തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ വീണ്ടും വെളിപ്പെടുത്തലുമായി തിരൂര്‍ സതീഷ്. ഒന്നരക്കോടി രൂപ പാര്‍ട്ടി ഓഫീസില്‍ സൂക്ഷിച്ചെന്ന് സതീഷ് ആരോപിച്ചു. ഈ പണം കൊണ്ടുപോയത് ജില്ലാ പ്രസിഡന്റിന്റെ കാറിലാണ്. ഈ പണം എന്തുചെയ്‌തെന്ന് വെളിപ്പെടുത്തണമെന്ന് സതീഷ് ആവശ്യപ്പെട്ടു.
പാര്‍ട്ടിയുടെ ജില്ലാ ഘടകത്തില്‍ നടക്കുന്നതെല്ലാം കള്ളത്തരമാണ്. ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നും സതീഷ് പറഞ്ഞു. കള്ളപ്പണമുപയോ?ഗിച്ച ആളുകളെ നിയമത്തിന്റ മുന്‍പില്‍ കൊണ്ടുവരണമെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ 9 കോടിരൂപ 6 ചാക്കുകളിലാണ് കൊണ്ടുവന്നത്.
കള്ളപ്പണം തടയും എന്നു പറഞ്ഞ് അധികാരമേറ്റ നരേന്ദ്രമോദിയുടെ പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസില്‍ കള്ളപ്പണം സൂക്ഷിച്ചു. പ്രധാനമന്ത്രി പറയുന്നത് അനുസരിച്ചാണെങ്കില്‍ കള്ളപ്പണം സൂക്ഷിച്ച ജില്ലാ കമ്മിറ്റി പിരിച്ചു വേണ്ടതാണ്. കൊണ്ടുവന്ന പണച്ചാക്ക് എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം എനിക്കറിയില്ലെന്നും സതീഷ് പറഞ്ഞു.