Kerala

    • ബി കെയര്‍ ഫുള്‍, സൗകര്യമില്ല പറയാന്‍; ജബല്‍പൂരില്‍ വൈദികരെ ആക്രമിച്ച സംഭവത്തോടുള്ള ചോദ്യങ്ങള്‍ക്കു പൊട്ടിത്തെറിച്ച് സുരേഷ് ഗോപി; ‘ആക്രമണം അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സഭവം; പാലാ ബിഷപ്പിനെ കൊല്ലാന്‍ ശ്രമിച്ച നാടാണിത്’

        കൊച്ചി: വഖഫ് വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെയും സിപിഎമ്മിനെതിരെയും രംഗത്തെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വഖഫ് ബില്‍ ജെപിസിയില്‍ ഇട്ട് കത്തിച്ചുകളയുമെന്നു ചിലര്‍ പറഞ്ഞുവെന്നും മാറിയ നിയമങ്ങളുടെ പശ്ചാത്തലത്തില്‍ എന്തു നടപടി വരുമെന്നു കാത്തിരുന്ന് കാണാമെന്നും സുരേഷ് ഗോപി കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതികള്‍ കൊണ്ട് മുനമ്പത്തെ ജനങ്ങള്‍ക്ക് ഗുണമുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. അതിനിടെ, ജബല്‍പുരില്‍ മലയാളി വൈദികര്‍ക്കു നേരെയുണ്ടായ ആക്രമണത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി. ”എന്റെ നാവ് പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തോളൂ. മനസ്സ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുത്. ജബല്‍പുരില്‍ ഉണ്ടായ ആക്രമണം, അത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സംഭവമാണ്. കേരളത്തില്‍ പാലാ ബിഷപ്പിനെ കൊലപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചില്ലെ, കേസെടുത്ത് അകത്ത് ഇടാന്‍ നോക്കിയില്ലേ. നിങ്ങള്‍ ആരാ, ആരോടാ ചോദിക്കുന്നേ? വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമം ആരാ ഇവിടെ? ഇവിടെ ജനങ്ങളാണ് വലുത്. ബി കെയര്‍ഫുള്‍. സൗകര്യമില്ല പറയാന്‍” സുരേഷ് ഗോപി പറഞ്ഞു. വഖഫ് വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെയും…

      Read More »
    • വിപ്പുണ്ടായിട്ടും ലോക്സഭയിലെത്താതെ പ്രിയങ്ക; രാഹുലും ചര്‍ച്ചയ്ക്കില്ല, വിമര്‍ശനം

      ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ ലോക്സഭയില്‍ ചര്‍ച്ച ചെയ്തപ്പോള്‍, പാര്‍ട്ടി എംപിമാര്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കിയപ്പോള്‍ എഐസിസി ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി വിട്ടുനിന്നത് ചര്‍ച്ചയാകുന്നു. ലോക്സഭയില്‍ നടന്ന ചര്‍ച്ചയുടെ ഒരു ഘട്ടത്തിലും പ്രിയങ്ക സഭയില്‍ പങ്കെടുത്തിരുന്നില്ല. പാര്‍ലമെന്റിലേക്ക് തന്നെയെത്തിയില്ല. വിപ്പു നല്‍കിയെങ്കിലും വോട്ടെടുപ്പിലും പങ്കെടുത്തില്ല. അസാന്നിധ്യത്തിന്റെ കാരണം പ്രിയങ്കയും കോണ്‍ഗ്രസ് നേതൃത്വവും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം പാര്‍ലമെന്റില്‍ എത്തിയെങ്കിലും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ചര്‍ച്ചയില്‍ പങ്കെടുത്തുമില്ല. കോണ്‍ഗ്രസില്‍ നിന്നും ഒമ്പതുപേരാണ് സംസാരിച്ചത്. ലോക്സഭയിലെ ഉപനേതാവ് ഗൗരവ് ഗൊഗോയ് ആണ് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തില്‍ സഭയില്‍ ചര്‍ച്ച നടത്തിയപ്പോള്‍, പ്രതിപക്ഷ നേതാവായ രാഹുല്‍ ചര്‍ച്ചയില്‍ വിട്ടുനിന്നതും ദേശീയ തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. ലോക്സഭയിലെ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന രാഹുല്‍ ഗാന്ധി എക്സില്‍ ബില്ലിനെതിരെ കുറിപ്പിട്ടിട്ടുണ്ട്. മുസ്ലീങ്ങളെ അരികുവല്‍ക്കരിക്കാനും അവരുടെ വ്യക്തിനിയമങ്ങളും സ്വത്തവകാശങ്ങളും കവര്‍ന്നെടുക്കാനും ലക്ഷ്യമിട്ടുള്ള ഒരു ആയുധമാണ് വഖഫ് ഭേദഗതി ബില്‍ എന്നാണ്…

      Read More »
    • എമ്പുരാന്‍ ചതിച്ചോ തമ്പുരാനേ! ഗോകുലം ഗോപാലന്റെ ഓഫീസുകളില്‍ ഇഡി റെയ്ഡ്

      കൊച്ചി: എമ്പുരാന്‍ സിനിമയുടെ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ ഗോകുലം ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഇ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. ഗോകുലം ഗോപാലന്‍ നിര്‍മിച്ച മോഹന്‍ലാല്‍- പൃഥ്വിരാജ് സിനിമ ‘എമ്പുരാന്‍’ 200 കോടി ക്ലബില്‍ ഇടംനേടിയിരുന്നു. കളക്ഷനില്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്നതിനിടെയാണ് റെയ്ഡ്. എമ്പുരാന്‍ സിനിമക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഗോധ്ര സംഭവം, ഗുജറാത്ത് കലാപം എന്നിവയില്‍ ചരിത്രത്തെ വളച്ചൊടിച്ചുവെന്ന വിമര്‍ശനമാണ് സംഘപരിവാര്‍ സംഘടനകള്‍ ഉന്നയിച്ചത്. ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് നിര്‍മാതാക്കള്‍ തന്നെ ഇടപെട്ട് 24 കട്ടുകള്‍ നടത്തിയിരുന്നു. വിവാദ ഭാഗങ്ങളില്‍ ചിലത് ഒഴിവാക്കി റീ -സെന്‍സറിംഗ് നടത്തിയ പതിപ്പാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്.   കൈ ഒടിഞ്ഞു, കണ്ണിനും പരുക്ക്; പറഞ്ഞത് വീണു പറ്റിയതെന്ന്; സല്‍മാന്റെ പീഡനം മറച്ചുപിടിച്ച താരറാണി

      Read More »
    • പാർട്ടി കോൺ​ഗ്രസിനിടെ ശ്വാസതടസം, എംഎം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

      മധുര: മുതിർന്ന സിപിഎം നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എംഎം മണിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മധുരയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിച്ചിച്ച എംഎം മണിയുടെ നില തൃപ്തികരമായതോടെ ഐസിയുവിലേക്കു മാറ്റി. മുതിർന്ന സിപിഎം നേതാക്കൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. മധുരയിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിനിടെയാണ് എംഎം മണിക്ക് ശ്വാസതടസം അനുഭവപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹത്തെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ സിപിഎം സംസ്ഥാന സമിതി അംഗമാണ് എംഎം മണി. വൈദ്യപരിശോധനയിൽ ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.  

      Read More »
    • മലയാളി യാത്രക്കാരെ വലയ്ക്കാൻ വീണ്ടും ഇന്ത്യൻ റെയിൽവേ..!!! സാധാരണക്കാർക്ക് ഉപകാരമുള്ള സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയ്ക്കുന്നു.. അമൃത എക്സ്പ്രസിൽ ജൂൺ മുതൽ വെട്ടിച്ചുരുക്കും…

      തിരുവനന്തപുരം: തിരുവനന്തപുരം – മധുരൈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന അമൃത എക്‌സ്പ്രസില്‍ (16343/16344) വരുത്തിയ മാറ്റം കേരളത്തിലെ സാധാരണ യാത്രക്കാരെ ബാധിക്കും. അമൃത എക്‌സ്പ്രസിലെ സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടിച്ചുരുക്കാനാണ് തീരുമാനം. ജൂണ്‍ 5 മുതല്‍ കോച്ചുകളുടെ എണ്ണത്തില്‍ കുറവ് വരുത്തുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. പുതിയ മാറ്റമനുസരിച്ച് എസി ഫസ്റ്റ് ക്ലാസ് , എസി ടു ടയര്‍ കോച്ചുകള്‍ ഒന്ന് വീതവും എസി ത്രീ ടയര്‍ കോച്ചുകള്‍ മൂന്നെണ്ണവും സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍ 12 എണ്ണവും ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ നാലെണ്ണവും ഭിന്ന ശേഷിക്കാര്‍ക്ക് ഉപയോഗിക്കാവുന്ന രണ്ട് സെക്കന്‍ഡ് ക്ലാസ് കോച്ചുകളുമാണ് ഈ ട്രെയിനില്‍ ഉണ്ടാവുക. ജൂണ്‍ 5 മുതല്‍ മാറ്റം നടപ്പില്‍ വരും. സ്ലീപ്പര്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവരാണ് ട്രെയിനുകളില്‍ കൂടുതലും. പുതിയ മാറ്റം യാഥാര്‍ത്ഥ്യമാകുമ്പോള്‍ അതുകൊണ്ടു തന്നെ ഏറ്റവും അധികം ബാധിക്കുന്നത് സാധാരണക്കാരെയാണ്. സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍ കോച്ചുകളില്‍ ഒരെണ്ണമാണ് കുറയുക. എന്നാല്‍ ആകെ കോച്ചുകളുടെ എണ്ണത്തില്‍…

      Read More »
    • പിഴ ചുമത്തിയത് എം.ജി. ശ്രീകുമാറിനെ മോശക്കാരനാക്കാന്‍ അല്ല; ഗൗരവം ബോധ്യപ്പെടുത്താന്‍; പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ ഹരിതകര്‍മ സേനയെ അനുവദിക്കുന്നില്ല; ഭക്ഷണമുണ്ടാക്കുന്നില്ലെന്ന് സെക്യൂരിറ്റി; നിയമം എല്ലാവര്‍ക്കും ബാധകം: മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ്

      കൊച്ചി: എം.ജി.ശ്രീകുമാറിനെ പോലൊരാളെ മോശക്കാരനാക്കുക എന്നതല്ല മറിച്ച് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുക എന്നതായിരുന്നു മുളവുകാട് പഞ്ചായത്തിന്റെ ഉദ്ദേശ്യമെന്ന് പ്രസിഡന്റ് വി.എസ്.അക്ബര്‍. മാലിന്യം വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് ഗായകന്‍ എം.ജി.ശ്രീകുമാര്‍ പിഴയൊടുക്കിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.”അദ്ദേഹത്തെ പോലുള്ളവര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ടവരാണ്. അപ്പോള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യരുത് എന്ന കാര്യമൊക്കെ വീട്ടുകാര്‍ക്കും ജോലിക്കാര്‍ക്കുമൊക്കെ അവര്‍ പറഞ്ഞു കൊടുക്കേണ്ടതുണ്ട്. അത് കര്‍ശനമായി തന്നെ പറയേണ്ട കാര്യമാണ്.” വി.എസ്.അക്ബര്‍ പറഞ്ഞു. മാര്‍ച്ച് 31ന് എം.ജി.ശ്രീകുമാറിന്റെ ഒരു സഹായി എത്തിയാണ് പിഴ അടച്ചതെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് അക്ബര്‍ പറഞ്ഞത്. ഇതിന് 2 ദിവസം മുമ്പാണ് വിഷയം പഞ്ചായത്തിന്റെ മുമ്പാകെ എത്തിയത്. സംഭവം അറിഞ്ഞപ്പോള്‍ തന്നെ പഞ്ചായത്ത് ഉദ്യോഗസ്ഥരെ അവിടേക്ക് വിട്ടു പരിശോധന നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ”അവര്‍ സ്ഥലത്തെത്തി കാര്യങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടു. ഈ സംഭവം നടക്കുമ്പോള്‍ എം.ജി.ശ്രീകുമാര്‍ സ്ഥലത്തുണ്ടായിരുന്നില്ല എന്നും മനസിലായി. തുടര്‍ന്ന് 25,000 രൂപ പിഴ എഴുതി കൊടുക്കുകയായിരുന്നു” അദ്ദേഹം പറഞ്ഞു. എം.ജി.ശ്രീകുമാറിന്റെ വീട്ടില്‍ നിന്ന് ഹരിത…

      Read More »
    • തങ്ങളെ പിരിച്ചത് മേഘയുടെ വീട്ടുകാർ, ജ്യോതിഷിയെ കണ്ടശേഷം ബന്ധത്തെ എതിർത്തു, ഇരുവരും ചേർന്ന് നെടുമ്പാശേരിക്കടുത്ത് വീടെടുത്ത് താമസിച്ചു, മേഘയുടെ മരണത്തിനു പിന്നിൽ വീട്ടുകാരുടെ മാനസിക സമ്മർദം- സുകാന്ത്

      കൊച്ചി: ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ യുവതിയുടെ വീട്ടുകാർക്കെതിരെ സഹപ്രവർത്തകന്റെ മുൻകൂർ ജാമ്യഹർജി. ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണത്തിന് സഹപ്രവർത്തകനായ സുകാന്ത് സുരേഷാണ് ഉത്തരവാദിയെന്ന് കാട്ടി കുടുംബം രംഗത്തെത്തിയതോടെ ഒളിവിൽ പോയ സുകാന്ത് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിലാണ് മേഘയുടെ വീട്ടുകാരെ കുറ്റപ്പെടുത്തി പറയുന്നത്. മേഘയുടെ മരണത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന്ഹർജിയിൽ പറയുന്ന സുകാന്ത് വൈകാരികമായും മാനസികമായും ഏറെ അടുത്തവരായിരുന്നു തങ്ങളെന്നും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും വെളിപ്പെടുത്തുന്നു. തങ്ങൾ തമ്മിലുള്ള ബന്ധം യുവതി വീട്ടുകാരെ അറിയിക്കുകയും തന്റെ മാതാപിതാക്കൾ യുവതിയുടെ വീട്ടിലെത്തി വിവാഹ കാര്യങ്ങൾ സംസാരിക്കുകയും ചെയ്തെന്നും ഹർജിയിൽ പറയുന്നു. എന്നാൽ വിവാഹക്കാര്യത്തിൽ ജ്യോതിഷിയുടെ അഭിപ്രായം ഇക്കാര്യത്തിൽ തേടാനായിരുന്നു യുവതിയുടെ വീട്ടുകാരുടെ തീരുമാനം. ജ്യോതിഷിയെ കണ്ടതിനു ശേഷം എന്താണ് പറഞ്ഞത് എന്നതുൾപ്പെടെ ഒരു കാര്യവും പറയാൻ യുവതിയുടെ വീട്ടുകാർ വെളിപ്പെടുത്താൻ തയാറായില്ല. മറിച്ച് താനുമായി…

      Read More »
    • അടുത്ത ബന്ധുവിന്റെ ചികിത്സാര്‍ഥം വിദേശത്ത്; പ്രിയങ്കയുടെ അസാന്നിധ്യത്തില്‍ വിശദീകരണം

      ന്യൂഡല്‍ഹി: ലോക്സഭയിലെ വഖഫ് ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പ്രിയങ്ക ഗാന്ധിയുടെ അസാന്നിധ്യം വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇപ്പോള്‍ പ്രിയങ്കയുടെ അസാന്നിധ്യത്തെ കുറിച്ച് വിശദീകരണം പുറത്തെത്തിയിരിക്കുകയാണ്. അടുത്തബന്ധുവിന്റെ ചികിത്സാര്‍ഥം പ്രിയങ്ക വിദേശത്താണെന്നാണ് വിവരം. യാത്ര, ലോക്സഭ സ്പീക്കറെയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയെയും അറിയിച്ചിരുന്നു. സ്പീക്കര്‍ക്ക് രേഖാമൂലം കത്തു നല്‍കിയിരുന്നെന്നും പാര്‍ലമെന്ററി പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു. വഖഫ് ഭേദഗതി ബില്‍ കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു അവതരിപ്പിച്ച സമയത്ത് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലോക്സഭയിലുണ്ടായിരുന്നില്ല. അല്‍പസമയത്തിനുശേഷം സഭയിലെത്തിയ രാഹുല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയും എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ പ്രിയങ്കയുടെ അസാന്നിധ്യം വാര്‍ത്തയായി. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് പ്രിയങ്ക വിദേശത്തേക്ക് പോയത്. സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. അനുമതി ലഭിച്ചതിന് ശേഷമായിരുന്നു യാത്ര. വിഷയം കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയെ അറിയിക്കുകയും ചെയ്തതിരുന്നു. അതിനാല്‍ വിപ്പ് ലംഘനത്തിന്റെ വിഷയം ബാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് പാര്‍ലമെന്റി കമ്മിറ്റി(സിപിസി) നല്‍കുന്ന വിശദീകരണം.

      Read More »
    • ‘അന്നത്തെ നിഷ്പക്ഷ, ഇന്നത്തെ ബിജെപി; പൊക്കിക്കൊണ്ടു നടന്ന ഷാഫി പറമ്പില്‍ എവിടെ?’ എം. സീന ബിജെപി മണ്ഡലം സെക്രട്ടറി ആയതിനു പിന്നാലെ കോണ്‍ഗ്രസിനെതിരേ രൂക്ഷ പരിഹാസവുമായി ഇടതുപക്ഷം; മാധ്യമങ്ങള്‍ക്കും ഒളിയമ്പ്

      തലശേരി: ആള്‍ത്താമസമില്ലാത്ത വീട്ടുപറമ്പില്‍ തേങ്ങയെടുക്കാനെത്തിയ വയോധികന്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച സംഭവത്തില്‍ സിപിഎമ്മിനെതിരേ ആരോപണമുന്നയിച്ച് സീന മനിയത്ത് ബിജെപി നേതാവായി ചുമതലയേറ്റതിനു പിന്നാലെ സൈബര്‍ ഇടങ്ങളില്‍ രൂക്ഷമായ പ്രതികരണങ്ങളുമായി ഇടതു ഹാന്‍ഡിലുകള്‍. ബിജെപി തലശേരി മണ്ഡലം സെക്രട്ടറിയായി ചുമതലയേറ്റ വിവരം സീന തന്നെയാണു ഫേസ്ബുക്കിലൂടെ അറിയിച്ചത്. അന്നു സീനയ്‌ക്കൊപ്പം മാധ്യമങ്ങളെ കണ്ട ഷാഫി പറമ്പില്‍, ലോക്‌സഭാ തെരഞ്ഞെടുപ്പിലും വിഷയം സജീവമായി ഉന്നയിച്ചിരുന്നു. പാര്‍ട്ടിക്കാര്‍ ബോംബ് എടുത്തുകൊണ്ടുപോകുന്നതു കണ്ടെന്നു ഷാഫി പറമ്പിലിന്റെ സാന്നിധ്യത്തില്‍ പറഞ്ഞത് വന്‍ വാര്‍ത്തയുമായി. തനിക്ക് രാഷ്ട്രീയ ബന്ധങ്ങളില്ലെന്നും നിഷ്പക്ഷയാണെന്നും ഇവര്‍ അന്നു വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ നിഷ്പക്ഷരെന്ന ലേബലില്‍ മാധ്യമങ്ങള്‍ കൊണ്ടുവരുന്നവര്‍ക്ക് എന്തു സംഭവിക്കുന്നു എന്നതിന്റെ ഉദാഹരമാണിതെന്നും ഷാഫി പറമ്പിലിനും പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇവര്‍ ബിജെപി അനുഭാവിയാണെന്ന് അറിയാമായിരുന്നിട്ടും മറച്ചുവച്ചെന്നും കോണ്‍ഗ്രസ് നേതാവിന്റെ ഭൂമിയില്‍ എങ്ങനെ ബോംബുവന്നതെന്ന് അന്ന് അന്വേഷിക്കാന്‍ മെനക്കെട്ടില്ലെന്നും സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന പോസ്റ്റുകളില്‍ ചൂണ്ടിക്കാട്ടുന്നു. ഇവരുടെ ഉടമസ്ഥയിലുള്ള വസ്തുവില്‍ നടന്ന സ്‌ഫോടനത്തിന് പിന്നില്‍…

      Read More »
    • രാജീവ് ചന്ദ്രശേഖര്‍ എന്‍എസ്എസ് ആസ്ഥാനത്ത്; സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി

      കോട്ടയം: രാജീവ് ചന്ദ്രശേഖര്‍ പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് എത്തി. ബിജെപി സംസ്ഥാന അധ്യക്ഷനായ ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തി. ബിജെപി നേതാക്കളായ എസ് സുരേഷ്, രാധാകൃഷ്ണ മേനോന്‍ എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം പെരുന്നയിലേക്ക് എത്തിയത്. മറ്റ് രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനല്ല പകരം സുകുമാരന്‍ നായരുടെ അനുഗ്രഹം തേടാനാണ് എത്തിയതെന്ന് രാജീവ്ചന്ദ്രശേഖര്‍ പ്രതികരിച്ചു. കേരളത്തിന്റെ വികസനത്തിനായി എല്ലാവരും കൂടെ ഉണ്ടാകണം എന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. വഖഫ് ബില്ലിന് മുന്‍കാല പ്രാബല്യം ഇല്ല എന്ന വാദം തെറ്റാണ്. മുനമ്പം ജനതയുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം ആരാണ് നിന്നതെന്ന കാര്യം ഇതിനകം വ്യക്തമായെന്നും കേരളത്തിലെ എംപിമാര്‍ അവരുടെ കടമ നിര്‍വ്വഹിച്ചിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസും സിപിഐഎമ്മും പാര്‍ലമെന്റില്‍ നുണ പ്രചരിപ്പിക്കുകയാണ് ചെയ്തത്. നാണംകെട്ട രാഷ്ട്രീയമാണ് അവര്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സുകുമാരന്‍നായരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും രാജീവ്…

      Read More »
    Back to top button
    error: