Breaking NewsCrimeKerala
പോലീസ് കാന്റീന്‍ കാര്‍ഡ് എസ്ഡിപിഐ നേതാവിന് നൽകി: ആലുവ സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്ഐക്ക് സസ്പെൻഷൻ

ആലുവ: സ്വന്തം പോലീസ് കാന്റീന്‍ കാര്‍ഡ് എസ്ഡിപിഐ സംസ്ഥാന നേതാവിനു നല്‍കിയ ആലുവ സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്ഐയെ സസ്പെന്‍ഡ് ചെയ്തു. എഎസ്ഐ സലീമിനെയാണ് എറണാകുളം റൂറല്‍ എസ്പി ഡോ. വൈഭവ് സക്സേന സസ്പെന്‍ഡ് ചെയ്തത്.
സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായിരിക്കേ ഗുരുതരമായ കൃത്യനിര്‍വഹണമാണ് സലീം നടത്തിയിരിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍.

കാര്‍ഡ് കൈവശപ്പെടുത്തിയ എസ്ഡിപിഐ നേതാവ് വി.കെ. ഷൗക്കത്തലി പെരുമ്പാവൂര്‍ പോലീസ് കാന്റീനില്‍നിന്ന് സാധനങ്ങള്‍ വാങ്ങിയിരുന്നു. സംശയം തോന്നിയ കാന്റീന്‍ ജീവനക്കാര്‍ റൂറല്‍ എസ്പിയെ വിവരം അറിയിച്ചു. തുടര്‍ന്ന് എസ്പിയുടെ സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് സലീമിനെ സസ്പെന്‍ഡ് ചെയ്തത്.