Kerala

    • പത്മകുമാറിനെ പാര്‍ട്ടി പദവികളില്‍നിന്ന് നീക്കും, ബ്രാഞ്ചിലേക്ക് തരംതാഴ്ത്തും; നടപടിക്കൊരുങ്ങി സിപിഎം

      തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ മന്ത്രി വീണാ ജോര്‍ജിനെ ക്ഷണിതാവാക്കിയതിന് എതിരെ പരസ്യ പ്രതികരണം നടത്തിയ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗം എ. പത്മകുമാറിനെതിരെ നടപടിയുണ്ടാകും. പത്മകുമാറിനെ തരംതാഴ്ത്താനാണ് സിപിഎം തീരുമാനം. ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കി ബ്രാഞ്ച് അംഗം മാത്രമാക്കാനാണ് നേതൃത്വത്തിന്റെ ആലോചന. പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷമോ തൊട്ടുമുന്‍പോ പത്മകുമാറിനെതിരെ നടപടി ഉണ്ടാകും. പാര്‍ട്ടിക്ക് പുറത്തേക്കുള്ള വഴിയാണ് പത്മകുമാര്‍ ആഗ്രഹിക്കുന്നത് എന്നാണ് സിപിഎം വിലയിരുത്തല്‍. കഴിഞ്ഞ ജില്ലാ കമ്മിറ്റിയില്‍ നടപടി എടുത്തിരുന്നെങ്കില്‍ അന്ന് തന്നെ ബിജെപിയിലേക്ക് ചേക്കേറാന്‍ ആയിരുന്നു പത്മകുമാറിന്റെ നീക്കങ്ങള്‍ എന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് വിവാദത്തിന്റെ വീര്യം കുറച്ചു നടപടിയിലേക്ക് നീങ്ങാമെന്ന് തീരുമാനിച്ചത്. പാര്‍ട്ടിക്കെതിരെ പരസ്യമായി പറയുകയും, താന്‍ പറഞ്ഞത് തെറ്റായിപ്പോയെന്ന് പിന്നീട് പറയുകയും ചെയ്തത് പത്മകുമാറിന്റെ തന്ത്രമായാണ് സിപിഎം കരുതുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിലാവും പത്മകുമാറിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാവുകയെന്ന് സിപിഎം വൃത്തങ്ങള്‍…

      Read More »
    • കൈക്കൂലി 2 ലക്ഷം: ഗ്യാസ് ഏജൻസിയുടെ വീട്ടിൽ ഒളിച്ചിരുന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡിജിഎംനെ  വിജിലൻസ് വലയിൽ വലയിൽ വീഴ്ത്തി

          ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡിജിഎം അലക്സ് മാത്യുവിനെ  കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. കൊല്ലം കടയ്ക്കലിലെ ഗ്യാസ് എജൻസി ഉടമ മനോജിന്റെ പരാതിയിലാണ് അറസ്റ്റ്. തിരുവനന്തപുരം കവടിയാറിലെ മനോജിന്റെ വീട്ടിൽ നിന്നാണ് അലക്സ് മാത്യുവിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. ഗ്യാസ് ഉപഭോക്താക്കളെ മറ്റ് ഏജൻസികളിലേക്ക് മാറ്റാതിരിക്കാൻ 10 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ട കേസിലാണ് അറസ്റ്റ്. ഐഒസിക്ക് കീഴിലെ  നിരവധി ഗ്യാസ് ഏജൻസികളുടെ ഉടമയാണ് മനോജ്. എന്നാൽ പുതുതായി വന്ന മറ്റു ഗ്യാസ് ഏജൻസികളിലേക്ക് മനോജിന്റെ ഉപഭോക്താക്കളിൽ നിരവധി പേരെ മാറ്റിയിരുന്നു. ഇനിയും 20,000 ത്തോളം ഉപഭോക്താക്കളെ മാറ്റുമെന്നും അതു ചെയ്യാതിരിക്കാൻ പണം നൽകണമെന്നുമായിരുന്നു അലക്സ് മാത്യുവിന്റെ ആവശ്യം. ഇതിനായാണ് പത്തു ലക്ഷം രൂപ ആവശ്യപ്പെട്ടത്. തിരുവനന്തപുരത്ത് എത്തുമ്പോൾ 2 ലക്ഷം നൽകാമെന്നായിരുന്നു മനോജും അലക്സ് മാത്യവും തമ്മിലുള്ള ധാരണ. എന്നാൽ മനോജ് ഇക്കാര്യം വിജിലൻസിനെ അറിയിച്ചു. മനോജിന്റെ വീട്ടിലെത്തി അലക്സ് മാത്യു പണം കൈപ്പറ്റിയ ഉടൻ വിജിലൻസെത്തി അറസ്റ്റ്…

      Read More »
    • റിപ്പോർട്ടർ മുന്നിൽ: ശ്രീകണ്ഠൻ നായർ കലിപ്പിലാണ്, 24 ന്യൂസിലെ ‘ഇൻ്റേണൽ എമർജൻസി’യിൽ പലരുടെയും സീറ്റ് തെറിക്കും

           ജേർണലിസം പഠിക്കാതെ, ജേർണലിസ്റ്റായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ വ്യക്തിയാണ് ആർ ശ്രീകണ്ഠൻ നായർ. എന്തായാലും 24 ന്യൂസ് എന്ന വാർത്താ ചാനലിനെ അദ്ദേഹം ഒന്നാമത് എത്തിച്ചു. മലയാളത്തിലെ പരിണത പ്രജ്ഞരെന്ന് മേനിനടിക്കുന്ന ഒരുപാട് പത്ര മേധാവികളെ നിഷ്പ്രഭരാക്കിയാണ് സ്വന്തം വ്യക്തിപ്രഭാവം കൊണ്ട് മാത്രം ചാനലിനെ അദ്ദേഹം ഒറ്റയടിക്ക് മുൻനിരയിൽ എത്തിച്ചത്. 2018ൽ ആരംഭിച്ച ചാനൽ തുടക്കം മുതൽ തന്നെ മനോരമ, മാതൃഭൂമി അടക്കം പ്രമുഖരെ പിന്തള്ളി രണ്ടാം സ്ഥാനമുറപ്പിച്ചത് മലയാള മാധ്യമ ചരിത്രത്തിലെ അപൂർവതയാണ്. ജേർണലിസ്റ്റ് അല്ലാത്തതിനാൽ പരമ്പരാഗത നടപ്പുരീതികളെ പൊളിച്ചെഴുതാൻ അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായില്ല. അതിൻ്റെ പ്രശ്നങ്ങൾ ആ ചാനലിന് ഉള്ളത് പലരും ചൂണ്ടിക്കാണിക്കുമ്പോൾ തന്നെ, എല്ലാത്തരം വിമർശകർക്കും അവഗണിക്കാനാവാത്ത സാന്നിദ്ധ്യമായി 24 ന്യൂസ് ചാനൽ വളർന്നു കഴിഞ്ഞിരുന്നു. മാധ്യമ കുലപതിമാരെന്ന് വിശേഷണമുള്ള മനോരമയിലും ഏഷ്യാനെറ്റിലും വിനോദപരിപാടികൾ നടത്തിപ്പോന്ന ശ്രീകണ്ഠൻ നായർ, ആ അനുഭവപരിചയം വച്ച് ‘ഫ്ളവേഴ്‌സ്’ തുടങ്ങിയപ്പോൾ ഈ വിജയം…

      Read More »
    • വിജിലൻസ് വലയിൽ കുടുങ്ങി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡിജിഎം, ഗ്യാസ് ഏജൻസിയുടെ വീട്ടിൽ ഒളിച്ചിരുന്നാണ് കൈക്കൂലി വാങ്ങാൻ വന്ന ഇയാളെ പിടികൂടിയത്

      ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡിജിഎം അലക്സ് മാത്യുവിനെ  കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. കൊല്ലം കടയ്ക്കലിലെ ഗ്യാസ് എജൻസി ഉടമ മനോജിന്റെ പരാതിയിലാണ് അറസ്റ്റ്. തിരുവനന്തപുരം കവടിയാറിലെ മനോജിന്റെ വീട്ടിൽ നിന്നാണ് അലക്സ് മാത്യുവിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. ഗ്യാസ് ഉപഭോക്താക്കളെ മറ്റ് ഏജൻസികളിലേക്ക് മാറ്റാതിരിക്കാൻ 10 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ട കേസിലാണ് അറസ്റ്റ്. ഐഒസിക്ക് കീഴിലെ  നിരവധി ഗ്യാസ് ഏജൻസികളുടെ ഉടമയാണ് മനോജ്. എന്നാൽ പുതുതായി വന്ന മറ്റു ഗ്യാസ് ഏജൻസികളിലേക്ക് മനോജിന്റെ ഉപഭോക്താക്കളിൽ നിരവധി പേരെ മാറ്റിയിരുന്നു. ഇനിയും 20,000 ത്തോളം ഉപഭോക്താക്കളെ മാറ്റുമെന്നും അതു ചെയ്യാതിരിക്കാൻ പണം നൽകണമെന്നുമായിരുന്നു അലക്സ് മാത്യുവിന്റെ ആവശ്യം. ഇതിനായാണ് പത്തു ലക്ഷം രൂപ ആവശ്യപ്പെട്ടത്. തിരുവനന്തപുരത്ത് എത്തുമ്പോൾ 2 ലക്ഷം നൽകാമെന്നായിരുന്നു മനോജും അലക്സ് മാത്യവും തമ്മിലുള്ള ധാരണ. എന്നാൽ മനോജ് ഇക്കാര്യം വിജിലൻസിനെ അറിയിച്ചു. മനോജിന്റെ വീട്ടിലെത്തി അലക്സ് മാത്യു പണം കൈപ്പറ്റിയ ഉടൻ വിജിലൻസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന്…

      Read More »
    • പാട്ടിന്റെ രാജശിൽപി, ജി ദേവരാജൻ വിട വാങ്ങിയിട്ട് 19 വർഷം:  കാലാതീവർത്തിയായ ആ പ്രതിഭയുടെ സംഗീത ജീവിതത്തിലൂടെ…

         സംഗീത ചക്രവർത്തി ജി.ദേവരാജൻ  ഈ ലോകത്തോടു വിട ചൊല്ലിയിട്ട് ഇന്ന് 19 വർഷം. മലയാള ചലച്ചിത്ര- നാടകഗാന ശാഖയ്ക്ക് അതുല്യ സംഭാവനകൾ നൽകിയ അദ്ദേഹം കൊല്ലം ജില്ലയിലെ പരവൂരിൽ 1925 സെപ്റ്റംബർ 27നാണ് ജനിച്ചത്. വ്യത്യസ്തങ്ങളായ ഈണങ്ങൾ കൊണ്ട് മലയാള ഗാനശാഖ സമ്പന്നമാക്കിയ അദ്ദേഹത്തിന്റെ ഈണങ്ങളിൽ നാടൻ പാട്ടിന്റെ കിലുകിലാരവവും പാശ്ചാത്യ സംഗീതത്തിന്റെയും  കർണാടക ഹിന്ദുസ്ഥാനി സംഗീതങ്ങളുടെയും  ഇഴയടുപ്പവും ഉണ്ടായിരുന്നു. സിനിമ പാട്ടിൽ സാഹിത്യം വേണമെന്നും ഈണങ്ങൾ അതുപോലെ ആകണമെന്നും നിർബന്ധം പിടിച്ചിരുന്ന മാസ്റ്റർ സംഗീതത്തിനും സാഹിത്യത്തിനും തുല്യ പ്രാധാന്യം നൽകി വരികൾ ഹൃദിസ്ഥമാക്കിയതിനുശേഷം മാത്രം ഈണമിടുന്ന സ്വഭാവ വിശേഷണമുള്ള വ്യക്തിയായിരുന്നു. മാസ്റ്റർ സൃഷ്ടിച്ച അനശ്വര ഗാനങ്ങൾ മലയാള ഭാഷ നിലവിലുള്ള കാലത്തോളം സംഗീത സാഹിത്യ ആസ്വാദകരുടെ മനസ്സിൽ നിന്നും ഒരിക്കലും ഒഴിഞ്ഞു മാറുകയില്ല. വയലാർ, ദേവരാജൻ, യേശുദാസ് എന്നീ മൂന്ന് പ്രതിഭകളുടെ സംഗമം മലയാള ചലച്ചിത്ര ലോകത്തിന്റെ വലിയൊരു കാലഘട്ടം അനാവരണം ചെയ്യപ്പെട്ടു എന്ന് തീർച്ച. ചില ദേവരാജഗാന…

      Read More »
    • പയ്യന്നൂര്‍ കോളജില്‍ ഹോളി ആഘോഷത്തിനിടെ സംഘര്‍ഷം; ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

      കണ്ണൂര്‍: പയ്യന്നൂര്‍ കോളജില്‍ ഹോളി ആഘോഷത്തിനിടെ സംഘര്‍ഷം. സീനിയര്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വാരിയെല്ലിന് പരുക്കേറ്റ ഹിന്ദി ഒന്നാം വര്‍ഷ വിദ്യാര്‍ഥി അര്‍ജുനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളും മൂന്നാം വര്‍ഷ വിദ്യാര്‍ഥികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ആസൂത്രണം ചെയ്ത് മര്‍ദിച്ചെന്നാണ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പരാതി. സംഭവത്തില്‍ കോളജില്‍ മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യം ഉണ്ടായി. പിന്നീട് പൊലീസ് എത്തിയാണ് സാഹചര്യം ശാന്തമാക്കിയത്. അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

      Read More »
    • മീനച്ചില്‍ താലൂക്കിലെ ‘ലൗ ജിഹാദ്’ പരാമര്‍ശം; പി.സി. ജോര്‍ജിനെതിരേ കേസെടുക്കില്ല

      കോട്ടയം: വിവാദ ലൗ ജിഹാദ് പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി. ജോര്‍ജിനെതിരെ കേസെടുക്കില്ല. പി.സി. ജോര്‍ജിന്റെ പ്രസംഗത്തില്‍ കേസെടുക്കേണ്ടതായി ഒന്നുമില്ലെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. കെസിബിസിയുടെ ലഹരിവിരുദ്ധ സെമിനാറിലായിരുന്നു പി.സി. ജോര്‍ജിന്റെ വിവാദപരാമര്‍ശം. പരാമര്‍ശത്തിനെതിരെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും പോലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെയാണ് കേരള പോലീസ് നിയമോപദേശം തേടിയത്. പി.സി. ജോര്‍ജ് നടത്തിയ പ്രസംഗത്തില്‍ കേസെടുക്കാന്‍തക്ക ഗൗരവമുള്ളതൊന്നുമില്ലെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. അതേസമയം, പോലീസിന്റെ സമീപനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് വ്യക്തമാക്കി. മീനച്ചില്‍ താലൂക്കില്‍ മാത്രം നാനൂറോളം പെണ്‍കുട്ടികളെയാണ് ലൗജിഹാദിലൂടെ നഷ്ടമായത് എന്നായിരുന്നു പി.സി. ജോര്‍ജിന്റെ പരാമര്‍ശം.

      Read More »
    • ക്ഷേത്രോത്സവത്തില്‍ ‘പുഷ്പനെ അറിയാമോ’! ദേവസ്വം വിജിലന്‍സ് അന്വേഷണത്തിന്

      തിരുവനന്തപുരം: കൊല്ലം കടയ്ക്കലില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ഗാനമേളയ്ക്കിടെ വിപ്ലവ ഗാനങ്ങള്‍ ആലപിക്കുകയും പിന്നിലെ സ്‌ക്രീനില്‍ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കൊടികളുടെ ദൃശ്യം കാട്ടുകയും ചെയ്ത സംഭവം ദേവസ്വം വിജിലന്‍സ് അന്വേഷിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ഒരു പാര്‍ട്ടിയുടെയും ചിഹ്നങ്ങളോ കൊടിയോ ഒന്നും പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് വ്യക്തമായ ഹൈക്കോടതി വിധി ഉണ്ടെന്നും പ്രശാന്ത് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ ക്ഷേത്രങ്ങള്‍ക്കും സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന് രാഷ്ട്രീയമില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൊടിയോ പരിപാടിയോ ദേവസ്വങ്ങളില്‍ പാടില്ലെന്നാണ് സര്‍ക്കാരിന്റെയും കോടതിയുടെയും നിലപാട്. അതു കൃത്യമായി നടപ്പാക്കി മാത്രമേ ദേവസ്വം ബോര്‍ഡ് മുന്നോട്ടുപോകൂ എന്നും പ്രശാന്ത് പറഞ്ഞു. ഉപദേശകസമിതികളില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും അംഗങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എല്ലാവരും ഒറ്റക്കെട്ടായി ആചാരങ്ങള്‍ പാലിച്ച് മുന്നോട്ടുപോകണം. കടയ്ക്കലില്‍ ഉത്സവം നടത്തിയ ഉപദേശകസമിതിയുമായി ബന്ധപ്പെട്ടാണ് ഈ സംഭവം ഉണ്ടായതെന്നാണ് അറിഞ്ഞത്. വിവരം അറിഞ്ഞപ്പോള്‍ തന്നെ ഉദ്യോഗസ്ഥരെ വിളിച്ച് ഉപദേശകസമിതിക്കു നോട്ടിസ് കൊടുക്കാന്‍ നിര്‍ദേശിച്ചു. ദേവസ്വം വിജിലന്‍സിനെ അന്വേഷണത്തിനു…

      Read More »
    • ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; നാല് ജില്ലകളില്‍ ചൂട് കൂടും

      തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. പാലക്കാട്, തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ 37ത്ഥസെല്‍ഷ്യസ് വരെയും കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36ത്ഥസെല്‍ഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ 35ത്ഥസെല്‍ഷ്യസ് വരെയും വയനാട്, ഇടുക്കി ജില്ലകളില്‍ 34ത്ഥസെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 – 3ത്ഥസെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കൊടും ചൂട് തുടരുന്നതിനിടെ സൂര്യ രശ്മികളില്‍ നിന്നുള്ള അള്‍ട്രാവലയറ്റ് കിരണങ്ങളുടെ തോതും ഉയരുകയാണ്. ഈ സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെയുള്ള വെയില്‍ നേരിട്ട് ഏല്‍ക്കരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.  

      Read More »
    • ലൈംഗികച്ചുവയോടെയുള്ള സംസാരം അല്ല; കോട്ടയത്ത് കണ്ടക്ടര്‍ക്കെതിരായ പോക്‌സോ കേസ് വിചാരണയില്ലാതെ തള്ളി; സംസ്ഥാനത്താദ്യം

      കോട്ടയം: ബസ് കണ്ടക്ടര്‍ക്കെതിരായ പോക്‌സോ കേസ് വിചാരണ നടത്താതെ തള്ളി ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് പോക്‌സോ സ്‌പെഷല്‍ കോടതി. സംസ്ഥാനത്ത് ആദ്യമായാണു പോക്‌സോ കേസില്‍ പ്രതിയെ വിചാരണ നടത്താതെ കോടതി വിട്ടയയ്ക്കുന്നതെന്നു നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് സ്വകാര്യ ബസ് കണ്ടക്ടര്‍ക്കെതിരെ ചിങ്ങവനം പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണു കോടതിവിധി. 2024 ജൂലൈ 4ന് ആയിരുന്നു സംഭവം. പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനി ബസില്‍ കയറിയപ്പോള്‍ കണ്ടക്ടര്‍ മോശമായി സംസാരിച്ചെന്നാണു കേസ്. കോടതിയില്‍ കേസെത്തിയപ്പോള്‍ പ്രതിഭാഗം വിടുതല്‍ ഹര്‍ജി നല്‍കി. ലൈംഗികച്ചുവയോടെയുള്ള സംസാരം അല്ലായിരുന്നെന്നായിരുന്നു പ്രതിഭാഗം വാദം. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. വിവേക് മാത്യു വര്‍ക്കി ഹാജരായി. വിചാരണ ആവശ്യപ്പെട്ടു മേല്‍ക്കോടതിയെ സമീപിക്കാനാണു പൊലീസ് നീക്കം.

      Read More »
    Back to top button
    error: