Kerala

    • കേരളം കണ്ടു പനിക്കേണ്ട; മതപരിവര്‍ത്തനം ആരോപിച്ച് മധ്യപ്രദേശില്‍ മലയാളി വൈദികരടക്കം തീര്‍ഥാടകര്‍ക്കു നേരേ സംഘപരിവാര്‍ ആക്രമണം; ബസിന്റെ താക്കോല്‍ ഊരിയെടുത്തു; സ്ത്രീകളെയും കുട്ടികളെയും വലിച്ചിറക്കി; പോലീസ് സ്‌റ്റേഷനിലും സംഘര്‍ഷം

      ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രിസ്ത്യന്‍ വിഭാഗത്തിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് സിബിസിഐ. വിശ്വാസികള്‍ക്കും സഭാ നേതാക്കന്‍മാര്‍ക്കും നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ തീവ്ര സംഘടനകളും, രാജ്യവിരുദ്ധരുമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, കിരണ്‍ റിജിജു, ജോര്‍ജ് കുര്യന്‍ എന്നിവര്‍ അടിയന്തിരമായി വിഷയത്തില്‍ ഇടപെടണം. സംസ്ഥാന സര്‍ക്കാര്‍ ദേശ വിരുദ്ധ ശക്തികള്‍ക്കെതിരെ നടപടിയെടുക്കണം. പ്രാര്‍ത്ഥന ചടങ്ങുകള്‍ക്ക് പോവുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് നിര്‍ബന്ധിത മതപരിവര്‍ത്തനമാരോപിച്ച് കഴിഞ്ഞ ദിവസം ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞ് ആക്രമിച്ച സംഭവത്തിലാണ് പ്രതികരണം. മധ്യപ്രദേശിലെ ജബല്‍പുരില്‍ അതിരൂപതയിലെ വികാരി ജനറല്‍ ഫാ. ഡേവീസ് ജോര്‍ജ്, രൂപതാ പ്രൊക്യുറേറ്റര്‍ ഫാ.ജോര്‍ജ് തോമസ്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ഫെലിക്‌സ് ബാര എന്നിവരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്‌തെന്നാണു പരാതി. ഫാ.ഡേവീസ് ജോര്‍ജ് തൃശൂര്‍ കുട്ടനെല്ലൂര്‍ മരിയാപുരം സ്വദേശിയും ഫാ.ജോര്‍ജ് തോമസ് എറണാകുളം സ്വദേശിയുമാണ്. ജബല്‍പൂരിലെ വിവിധ പള്ളികളിലേക്കു തീര്‍ഥാടനത്തിനു പുറപ്പെട്ട സ്ത്രീകളും കുട്ടികളുമടങ്ങുന്ന 52 അംഗ സംഘത്തെ…

      Read More »
    • ഇപി എതിര്‍ത്തു; ബേബി നടപ്പാക്കി; പി.വി. അന്‍വറുമായി അടുത്ത ബന്ധമുള്ള വിദേശ പ്രതിനിധിയെ ബ്രിട്ടനിലേക്ക് മടക്കി അയച്ച് സിപിഎം സംസ്ഥാന സമ്മേളനം; രാജേഷ് കൃഷ്ണയ്‌ക്കെതിരേ നിരവധി പരാതികള്‍

      മധുര: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍നിന്ന് മലയാളിയായ വിദേശപ്രതിനിധിയെ മടക്കി അയച്ചു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി യുകെയില്‍നിന്ന് എത്തിയ രാജേഷ് കൃഷ്ണയെയാണു മടക്കിയയച്ചത്. കേന്ദ്ര കമ്മറ്റിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് രാജേഷിനെ മടക്കി അയയ്ക്കാന്‍ സംഘടനാ ചുമതലയുള്ള എം.എ.ബേബി നിര്‍ദേശിച്ചതെന്നാണു വിവരം. രാജേഷിനെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കല്ലെന്ന് ഇ.പി.ജയരാജന്‍ നിലപാടെടുത്തെന്നും അത് എം.എ. ബേബി നടപ്പിലാക്കിയെന്നുമാണു വിവരം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി അടുത്ത ബന്ധമുള്ള ആളാണ് രാജേഷ് കൃഷ്ണ. പി.വി.അന്‍വറുമായുള്ള രാജേഷിന്റെ അടുപ്പവും സാമ്പത്തിക പരാതികളും ഏറെ വിവാദമായിരുന്നു. സിനിമാ നിര്‍മാതാവ് കൂടിയായ രാജേഷ് കൃഷ്ണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ എത്തിയിരുന്നു. പത്തനംതിട്ട സ്വദേശിയായ രാജേഷ് കൃഷ്ണ ബ്രിട്ടനിലെ സിപിഎം സംഘടനയായ എഐസിയെ പ്രതിനിധീകരിച്ചാണു പാര്‍ട്ടി കോണ്‍ഗ്രസില്‍ എത്തിയത്. പത്തനംതിട്ടയിലെ മുന്‍ എസ്എഫ്‌ഐ ഏരിയ സെക്രട്ടറിയായ രാജേഷ് ബ്രിട്ടനില്‍ സ്ഥിര താമസക്കാരനാണ്. സിനിമ സംവിധായികയെ സാമ്പത്തികമായി കബളിപ്പിച്ചു എന്നുകാട്ടി സംവിധായികയുടെ ഭര്‍ത്താവ് രാജേഷിനെതിരെ…

      Read More »
    • പോക്സോ കേസിൽ പെടുത്താൻ 17 കാരനെ എഫ്ഐആറിൽ 18 വയസാക്കി, ഗോകുലിനെ കയ്യിൽ കിട്ടിയാൽ വെറുതെവിടില്ലെന്നു വീട്ടിലെത്തി സിഐ ഭീഷണിപ്പെടുത്തി!! കൊലപാതകമെന്ന് കുടുംബം ​

      കൽപ്പറ്റ: വയനാട് കൽപ്പറ്റയിലെ ആദിവാസി യുവാവ് ഗോകുലിന്റേത് തൂങ്ങിമരണമല്ല കൊലപാതകമെന്ന് കുടുംബം. പോലീസ് സ്റ്റേഷനിൽ തൂങ്ങി മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്ന് കുടുംബം പറഞ്ഞു. പോലീസ് നേരത്തെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കൾ പറഞ്ഞു. ഏതാനും ദിവസം മുൻപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയേയും ​ഗോ​കുലിനേയും കാണാതായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ ഗോകുലിനെ കിട്ടിയാൽ വിടില്ലെന്ന് കൽപ്പറ്റ സിഐ പറഞ്ഞതായും കുടുംബം ആരോപിച്ചു. അതേസമയം ഗോകുലിന് പ്രായപൂർത്തിയായില്ലെന്ന് തെളിയിക്കുന്ന രേഖകളും പുറത്തുവന്നു. നിയമവിരുദ്ധമായാണ് പ്രായപൂർത്തിയാകാത്ത ഗോകുലിനെ സ്റ്റേഷനിൽ എത്തിച്ചത്. ആധാർ കാർഡിൽ 2007 മെയ് 30 ആണ് ഗോകുലിന്റെ ജനന തീയതിയായി രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് ​ഗോകുലിനെ പിടികൂടുമ്പോൾ 17 വയസും 10 മാസവുമാണ് പ്രായം. എന്നാൽ എഫ്‌ഐആറിൽ പോലീസ് രേഖപ്പെടുത്തിയത് ഗോകുലിന്റെ ജനനവർഷം മാത്രമാണ്. ജനനത്തീയതി തെളിയിക്കുന്ന രേഖകളെല്ലാം പോലീസ് കസ്റ്റഡിയിലാണ്. 17 വയസുകാരനെ പ്രായപൂർത്തിയായതായി കാട്ടിയത് പോക്‌സോ കേസിൽ പ്രതിചേർക്കാനെന്നാണ് കുടുംബം ഉയർത്തുന്ന ആക്ഷേപം. കഴിഞ്ഞ ദിവസമാണ് കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ഗോകുലിനെ തൂങ്ങിമരിച്ച…

      Read More »
    • ‘ഒപ്പം’ സിനിമയില്‍ അനുവാദമില്ലാതെ അധ്യാപികയുടെ ചിത്രം ഉപയോഗിച്ചു; ആന്റണി പെരുമ്പാവൂരിന് ഒന്നരലക്ഷം പിഴ വിധിച്ച് കോടതി; ചിത്രം ഉപയോഗിച്ചത് ക്രൂരമായി കൊലചെയ്യപ്പെട്ട യുവതിയെന്ന നിലയില്‍; ഒഴിവാക്കണമെന്നു പറഞ്ഞിട്ടും നിഷേധിച്ചു

      ചാലക്കുടി: അനുവാദമില്ലാതെ അധ്യാപികയുടെ ഫോട്ടോ സിനിമയില്‍ ഉപയോഗിച്ചതിന് നഷ്ടപരിഹാരം നല്‍കാന്‍ വിധി. ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് പ്രിയദര്‍ശനന്‍ സംവിധാനം ചെയ്ത ഒപ്പം സിനിമ യിലാണ് കൊടുങ്ങല്ലൂര്‍ അസ്മാബി കോളജ് അധ്യാപിക കാടുകുറ്റി വട്ടോലി പ്രിന്‍സി ഫ്രാന്‍സിസിന്റെ ഫോട്ടോ നല്‍കിയത്. പരാതിക്കാരിക്ക് 1 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 1,68,000 രൂപ നല്‍കാ നുമാണ് ചാലക്കുടി മുന്‍സിഫ് ജഡ്ജി എം.എസ്. ഷൈനി വിധിച്ചത്. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഒപ്പം സിനിമയിലെ 29-ാം മിനിറ്റില്‍ പൊലീസ് ക്രൈം ഫയല്‍ മറിക്കുമ്പോള്‍ ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്ന നിലയിലാണ് പ്രിന്‍സിയുടെ ചിത്രം നല്‍കിയത്. അധ്യാപികയുടെ ബ്‌ളോഗില്‍ നിന്ന് എടുക്കുകയായിരുന്നുവെന്ന് പരാതിക്കാരി പറഞ്ഞു. ഇത് കടുത്ത മാനസിക വിഷമത്തിന് കാരണമായി. ഇതേ തുടര്‍ന്ന് 2017ല്‍ അഡ്വ. പി. നാരായണന്‍കുട്ടി മുഖേന കോടതിയെ സമീപിച്ചത്. ആന്റണി പെരുമ്പാവൂര്‍, പ്രിയദര്‍ ശന്‍ എന്നിവര്‍ക്ക് പുറമേ അസി. ഡയറക്ടര്‍ മോഹന്‍ദാസ് എന്നി വര്‍ക്കെതിരയാണ് നോട്ടീസ് അയച്ചത്. ഈ ഭാഗം…

      Read More »
    • ഷീല സണ്ണിക്കെതിരായ വ്യാജ മയക്കുമരുന്നു കേസ്; പോലീസിന്റെ ഒത്തുകളിയില്‍ പ്രതികള്‍ ഇപ്പോഴും കാണാമറയത്ത്; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ മകന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു മുങ്ങി; മകന്റെ ഭാര്യയുടെ അനുജത്തിയും മുഖ്യപ്രതി നാരായണദാസും എവിടെ? നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷീല ഹൈക്കോതിയില്‍ ഹര്‍ജി നല്‍കി

      തൃശൂര്‍: വ്യാജ ലഹരിമരുന്നു കേസില്‍ കുടുക്കി 72 ദിവസം ജയിലില്‍ കഴിയേണ്ടിവന്ന ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണി സര്‍ക്കാരില്‍നിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കും. വ്യാജ മയക്കുമരുന്നാണെന്നു തിരിച്ചറിഞ്ഞിട്ടും മറച്ചുവച്ച് 72 ദിവസം ജയിലില്‍ പാര്‍പ്പിച്ചതു കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നുമാണു ഷീലയുടെ ആവശ്യം. സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതകളും മറികടക്കാന്‍ വിദേശത്തേക്കു പോകാനിരിക്കേയാണു ജയിലില്‍ കഴിയേണ്ടിവന്നത്. ജീവിതം വഴിമുട്ടിയെന്നും റിട്ട് ഹര്‍ജിയില്‍ പറയുന്നു. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ഷീല സണ്ണി നല്‍കിയ കേസ് ഡിവൈഎസ് പി വി.കെ. രാജുവാണ് അന്വേഷിക്കുന്നത്. സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനെത്തുടര്‍ന്നു മുഖ്യപ്രതി തൃപ്പൂണിത്തുറ സ്വദേശി നാരായണദാസ് ഇപ്പോഴും ഒളിവിലാണ്. ഷീലയുടെ മകന്റെ ഭാര്യയുടെ സഹോദരി ലിവി ജോസിന്റെ സുഹൃത്താണു നാരായണദാസ്. ലിവിയ ആവശ്യപ്പെട്ടതനുസരിച്ചു ഷീലയുടെ വാഹനത്തില്‍ ലഹരിമരുന്നുവച്ചശേഷം എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചതു നാരായണദാസ് ആണെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഗൂഢാലോചന സംബന്ധിച്ച പരാതിയില്‍ ഷീലയുടെ മൊഴിയെടുത്തെങ്കിലും…

      Read More »
    • ഇന്ത്യയിലെ ഇ-സ്‌പോർട്സ് ബിസിനസ് വിപുലീകരിക്കാൻ റിലയൻസ് – ബ്ലാസ്റ്റ് സംയുക്ത സംരംഭം

      കൊച്ചി / ന്യൂഡൽഹി: ഇന്ത്യയിലെ ഇ-സ്‌പോർട്സ് ബിസിനസ് നടത്താനായി റിലയൻസിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റൈസ് വേൾഡ്‌വൈഡ് ബ്ലാസ്റ്റ് ഇ-സ്‌പോർട്സുമായി സംയുക്ത സംരംഭം രൂപീകരിച്ചു. റിലയൻസും ബ്ലാസ്റ്റും ചേർന്ന് ഇന്ത്യയിൽ വിപണിയിൽ മുൻനിരയിലുള്ള ഇന്റലക്ച്വൽ പ്രോപ്പർട്ടികൾ (IPs) വികസിപ്പിക്കുകയും ആരാധകർക്കും കളിക്കാർക്കും ബ്രാൻഡുകൾക്കുമായി ബ്ലാസ്റ്റിന്റെ ആഗോള ഐപി-കൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുകയും ചെയ്യും. ഡെൻമാർക്ക് ആസ്ഥാനമായുള്ള ബ്ലാസ്റ്റ് എ പിഎസ് -ന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ബ്ലാസ്റ്റ്. ലോകത്തിലെ ഏറ്റവും വലിയ ടൂർണമെന്റ് സംഘാടകരിൽ ഒന്നാണിത്. എപ്പിക് ഗെയിംസ്, വാൽവ്, റയറ്റ് ഗെയിംസ്, ക്രാഫ്റ്റൺ, യൂബിസോഫ്റ്റ് എന്നിവയുൾപ്പെടെ ലോകത്തിലെ ഏറ്റവും വലിയ ഗെയിം പ്രസാധകരുമായി ചേർന്ന് മുൻനിര ആഗോള ഇസ്‌പോർട്സ് പ്രോപ്പർട്ടികൾ സൃഷ്ടിക്കുന്നു. ഭാവിയിൽ മികച്ച ടൈറ്റിലുകളും ഇവന്റുകളും ആകർഷിക്കുക എന്നതാണ് സംയുക്ത സംരംഭത്തിന്റെ ലക്ഷ്യം. 600 ദശലക്ഷത്തിലധികം ഗെയിമർമാരുള്ള ഇന്ത്യ അതിവേഗം വളരുന്ന ഗെയിമിംഗ് വിപണിയാണ്, ഇത് ആഗോള ഗെയിമർമാരുടെ മൊത്തം എണ്ണത്തിന്റെ 18 ശതമാനമാണ്.ഇന്ത്യയിലെ ഇ-സ്‌പോർട്സ് വിപണി പ്രാരംഭ…

      Read More »
    • കൂടല്‍മാണിക്യം ക്ഷേത്രം; കഴകക്കാരന്റെ രാജിക്കു കാരണം ജാതി വിവേചനംതന്നെ; രേഖകള്‍ പുറത്ത്; കൃഷ്ണപിഷാരവും അറയ്ക്കല്‍ പിഷാരവും തെക്കേ വാരിയവും 40 വര്‍ഷംമുമ്പേ കഴകം വേണ്ടെന്ന് എഴുതി നല്‍കി; ഈഴവനെ നിയമിച്ചപ്പോള്‍ എല്ലാം വളച്ചൊടിച്ചു; തന്ത്രിമാരുടെ ഇരട്ടത്താപ്പ് പുറത്ത്

      തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലുണ്ടായ ജാതി വിവേചനത്തിനു പിന്നാലെ രാജിവയ്‌ക്കേണ്ടിവന്ന കഴകം ജീവനക്കാനും ഈഴവനുമായ ബി.എ. ബാലുവിന്റെ പന്‍മാറ്റം കടുത്ത നിരാശയെത്തുടര്‍ന്ന്. ഇതുമായി ബന്ധപ്പെട്ടു ഹൈക്കോടതിയില്‍ കേസു നടക്കുന്നുണ്ടെങ്കിലും ശാരീരിക പ്രയാസങ്ങളും വ്യക്തിപരമായ കാരണങ്ങളും ചൂണ്ടിക്കാട്ടിയാണു രാജിവച്ചത്. എന്നാല്‍, ജാതി വിവേചനമെന്നു വ്യക്തമാക്കുന്ന വിവരങ്ങളാണു കേസിലൂടെ പുറത്തുവരുന്നത്. ക്ഷേത്രം കഴകം പ്രവൃത്തികള്‍ മുമ്പ് നമ്പീശന്‍ വിഭാഗത്തില്‍പെട്ടയാള്‍ 40 വര്‍ഷത്തോളം കഴകം ജോലികള്‍ ചെയ്തപ്പോഴും മാരാര്‍ വിഭാഗക്കാരനായ മറ്റൊരാള്‍ കഴകം ജോലികള്‍ ചെയ്തപ്പോഴും ഇല്ലാതിരുന്ന എതിര്‍പ്പാണ് ഇപ്പോള്‍ ഈഴവ വിഭാഗക്കാരന്‍ വന്നപ്പോള്‍ തന്ത്രിമാര്‍ സമരത്തിലേക്കടക്കം എത്തിച്ചത്. ദേവസ്വം റിക്രൂട്ട്മെന്റ് പരീക്ഷയെഴുതി നിയമ പ്രകാരം ജോലിക്കെത്തിയ ബി.എ. ബാലു എന്നയാള്‍ക്ക് പത്തുദിവസം മാത്രമാണു ജോലി ചെയ്യാന്‍ കഴിഞ്ഞത്. അപ്പോഴേക്കും ക്ഷേത്രം തന്ത്രിമാര്‍ എതിര്‍പ്പുയര്‍ത്തി കത്തു നല്‍കി. അഞ്ചുവര്‍ഷത്തോളം താത്കാലിക കഴകം ചെയ്തയാളെ പിരിച്ചുവിട്ടതാണു കാരണമായി ഇവര്‍ പറയുന്നത്. തന്ത്രിമാരുമായി ആലോചിക്കാതെയാണു ബാലുവിനെ നിയമിച്ചതെന്നും ഇവര്‍ പറയുന്നു. ആചാരപരായ പ്രവൃത്തികള്‍ക്കു തന്ത്രിമാരുടെ അനുവാദം വേണമെന്നും ഇവര്‍…

      Read More »
    • ‘വഖഫ് ബില്ലിനെ പിന്തുണയ്ക്കാതെ ജയിച്ചു കയറാമെന്നു കരുതേണ്ട, ക്രൈസ്തവ സമൂഹത്തിനു നിങ്ങള്‍ നല്‍കിയ മുറിവായി ഇത് എന്നും ഓര്‍ത്തുവയ്ക്കും’: ഹൈബി ഈഡന്‍ എംപിയുടെ ഓഫീസിനു മുന്നില്‍ പോസ്റ്ററുകള്‍; മുനമ്പം വിഷയം കത്തി നില്‍ക്കുമ്പോള്‍ സമ്മര്‍ദത്തിലാക്കാന്‍ കത്തോലിക്ക സഭയുടെ പരസ്യ നീക്കം? സമ്മര്‍ദത്തില്‍ നേതാക്കള്‍

        വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായി നിലപാടെടുക്കണമെന്ന് കോണ്‍ഗ്രസ് എംപിമാര്‍ക്കു കത്തോലിക്ക സഭ കര്‍ശന നിര്‍ദേശം നല്‍കിയതിനു പിന്നാലെ പ്രതിരോധത്തിലായ പാര്‍ട്ടിയെ കൂടുതല്‍ കുഴപ്പിച്ച് എറണാകുളത്ത് പോസ്റ്ററുകള്‍. ഹൈബി ഈഡന്‍ എംപിയുടെ ഓഫീസിന്റെ പരിസരത്താണ് ‘വഖഫിനെ പിന്തുണച്ചില്ലെങ്കില്‍ ജയിച്ചു കയറാമെന്നു കരുതേണ്ട’ എന്ന മുന്നറിയിപ്പുള്ള പോസ്റ്ററുകള്‍ പ്രഖ്യക്ഷപ്പെട്ടത്. വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാകാന്‍ പ്രതിപക്ഷ എംപിമാര്‍ അനുവദിച്ചില്ലെങ്കില്‍ കടലിന്റെ മക്കള്‍ കടലിലേക്ക് ഇറങ്ങുമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള മറ്റൊരു പോസ്റ്ററും ഹൈബി ഈഡന്റെ ഓഫീസിന് സമീപം പതിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണുന്നതുവരെ കടലില്‍ നിന്നുകൊണ്ട് സത്യാഗ്രഹം നടത്തുമെന്നും പോസ്റ്ററില്‍ പറയുന്നു. മുനമ്പം ഭൂസംരക്ഷണ സമിതിയുടെ പേരിലാണ് ഈ പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. ‘മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ച് വഖഫിനൊപ്പംനിന്ന കോണ്‍ഗ്രസ് എംപിമാരുടെ ശ്രദ്ധയ്ക്ക്, ക്രൈസ്തവ സമൂഹം നിങ്ങള്‍ക്കെതിരേ വിധിയെഴുതും. വഖഫിനൊപ്പം നില്‍ക്കുന്ന കോണ്‍ഗ്രസേ, ക്രൈസ്തവ സമൂഹത്തിനു നിങ്ങള്‍ നല്‍കിയ മുറിവായി മുനമ്പം ഞങ്ങള്‍ എന്നും ഓര്‍ത്തുവയ്ക്കും. വഖഫ് ബില്ലിനെ നിങ്ങള്‍ എതിര്‍ത്താലും ജയിച്ചെന്നു കരുതേണ്ട.…

      Read More »
    • പ്രഥമാധ്യാപക തസ്തികയില്‍നിന്നു വിരമിച്ച് ഭര്‍ത്താവ്; ചുമതല ഏറ്റെടുത്ത് ഭാര്യ: അയിരൂര്‍ എംടിഎച്ച്എസിന് അപൂര്‍വ്വതയുടെ തിളക്കം

      പത്തനംതിട്ട: പ്രഥമാധ്യാപക തസ്തികയില്‍ നിന്നു വിരമിച്ച ഭര്‍ത്താവില്‍ നിന്നു ചുമതല ഏറ്റെടുത്ത് ഭാര്യ. അയിരൂര്‍ എംടിഎച്ച്എസിലാണ് ഈ അപൂര്‍വ്വത. പ്രഥമാധ്യാപകനായുള്ള ദീര്‍ഘകാല സേവനത്തിനു ശേഷം വിരമിച്ച നൈനാന്‍ കോശിക്ക് പകരമാണ് ഭാര്യ സിമി ജോണ്‍ ചുമതലയേറ്റത്. സിമിയെ പൂക്കള്‍ നല്‍കിയാണ് നൈനാന്‍ കോശി വരവേറ്റത്. വരവേല്‍പ്പിന് നന്ദി അറിയിച്ച് ഭര്‍ത്താവിന് കൈ കൊടുത്ത് സിമി ജോണ്‍ പ്രഥമാധ്യാപികയായി ചുമതലയേറ്റു. സ്‌കൂള്‍ ജീവനക്കാരും പിടിഎ ഭാരവാഹികളും കേക്ക് മുറിച്ച് മധുരം പങ്കിട്ടു. സ്‌കൂള്‍ മാനേജര്‍ സൈമണ്‍ ഏബ്രഹാം നിയമന ഉത്തരവ് കൈമാറി. പിടിഎ പ്രസിഡന്റ് ജോസ് ജോര്‍ജ് പൊന്നാടയണിയിച്ചു. 2002ലാണ് നൈനാന്‍ കോശി അധ്യാപകനായി സ്‌കൂളിലെത്തുന്നത്. 15 വര്‍ഷം പ്രധാനാധ്യാപകനായി പ്രവര്‍ത്തിച്ചു. 2011ല്‍ എസ്എസ്എല്‍സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടിയ സ്‌കൂള്‍ തുടര്‍ച്ചയായി പിന്നീട് ഈ നേട്ടം കൈവരിച്ചു. നൈനാന്‍ കോശി ഇതേ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ പിതാവ് കെ.എസ്. കോശി പ്രിന്‍സിപ്പലായിരുന്നു. അധ്യാപികയായി 25 വര്‍ഷത്തെ സേവനത്തിനു ശേഷമാണ്…

      Read More »
    • കാക്കിയഴിക്കാന്‍ കറുത്ത മുത്ത്; 18-ാം വയസില്‍ തുടങ്ങി അസി. കമാന്‍ഡന്റ് ആയി ഐ.എം. വിജയന്‍ വിരമിക്കുന്നു; കളമൊഴിയുന്നത് കാല്‍പന്തിലെ അത്ഭുതം; രാഷ്ട്രീയത്തിലേക്കില്ല; സിനിമയില്‍ തുടരും; പാവപ്പെട്ട കുട്ടികള്‍ക്കായി ഫുട്‌ബോള്‍ അക്കാദമിയും സ്വപ്നം

        തൃശൂരിന്റെ നാട്ടുമ്പുറങ്ങളില്‍ പന്തുതട്ടി ലോകത്തോളം വളര്‍ന്ന ഇന്ത്യയുടെ കറുത്തമുത്ത് ഒദ്യോഗിക വേഷം അഴിക്കുന്നു. എം.എസ്.പി. അസിസ്റ്റന്‍ഡ് കമാന്‍ഡ് പദവിയില്‍നിന്ന് ഈ മാസം 30ന് ഐ.എം. വിജയന്‍ സ്ഥാനമൊഴിയും. ഇനിയുള്ള നാളുകള്‍ സിനിമകള്‍ക്കും വിദ്യാര്‍ഥികള്‍ക്ക് അക്കാദമിയുമൊക്കയായി തൃശൂരിന്റെ സ്വന്തം ‘ഗഡി’ കളത്തിലുണ്ടാകും. 1986 ല്‍ നടന്ന കേരള പൊലീസ് ടീമിന് വേണ്ടിയുള്ള സെലക്ഷന്‍ ട്രയല്‍സാണ് രംഗം മികവാര്‍ന്ന കളിയ ടവുകളും അസാമാന്യ മെയ്വഴക്കവും കാലിലൊളിപ്പിച്ച് ചടുല നീക്കങ്ങളോടെ കളിക്കളത്തില്‍ നൃത്തം ചവിട്ടിയൊ രു പതിനേഴുകാരന്‍ അന്ന് ഡിജിപിയായിരുന്ന എം.കെ.കെ. ജോസഫിന് ആ കളിമിടുക്ക് നന്നേ ബോധിച്ചു. പക്ഷേ, 18 വയസ് തികയാത്തതിനാല്‍ ടീമിലെടുക്കാനാവില്ല. അ സാമാന്യനായ ആ കായിക പ്രതിഭയെ ഒഴിവാക്കാനുമാ വില്ല. ആറുമാസത്തിലധികം അതിഥി താരമായി പൊലീസ് ടീമില്‍ കളിച്ചു. ‘വിജയന്‍ എന്നൊരു കളിക്കാരന്‍ പയ്യ നുണ്ട്. പൊലീസിന്റെ ഭാഗമാക്കണം’- മുഖ്യമന്ത്രി കെ. ക രുണാകരനോട് ശിപാര്‍ശ ചെയ്തതും എം.കെ. ജോസ ഫാണ്. 1987ല്‍ കൃത്യം 18 തികഞ്ഞപ്പോള്‍ അപ്പോയ്ന്റ്‌മെന്റ്…

      Read More »
    Back to top button
    error: