Kerala
-
ഓരോ ഫയലിലും ജീവിതമുണ്ടെന്നത് മറന്നു; ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കില്‍ ഇനി ‘ഓണ്‍ലൈന്‍’ പിടി; ഫയല്‍ തീര്‍പ്പാക്കാന്‍ മുന്‍കൂട്ടി സമയം നിശ്ചയിക്കും; മടങ്ങിയാല്‍ നെഗറ്റീവ് സ്‌കോര്‍; സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയുമില്ല; സമ്പൂര്‍ണ ട്രാക്കിംഗിന് കെ- സ്യൂട്ട് ഉടന്‍
പാലക്കാട്: ഒരോ ഫയലിലും ഒരോ ജീവിതമുണ്ടെന്നു പറഞ്ഞ് അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണം ഒമ്പതുവര്‍ഷം പിന്നിട്ടിട്ടും ഉദ്യോഗസ്ഥരുടെ ശീലത്തില്‍ മാറ്റമില്ലെന്നു കണ്ടെത്തി നടപടി കടുപ്പിച്ചു സര്‍ക്കാര്‍. ഉദ്യോഗസ്ഥ തലത്തില്‍ അഴിമതി കുറഞ്ഞെങ്കിലും ജനങ്ങളെ വലിപ്പിക്കുന്ന ശീലത്തില്‍ ഒട്ടും കുറവുവന്നിട്ടില്ലന്നാണു കണ്ടെത്തല്‍. നിയമസഭാ സമ്മേളനത്തിനു മാസങ്ങള്‍മാത്രം ശേഷിക്കേ ഫയല്‍ തീര്‍പ്പാക്കല്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥനു നെഗറ്റീവ് മാര്‍ക്കും സ്ഥാനക്കയറ്റത്തില്‍ നിയന്ത്രണവും അടക്കം കൊണ്ടുവരുന്ന സോഫ്റ്റ്‌വേര്‍ ഉടന്‍ പ്രവര്‍ത്തന ക്ഷമമാകും. ഫയല്‍ തീര്‍പ്പാക്കല്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ ഇനി നെഗറ്റീവ് സ്‌കോറിന്റെ പിടിയില്‍പ്പെടും. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് (ഐകെഎം) കെ. സ്യൂട്ട് എന്ന സോഫ്റ്റ്‌വേര്‍ തയാറാക്കിയിരിക്കുന്നത്. ഇതിലൂടെ ഫയല്‍നീക്കത്തിലെ കാലതാമസം ഒഴിവാക്കാനാകും. കെ. സ്യൂട്ടും സ്‌കോര്‍ എന്ന സോഫ്റ്റ്‌വേറും ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫേസസ് (എപിഐ) എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പദ്ധതി പ്രാവര്‍ത്തികമാക്കുക. തീരുമാനത്തിനായി സമര്‍പ്പിച്ച ഫയല്‍ നിര്‍ദിഷ്ട സമയത്തിനകം തീര്‍പ്പാക്കിയില്ലെങ്കില്‍ ഓട്ടോ എസ്‌കലേഷന്‍ വഴി അയച്ചയിടത്തേക്ക് തന്നെ തിരിച്ചെത്തും. ഇതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നെഗറ്റീവ്…
Read More » -
സർപ്പത്തിന്‍റെ പ്രതികാര കഥയുമായി ഡോ. വി. എൻ ആദിത്യ; കാതറിൻ ട്രീസ നായികയായെത്തുന്ന ‘ഫണി’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി
ഹൈദരാബാദ്: ശ്രദ്ധേയ സംവിധായകൻ ഡോ. വി. എൻ. ആദിത്യ ഒരുക്കുന്ന ‘ഫണി’ സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഇതിഹാസ സംവിധായകൻ കെ. രാഘവേന്ദ്ര റാവുവാണ് ഹൈദരാബാദിൽ നടന്ന ചടങ്ങിൽ സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറക്കിയത്. ഒഎംജി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡോ. മീനാക്ഷി അനിപിണ്ടിയും എയു ആൻഡ് ഐ സ്റ്റുഡിയോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കാതറിൻ ട്രീസയാണ് ഫണിയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹോളിവുഡിൽ ഉള്‍പ്പെടെ ശ്രദ്ധേയനായ മഹേഷ് ശ്രീറാം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു സർപ്പത്തിന്‍റെ കഥ പറയുന്ന ചിത്രം ഹിന്ദിയ്ക്ക് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, മറ്റ് ആഗോള ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. “ആദിത്യ എന്നാൽ സൂര്യൻ എന്നാണ് അർത്ഥം. എല്ലാ രാജ്യങ്ങളിലും സൂര്യൻ ഉദിക്കും, അതിനാൽ വി. എൻ ആദിത്യ ഫണി ഒരു ആഗോള സിനിമയായാണ് ഒരുക്കുന്നത്. ആദിത്യ എന്നോടൊപ്പം പ്രവർത്തിച്ചിട്ടില്ലെങ്കിലും അദ്ദേഹം എന്‍റെ പ്രിയപ്പെട്ടവരിൽ ഒരാളാണ്. പുതുമുഖങ്ങളുമായും താരങ്ങളുമായും സിനിമകൾ നിർമ്മിക്കാനുള്ള കഴിവ്…
Read More » -
നടിയെ ആക്രമിക്കാൻ ദിലീപ് വാഗ്ദാനം ചെയ്തത് ഒന്നരക്കോടി, ഫോൺ നഷ്ടപ്പെട്ടില്ല, തന്റെ കയ്യിലുണ്ട്, മുൻപും നടിമാരെ ആക്രമിച്ചിട്ടുണ്ട്, പിന്നീട് അത് ഒതുക്കിത്തീർത്തു- നിർണായക വെളിപ്പെടുത്തലുമായി പൾസർ സുനി
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഖ്യപ്രതി പൾസർ സുനി. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപാണ് എന്നാണ് പൾസുനിയുടെ വെളിപ്പെടുത്തൽ. ക്വട്ടേഷൻ തുകയായി ഒന്നരക്കോടി രൂപയാണ് പ്രതിഫലമായി ദിലീപ് വാഗ്ദാനം ചെയ്തതെന്നും പൾസർ സുനി പറയുന്നു. മുഴുവൻ തുകയും കിട്ടിയില്ലെന്നും തനിക്ക് ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും ആവശ്യം വരുമ്പോൾ പലപ്പോഴായി താൻ ദിലീപിൽ നിന്നും പണം വാങ്ങിയെന്നും സുനി വെളിപ്പെടുത്തുന്നു. റിപ്പോർട്ടർ ടി വി നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് പൾസർ സുനിയുടെ പുതിയ വെളിപ്പെടുത്തൽ. അതേസമയം മെമ്മറി കാർഡ് പോലീസിനു കിട്ടിയത് കുരുക്കായി, അത് പോലീസിനു കിട്ടിയില്ലെങ്കിൽ എങ്ങനെയെങ്കിലും പുറത്തിറങ്ങിയേനെ, മെമ്മറി കാർഡ് കൊടുത്തത് തന്റെ അഭിഭാഷകയുടെ കയ്യിലാണെന്നും സുനി വെളിപ്പെടുത്തുന്നു. കൂടാതെ അന്നു കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ നഷ്ടപ്പെട്ടിട്ടില്ലെന്നും മൊബൈൽ സൂക്ഷിച്ചിരിക്കുന്നത് പുറത്തു പറയാൻ പറ്റാത്ത രഹസ്യമാണെന്നുമാണ് സുനി പറയുന്നത്. കൂടാതെ താൻ നേരത്തെയും നടിമാരെ ആക്രമിച്ചിട്ടുണ്ട്.…
Read More » -
ഗൂഡല്ലൂരില്‍ തേനീച്ചക്കുത്തേറ്റ് വടകര സ്വദേശി മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരുക്ക്; ശരീരം തേനീച്ച പൊതിഞ്ഞ നിലയില്‍
ഗൂഡല്ലൂര്‍(നീലഗിരി): വിനോദസഞ്ചാരി തേനീച്ചയുടെ കുത്തേറ്റ് മരിച്ചു, മറ്റൊരാള്‍ക്ക് ഗുരുതര പരുക്ക്. വടകര വള്ളിയാട് പുതിയ വീട്ടില്‍ സാഫിര്‍(25) ആണ് മരിച്ചത്. സുഹൃത്തായ വള്ളിയാട് സ്വദേശി ആസിഫിനെ(26)ഗുരുതര പരുക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഊട്ടിയിലേക്കു പോകുംവഴി സൂചിമലയില്‍ വച്ചാണ് ഇവര്‍ക്ക് തേനീച്ചയുടെ കുത്തേറ്റത്. സൂചിമല വിനോദസഞ്ചാര കേന്ദ്രത്തിലെ കൂറ്റന്‍ പാറക്കെട്ടിനു സമീപത്തായി ഫോട്ടോ എടുക്കുന്നതിനിടെയായിരുന്നു തേനീച്ച ആക്രമിച്ചത്. മലമുകളില്‍ ഉള്ള കൂട്ടില്‍ പരുന്ത് ഇടിച്ചാണ് തേനീച്ച ചിതറിയതെന്നാണ് വിവരം. സാഫിറിനെ തേനീച്ച ആക്രമിക്കുന്നതു കണ്ട് കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കുത്തേറ്റ് സാഫിര്‍ നിലത്തു വീണു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ഗൂഡല്ലൂരില്‍നിന്നും അഗ്‌നിശമന സേനാ സംഘം എത്തി തീപ്പന്തം കത്തിച്ച് തേനീച്ചകളെ അകറ്റിയാണ് പരുക്കേറ്റ രണ്ടുപേരെയും ആശുപത്രിയിലേക്കു മാറ്റിയത്. സാഫിറിന്റെ ശരീരത്തില്‍ തേനീച്ച പൊതിഞ്ഞ നിലയിലായിരുന്നു. മൃതദേഹം ഗൂഡല്ലൂര്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
Read More » -
15 വര്‍ഷ കാലാവധി പൂര്‍ത്തിയായി; 3,591 സര്‍ക്കാര്‍ വണ്ടികള്‍ ‘വിരമിച്ചു’
തിരുവനന്തപുരം: രജിസ്‌ട്രേഷന്‍ കാലാവധി പതിനഞ്ച് വര്‍ഷം പൂര്‍ത്തിയായതോടെ സര്‍ക്കാരില്‍ നിന്ന് ‘വിരമിച്ചത്’ 3,591 വാഹനങ്ങള്‍. കൂടുതലും പൊലീസ് വകുപ്പില്‍. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഒഴികെയുള്ള വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ വാഹനക്കണക്കാണിത്. പകരം വാഹനങ്ങള്‍ക്കായി വകുപ്പുകള്‍ സര്‍ക്കാരിനെ സമീപിച്ചുതുടങ്ങി. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുകയാണെങ്കിലും ഖജനാവിലെ ‘പണക്കിലുക്കം’ അനുസരിച്ച് പുതിയ വാഹനങ്ങള്‍ക്കും വാടക വാഹനങ്ങള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കുന്നുണ്ട്. ബൈക്ക്, ജീപ്പ്, കാര്‍ എന്നിങ്ങനെ 916 വാഹനങ്ങളാണ് പൊലീസില്‍നിന്ന് ലാസ്റ്റ് സല്യൂട്ട് വാങ്ങിയത്. തൊട്ടുപിന്നില്‍ ആരോഗ്യവകുപ്പും (610), വനംവകുപ്പുമാണ് (146). 124 വകുപ്പുകളില്‍ 15 വര്‍ഷ കാലാവധി പൂര്‍ത്തിയായ വാഹനങ്ങളുടെ ആര്‍.സികള്‍ നിയമാനുസൃതം റദ്ദാക്കി. കേന്ദ്ര മോട്ടോര്‍ വാഹനനിയമം 52 എ പ്രകാരം 15വര്‍ഷം പൂര്‍ത്തിയായാല്‍ ആര്‍.സി റദ്ദാക്കണം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, തദ്ദേശ, പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന് കീഴിലെ സ്വയംഭരണ സ്ഥാപനങ്ങളിലെ വാഹനങ്ങള്‍ക്കെല്ലാം ഇത് ബാധകം. ഇളവു തേടി സംസ്ഥാനം കാലപ്പഴക്കംചെന്ന വാഹനങ്ങള്‍ സ്‌ക്രാപ്പ് ചെയ്യണമെന്ന ഉത്തരവില്‍ കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാനം ഇളവ് തേടിയിട്ടുണ്ടെന്നാണ്…
Read More » -
മേഘയെ ഗര്‍ഭഛിദ്രം നടത്തിയ രേഖകൾ കൈമാറി: യുവതിയെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തു. സുകാന്ത് കാണാമറയത്ത് തന്നെ
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഇന്റലിജൻസ് ബ്യുറോ (ഐബി) ഉദ്യോഗസ്ഥ മേഘ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. മേഘ കഴിഞ്ഞ വര്‍ഷം ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തിയതിന്റെ രേഖകള്‍ ഉള്‍പ്പെടെയുള്ള നിർണായക രേഖകൾ കുടുംബം കൈമാറിയിട്ടും സുകാന്തിനെതിരെ പൊലീസ് കേസെടുത്തിട്ടില്ല. ഇതില്‍ മേഘയുടെ കുടുംബത്തിന് അതൃപ്തിയുണ്ട്. മേഘ മരിച്ച് 10 ദിവസം കഴിഞ്ഞിട്ടും, അന്വേഷണം തുടരുകയാണെന്ന മറുപടിയാണ് പൊലീസില്‍നിന്നു ലഭിക്കുന്നത്. ആദ്യഘട്ടത്തിൽ തന്നെ സുകാന്തിനെതിരെ പൊലീസിന് പരാതി നൽകിയതാണ്. എന്നാൽ കേസന്വേഷിക്കുന്ന തിരുവനന്തപുരം പേട്ട പൊലീസിത് ഗൗരവമായി എടുത്തില്ല. ഒളിവിൽ പോകാൻ സുകാന്തിന് ഇത് സഹായമായി എന്ന് മേഘയുടെ അച്ഛൻ ആരോപിച്ചു. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം ഡിജിപിയെ നേരിൽക്കണ്ട് പരാതി കൊടുക്കാനുള്ള ആലോചനയിലാണ് കുടുംബം. ഒളിവില്‍ കഴിയുന്ന ഐബി ഉദ്യോഗസ്ഥനായ സുകാന്തിനെ പിടികൂടാന്‍ പൊലീസ് സംഘം കൊച്ചിയിലും മലപ്പുറത്തും തിരച്ചില്‍ നടത്തി. പക്ഷേ കണ്ടെത്താനായില്ല. സുകാന്തിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. വിമാനത്താവളങ്ങള്‍ വഴി രാജ്യം…
Read More » -
മുരളിയുടെ തോല്‍വിയുടെ ആഘാതം ഒഴിയുന്നില്ല; തൃശൂരില്‍ പുതിയ പ്രസിഡന്റ് വന്നിട്ടും കുത്തഴിഞ്ഞ് സംഘടന; ഹൈക്കമാന്‍ഡ് നിര്‍ദേശം അവഗണിച്ച് ഹോട്ടലില്‍ ഗ്രൂപ്പ് യോഗം; വിമതര്‍ ഇരച്ചു കയറിയതോടെ കോര്‍ കമ്മിറ്റി യോഗം അലസി; കൂനിന്‍മേല്‍ കുരുവായി ക്ഷേത്രം ഓഫീസ് ജീവനക്കാരിയുടെ പീഡന പരാതിയും
തൃശൂര്‍: കെ. മുരളീധരന്റെ തോല്‍വിക്കു പിന്നാലെ അടിമുടി തരിപ്പണമായ തൃശൂര്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയിലെ താളപ്പിഴകള്‍ക്ക് അന്ത്യയില്ല. നേതാക്കളുടെയെല്ലാം സമവായ പ്രസിഡന്റ് എന്ന നിലയില്‍ ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവുകൂടിയായ അഡ്വ. ജോസഫ് ടാജറ്റിനെ ചുമതലയേല്‍പ്പിച്ചെങ്കിലും വിവാദങ്ങള്‍ക്കു കുറവില്ല. ഏറ്റവുമൊടുവില്‍ ഇഫ്താര്‍ വിരുന്നിന്റെപേരില്‍ നഗത്തിലെ മുന്തിയ ഹോട്ടലില്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം യോഗം ചേര്‍ന്നതും കോണ്‍ഗ്രസ് നേതാവിനെതിരേ നഗരത്തിലെ ക്ഷേത്രത്തിലെ ഓഫീസ് ജീവനക്കാരി പീഡന പരാതി ഉന്നയിച്ചതും വരും ദിവസങ്ങളില്‍ തീപിടിക്കുന്ന വിഷയമാകുമെന്ന് ഉറപ്പാണ്. എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ അറിവോടെയായിരുന്നു യോഗം ചേര്‍ന്നത്. ഇതോടെ തദ്ദേശ- നിയമസഭ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് ഇന്നലെ വിളിച്ച കോര്‍ കമ്മിറ്റി യോഗം മുന്‍ ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മറുപക്ഷം അലങ്കോലമാക്കി. സംഘടനാ പ്രശ്‌നങ്ങള്‍ക്കപ്പുറം ജീവനക്കാരിയുടെ ലൈംഗിക പീഡന പരാതി വരും ദിവസങ്ങളില്‍ വന്‍ വിവാദമാകുമെന്നാണ് ഉറപ്പ്. ആദ്യഘട്ടത്തില്‍ നേതാക്കള്‍ ഇടപെട്ട് ഒതുക്കാന്‍ ശ്രമിച്ചെങ്കിലും പരാതിയുമായി മുന്നോട്ടു പോകുമെന്നാണു…
Read More » -
കേരളം കണ്ടു പനിക്കേണ്ട; മതപരിവര്‍ത്തനം ആരോപിച്ച് മധ്യപ്രദേശില്‍ മലയാളി വൈദികരടക്കം തീര്‍ഥാടകര്‍ക്കു നേരേ സംഘപരിവാര്‍ ആക്രമണം; ബസിന്റെ താക്കോല്‍ ഊരിയെടുത്തു; സ്ത്രീകളെയും കുട്ടികളെയും വലിച്ചിറക്കി; പോലീസ് സ്‌റ്റേഷനിലും സംഘര്‍ഷം
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രിസ്ത്യന്‍ വിഭാഗത്തിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് സിബിസിഐ. വിശ്വാസികള്‍ക്കും സഭാ നേതാക്കന്‍മാര്‍ക്കും നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ തീവ്ര സംഘടനകളും, രാജ്യവിരുദ്ധരുമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, കിരണ്‍ റിജിജു, ജോര്‍ജ് കുര്യന്‍ എന്നിവര്‍ അടിയന്തിരമായി വിഷയത്തില്‍ ഇടപെടണം. സംസ്ഥാന സര്‍ക്കാര്‍ ദേശ വിരുദ്ധ ശക്തികള്‍ക്കെതിരെ നടപടിയെടുക്കണം. പ്രാര്‍ത്ഥന ചടങ്ങുകള്‍ക്ക് പോവുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് നിര്‍ബന്ധിത മതപരിവര്‍ത്തനമാരോപിച്ച് കഴിഞ്ഞ ദിവസം ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞ് ആക്രമിച്ച സംഭവത്തിലാണ് പ്രതികരണം. മധ്യപ്രദേശിലെ ജബല്‍പുരില്‍ അതിരൂപതയിലെ വികാരി ജനറല്‍ ഫാ. ഡേവീസ് ജോര്‍ജ്, രൂപതാ പ്രൊക്യുറേറ്റര്‍ ഫാ.ജോര്‍ജ് തോമസ്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ഫെലിക്‌സ് ബാര എന്നിവരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്‌തെന്നാണു പരാതി. ഫാ.ഡേവീസ് ജോര്‍ജ് തൃശൂര്‍ കുട്ടനെല്ലൂര്‍ മരിയാപുരം സ്വദേശിയും ഫാ.ജോര്‍ജ് തോമസ് എറണാകുളം സ്വദേശിയുമാണ്. ജബല്‍പൂരിലെ വിവിധ പള്ളികളിലേക്കു തീര്‍ഥാടനത്തിനു പുറപ്പെട്ട സ്ത്രീകളും കുട്ടികളുമടങ്ങുന്ന 52 അംഗ സംഘത്തെ…
Read More » -
ഇപി എതിര്‍ത്തു; ബേബി നടപ്പാക്കി; പി.വി. അന്‍വറുമായി അടുത്ത ബന്ധമുള്ള വിദേശ പ്രതിനിധിയെ ബ്രിട്ടനിലേക്ക് മടക്കി അയച്ച് സിപിഎം സംസ്ഥാന സമ്മേളനം; രാജേഷ് കൃഷ്ണയ്‌ക്കെതിരേ നിരവധി പരാതികള്‍
മധുര: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍നിന്ന് മലയാളിയായ വിദേശപ്രതിനിധിയെ മടക്കി അയച്ചു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി യുകെയില്‍നിന്ന് എത്തിയ രാജേഷ് കൃഷ്ണയെയാണു മടക്കിയയച്ചത്. കേന്ദ്ര കമ്മറ്റിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് രാജേഷിനെ മടക്കി അയയ്ക്കാന്‍ സംഘടനാ ചുമതലയുള്ള എം.എ.ബേബി നിര്‍ദേശിച്ചതെന്നാണു വിവരം. രാജേഷിനെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കല്ലെന്ന് ഇ.പി.ജയരാജന്‍ നിലപാടെടുത്തെന്നും അത് എം.എ. ബേബി നടപ്പിലാക്കിയെന്നുമാണു വിവരം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി അടുത്ത ബന്ധമുള്ള ആളാണ് രാജേഷ് കൃഷ്ണ. പി.വി.അന്‍വറുമായുള്ള രാജേഷിന്റെ അടുപ്പവും സാമ്പത്തിക പരാതികളും ഏറെ വിവാദമായിരുന്നു. സിനിമാ നിര്‍മാതാവ് കൂടിയായ രാജേഷ് കൃഷ്ണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ എത്തിയിരുന്നു. പത്തനംതിട്ട സ്വദേശിയായ രാജേഷ് കൃഷ്ണ ബ്രിട്ടനിലെ സിപിഎം സംഘടനയായ എഐസിയെ പ്രതിനിധീകരിച്ചാണു പാര്‍ട്ടി കോണ്‍ഗ്രസില്‍ എത്തിയത്. പത്തനംതിട്ടയിലെ മുന്‍ എസ്എഫ്‌ഐ ഏരിയ സെക്രട്ടറിയായ രാജേഷ് ബ്രിട്ടനില്‍ സ്ഥിര താമസക്കാരനാണ്. സിനിമ സംവിധായികയെ സാമ്പത്തികമായി കബളിപ്പിച്ചു എന്നുകാട്ടി സംവിധായികയുടെ ഭര്‍ത്താവ് രാജേഷിനെതിരെ…
Read More »
