KeralaNEWS

കൊല്ലം നഗരം നിറയെ കൊടിയും ഫ്‌ളക്‌സും; സിപിഎമ്മിന് മൂന്നര ലക്ഷം പിഴചുമത്തി നഗരസഭ

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം നഗരത്തില്‍ കൊടിയും ഫ്‌ളക്‌സും സ്ഥാപിച്ചതിന് കൊല്ലം കോര്‍പറേഷന്‍ സിപിഎമ്മിന് വന്‍ പിഴ ചുമത്തി. മൂന്നര ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിക്ക് കോര്‍പറേഷന്‍ സെക്രട്ടറി നോട്ടീസ് നല്‍കി.

നഗരത്തില്‍ അനധികൃതമായി 20 ഫ്‌ളക്‌സ് ബോര്‍ഡുകളും 2500 കൊടിയും കെട്ടിയതിനാണ് നാലു ദിവസങ്ങള്‍ക്ക് മുന്‍പ് പിഴ നോട്ടീസ് നല്‍കിയത്. ഫീസ് അടച്ച് നിയമാനുസൃതം ഫ്‌ളക്‌സ് സ്ഥാപിക്കാന്‍ സിപിഎം അപേക്ഷ നല്‍കിയെങ്കിലും കോര്‍പറേഷന്‍ തീരുമാനമെടുത്തില്ല.

Signature-ad

കാഴ്ച മറയ്ക്കാതെയും ഗതാഗത തടസ്സമില്ലാതെയും നടപ്പാത കൈയ്യേറാതെയും ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിയും സ്ഥാപിച്ചെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിശദീകരണം. പിഴ അടയ്ക്കണോ, പിഴ നോട്ടീസിനെതിരെ കോടതിയില്‍ പോകണോ എന്നതില്‍ സിപിഎം തീരുമാനമെടുത്തിട്ടില്ല. കൊല്ലം വഴി കണ്ണടച്ച് വരാന്‍ കഴിയില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.

 

 

Back to top button
error: