Breaking NewsCrimeKerala
കൊച്ചി റെയിൽവെ പാളത്തിന് സമീപത്തെ കുറ്റിക്കാട്ടിൽ അഞ്ജാത മൃതദേഹം

കൊച്ചി: കൊച്ചിയിൽ പുല്ലേപ്പടിയിൽ അഞ്ജാത മൃതദേഹം. പുല്ലേപ്പടിയിൽ റെയില്‍വെ പാളത്തിനോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടിനുള്ളിലാണ് മൃതദേഹം കണ്ടത്.
അഴുകിയ നിലയിലാണ് മൃതദേഹം കിടക്കുന്നത്. വിവരം അറിഞ്ഞ് കടവന്ത്ര പൊലീസ് സ്ഥലത്തെത്തി. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് കരുതുന്നത്.

കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.