‍ നടത്തിയത് ഇടതു സര്‍ക്കാരുകളാണെന്നും എളമരം കരീം ലേഖനത്തില്‍ പറയുന്നുണ്ട്. സെക്രട്ടേറിയറ്റ് പടിക്കല്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന അനിശ്ചിതകാല സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് എളമരം കരീമിന്റെ ലേഖനം പുറത്തുവരുന്നത്. ആശമാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരാണ് ഇന്നലെയും വേദിയിലെത്തിയത്. എന്നാല്‍…

      Read More »
    • എല്ലാ വഴികളും അടഞ്ഞു: വിദ്വേഷ പരാമർശക്കേസിൽ ഒളിവിൽ കഴിയുന്ന പിസി ജോർജ് ഇന്ന് പൊലീസിൽ കീഴടങ്ങും

         ബി.ജെ.പി നേതാവ് ജാവദേക്കറും  സംസ്ഥാന നേതൃത്വവും കൈവിട്ടതോടെ ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമർശക്കേസിൽ ഒളിവിൽ കഴിയുന്ന പി.സി ജോർജ് ഇന്ന് പൊലീസിൽ കീഴടങ്ങും. തിങ്കളാഴ്ച കീഴടങ്ങാമെന്ന് കാണിച്ച് ജോർജ് കഴിഞ്ഞ ദിവസം ഈരാറ്റുപേട്ട പൊലിസിനു കത്ത് നൽകിയിരുന്നു. പി. സി ജോർജിനെ വീട്ടിൽ എത്തിച്ച ശേഷം അവിടെ നിന്നും പ്രകടനമായി സ്റ്റേഷനിലേക്ക് പോകാനാണ് ബിജെപി തീരുമാനം . എന്നാൽ പ്രകടനത്തിന് പൊലീസ് അനുമതി നൽകിയിട്ടില്ല. അറസ്റ്റിനോട് അനുബന്ധിച്ച് സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ ഈരാറ്റുപേട്ടയിൽ വിന്യസിച്ചിട്ടുണ്ട്. ജനുവരി 5 ന് നടന്ന ചാനൽ ചർച്ചയിലാണ് പിസി ജോർജ് വിദ്വേഷ പരാമർശം നടത്തിയത്. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെയാണ് അറസ്റ്റിന് വഴിയൊരുങ്ങിയത്. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പി സി ജോര്‍ജ് പിന്തുണ തേടി ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ ഫോണില്‍ വിളിച്ചാണ് ജോര്‍ജ് പിന്തുണ തേടിയത്. ഇതോടെ ജാവദേക്കര്‍ സംസ്ഥാന…

      Read More »
    • പാല്‍ കൊടുത്തുകൊണ്ട് വീഡിയോ കോള്‍, തൊണ്ടയില്‍ പാല്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

      കൊല്ലം: കടയ്ക്കലില്‍ രണ്ട് മാസം പ്രായമായ കുഞ്ഞ് പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. പാങ്ങലുക്കാട് പാരിജാതത്തില്‍ സജിന്‍- റിനി ദമ്പതികളുടെ മകള്‍ ‘അരിയാന’ യാണ് മരിച്ചത്. കുഞ്ഞിന് പാല്‍ നല്‍കിയ ശേഷം ഭര്‍ത്താവുമായി വീഡിയോ കോള്‍ ചെയ്ത് കൊണ്ടിരിക്കെയാണ് അമ്മ കുഞ്ഞിന് അനക്കമില്ലായെന്ന് ശ്രദ്ധിക്കുന്നത്. കുഞ്ഞിനെ ഉടന്‍ കടയ്ക്കല്‍ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കടയ്ക്കല്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

      Read More »
    • ‘അടച്ചിട്ട് പോയാല്‍ മതി സാറേ, നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്’; എംവിഡിയുടെ വാഹനത്തിന് പിഴയടപ്പിച്ച് യുവാവ്

      കൊല്ലം: റോഡ് നിയമലംഘനങ്ങള്‍ക്ക് പിഴയടപ്പിക്കാന്‍ ഓടി നടന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനത്തിന് പിഴ അടപ്പിച്ച് യുവാവ്. പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ നിരത്തിലിറങ്ങിയ സര്‍ക്കാര്‍ വാഹനത്തിനാണ് റോഡില്‍ തടഞ്ഞ് നിര്‍ത്തി വാഹനത്തിലെ ഉദ്യോഗസ്ഥരെ കൊണ്ട് തന്നെ പിഴ അടപ്പിച്ചത്. കൊല്ലം ഓയൂര്‍ ജങ്ഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. വാഹന പരിശോധന നടത്തുന്ന എംവിഡി ഉദ്യോഗസ്ഥരെ കണ്ട സമീപത്തെ കടയിലെ ജീവനക്കാരന്‍ പരിവാഹന്‍ സൈറ്റില്‍ കയറി സര്‍ക്കാര്‍ വാഹനത്തിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്ന് പരിശോധിച്ചു. ജനുവരി 25 കാലാവധി അവസാനിച്ച വണ്ടിയുമായാണ് എത്തിയതെന്ന് മനസിലാക്കിയ ഇയാള്‍ വാഹനത്തിനടുത്ത് വന്ന് ഉദ്യോഗസ്ഥരോട് ഈ വാഹനത്തിന് പിഴയീടാക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. ജനുവരി 25 ന് നിങ്ങളുടെ വണ്ടിയുടെ പൊല്യൂഷന്‍ തീര്‍ന്നിട്ടുണ്ട്. ഇതിപ്പോള്‍ ഫെബ്രുവരി ആയില്ലേ. പിഴയടക്ക് സാറെ. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. ഒന്നും രണ്ടുമല്ല 5000 രൂപയാണ് മിനിയാന്ന് എന്നെ കൊണ്ട് അടപ്പിച്ചത്. എല്ലാവരും ജീവിക്കാന്‍ വേണ്ടിയാണ് സാറെ, നിങ്ങളുടെ വണ്ടിക്ക് മാത്രമെന്താ കൊമ്പുണ്ടോ’…

      Read More »
    • തൃത്താലയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് ഒരു വയസ്സുള്ള കുട്ടി മരിച്ചു

      പാലക്കാട്: തൃത്താല സെന്ററില്‍ ബസ്സും കാറും കൂട്ടിയിടിച്ച് ഒരു വയസ്സുള്ള കുട്ടി മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്ക്. ഞായറാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. പട്ടാമ്പി താഴത്തേതില്‍ ഹൈസിന്‍ ആണ് മരിച്ചത്. ആലൂര്‍ ഭാഗത്തുനിന്നും പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് പട്ടാമ്പി തൃത്താല റോഡില്‍ റൂട്ട് നടത്തുന്ന മുള്ളത്ത് എന്ന സ്വകാര്യ ബസ്സില്‍ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.  

      Read More »
    Back to top button
    error: