Kerala

    • കണ്ടിട്ടും കൊതി തീരുന്നില്ല;പത്ത് വയസ്സിനിടെ അമ്ബത് തവണ മല ചവിട്ടിയതിന്റെ പുണ്യവുമായി അദ്രിതി

      പത്തനംതിട്ട ; ഒരിയ്‌ക്കലും മായാതെ അയ്യപ്പസ്വാമിയുടെ മുഖം മനസില്‍ കൊത്തിവച്ചിരിക്കെ അദിത്രിക്കെങ്ങനെ മകരവിളക്ക് കാലത്ത് മല ചവിട്ടാതിരിക്കാനാകും!! പത്ത് വയസ്സിനിടെ അമ്ബത് തവണ മലചവിട്ടിയതിന്റെ പുണ്യവുമായാണ് അദ്രിതി ഇന്നലെ ശബരിമലയില്‍ നിന്ന് മടങ്ങിയത്. എഴുകോണ്‍ കോതേത്ത് വീട്ടില്‍ അഭിലാഷ് മണിയുടെയും നീതു ലക്ഷ്മിയുടേയും മകളായ അദ്രിതി പത്ത് വയസ് പൂര്‍ത്തിയാകാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് അമ്ബതാം തവണയും മലചവിട്ടി ശബരീശനെ തൊഴുത് മലയിറങ്ങിയത്. ഒന്‍പത് മാസം പ്രായമുള്ളപ്പോഴാണ് അദ്രിതി ആദ്യമായി അയ്യനെ കാണാന്‍ എത്തിയത്. തുടര്‍ന്ന് ഇങ്ങോട്ട് തീര്‍ത്ഥാടന കാലത്തും മാസ പൂജാവേളകളിലുമായാണ് അമ്ബത് തവണ ശബരിമലയില്‍ ഇരുമുടിക്കെട്ടേന്തി എത്തിയത്. അച്ഛന്‍ കൊല്ലം എഴുകോണ്‍ കോതേത്ത് വീട്ടില്‍ അഭിലാഷ് മണിക്കൊപ്പമാണ് ഇന്നലെ വൈകുന്നേരം നാലുമണിയോടെ അദ്രിതി പതിനെട്ടാം പടിചവിട്ടി ശബരീശ ദര്‍ശനം നടത്തിയത്. കഴിഞ്ഞ ഓണത്തിന് എത്തിയപ്പോള്‍ മാളികപ്പുറം മേല്‍ശാന്തി ഓണക്കോടി നല്‍കിയിരുന്നു. എരുമേലിയില്‍ പേട്ടതുള്ളിയ ശേഷമാണ് ഇന്നലെ ഇരുവരും സന്നിധാനത്ത് എത്തിയത്.

      Read More »
    • ദുബൈ ഫ്ലൈ എമിറേറ്റ്‌സിൽ  ഉദ്യോഗസ്ഥയായ യുവതി പാലക്കാട് തൂങ്ങിമരിച്ചു,  ഭര്‍ത്താവുമായി  അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി സൂചന

         പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ പെരുവെമ്പില്‍ നവവധു ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പുണ്യംകാവ് തോട്ടുപാലം ‘റിഥ’ത്തില്‍ നര്‍മദയെ (28) ആണ് ചൊവ്വാഴ്ച അർദ്ധ രാത്രി  സാരിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് കുനിശ്ശേരി സ്വദേശി രാധാകൃഷ്ണനില്‍ നിന്നും പുതുനഗരം പൊലീസ് മൊഴിയെടുത്തു. രണ്ടുവര്‍ഷം ഒരുമിച്ച് താമസിച്ച ഇവര്‍ കഴിഞ്ഞമാസമാണ് വിവാഹിതരായത്. അച്ചനും അമ്മയും മരിച്ച നര്‍മദയ്ക്ക് അമ്മയുടെ അമ്മ രഞ്ജിതം മാത്രമാണ് അടുത്ത ബന്ധുവായിട്ടുള്ളത്. പാലക്കാട്ടെ ചേരിപ്രദേശത്തു വളര്‍ന്ന നര്‍മദ പഠിച്ച്, ദുബായില്‍ ഫ്ലൈ എമിറേറ്റ്‌സ് വിമാനക്കമ്പനിയില്‍ ഉദ്യോഗസ്ഥയായി. സ്വന്തം അധ്വാനത്തില്‍ പെരുവെമ്പില്‍ വാങ്ങിയ സ്ഥലത്ത് വീടുവെച്ച് താമസിക്കുകയായിരുന്നു. ഭര്‍ത്താവുമായി ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി അമ്മൂമ്മ പറഞ്ഞു.

      Read More »
    • പൊൻകുന്നം മിഡാസ് ബാറിൽ സംഘർഷം ; ബാർ ജീവനക്കാരായ മൂന്നു പേർ അറസ്റ്റിൽ

      കോട്ടയം : പൊൻകുന്നം മിഡാസ് ബാറിൽ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബാർ ജീവനക്കാരായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.വധശ്രമത്തിനാണ്  കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നെടുംകുന്നം, മാന്തുരുത്തി പന്ത്രണ്ടാം മൈൽ ഭാഗത്ത് അറവനാട്ട് പുത്തൻപുരയിൽ വീട്ടിൽ മെൽബിൻ രാജ് (42), ഇടക്കുന്നം വാരിക്കാട്ട് കവല ഭാഗത്ത് കാഞ്ഞിരത്താംകുന്നേല്‍ വീട്ടിൽ അരുൺ തോമസ് (38), വാഴൂർ പത്തൊമ്പതാം മൈൽ, തണ്ണിമല വീട്ടിൽ സുഭാഷ് കുമാർ കെ (46) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ബില്ല് സംബന്ധിച്ച തർക്കത്തിനിടെ ഇവർ മൂവരും ചേർന്ന് ചിറക്കടവ് മണ്ണാറക്കയം സ്വദേശിയായ യുവാവിനെ ഇന്നലെ വൈകിട്ട് 6 മണിയോടുകൂടി ബാറിനുള്ളിൽ വച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ  കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ ദിലീപ് റ്റി, എസ്.ഐ അജി പി ഏലിയാസ്, എ.എസ്.ഐ മാരായ അജിത് കുമാർ, ബിജു പി.എം, സി.പി.ഓ മാരായ ഷാജി ജോസഫ്,…

      Read More »
    • കെൽട്രോണിന് ഒഡീഷയിൽ നിന്നും 164 കോടിയുടെ ഓർഡർ

      കണ്ണൂർ:  അൻപതാം വാർഷികമാഘോഷിക്കുന്ന കമ്പനിയുടെ പുത്തനുണർവ്വിനുള്ള അംഗീകാരമായി കെൽട്രോണിന് ഒഡീഷയിൽ നിന്നും 164 കോടി രൂപയുടെ ഓർഡർ. ഒഡീഷയിലുള്ള ഒറീസ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ സെൻററിൽ (OCAC) നിന്നും 6974 സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിലേക്ക് ഹൈടെക് ക്ലാസ് റൂമുകൾ സ്ഥാപിക്കുന്നതിനുള്ള ഓർഡറാണ് കെൽട്രോണിന് ലഭിച്ചിരിക്കുന്നത്. 164 കോടി രൂപയുടെ ഈ ഓർഡറിന്റെ അടിസ്ഥാനത്തിൽ സ്മാർട്ട് ക്ലാസ് റൂമുകൾ സ്ഥാപിക്കുന്നതിനൊപ്പം അവയുടെ കമ്മീഷനിങ്, ഓപ്പറേഷൻ, കണ്ടന്റ് സ്റ്റോറേജും ഡിസ്ട്രിബ്യൂഷൻ സോഫ്റ്റ്‌വെയർ ഉൾപ്പെടെയുള്ള മൂന്നുവർഷത്തേക്കുള്ള മെയിൻറനൻസ്  സേവനങ്ങളും കെൽട്രോൺ നൽകുന്നതാണ്. 2016 മുതൽ സംസ്ഥാനമൊട്ടാകെ വിവിധ സ്കൂളുകളിലായി നാൽപ്പത്തി അയ്യായിരം സ്മാർട്ട് ക്ലാസ് റൂമുകൾ കെൽട്രോൺ സജ്ജീകരിച്ചിട്ടുണ്ട്. സ്മാർട്ട് ക്ലാസ് റൂം പദ്ധതി ഇന്ത്യയിലാകെത്തന്നെ വിദ്യാഭ്യാസ രംഗത്തെ കേരള മോഡലായി പ്രശംസ നേടിയിരുന്നു. ഇതിന്റെ ചുവടുവച്ചാണ് ഒഡീഷയിലും കേരള മോഡൽ സ്മാർട്ട് ക്ലാസ് റൂമുകൾ  നിർമ്മിക്കുന്നതിനുള്ള കരാർ കെൽട്രോണിന് ലഭിച്ചിരിക്കുന്നത്.

      Read More »
    • ഹിന്ദു -ക്രിസ്ത്യൻ കുടുംബങ്ങള്‍ സന്താനോത്പാദനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് സ്വാമി ചിദാനന്ദപുരി

      കോഴിക്കോട്: കേരളത്തിലെ ഹിന്ദു- ക്രിസ്ത്യൻ കുടുംബങ്ങളില്‍ കുട്ടികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടെന്നും, അതിനാല്‍ സന്താനോത്പാദനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. മിക്ക ഹിന്ദു- ക്രിസ്ത്യൻ വീടുകളില്‍ ഏറിവന്നാല്‍ ഒരു കുട്ടിയാണുള്ളത്. അതിലൂടെ കേരളത്തിലെ ജനസംഖ്യ നേര്‍പകുതിയായി. എന്നാല്‍ ഇസ്‍ലാമിക ഗൃഹങ്ങളില്‍ ആറ് മക്കളാണുള്ളത്. അവിടെ ജനസംഖ്യ മൂന്നിരട്ടിയായി കൂടുകയാണെന്നും ഹിന്ദുവിനും ക്രിസ്ത്യാനിക്കും പകുതിയായി കുറയുകയാണെന്നും ചിദാനന്ദപുരി പറയുന്നു. സ്വാമി ചിദാനന്ദപുരി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ട വിഡിയോയിലാണ് സന്താനോത്പാദനത്തെ പറ്റി പറയുന്നത്. ഇന്ന് ഹിന്ദു-ക്രിസ്ത്യൻ സമൂഹത്തിലെ പുതുതലമുറ കല്യാണം കഴിക്കാൻ പോലും തയ്യാറാവാത്ത ഒരു അവസ്ഥയുണ്ട്. കല്യാണം കഴിച്ചാലും പ്രസവിക്കാൻ തയാറല്ല എന്ന് പറയുന്നവരുമുണ്ട്. ഇത്തരത്തില്‍ നൂറ് കണക്കിന് കേസുകള്‍ ആശ്രമത്തില്‍ വരാറുണ്ട്. അതിനൊപ്പം കല്യാണമെന്ന വ്യവസ്ഥയെ തന്നെ എതിര്‍ക്കുന്ന ഒരു സമൂഹവും ഹിന്ദു -ക്രിസ്ത്യൻ വീടുകളില്‍ വളര്‍ന്നുവരുന്നുണ്ട്. ലിവിങ്ങ് ടുഗദര്‍ പോരെ എന്നാണ് പുതിയ തലമുറ ചോദിക്കുന്നത്. വിവാഹവും സന്താനോത്പാദനവുമാണ് മുഖ്യമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം.…

      Read More »
    • സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും: 239 ഇനങ്ങൾ, 9571 പ്രതിഭകൾ: കൗമാരകലയുടെ പൂരത്തിന്റെ സമാപനത്തിന് മമ്മൂട്ടി വിശിഷ്‌ടാതിഥിയാവും

          കലാപൂരത്തിന്റെ 5 നാളുകള്‍ക്ക് ഇന്ന് തിരിതെളിയും. കൊല്ലംപൂരം അരങ്ങേറുന്ന ആശ്രാമം മൈതാനത്തെ മുഖ്യവേദിയില്‍  രാവിലെ പത്തിന് 62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിതെളിക്കും. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, കെ.രാജന്‍, കെ.ബി.ഗണേഷ്‌കുമാര്‍, ജെ.ചിഞ്ചുറാണി, മുഹമ്മദ് റിയാസ് എന്നിവര്‍ പങ്കെടുക്കും. സിനിമാതാരം നിഖില വിമൽ മുഖ്യാതിഥിയാകും. തുടര്‍ന്ന് 24 വേദികളില്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും   വരുന്ന അഞ്ചുനാളുകൾ കൗമാരകലയുടെ പൂരത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുക. ഭിന്നശേഷി കുട്ടികളുടെ വാദ്യമേളത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. കാസർകോട്‌ ജില്ലയിലെ ഗോത്രവിഭാഗക്കാരായ മാവിലർ, മലവേട്ടുവൻ സമുദായക്കാർ മംഗലം കളി അവതരിപ്പിക്കും. സ്കൂൾ കലോത്സവത്തിന്‍റെ സ്വാഗതഗാനത്തിന്‌ ആശാശരത്താണ് നൃത്താവിഷ്‌കാരം നൽകുന്നത്. കലോത്സവത്തില്‍ ഒന്നാംസ്ഥാനം നേടുന്ന ജില്ലയ്ക്ക് നല്‍കാനുള്ള സ്വര്‍ണക്കപ്പിന് ബുധനാഴ്ച ജില്ലാ അതിര്‍ത്തിയായ കുളക്കടയില്‍ വരവേല്‍പ് നല്‍കി. മത്സരവിജയികള്‍ക്കും പങ്കെടുക്കുന്നവര്‍ക്കും നല്‍കാനുള്ള 12,000 പുതിയ ട്രോഫികള്‍ രാത്രിയോടെ തൃശ്ശൂരില്‍നിന്ന് കൊല്ലത്ത് എത്തിച്ചു. മത്സരാര്‍ഥികള്‍ക്ക് കൊല്ലം നഗരത്തിലെ 23 സ്‌കൂളുകളിലാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. കുട്ടികളെ…

      Read More »
    • കേരളത്തിൽ സ്ലീപ്പര്‍ കോച്ചുകള്‍ കുറച്ച്‌ പകരം എ.സി കോച്ചുകള്‍ കൂട്ടാൻ റെയില്‍വേ 

      തിരുവനന്തപുരം: കേരളത്തിൽ കൂടി സർവീസ് നടത്തുന്ന ട്രെയിനുകളിൽ സ്ലീപ്പര്‍ കോച്ചുകള്‍ കുറച്ച്‌ പകരം എ.സി കോച്ചുകള്‍ കൂട്ടാൻ റെയില്‍വേ നീക്കം തുടങ്ങി. തിരുവനന്തപുരം-മംഗളൂരു മാവേലി, മംഗളൂരു-തിരുവനന്തപുരം മാവേലി, തിരുവനന്തപുരം മംഗളൂരു മലബാര്‍, മംഗളൂരു-തിരുവനന്തപുരം മലബാര്‍ എന്നീ ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ചുകളിലാണ് ആദ്യം കൈവെക്കുന്നത്. ആവശ്യകത കൂടുതല്‍ എ.സി കോച്ചിനാണെന്ന വിചിത്ര ന്യായമുന്നയിച്ചാണ് സാധാരണക്കാരുടെ വയറ്റത്തടിക്കുന്ന നടപടി. ഇതോടെ ഓരോ ട്രെയിനിലും സ്ലീപ്പര്‍ കോച്ചുകള്‍ രണ്ടായി ചുരുങ്ങും. എ.സി ത്രീ ടിയര്‍, എ.സി ടു ടിയര്‍ കോച്ചുകള്‍ കൂട്ടും. എ.സി ത്രീ ടിയര്‍ കോച്ചുകള്‍ എണ്ണം പത്തായും ടു ടിയര്‍ കോച്ചുകള്‍ നാലായും വര്‍ധിക്കും. ഒരു സ്ലീപ്പര്‍ കോച്ചില്‍ 72 ബെര്‍ത്താണുള്ളത്. പരിഷ്കാരം നടപ്പായാല്‍ ട്രെയിനുകളില്‍ നിലവില്‍ 546 മുതല്‍ 792 വരെയുള്ള സ്ലീപ്പര്‍ ബെര്‍ത്ത് 144 ആയി കുറയും. ദീർഘദൂര യാത്രക്കാര്‍ അല്ലാത്തവർ ഏറെയും ആശ്രയിക്കുന്നത് ജനറല്‍-സ്ലീപ്പര്‍ കോച്ചുകളെയാണ്.2023ല്‍ ഏപ്രില്‍ മുതല്‍ നവംബര്‍ വരെ റെയില്‍വേയെ ആശ്രയിച്ച 390.2 കോടി യാത്രക്കാരില്‍…

      Read More »
    • വാഗ്‌ദാനം ചെയ്‌ത സഹായം നൽകാതെ സുരേഷ് ഗോപി വഞ്ചിച്ചുവെന്ന്‌ എൻഡോൾസൾഫാൻ ദുരിതബാധിതന്റെ കുടുംബം

      കാസർകോട്‌: മരിച്ച എൻഡോൾസൾഫാൻ ദുരിതബാധിതന്റെ കുടുംബത്തിന്‌ ബിജെപി നേതാവും നടനുമായ സുരേഷ്‌ ഗോപി വാഗ്‌ദാനം ചെയ്‌ത സഹായം നൽകാതെ വഞ്ചിച്ചുവെന്ന്‌ അച്ഛൻ. പെർള ഷേണിയിലെ വാസുദേവ നായ്‌കിന്റെ എൻഡോസൾഫാൻ ദുരിതബാധിതനായ മകൻ  ശ്രേയസ്‌ (17) 2017 ൽ  മരണപ്പെട്ടിരുന്നു. കുടുംബത്തിന്‌ അന്ന്‌ 4.80 ലക്ഷം രൂപ കടബാധ്യതയുണ്ടായിരുന്നു. ഇന്നത്‌ 10 ലക്ഷം രൂപയോളമായി. മകൻ മരിച്ചതിന് പിന്നാലെ  സുരേഷ് ഗോപി സഹായ പ്രഖ്യാപനവുമായി മുന്നോട്ടുവന്നു. ശ്രേയസിന്റെ ചികിത്സയ്ക്കും മറ്റുമായി വന്ന കടബാധ്യത ഏറ്റെടുക്കുമെന്ന സുരേഷ്‌ഗോപിയുടെ പ്രഖ്യാപനം മധ്യമങ്ങളിലും വാർത്തയായി. എന്നാൽ പലതവണ സുരേഷ്‌ ഗോപിയെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും കാണാൻ കൂട്ടാക്കിയില്ലെന്ന്‌ വാസുദേവ നായ്‌ക്‌ പറഞ്ഞു. സുരേഷ് ഗോപിയെ കണ്ട് സങ്കടം പറയാൻ അദ്ദേഹത്തിന്റെ കൊല്ലത്തെ തറവാട് വീട്ടിൽ പോയെങ്കിലും സഹോദരൻ  അവഹേളിച്ച് ഇറക്കിവിട്ടു. സുരേഷ്‌ ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിൽ പോയെങ്കിലും ഷൂട്ടിങിലാണെന്ന് പറഞ്ഞ് തിരിച്ചയച്ചു. സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനെ കാസർകോട്‌ ജില്ലാ കമ്മിറ്റി ഓഫീസിൽ കണ്ടുവെങ്കിലും രേഖകളുമായി പോയതല്ലാതെ പിന്നീട്‌…

      Read More »
    • ചാരായ വില്‍പ്പന; മലപ്പുറത്ത് വീട്ടമ്മ അറസ്റ്റില്‍

      മലപ്പുറം: വീട്ടില്‍ സൂക്ഷിച്ചിരുന്ന ആറ് ലിറ്റര്‍ ചാരായവും 18 ലിറ്റര്‍ വാഷുമായി വീട്ടമ്മ അറസ്റ്റില്‍. കുറമ്ബലങ്ങോട് സ്വദേശിനി പുഷ്പവല്ലിയാണ് അറസ്റ്റിലായത്. പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് നടത്തിയ പരിശോധനയിലാണ് വീട്ടമ്മ പിടിയിലായത്. വീട്ടില്‍ ഒറ്റയ്‌ക്കാണ് പുഷ്പവല്ലി താമസിച്ചിരുന്നത്.  വാറ്റുചാരായം ഉണ്ടാക്കി വില്‍പ്പന നടത്തുന്നുവെന്ന് എക്‌സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ചെയോടെ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

      Read More »
    • കാസര്‍കോട്ട് യുവതിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

      കാസർകോട്: യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് കാപ്പില്‍ കോടി റോഡിലെ മുഹമ്മദലിയുടേയും സുബൈദയുടെയും മകള്‍ വി.എസ്.തഫ്സീന(27)യേയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ടു മാസം മുമ്ബായിരുന്നു തഫ്സീനയുടെ വിവാഹം. ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് കാപ്പില്‍ പുഴയില്‍ വീണുകിടക്കുന്ന നിലയില്‍ യുവതിയെ നാട്ടുകാര്‍ കണ്ടെത്തിയത്. ഉടൻതന്നെ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കഴിഞ്ഞ നവംബറില്‍ വിവാഹിതയായ യുവതി കുറച്ചുനാളായി സ്വന്തം വീട്ടിലായിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബേക്കല്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. സഹോദരങ്ങള്‍: തൻസീര്‍, മുഹാദ്, താഹിറ, തസ് രിയ , തസ് ലിയ

      Read More »
    Back to top button
    error: