Kerala

    • ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; നാല് ജില്ലകളില്‍ ചൂട് കൂടും

      തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. പാലക്കാട്, തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ 37ത്ഥസെല്‍ഷ്യസ് വരെയും കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36ത്ഥസെല്‍ഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ 35ത്ഥസെല്‍ഷ്യസ് വരെയും വയനാട്, ഇടുക്കി ജില്ലകളില്‍ 34ത്ഥസെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 – 3ത്ഥസെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കൊടും ചൂട് തുടരുന്നതിനിടെ സൂര്യ രശ്മികളില്‍ നിന്നുള്ള അള്‍ട്രാവലയറ്റ് കിരണങ്ങളുടെ തോതും ഉയരുകയാണ്. ഈ സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെയുള്ള വെയില്‍ നേരിട്ട് ഏല്‍ക്കരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.  

      Read More »
    • ലൈംഗികച്ചുവയോടെയുള്ള സംസാരം അല്ല; കോട്ടയത്ത് കണ്ടക്ടര്‍ക്കെതിരായ പോക്‌സോ കേസ് വിചാരണയില്ലാതെ തള്ളി; സംസ്ഥാനത്താദ്യം

      കോട്ടയം: ബസ് കണ്ടക്ടര്‍ക്കെതിരായ പോക്‌സോ കേസ് വിചാരണ നടത്താതെ തള്ളി ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് പോക്‌സോ സ്‌പെഷല്‍ കോടതി. സംസ്ഥാനത്ത് ആദ്യമായാണു പോക്‌സോ കേസില്‍ പ്രതിയെ വിചാരണ നടത്താതെ കോടതി വിട്ടയയ്ക്കുന്നതെന്നു നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് സ്വകാര്യ ബസ് കണ്ടക്ടര്‍ക്കെതിരെ ചിങ്ങവനം പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണു കോടതിവിധി. 2024 ജൂലൈ 4ന് ആയിരുന്നു സംഭവം. പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനി ബസില്‍ കയറിയപ്പോള്‍ കണ്ടക്ടര്‍ മോശമായി സംസാരിച്ചെന്നാണു കേസ്. കോടതിയില്‍ കേസെത്തിയപ്പോള്‍ പ്രതിഭാഗം വിടുതല്‍ ഹര്‍ജി നല്‍കി. ലൈംഗികച്ചുവയോടെയുള്ള സംസാരം അല്ലായിരുന്നെന്നായിരുന്നു പ്രതിഭാഗം വാദം. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. വിവേക് മാത്യു വര്‍ക്കി ഹാജരായി. വിചാരണ ആവശ്യപ്പെട്ടു മേല്‍ക്കോടതിയെ സമീപിക്കാനാണു പൊലീസ് നീക്കം.

      Read More »
    • ‘അധ്യാപകര്‍ക്ക് വടിയെടുക്കാം; ക്രിമിനല്‍ കേസ് ഭീഷണി വേണ്ട’

      കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് അധ്യാപകര്‍ നല്‍കുന്ന ചെറിയ ശിക്ഷകള്‍ക്ക് പോലും ക്രിമിനില്‍ കേസ് എടുക്കുന്ന നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സ്‌കൂളിലോ കോളജിലോ ഉണ്ടാകുന്ന ഇത്തരം കാര്യങ്ങളുടെ പേരില്‍ പരാതി ലഭിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രാഥമികാന്വേഷണം നടത്തി കേസില്‍ കഴമ്പുണ്ടോ എന്നു പരിശോധിക്കണമെന്നും പ്രാഥമികാന്വേഷണ സമയത്ത് അധ്യാപകനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. ആറാം ക്ലാസുകാരനെ അധ്യാപകന്‍ വടി കൊണ്ട് തല്ലി എന്നു കാട്ടി പിതാവ് നല്‍കിയ ഹര്‍ജിയില്‍ വിഴിഞ്ഞം പൊലീസ് എടുത്ത ക്രിമിനല്‍ കേസിലാണ് ഹൈക്കോടതിയുടെ വിധി. അധ്യാപകന് മുന്‍കൂര്‍ ജാമ്യം അനുവദിക്കാനും കോടതി ഉത്തരവിട്ടു. ഇക്കാലത്ത് വിദ്യാര്‍ഥികളുടെ സ്വഭാവവും അച്ചടക്കവും മറ്റും സംബന്ധിച്ച് എന്തെങ്കിലും നടപടി എടുക്കാന്‍ അധ്യാപകര്‍ ഭയപ്പെടുകയാണെന്നു കോടതി ചൂണ്ടിക്കാട്ടി. ക്രിമിനല്‍ കേസ് വരുമെന്ന ഭയത്തിലാണ് അധ്യാപകര്‍. മുന്‍കാലങ്ങളില്‍ അധ്യാപകര്‍ ഏര്‍പ്പെടുത്തിയിരുന്ന അച്ചടക്ക നടപടികള്‍ വിദ്യാര്‍ഥികളുടെ ഭാവി മികച്ചതാകാന്‍ ഉപകരിച്ചിരുന്നു. ഒരു വിദ്യാര്‍ഥിയുടെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരവുമായ ഉന്നതിയില്‍ അധ്യാപകന്റെ പങ്ക് വലുതാണ്. വിദ്യാര്‍ഥി…

      Read More »
    • കേവലം 10 സെക്കൻ്റുകൾ മാത്രം: വൈറ്റില ഫ്ലാറ്റ് സമുച്ചയത്തിലെ 26 നിലകൾ തവിടുപൊടിയാകും, സമീപത്തെ ഫ്ലാറ്റ് സമുച്ചയവും മെട്രോ ലൈനും വെല്ലുവിളിയാകും

         കൊച്ചി: വൈറ്റില ചന്ദർകുഞ്ജ് ആർമി ഫ്ലാറ്റ് സമുച്ചയത്തിൽ ബലക്ഷയം കണ്ടെത്തിയ ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നത് മരട് ഫ്ലാറ്റ്  പൊളിച്ച അതേ മാതൃകയിൽ. അവിടെ നിയന്ത്രിത ബോംബ് സ്ഫോടനത്തിലൂടെയാണ് കൃത്യം നടത്തിയത്. എറണാകുളം വൈറ്റിലയിലെ ചന്ദർകുഞ്ജ് ആർമി ഫ്ലാറ്റ് സമുച്ചയം 6 മാസത്തിനുള്ളിൽ പൊളിച്ച് നീക്കണമെന്നായിരുന്നു കോടതി നിർദ്ദേശം. ബലക്ഷയം മൂലം ഇവിടെ താമസിക്കുന്നത് അപകടകരമാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഫ്ലാറ്റ് സമുച്ചയം പൊളിച്ച് നിക്കുന്നത്. ചന്ദർകുഞ്ച് അപ്പാർട്ടുമെൻ്റിലെ ബി, സി ബ്ലോക്കുകളാണ് പൊളിച്ച് നിക്കുക. എ ബ്ലോക്ക് നിലനിർത്തും. പൊളിക്കുന്നത് സംബന്ധിച്ച വിദഗ്ധ റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് സമർപ്പിച്ച ശേഷമാകും കരാർ അടക്കമുള്ള നടപടികളിലേക്ക് കടക്കുക. മരട് ഫ്ലാറ്റ് പൊളിച്ച അതേ മാതൃകയിൽ ചന്ദർകുഞ്ജ് ഫ്ലാറ്റ് സമുച്ചയം പൊളിക്കാനാകുമെന്ന് കൂറ്റൻ നിർമിതികൾ പൊളിച്ചുനീക്കാൻ വൈദഗ്ധ്യമുള്ള സൗത്താഫ്രിക്കയിലെ എഡിഫസ് കമ്പനി, ചെന്നൈയിലെ വിജയ സ്റ്റീൽസ് തുടങ്ങിയവർ അറിയിച്ചിരിക്കുന്നത്. 6 മാസത്തെ സമയം ആവശ്യമാണ്. ഒറ്റ സ്ഫോടനത്തിലൂടെ 2 ഫ്ലാറ്റ് സമുച്ചയങ്ങളും പൊളിച്ച് നിക്കാൻ…

      Read More »
    • ആദ്യം മമ്മൂട്ടി മോഹൻലാലിന്റെ അച്ഛനായി അഭിനയിച്ചു: ഇതുവരെ മമ്മൂട്ടിയും ലാലും ഒരുമിച്ചഭിനയിച്ചത് 55 സിനിമകൾ

           ഇപ്പോൾ ചെന്നൈയിൽ ഷൂട്ടിംഗ് പുനരാരംഭിച്ച മഹേഷ് നാരായണൻ ചിത്രം, മമ്മൂട്ടി മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന 55-ാമത് സിനിമയാണ്. ഇരുവരും മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ മാത്രമല്ല, കേരളത്തിന്റെ അഭിമാനപാത്രങ്ങളും ആണ്. കാലം ഏറെ കഴിഞ്ഞിട്ടും ഇവരുടെ  സിനിമകൾ നാം പ്രതിദിനം   കണ്ടുകൊണ്ടിരിക്കുന്നു. ഇവർക്ക് പുതുതലമുറയിലും ആരാധകർ ഏറിവരുന്നു. മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും സൗഭാഗ്യവും അതാണ്. മമ്മൂട്ടിയും മോഹൻ ലാലും ഒരുപാട് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. കേട്ടാൽ ശരിക്കും ആരും ഞെട്ടും.  55 സിനിമയിൽ കൂടുതൽ ഇവർ ഒന്നിച്ച് അഭിനയിച്ചു. ഇരുവരും കൂട്ടുകാരായും സഹോദരൻമാരായും അളിയനായുമൊക്കെ  അഭിനയിച്ചു. പടയോട്ടത്തിൽ മോഹൻലാലിന്റെ അച്ഛൻ്റെ വേഷമായിരുന്നു മമ്മൂട്ടിക്ക്. ചില പടങ്ങളിൽ ഇരുവരിൽ ഒരാൾ അതിഥിവേഷമാണ് ചെയ്തിട്ടുള്ളത്.  എന്തായാലും അവർ ഒരുമിച്ച 55 ചിത്രങ്ങളുടെ ലിസ്റ്റ് ആണ് ഇത്. 1. അടിമകൾ ഉടമകൾ. 2. ചങ്ങാത്തം. 3. എന്റെ കഥ. 4. ഗുരുദക്ഷിണ. 5.നരസിംഹം. 6. അടിയൊഴുക്കുകൾ. 7. അസ്ത്രം. 8. അതിരാത്രം. 9. പൂമുഖപടിയിൽ നിന്നെയും…

      Read More »
    • ‘ഒരുപാട് കാലത്തെ സ്വപ്നം, ഇപ്പോള്‍ സന്തോഷമായി’; വൈപ്പിന്‍ – കൊച്ചി ബസ് യാത്രയില്‍ അന്ന ബെന്‍

      കൊച്ചി: ഗോശ്രീ ബസുകളുടെ നഗരപ്രവേശ ഉദ്ഘാടനച്ചടങ്ങിനെത്തി നടി അന്ന ബെന്‍. അന്നയ്‌ക്കൊപ്പം അച്ഛനും തിരക്കഥാകൃത്തുമായ ബെന്നി പി നായരമ്പലവും നടി പൗളി വത്സനുമുണ്ടായിരുന്നു. വൈപ്പിന്‍ ബസുകള്‍ കൊച്ചി നഗരത്തിലേക്ക് സര്‍വീസ് ആരംഭിച്ചതില്‍ പറഞ്ഞറിയിക്കാനാകാത്ത അത്രയും സന്തോഷമുണ്ടെന്ന് ആദ്യ ബസ് യാത്രയില്‍ പങ്കെടുത്ത് അന്ന ബെന്‍ പറഞ്ഞു. ‘സ്‌കൂളിലും കോളജിലുമൊക്കെ പഠിക്കുമ്പോള്‍ ഞാനും ബസില്‍ തന്നെയാണ് യാത്ര ചെയ്തിരുന്നത്. ബസ് സൗകര്യമില്ലാതിരുന്നതിന്റെ ബുദ്ധിമുട്ട് വ്യക്തിപരമായി അനുഭവിച്ച ആളാണ് ഞാനും. സമരത്തിന് വന്നപ്പോള്‍ ഒരുപാട് പ്രതീക്ഷയോടെയാണ് വന്നത്. എന്തായാലും ആ പ്രശ്‌നം പരിഹരിച്ചു. അതില്‍ ഒരുപാട് സന്തോഷമുണ്ട്. ഇനിയും ബസുകള്‍ വരണമെന്നാണ് ആ?ഗ്രഹം. മുഖ്യമന്ത്രിയോടും എംഎല്‍എയോടുമൊക്കെ ഒരുപാട് നന്ദിയുണ്ട്. ഒരുപാട് കാലത്തെ സ്വപ്നമാണിത്. ഞാന്‍ സെന്റ് തെരേസാസിലാണ് പഠിച്ചത്. വൈപ്പിനില്‍ നിന്ന് ബസ് കയറി ഹൈക്കോടതിയുടെ സമീപത്തിറങ്ങി മറ്റൊരു ബസ് പിടിച്ച് വേണമായിരുന്നു അന്ന് കോളജിലെത്താന്‍. അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഇത് എല്ലാവരുടെയും വിജയമാണ്’.- അന്ന ബെന്‍ പറഞ്ഞു. മന്ത്രി കെ ബി…

      Read More »
    • ഭർത്താവുമായി പിണങ്ങി ജീവിക്കുന്ന യുവതിക്ക്യു ജൂസിൽ മദ്യം കലർത്തി നൽകി നഗ്ന ചിത്രം പകർത്തി: ഭീക്ഷണി, പണം തട്ടൽ; യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ

            കാസർകോട്:  ജൂസിൽ മദ്യം കലർത്തി നൽകി യുവതിയുടെ നഗ്നചിത്രം പകർത്തിയെന്ന കേസിൽ യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ. വടകര പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ജാസ്മിനെ (26) യാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. പടന്നയിലെ ഭർതൃമതിയുടെ പരാതിയിലാണ് യുവാവ് അറസ്റ്റിലായത്. ഭർത്താവുമായി പിണങ്ങി കഴിയുകയാണ് യുവതി. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് 4 ദിവസം യുവതിയുടെ കൂടെ കഴിഞ്ഞിരുന്നതായാണ് പറയുന്നത്. ഇതിനിടയിൽ ജൂസിൽ മദ്യം കലർത്തി നൽകി നഗ്ന ചിത്രം എടുത്തു എന്നാണ് പരാതി. ഫോട്ടോ ഭർത്താവിനും മകൾക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പണം ആവശ്യപ്പെട്ടുവെന്ന കാണിച്ചാണ് യുവതി ചന്തേര പൊലീസിനെ പരാതിയുമായി സമീപിച്ചത്. പൊലീസ് കേസെടുത്തതോടെ ഒളിവിൽ പോയ പ്രതിക്കായി പൊലീസ് ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് പ്രതി ഖത്തറിലേക്ക് കടക്കാൻ ശ്രമിച്ചത്. പ്രതിയെ കരിപ്പൂർ വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച് ചന്തേര പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് എസ്ഐ മുഹമ്മദ് മുഹ്സിനും സംഘവും വിമാനത്താവളത്തിൽ…

      Read More »
    • ആഴ്ച്ചയിലെ അവധി ചോദിച്ചതിന് ശകാരം; നിരാശനായ എസ്ഐ വാട്സാപ് ഗ്രൂപ്പില്‍ ‘പാമ്പുകള്‍ക്ക് മാളമുണ്ട് പറവകള്‍ക്കാകാശമുണ്ട്’… പാട്ടിട്ടു; അച്ചടക്ക ലംഘനമെന്ന് കാട്ടി നടപടി; അവധി ചോദിച്ചു ‘പണി’ വാങ്ങിയ ഉദ്യോഗസ്ഥന്റെ കഥ!

      കോഴിക്കോട്: പോലീസിലെ ആള്‍ക്ഷാമം കാരണം ഉദ്യോഗസ്ഥന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളുടെ വാര്‍ത്തകള്‍ പലതവണ പുറത്തുവന്നിട്ടുണ്ട്. മാനസിക സംഘര്‍ഷം ഒഴിവാക്കാന്‍ നടപടികള്‍ വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടും അതൊന്നും നടന്നിട്ടില്ല. ഇതിന് ഉദാഹരണമാണ് കോഴിക്കോട് ജില്ലയിലെ എസ്ഐകക് ലഭിച്ച സ്ഥലം മാറ്റം സൂചിപ്പിക്കുന്നത്. അവധി ചോദിച്ചിട്ടും ലഭിക്കാത്തതിനെ തുടര്‍ന്ന് വാട്സ്ആപ്പില്‍ ‘പാമ്പുകള്‍ക്ക് മാളമുണ്ട് പറവകള്‍ക്കാകാശമുണ്ട്’… പാട്ട് പോസ്റ്റു ചെയ്ത എലത്തുര്‍ എസ്ഐക്കാണ് സ്ഥലം മാറ്റം ലഭിച്ചത്. ‘പാമ്പുകള്‍ക്ക് മാളമുണ്ട്, പറവകള്‍ക്കാകാശമുണ്ട്… മനുഷ്യപുത്രന് തല ചായ്ക്കാന്‍ മണ്ണിലിടമില്ലാ…മണ്ണിലിടമില്ലാ…’ തലമുറകളായി കേരളം പാടിനടക്കുന്ന ഈ പാട്ട് വാട്സാപ് ഗ്രൂപ്പിലിടുന്നത് ഒരു തെറ്റാണോ? എന്നാണ് ഇതോടെ പോലീസുകാര്‍ ചോദിക്കുന്നത്. കാരണം പാട്ട് വാട്സാപ് ഗ്രൂപ്പിലിട്ട എസ്.ഐയെ രായ്ക്കുരാമാനം സ്ഥലം മാറ്റിയത്. എലത്തൂരില്‍ നിന്ന് ഫറോക് സ്റ്റേഷനിലേക്കായിരുന്നു മാറ്റം. ആദ്യം പലര്‍ക്കും സംഗതി മനസിലായില്ല. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് വാട്സാപ് ഗ്രൂപ്പില്‍ പാട്ടിട്ടത് എങ്ങനെ അച്ചടക്കലംഘനമായി മാറിയെന്ന് മനസിലായത്. എലത്തൂര്‍ എസ്ഐ ഫെബ്രുവരി 25ന് മേലുദ്യോഗസ്ഥനോട് ആ ആഴ്ചയിലെ അവധി ആവശ്യപ്പെട്ടു.…

      Read More »
    • ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് അന്തരിച്ചു

      കോട്ടയം: ദളിത് ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ കെ.കെ. കൊച്ച് (76) അന്തരിച്ചു. ചികിത്സയില്‍ കഴിയവേ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. കേരളത്തിലെയും ഇന്ത്യയിലെയും ദളിത്-കീഴാള ജീവിതങ്ങളെ അടയാളപ്പെടുത്താനും അവകാശങ്ങള്‍ നേടിയെടുക്കാനും നിരന്തരം പ്രവര്‍ത്തിക്കുകയും എഴുതുകയും ചെയ്ത മൗലിക ചിന്തകനായിരുന്നു കെ.കെ. കൊച്ച്. 1949 ഫെബ്രുവരി രണ്ടാം തീയതി കോട്ടയം ജില്ലയിലെ കല്ലറയിലാണ് ജനനം. അടിയന്തരാവസ്ഥക്കാലത്ത് ആറുമാസം ഒളിവില്‍ കഴിഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റ് യുവജനവേദി, ജനകീയ തൊഴിലാളിയൂണിയന്‍, മനുഷ്യാവകാശ സമിതി എന്നീ സംഘടനകള്‍ രൂപവത്കരിക്കാന്‍ നേതൃത്വം നല്‍കി. സീഡിയന്‍ എന്ന സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സീഡിയന്‍ വാരികയുടെ പത്രാധിപരുമായിരുന്നു. 1971-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് കോളേജ് വിദ്യാര്‍ഥികള്‍ക്കു വേണ്ടി നടത്തിയ സാഹിത്യമത്സരത്തില്‍ നാടകരചനയ്ക്ക് രണ്ടാം സമ്മാനം നേടിയിരുന്നു. 1977-ല്‍ കെഎസ്ആര്‍ടിസിയില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ച് 2001-ല്‍ സീനിയര്‍ അസിസ്റ്റന്റായാണ് വിരമിച്ചത്. കേരളചരിത്രവും സമൂഹ രൂപീകരണവും, ദളിത് പാഠം, കലാപവും സംസ്‌കാരവും, ദേശീയതക്കൊരു ചരിത്രപാഠം മുതലായ കൃതികള്‍ക്ക് പുറമെ ആത്മകഥയായ ‘ദളിതന്‍’ ഏറെ ശ്രദ്ധ നേടിയിരുന്നു.

      Read More »
    • ലൗ ജിഹാദില്‍ കൃത്യമായ അന്വേഷണം വേണം; കേരളത്തില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നു; സ്ഥിതി ആശങ്കാജനകം; പിസി ജോര്‍ജിന് പൂര്‍ണ പിന്തുണയുമായി സീറോ മലബാര്‍ സഭ

      ലൗ ജിഹാദ് പരാമര്‍ശത്തില്‍ ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജിനെ പിന്തുണച്ചത് സീറോമലബാര്‍ സഭ. മതരാഷ്ട്രവാദികളെ ഒറ്റപ്പെടുത്താനും ജനാധിപത്യത്തിന്റെ അന്തസത്ത സംരക്ഷിക്കാനും ജാതിമത ഭേദമന്യേ എല്ലാ പൗരന്‍മാര്‍ക്കും കടമയുണ്ട്. അതിനാല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരില്‍ ന്യായീകരിക്കാതെ രാഷ്ട്രത്തിന്റെ ആഭ്യന്തര സുരക്ഷയെയും പൗരന്‍മാരുടെ സമാധാനജീവിത്തെയും സംരക്ഷിക്കാനുതകുന്ന നിലപാടുകളാണ് എല്ലാവരും സ്വീകരിക്കേണ്ടതെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ വ്യക്തമാക്കി. മാരക ലഹരി വിപത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ പാലായില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പി.സി. ജോര്‍ജ് ലഹരി വ്യാപനത്തെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും ഭീകരപ്രവര്‍ത്തനങ്ങളെക്കുറിച്ചും പറഞ്ഞ കാര്യങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്നും സഭ വ്യക്തമാക്കി. അതിന്‍മേല്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതും മതപരമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നതും അപലപനീയമാണ്. പി.സി. ജോര്‍ജ് ഉന്നയിച്ച വിഷയങ്ങളില്‍ ഇരകളായവരുടെയും കുടുംബങ്ങളുടെയും സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കിയുള്ള ഉന്നതതല അന്വേഷണം നടത്തണമെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നു. ലഹരിയെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും അവമൂലമുണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ചും നിരന്തരം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. പ്രണയക്കെണികള്‍ ഉണ്ടെന്ന്…

      Read More »
    Back to top button
    error: