KeralaLead NewsNEWS

ഹൈക്കോടതിക്ക് മുകളിലാണോ ഡൽഹിയിലെ ഉദ്യോഗസ്ഥർ? ചുമ്മാ കലക്കവെള്ളത്തിൽ മീൻ പിടിക്കരുത്- കേന്ദ്രത്തെ നിർത്തിപ്പൊരിച്ച് ഹൈക്കോടതി

കൊച്ചി: വയനാട് പുനരധിവാസത്തിൽ കേന്ദ്ര വായ്പാ വിനിയോഗം സംബന്ധിച്ച് വ്യക്തത വരുത്തി സത്യവാങ്മൂലം സമർപ്പിക്കാത്തതിൽ കേന്ദ്ര സർക്കാരിന് നിർത്തിപ്പൊരിച്ച് ഹൈക്കോടതി. ചുമ്മാ കലക്ക വെള്ളത്തിൽ മീൻ പിടിക്കരുതെന്നു പറഞ്ഞ കോടതി ഹൈക്കോടതിക്ക് മുകളിലാണോ ഡൽഹിയിലെ ഉദ്യോഗസ്ഥരെന്നും കോടതി ചോദിച്ചു. അടുത്ത വിമാനത്തിൽ ഉദ്യോഗസ്ഥരെ കോടതിയിൽ എത്തിക്കാൻ കഴിയമെന്ന് പറഞ്ഞ ഹൈക്കോടതി, തിങ്കളാഴ്ച തന്നെ കർശനമായും സത്യവാങ്മൂലം നൽകണമെന്ന് നിർദേശിച്ചു. കാര്യങ്ങൾ നിസ്സാരമായി എടുക്കരുതെന്നും കോടതി വ്യക്തമാക്കി.

ആശമാർ ചെയ്യുന്നത് കേന്ദ്ര സർക്കാരിനെ സഹായിക്കുന്ന സമരം, വോളണ്ടിയർമാരായല്ല ജീവനക്കാരായി അം​ഗീകരിക്കണമെന്നാണ് കേരളത്തിന്റെയും ആവശ്യം- എം.ബി രാജേഷ്

Signature-ad

കേന്ദ്രം സമയം മാറ്റി ചോദിച്ചെങ്കിലും കോടതി അനുവദിച്ചില്ല. അതേസമയം, പുനരധിവാസത്തിനുള്ള കേന്ദ്ര ഫണ്ട് വിനിയോഗിക്കാനുള്ള സമയം കേന്ദ്രം നീട്ടി നൽകി. ഹൈക്കോടതിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. കേന്ദ്ര ഫണ്ട് വിനിയോഗിക്കാൻ മാർച്ച് 31 എന്ന തീയതി അപ്രായോഗികമാണെന്ന് കഴിഞ്ഞ സിറ്റിങ്ങിൽ സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. വ്യക്തത വരുത്തി സത്യവാങ്മൂലം നൽകാൻ കേന്ദ്രത്തിന് കോടതി നിർദ്ദേശവും നൽകിയിരുന്നു.

കാറില്‍നിന്ന് 40 ലക്ഷം കവര്‍ന്നതായി പരാതി; നഷ്ടമായത് ചാക്കില്‍ സൂക്ഷിച്ച പണം!

വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ ഫണ്ട് വിനിയോഗിക്കാനുള്ള സമയം, ഡിസംബർ 31 വരെ ആക്കിയിട്ടുണ്ടെന്ന് കേന്ദ്രത്തിൻറെ അഭിഭാഷകൻ അറിയിക്കുകയായികുന്നു. ഇതിൽ ചില വ്യവസ്ഥതകളടക്കം ഉൾപ്പെടുത്തിയതായും അഭിഭാഷകൻ അറിയിച്ചു. എന്നാൽ രേഖാമൂലം ഇത് ഹാജരാക്കാൻ കേന്ദ്ര സർക്കാർ അഭിഭാഷകന് സാധിച്ചില്ല. ഇതാണ് കോടതി വിമർശനത്തിന് കാരണമായത്.

ദുരിത ബാധിതരുടെ വായ്പ എഴുതിത്തള്ളൽ സംബന്ധിച്ച് കേന്ദ്രം തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ബാങ്ക് ഓഫ് ബറോഡ വായ്പ തിരിച്ചു പിടിക്കൽ നടപടി സ്വീകരിച്ചെന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്. ഇക്കാര്യത്തിലും കേന്ദ്രം മറുപടി നൽകണമെന്ന് കോടതി നിർദേശിച്ചു.

Back to top button
error: