
പാലക്കാട്: തൃത്താല സെന്ററില്‍ ബസ്സും കാറും കൂട്ടിയിടിച്ച് ഒരു വയസ്സുള്ള കുട്ടി മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്ക്. ഞായറാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. പട്ടാമ്പി താഴത്തേതില്‍ ഹൈസിന്‍ ആണ് മരിച്ചത്.
ആലൂര്‍ ഭാഗത്തുനിന്നും പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് പട്ടാമ്പി തൃത്താല റോഡില്‍ റൂട്ട് നടത്തുന്ന മുള്ളത്ത് എന്ന സ്വകാര്യ ബസ്സില്‍ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.