Kerala
-
കണക്കു നല്‍കിയില്ലെങ്കില്‍ ഉത്തരവിടും: പാലിയേക്കര ടോള്‍ കമ്പനിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; രണ്ടുവട്ടം കേസ് പരിഗണിച്ചിട്ടും ലാഭം വ്യക്തമാക്കിയില്ല; ഇതുവരെ പിരിച്ചത് 1521 കോടി
തൃശൂര്‍: ടോള്‍ പിരിവുമായി ബന്ധപ്പെട്ട കണക്കു നല്‍കാത്ത പാലിയേക്കര ടോള്‍ കമ്പനിക്കെതിരേ കര്‍ശന താക്കീതുമായി ഹൈക്കോടതി. ടോള്‍ പിരിവുമായി ബന്ധപ്പെട്ടു രണ്ടു തവണ കേസ് വാദത്തിനു വന്നിട്ടും രേഖകള്‍ ഹാജരാക്കാതിരുന്നതോടെയാണ് ഏഴിനു മുമ്പ് സമര്‍പ്പിക്കണമെന്നു നിര്‍ദേശിച്ചത്. രേഖകള്‍ നല്‍കിയില്ലെങ്കില്‍ കേസില്‍ ഉത്തരവു പറയുമെന്നും വ്യക്തമാക്കി. ടോള്‍ പിരിക്കാനുള്ള കാലാവധി 2026ല്‍നിന്ന് 2028ലേക്കു നീട്ടി നല്‍കിയതും ന്യായമായ ലാഭമുണ്ടാക്കിയിട്ടും പിരിവു തുടരുന്നതും ചൂണ്ടിക്കാട്ടി കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് അഡ്വ. ഗംഗേഷ് മുഖാന്തിരമാണു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസുമാരായ എ. മുഹമ്മദ് മുസ്താഖ്, പി. കൃഷ്ണകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണു വാദത്തിന് എടുത്തത്. ഹര്‍ജിക്കാരുടെ വാദം കേട്ട കോടതി ഫെബ്രുവരി 22ന് കരാര്‍ കമ്പനിയോടു റോഡു നിര്‍മാണത്തിനു ചെലവായ തുക, ന്യായമായി ഉദ്ദേശിക്കുന്ന ലാഭസംഖ്യ എന്നിവ വ്യക്തമാക്കി കണക്കുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് ഇടക്കാല ഉത്തരവിട്ടു. ഇതിനുശേഷം രണ്ടുവട്ടം കേസ് പരിഗണിച്ചിട്ടും രേഖകള്‍ ഹാജരാക്കാതെ വന്നതോടെയാണു കോടതി രൂക്ഷമായ പരാമര്‍ശം നടത്തിയത്. 13…
Read More » -
8 മാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചു, സംഭവം കോട്ടയം കുറുപ്പന്തറയില്‍
എട്ടു മാസം ഗര്‍ഭിണിയായ യുവതിയെ ഭർതൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറുപ്പന്തറ കണ്ടാറ്റുപാടം മുതുകാട്ടുപറമ്പില്‍ അഖില്‍ മാനുവലിന്‍റെ ഭാര്യ അമിത സണ്ണി (32)ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. മക്കളായ അനയ (4),അന്ന (രണ്ടര) എന്നീ കുട്ടികള്‍ അമിതയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. ഞായറാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. രാത്രിയില്‍ അമിത വീട്ടുകാരെ ഫോണില്‍ വിളിച്ചു താന്‍ മരിക്കാന്‍ പോവുകയാണെന്ന് പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു. അമിതയുടെ വീട്ടുകാര്‍ ഫോണില്‍ വിളിച്ചെങ്കിലും കിട്ടാതെ വന്നതോടെ ഭർത്താവ് അഖിലിനെ ഫോണില്‍ വിളിച്ചു വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഖില്‍ വന്നു നോക്കിയപ്പോഴാണ് തൂങ്ങിനില്‍ക്കുന്ന നിലയില്‍ അമിതയെ കാണുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മകനും മരുമകളും തമ്മില്‍ വഴക്കിട്ടതായും പിന്നീട് അഖില്‍ പുറത്തേക്ക് പോയ സമയത്താണ് അമിത തൂങ്ങിയതെന്നും അഖിലിന്‍റെ മാതാവ് ഷേര്‍ളി പൊലീസിനോടു പറഞ്ഞു. വൈക്കം തഹസില്‍ദാരുടെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം കാരിത്താസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വീട്ടിലും പരിശോധനകള്‍…
Read More » -
സര്‍ക്കാര്‍ കെട്ടിവച്ചത് 26.56 കോടി; എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ആവശ്യപ്പെട്ടത് 546 കോടി; വയനാട് ടൗണ്‍ഷിപ്പിലെ സ്ഥലം ഏറ്റെടുപ്പില്‍ അനിശ്ചിതത്വം; കോടതി വ്യവഹാരം നീളും; ശിലാ സ്ഥാപനത്തിന് ഭൂമി നല്‍കിയത് പ്രതീകാത്മകമായി
കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്കു ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശിലയിട്ടെങ്കിലും സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു. എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത പുല്‍പ്പാറ ഡിവിഷനിലാണു പ്രതിസന്ധി. ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പിന്റെ ശി ലാസ്ഥാപനം മാര്‍ച്ച് 27ന് എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചെങ്കിലും ഭവനങ്ങളുടെയും അനുബ ന്ധ നിര്‍മിതികളുടെയും പ്രവൃത്തി തുടങ്ങുന്നതിനു തടസമുണ്ടെന്നു നിയമരംഗ ത്തുള്ളവര്‍ പറയുന്നു. എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍ ഏറ്റെടുത്ത 64.4075 ഹെക്ടര്‍ ഭൂമി ക്കു നഷ്ടപരിഹാരമാ യി മന്ത്രിസഭ തീരുമാ നിച്ചത് 26.56 കോടി രൂപയാണ്. ഈ തുക സര്‍ക്കാര്‍ കോടതിയി ല്‍ കെട്ടിവച്ചിട്ടുമുണ്ട്. എന്നാല്‍, ഇത്രയും ഭൂ മിക്കു വിലയും ആസ്തി നഷ്ടപരിഹാരവുമായി 546 കോടി രൂപയാണ് എല്‍സ്റ്റന്‍ എസ്റ്റേറ്റ് മാനേജ്‌മെന്റ് ആവശ്യപ്പെ ടുന്നത്. ഇതുമായി ബന്ധപ്പെട്ട് എസ്റ്റേറ്റ് മാനേജ്‌മെന്റ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഏപ്രില്‍ മൂന്നിനു പരിഗണി ക്കാനിരിക്കയാണ്. ഭൂമിവിഷയത്തില്‍ ഹൈക്കോടതിയില്‍നിന്നു ഇച്ഛിക്കുന്ന വിധത്തില്‍ ഉത്തരവ് ഉണ്ടാ കുന്നില്ലെങ്കില്‍ സുപ്രീംകോടതിയെ…
Read More » -
മദ്യപിച്ച് കീഴ്ശാന്തിയെ മര്‍ദ്ദിച്ച പൂജാരിമാര്‍ വീണ്ടും ഡ്യൂട്ടിക്ക്; തിരികെയെടുത്തത് ചോറ്റാനിക്കര ക്ഷേത്രത്തില്‍
എറണാകുളം: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ അത്താഴപൂജയ്ക്കു ശേഷം മദ്യപിച്ച് സമീപത്തെ ഹോട്ടലില്‍ കീഴ്ശാന്തിയെ മര്‍ദ്ദിച്ചതിന് പുറത്താക്കിയ രണ്ട് പൂജാരിമാരെ തിരികെ പ്രവേശിപ്പിച്ചതില്‍ വിവാദം. ഇവരില്‍ ഒരാള്‍ സി.പി.ഐ അനുഭാവിയാണ്. രാഷ്ട്രീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് തിരിച്ചെടുത്തത്. ക്ഷേത്രത്തിലെ ശ്രീകോവിലുകളിലൊന്നായ മേല്‍ക്കാവിലെ കീഴ്ശാന്തിമാരാണ് ഇരുവരും. മര്‍ദ്ദനമേറ്റത് ക്ഷേത്രത്തിലെ മറ്റൊരു ശ്രീകോവിലായ കീഴ്ക്കാവിലെ കീഴ്ശാന്തിക്കാരനാണ്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രത്തിന് നാണക്കേടുണ്ടാക്കിയ സംഭവം നടന്നത് കഴിഞ്ഞ 23ന് രാത്രി പത്തി?ന് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ രാജേശ്വരി ഹോട്ടലിലായിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് കീഴ്ക്കാവിലെ ശാന്തിക്കാരനെ മര്‍ദ്ദിച്ചത്. നെറ്റിക്കും ചുണ്ടിനും പരിക്കേറ്റു. മുത്തുമാല ആവശ്യപ്പെട്ട് മുമ്പുണ്ടായ വാക്കുതര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. മര്‍ദ്ദനമേറ്റ ശാന്തിക്കാരന്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടും നല്‍കി. തുടര്‍ന്നാണ് രണ്ടുപേരെയും പുറത്താക്കിയത്. ഇവരും പരാതി നല്‍കിയിരുന്നു. പിന്നീട് സംഭവം പൊലീസ് സ്റ്റേഷനില്‍ ഒത്തുതീര്‍പ്പിലെത്തി. തുടര്‍ന്ന് ഇരുവരേയും തിരിച്ചെടുക്കണമെന്ന ആവശ്യവുമായി ചില സി.പി.ഐ പ്രാദേശിക നേതാക്കള്‍ രംഗത്തെത്തുകയായിരുന്നു. എന്നാല്‍, മര്‍ദ്ദിച്ചവരും മര്‍ദ്ദനമേറ്റ…
Read More » -
ഭര്‍ത്താവ് ഭക്തിമാര്‍ഗത്തില്‍, ‘മറ്റൊന്നിനും’ താത്പര്യമില്ല; യുവതിക്ക് വിവാഹ മോചനം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: കുടുംബജീവിതത്തോടുള്ള ഭര്‍ത്താവിന്റെ താല്‍പ്പര്യമില്ലായ്മയും ഭാര്യയോടുള്ള അടുപ്പമില്ലായ്മയും ദാമ്പത്യ കടമകള്‍ നിറവേറ്റുന്നതില്‍ ഭര്‍ത്താവ് പരാജയമാണെന്ന് വിലയിരുത്താം എന്ന് കേരള ഹൈക്കോടതി. ഭര്‍ത്താവിന് ലൈംഗിക ബന്ധത്തിനും കുടുംബജീവിതത്തോടും താത്പര്യമില്ലെന്നും ആത്മീയ വിഷയങ്ങളും ക്ഷേത്ര സന്ദര്‍ശനങ്ങളുമാണ് ഇഷ്ടമെന്നും ആരോപിച്ചുള്ള യുവതിയുടെ പരാതിയില്‍ വിവാഹ മോചനം ശരിവച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. വിവാഹം പങ്കാളിയുടെ വ്യക്തിഗതമായ വിശ്വാസങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള അധികാരമല്ല. ആത്മീയ വിഷയങ്ങളില്‍ ഉള്‍പ്പെടെ ഇതുപരിഗണിക്കണം. ആത്മീയകാര്യങ്ങളില്‍ ഉള്‍പ്പെടെ സ്വന്തം താത്പര്യങ്ങള്‍ പങ്കാളിയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്. ഇത് അവരോട് ചെയ്യുന്ന ക്രൂരതയാണ്. ഇത്തരം നടപടികള്‍ വൈകാരിക പ്രശ്നങ്ങള്‍ക്ക് വഴിവച്ചേക്കും. അതേസമയം, കുടുംബ ബന്ധത്തില്‍ താല്‍പര്യമില്ലാത്ത ഭര്‍ത്താവ് വൈവാഹിക ബന്ധത്തിലെ ഉത്തരവാദിത്തങ്ങള്‍ പാലിക്കുന്നതില്‍ പരാജയമാണ്. കോടതി ചൂണ്ടിക്കാട്ടി. തന്റെ ഭര്‍ത്താവ് അന്ധവിശ്വാസിയാണെന്നും ലൈംഗിക ബന്ധത്തിനും കുട്ടികള്‍ ഉണ്ടാകുന്നതിനും താല്‍പ്പര്യമില്ലെന്നും ആരോപിച്ച് വിവാഹമോചനം തേടിയാണ് യുവതി കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന്റെ മനോഭാവം കടുത്ത മാനസിക പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയെന്നും തന്നെ തനിച്ചാക്കി തീര്‍ത്ഥാടനത്തിന് പോകാറുണ്ടെന്നുമായിരുന്നു ആയുര്‍വേദ ഡോക്ടര്‍ കൂടിയായ യുവതിയുടെ ആരോപണം.…
Read More » -
‘മക്കൾ രണ്ടുപേരേയും നോക്കിയേക്കണം അമ്മേ…, ഞാൻ പോകുന്നു’!! പൂർണ ഗർഭിണിയായിരുന്ന യുവതി ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്തു
കുറുപ്പന്തറ: എട്ടു മാസം ഗർഭിണിയായ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാഞ്ഞൂർ കണ്ടാറ്റുപാടം മുതുകാട്ടുപറമ്പിൽ അഖിൽ മാനുവലിന്റെ ഭാര്യ അമിത സണ്ണി (32) ആണു പ്രസവ തിയതി അടുത്തിരിക്കെ ജീവനൊടുക്കിയത്. സംഭവത്തിൽ അമിതയുടെ മാതാപിതാക്കളുടെ പരാതിയിൽ വീട് പോലീസ് മുദ്രവച്ച് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഞായറാഴ്ച രാത്രി പത്തരയോടെ കണ്ടാറ്റുപാടത്തെ വീടിന്റെ മുകൾനിലയിലെ കിടപ്പുമുറിയിലെ ഫാനിലാണ് അമിതയെ തൂങ്ങിയ നിലയിൽ കണ്ടത്. ഈ സമയം ഭർത്താവ് അഖിൽ വീട്ടിലുണ്ടായിരുന്നില്ല. വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചു: ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല അതേസമയം മരിക്കുന്നതിനു മുൻപ് കടപ്ലാമറ്റത്തെ സ്വന്തം വീട്ടിലുള്ള അമ്മ എൽസമ്മയെ ഫോണിൽ വിളിച്ച്, താൻ ജീവനൊടുക്കുകയാണെന്നും കുട്ടികളെ സംരക്ഷിക്കണമെന്നും പറഞ്ഞതിനു ശേഷമാണ് അമിത ജീവനൊടുക്കിയതെന്നു പോലീസ് പറഞ്ഞു. മകൾ വിളിച്ചയുടനെ എൽസമ്മ അഖിലിനെ ഫോണിൽ വിളിച്ചു. അഖിൽ വീട്ടിലെത്തിയപ്പോൾ മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ട്രാഫിക്…
Read More » -
അറസ്റ്റ് ചെയ്യാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ ഇരുമ്പ് വടികൊണ്ട് ആക്രമിച്ച് കഞ്ചാവ് കേസ് പ്രതി
കാസർകോട് : അറസ്റ്റു ചെയ്യാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കഞ്ചാവ് കേസിലെ പ്രതി.കുമ്പള ബംബ്രാണിയിലെ അബ്ദുൾ ബാസിത് ആണ് അക്രമിച്ചത്. കാസർകോട് നാർക്കോട്ടിക് സെല്ലിലെ ഉദ്യോഗസ്ഥരായ കെ പ്രജിത്, കെ രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം. ബാസിത് 100 കിലോ കഞ്ചാവ് കടത്തിയ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിയുകയായിരുന്നു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ അന്വേഷിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ അബ്ദുൾ ബാസിത് ഇരുമ്പ് വടി കൊണ്ട് അക്രമിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ പിന്നീട് പിടികൂടി കോടതിയിൽ ഹാജരാക്കി.
Read More » -
മദ്യപാനികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ബിയർ ബോട്ടിൽ വലിച്ചെറിഞ്ഞു, ചെന്നുവീണത് റോഡിലൂടെ പോവുകയായിരുന്ന 5 വയസുമാരന്റെ ദേഹത്ത്- അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിയർ ബോട്ടിൽ ദേഹത്തു വീണ് അഞ്ചുവയസുകാരന് പരുക്കേറ്റതിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കാട്ടാക്കട എസ്ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇന്നലെയാണ് കാട്ടാക്കടയിലെ ബാറിൽ എത്തിയവർ തമ്മിലുണ്ടായ തർക്കത്തിനിടയിൽ പുറത്തേക്ക് എറിഞ്ഞ ബിയർകുപ്പി അഞ്ചുവയസുകാരന്റെ ദേഹത്തു വീണ് പരുക്കേറ്റത്. എമ്പുരാനിട്ട് പണിയാൻ തമിഴരും രംഗത്ത്, സിനിമയിലെ സാങ്കൽപ്പിക അണക്കെട്ട് മുല്ലപ്പെരിയാർ- പ്രതിഷേധവുമായി തമിഴ് കർഷകർ സംഭവത്തിൽ അരുവിക്കുഴി സ്വദേശി ആദം ജോണിനാണ് പരുക്കേറ്റത്. മദ്യപാനികൾ എറിഞ്ഞ ബിയർ കുപ്പി ദേഹത്തു വീഴുകയായിരുന്നു. കുഞ്ഞിൻ്റെ നെഞ്ചിലും കാലിലും ബിയർ കുപ്പിയുടെ ചില്ലുകൾ പതിക്കുകയായിരുന്നു. പുറത്ത് റോഡിലൂടെ യാത്ര ചെയ്യുകയായിരുന്നു അഞ്ച് വയസുകാരനും പിതാവും. കൈക്കും നെഞ്ചിനും പരുക്കേറ്റ കുട്ടി നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം കുട്ടിയുടെ പിതാവിനും പരുക്കേറ്റിട്ടുണ്ട്.
Read More » -
എം.എ. ബേബിക്കു പിറന്നാള്‍ സമ്മാനമായി ജനറല്‍ സെക്രട്ടറി പദം? കേരള ഘടകത്തിന്റെ പിന്തുണ നിര്‍ണായകം; വിജൂ കൃഷ്ണനു പോളിറ്റ് ബ്യൂറോ അംഗത്വത്തിനു സാധ്യത; സിപിഎം സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം
തിരുവനന്തപുരം: ഇഎംഎസിനുശേഷം കേരളത്തില്‍നിന്ന് സിപിഎമ്മിനു ജനറല്‍ സെക്രട്ടറിയുണ്ടാകുമോ എന്ന് നാളെ അറിയാം. മധുരയില്‍ നടക്കുന്ന സിപിഎം ദേശീയ സമ്മേളനം പലകാര്യങ്ങള്‍ കൊണ്ടും ശ്രദ്ധേയം. കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന നേതാവ് എം.എ. ബേബി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു വരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. 2012 മുതല്‍ പിബിയിലുള്ള എം.എ.ബേബിക്കു സ്ഥാനം ലഭിക്കാന്‍ പിണറായിയും കേരള ഘടകവും മനസ്സു വയ്ക്കണം. ഏപ്രില്‍ 5 നു ബേബിക്ക് 72 വയസു തികയും. പിറന്നാള്‍ സമ്മാനമായി ഇടതുപക്ഷം ഉറ്റുനോക്കുന്ന പദവിയിലേക്ക് എത്തുമോയെന്നാണു കണ്ടറിയേണ്ടത്. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയിലെ ഏറ്റവും മുതിര്‍ന്ന മലയാളിയാണു ബേബി. മലയാളിയായ പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറിയായെങ്കിലും ഡല്‍ഹി ഘടകത്തിന്റെ അക്കൗണ്ടിലായിരുന്നു അത്. ബേബി ജനറല്‍ സെക്രട്ടറിയായാല്‍ കേരളത്തില്‍നിന്നു മറ്റൊരാള്‍ക്കൂടി പിബിയിലേക്കു വന്നേക്കാം. ഇ.പി. ജയരാജനു സാധ്യതയുണ്ടെങ്കിലും 75 വയസ്സിനു തൊട്ടടുത്തെത്തി എന്ന പ്രശ്‌നം നേരിടുന്നുണ്ട്. കേന്ദ്ര സെക്രട്ടേറിയറ്റിലുള്ള മലയാളിയായ വിജു കൃഷ്ണനും സാധ്യതയുണ്ട്. എ.കെ.ബാലന്‍, പി.കെ.ശ്രീമതി എന്നിവര്‍ 75 വയസ്സ് പിന്നിട്ട സാഹചര്യത്തില്‍ കേന്ദ്രകമ്മിറ്റിയില്‍നിന്ന് ഒഴിവാകും.…
Read More »
