KeralaNEWS

കാസര്‍കോട്ട് സൂര്യാഘാതമേറ്റ് വയോധികന്‍ മരിച്ചു, ദേഹമാസകലം പൊള്ളല്‍

കാസര്‍കോട്: കയ്യൂര്‍ വലിയപൊയിലില്‍ സൂര്യാഘാതമേറ്റ് വയോധികന്‍ മരിച്ചു. വലിയപൊയിലില്‍ സ്വദേശി കുഞ്ഞിക്കണ്ണന്‍ (92) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണു സംഭവം. വീടിനു സമീപത്തെ മാവിന്‍ ചുവട്ടിലേക്കു വിശ്രമിക്കാന്‍ പോകവെയാണ് കുഞ്ഞിക്കണ്ണന് സൂര്യാഘാതമേറ്റത്. ഉടന്‍ തന്നെ അദ്ദേഹം തളര്‍ന്നു വീണു.

ദേഹമാസകലം പൊള്ളലേറ്റ കുഞ്ഞിക്കണ്ണനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ചെറുവത്തൂരുള്ള സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.

Back to top button
error: