KeralaNEWS

ശുഭയാത്ര ഇനി സുഖയാത്ര; സ്വിഫ്ട് ബസുകള്‍ എ.സിയാക്കുന്നു, ടിക്കറ്റ് നിരക്ക് കൂടില്ല

കൊച്ചി: സുഖകരമായ യാത്രയ്ക്കായി സ്വിഫ്ട് ബസുകള്‍ മുഴുവന്‍ എ.സി ആക്കാന്‍ കെ.എസ്.ആര്‍.ടി.സി. ഇന്ധനക്ഷമത കുറയാത്ത രീതിയില്‍ ഡൈനാമോയില്‍ പ്രവര്‍ത്തിക്കുന്ന എ.സി സംവിധാനമാകും ഏര്‍പ്പെടുത്തുക. അതിനാല്‍, ടിക്കറ്ര് നിരക്കില്‍ മാറ്റമുണ്ടാകില്ല. ചാലക്കുടിയിലെ ഹെവി കൂള്‍ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഇത് ചെയ്യുന്നത്. ഒരു ബസ് എ.സിയാക്കാന്‍ കഴിഞ്ഞയാഴ്ച കൈമാറി. ഇത് വിജയിച്ചാല്‍ മറ്റു ബസുകളും ഘട്ടംഘട്ടമായി എ.സിയാക്കും.

കാസര്‍കോട്- ബന്തടുക്ക റൂട്ടില്‍ ഒരു സ്വകാര്യബസ് ഈ കമ്പനി ഘടിപ്പിച്ച എ.സിയുമായി സര്‍വീസ് നടത്തുന്നുണ്ട്. ഇതാണ് കെ.എസ്.ആര്‍.ടി.സിക്ക് പ്രചോദനമായത്. എ.സി പ്രീമിയം ബസുകളുടെ സ്വീകാര്യത പഠിക്കാന്‍ വിദഗ്ദ്ധരെ മന്ത്രി കെ.ബി.ഗണേശ്കുമാര്‍ നിയോഗിച്ചിരുന്നു.

Signature-ad

എ.സി കംപ്രസര്‍ പ്രവര്‍ത്തിക്കുന്നത് എന്‍ജിനില്‍നിന്നുള്ള ഊര്‍ജമുപയോഗിച്ചായതിനാല്‍ സാധാരണഗതിയില്‍ ഇന്ധനക്ഷമത കുറയും. പകരം ഡൈനാമോ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് 24 വോള്‍ട്ട് ബാറ്ററി ചാര്‍ജ്ചെയ്യുകയും അതുകൊണ്ട് എ.സി പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നതാണ് ഹെവി കൂള്‍ കമ്പനിയുടെ രീതി. അതിനാല്‍, ഡീസല്‍ ചെലവ് വര്‍ദ്ധിക്കില്ല. മൈലേജിന്റെ പ്രശ്‌നവുമുണ്ടാകില്ല. കംപ്രസര്‍ ബസിന്റെ മേല്‍ത്തട്ടിലാണ് സ്ഥാപിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: