
മലപ്പുറം: മുന്‍ എസ്പി സുജിത് ദാസിനെ തിരിച്ചെടുത്തു. ആറു മാസത്തെ സസ്‌പെന്‍ഷനു ശേഷമാണ് സുജിത് ദാസിനെ തിരിച്ചെടുത്തത്. പി.വി അന്‍വറുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു സസ്‌പെന്‍ഷന്‍. സുജിത് ദാസിന് പുതിയ തസ്തിക നല്‍കിയിട്ടില്ല.
പി.വി അന്‍വര്‍ എംഎല്‍എയുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നത് വിവാദമായതോടെയാണു സുജിത് ദാസിനെതിരെ തിരുവനന്തപുരം റേഞ്ച് ഡിഐജി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. വിവാദ ഫോണ്‍ സംഭാഷണത്തില്‍ എഡിജിപി എം.ആര്‍ അജിത്കുമാറിനെതിരെയും മറ്റ് എസ്പിമാരെക്കുറിച്ചും സുജിത് ദാസ് നടത്തിയ പരാമര്‍ശങ്ങള്‍ ഗുരുതരമായ ചട്ടലംഘനമാണെന്നായിരുന്നു റിപ്പോര്‍ട്ട്.
