Kerala
-
ആശാ സമരത്തില്‍ പാര്‍ട്ടിവിരുദ്ധ നിലപാട് സ്വീകരിച്ചു; ഐഎന്‍ടിയുസി പ്രസിഡന്റിന് കെപിസിസിയുടെ താക്കീത്
തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരും സര്‍ക്കാരുമായി നടത്തിയ മൂന്നാംവട്ട ചര്‍ച്ചയില്‍ സര്‍ക്കാരിനെ സഹായിക്കുന്ന തരത്തില്‍ നിര്‍ദേശം വച്ചതുമായി ബന്ധപ്പെട്ട് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന് കെപിസിസിയുടെ താക്കീത്. ചന്ദ്രശേഖരന്‍ നടത്തിയത് ഗുരുതര ചട്ടലംഘനമാണെന്നും മേലില്‍ ആവര്‍ത്തിക്കരുതെന്നുമുള്ള താക്കീതാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ നല്‍കിയത്. ആശാ വര്‍ക്കര്‍മാരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ചന്ദ്രശേഖരന്‍ സ്വീകരിച്ച നിലപാട് സര്‍ക്കാര്‍ അനുകൂലമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആശമാരുടെ വേതനം വര്‍ധിപ്പിക്കുന്നതിനു കമ്മിറ്റിയെ നിയോഗിക്കാമെന്ന നിര്‍ദേശം ചര്‍ച്ചയില്‍ ആദ്യം മുന്നോട്ടുവച്ചത് ആര്‍. ചന്ദ്രശേഖരന്‍ ആണെന്ന് ആശാ സമരസമിതി നേതാക്കള്‍ ആരോപിച്ചിരുന്നു. ചന്ദ്രശേഖരന്റെ നിര്‍ദേശത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അനുകൂലിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ നിലപാടിനു വിരുദ്ധമായ നിര്‍ദേശമാണ് ചന്ദ്രശേഖരന്‍ ചര്‍ച്ചയില്‍ ഉന്നയിച്ചതെന്നും ഇതു ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ അറിയിച്ചു. ഉത്തരവാദിത്തപ്പെട്ട നേതാവ് എന്ന നിലയില്‍ പാര്‍ട്ടിയുടെ നിലപാടിനൊപ്പമാണ് ചന്ദ്രശേഖരന്‍ നില്‍ക്കേണ്ടിയിരുന്നതെന്ന് സുധാകരന്‍ വ്യക്തമാക്കി. എന്നാല്‍ താനല്ല ചര്‍ച്ചയില്‍ ഈ നിര്‍ദേശം വച്ചതെന്ന് ചന്ദ്രശേഖരന്‍ കെപിസിസി പ്രസിഡന്റിനെ…
Read More » -
‘വെട്ടിപ്പിടിച്ചതല്ല, ഓരോ തുണ്ടു ഭൂമിയും വിശ്വാസിയുടെ വിയര്‍പ്പിന്റെ വിലകൊണ്ടു വാങ്ങിയത്; ആര്‍എസ്എസിന്റെ നുണ ലേഖനത്തെ ക്രൈസ്തവര്‍ക്കു തരിമ്പും ഭയമില്ല; വര്‍ഗീയത ഭയപ്പെടുത്തുന്നു; ഭയം ഒരു രാജ്യമാകുന്നു’: സംഘപരിവാറിനെ കടന്നാക്രമിച്ച് കത്തോലിക്ക സഭ മുഖപത്രം; പ്രതിപക്ഷത്തിനും കൊട്ട്
കൊച്ചി: ആര്‍എസ്എസിനെ രൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്ക സഭ മുഖപത്രം ദീപികയില്‍ മുഖപ്രസംഗം. ആര്‍എസ്എസ് ആശയങ്ങളും പ്രവൃത്തികളും ന്യൂനപക്ഷങ്ങളുടെ ജീവിതത്തെയും പൗരത്വത്തെയും പരിക്കേല്‍പിക്കുന്നു. ചര്‍ച്ച് നിയമം വഴി ബ്രിട്ടീഷ് ഭരണകൂടം അനുവദിച്ചതാണ് സഭക്കുള്ള ഭൂമിയെന്ന പരാമര്‍ശം പ്രത്യേക ലക്ഷ്യത്തോടെയാണ്. ലേഖനം പിന്‍വലിച്ച ആര്‍എസ്എസ് അതിലെ വിവരങ്ങള്‍ തെറ്റാണെന്ന് സമ്മതിച്ചിട്ടില്ല. ഉത്തരേന്ത്യയില്‍ ക്രൈസ്തവരെ ഓടിച്ചിട്ട് തല്ലുന്നവരാണ് കേരളത്തില്‍ ക്രൈസ്തവര്‍ക്ക് രക്ഷയുമായി വരുന്നതെന്നും ദീപികയുടെ പരിഹാസം. ആര്‍എസ്എസ് പിന്‍വലിക്കുകയോ നിഷേധിക്കുകയോ ചെയ്ത ലേഖനങ്ങളെന്നല്ല, അംഗീകരിച്ചിട്ടുള്ള ആശയങ്ങളും നടപ്പാക്കിക്കൊണ്ടിരിക്കുന്ന പ്രവൃത്തിയുമൊക്കെ ഈ രാജ്യത്തെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ ജീവിതത്തെയും തുല്യ പൗരത്വബോധത്തെയുമൊക്കെ പരിക്കേല്‍പ്പിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കാരിതര ഭൂവുടമസ്ഥര്‍ കത്തോലിക്കാ സഭയാണെന്ന ആര്‍എസ്എസ് ലേഖനത്തിലും അതാണു കാണുന്നത്. ആര്‍ക്കാണ് അധികം ഭൂമിയുള്ളത് എന്ന ആര്‍എസ്എസ് കുറിപ്പിനെ ഇവിടെയാര്‍ക്കും ഭയമില്ല. കൂടുതലുള്ളത് കത്തോലിക്കാ സഭയ്ക്ക് അല്ലാത്തതിനാല്‍ മാത്രമല്ല, ഉള്ളതിലൊരു തരിപോലും മതനിയമങ്ങളാല്‍ തട്ടിയെടുത്തതോ അനധികൃതമോ അല്ല എന്നതിനാലും ഉള്ളതിലേറെയും ജനക്ഷേമത്തിനാണ് ഉപയോഗിക്കുന്നത് എന്നതിനാലുമാണ്. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ…
Read More » -
‘മക്കളേ ഒന്ന് ഓടിവാടാ… അലനെ കാട്ടാന കുത്തി… ചോരവാർന്ന് കിടക്കുകയാ’… ആ അമ്മ അലറിക്കരഞ്ഞു!! വീട്ടിലെത്താൻ നൂറുമീറ്റർ അകലെവച്ച് കാട്ടാന ആക്രമണം, നടപടിയുണ്ടാകാതെ മൃതദേഹം ഏറ്റുവാങ്ങില്ല- നാട്ടുകാർ
പാലക്കാട്: മക്കളേ ഒന്ന് ഓടിവാടാ… അലനെ കാട്ടാന കുത്തി… ചോരവാർന്ന് കിടക്കുകയാ… കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് കിടക്കുമ്പോഴും കൺമുന്നിൽ ജീവനുവേണ്ടി പിടയുന്ന മകനായി ആ അമ്മ ആർത്തുകരഞ്ഞു. ചേച്ചി കാണാൻ പോകണമെന്നു പറഞ്ഞ് പിരിഞ്ഞതായിരുന്നു. പിന്നെ സുഹൃത്തുക്കൾ കണ്ടത് ജീവൻ നഷ്ടപ്പെട്ട അലനെ. നിറകണ്ണുകളുമായാണ് അലന്റെ സുഹൃത്തുക്കളും നാട്ടുകാരും ജില്ലാ ആശുപത്രിയിലെത്തിയത്. സംഭവമറിഞ്ഞ് സുഹൃത്തുക്കളും നാട്ടുകാരും രാഷ്ട്രീയ പ്രതിനിധികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ജില്ലാ ആശുപത്രിയിൽ തടിച്ചുകൂടിയത്. ഞായറാഴ്ച രാത്രിയാണ് മുണ്ടൂരിൽ കാട്ടാനയാക്രമണത്തിൽ അലന് ജീവൻ നഷ്ടമായത്. അലനൊപ്പമുണ്ടായിരുന്ന മാതാവ് വിജി പരുക്കുകളോടെ തൃശൂർ മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് മുണ്ടൂർ പഞ്ചായത്തിൽ ഇന്ന് സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബിജെപിയുടെ നേതൃത്വത്തിൽ ഡി എഫ് ഒ ഓഫീസ് മാർച്ചും നടത്തുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി മുണ്ടൂരിലും പരിസര പ്രദേശങ്ങളിലും നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനകൾ. ഇതേ കാട്ടാനക്കൂട്ടത്തിന് മുന്നിലാണ് അലനും അമ്മ വിജിയും ഇന്നലെ പെട്ടത്. വൈകീട്ട് കടയിൽ നിന്നും സാധനങ്ങൾ…
Read More » -
കരിമണല്‍ കര്‍ത്തയുടെ ഡയറിയിലെ യഥാര്‍ഥ രാഷ്ട്രീയ നേതാക്കള്‍ ആരൊക്കെ? അന്വേഷിക്കാന്‍ ഇഡിയും സിബിഐയും; എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് കൈമാറും; പണം വാങ്ങിയെന്നു സമ്മതിച്ച ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും കുരുക്കായേക്കും
തിരുവനന്തപുരം: കരിമണല്‍ കമ്പനിയായ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡില്‍ (സിഎംആര്‍എല്‍) നിന്ന് സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന കേസില്‍ വീണയ്‌ക്കെതിരേ എസ്എഫ്‌ഐഒ അന്വേഷണത്തിനു പിന്നാലെ രാഷ്ട്രീയക്കാര്‍ക്കു പണം നല്‍കിയെന്ന ആരോപണത്തില്‍ സിബിഐയും ഇഡിയും അന്വേഷണത്തിന്. കമ്പനിക്കു നിയമവിരുദ്ധമായ പരിഗണന ലഭിക്കാന്‍ രാഷ്ട്രീയ, ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കും പോലീസിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും വന്‍തുക നല്‍കിയെന്ന കേസാകും അന്വേഷിക്കുക. കേസില്‍ കമ്പനി കാര്യപ്രകാരമുളള് അന്വേഷണം പൂര്‍ത്തിയാക്കിയ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡി, സിബിഐ ഡയറക്ടര്‍മാര്‍ക്കു കൈമാറും. എസ്എഫ്‌ഐഒ അന്വേഷണത്തില്‍ കണ്ടെത്തിയ വകുപ്പുകള്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. പ്രതികള്‍ നേടിയ കള്ളപ്പണം കണ്ടുകെട്ടേണ്ടത് ഇഡിയാണ്. രാഷ്ട്രീയക്കാര്‍ക്കു പണം നല്‍കിയത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരും. ഇതു വിജിലന്‍സും സിബിഐയുമാണ് അന്വേഷിക്കേണ്ടത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന എസ്എഫ്‌ഐഒ കേസുകളുടെ വിചാരണാധികാരമുള്ള എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റപത്രത്തിന്റെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കി ഫയലില്‍…
Read More » -
റെയ്ഡിനു മുമ്പ് സിസിടിവി ഓഫാക്കി; മയക്കുമരുന്നു വച്ചത് എക്‌സൈസ്; എന്റെ പേരില്‍ കേസെടുക്കാതെ ചാനലുകളില്‍ വീഡിയോ ഇട്ടിട്ട് കാര്യമില്ല; ലഹരിക്കേസില്‍ റഫീന
കണ്ണൂര്‍ പറശിനിക്കടവില്‍ ലോഡ്ജില്‍ മുറിയെടുത്തു ലഹരിയുപയോഗിച്ചെന്ന കേസില്‍ എക്‌സൈസിനെതിരേ പിടിയിലായ യുവതി. സിസിടിവി ഓഫ് ചെയ്‌തെന്നും എക്‌സൈസ് തന്നെയാണു മുറിയില്‍ ലഹരി കൊണ്ടുവന്നു വച്ചതെന്നും റഫീന വീഡിയോയി പറഞ്ഞു. കൈക്കൂലി വാങ്ങിയാണ് ഉദ്യോഗസ്ഥര്‍ തന്നെ പിടിച്ചതെന്നും സമൂഹത്തില്‍ മോശക്കാരിയാക്കുകയെന്നതാണ് ലക്ഷ്യമെന്നും കേസെടുക്കാതെ വ്യാജ ആരോപണം ഉന്നയിക്കുകയാണെന്നും റഫീന ആരോപിക്കുന്നുണ്ട്. എന്നാല്‍ റഫീനയുടെ വാദം പൂര്‍ണമായും തള്ളിയിരിക്കുകയാണ് എക്‌സൈസ്. റഫീന ലഹരി ഉപയോഗിച്ചിരുന്നുവെന്നും കേസെടുത്തിട്ടുണ്ടെന്നും കുറഞ്ഞ അളവു മാത്രമായതു കൊണ്ടാണ് റിമാന്‍ഡ് ചെയ്യാതെ ജാമ്യത്തില്‍ വിട്ടതെന്നും എക്‌സൈസ് വിശദീകരിച്ചു. ഇന്നലെയാണ് റഫീന അടക്കം നാലു പേരെ എംഡിഎംയുമായി പിടികൂടിയത്. മട്ടന്നൂര്‍ സ്വദേശി ഷംനാദ്, വളപട്ടണം സ്വദേശി ജെംഷില്‍, കണ്ണൂര്‍ സ്വദേശി ജസീന എന്നിവരാണ് റഫീനക്കൊപ്പം ഉണ്ടായിരുന്നത്. ഇവരുടെ പക്കല്‍ നിന്ന് 490 മില്ലി ഗ്രാം എംഡിഎംഎയും ഇതുപയോഗിക്കാനുള്ള ട്യൂബുകളും ലാമ്പുകളും പിടികൂടിയിരുന്നു. പെരുന്നാള്‍ ദിവസം സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് വീടുവിട്ട യുവതികള്‍ പലസ്ഥലങ്ങളില്‍ മുറിയെടുത്ത് ലഹരിമരുന്ന് ഉപയോഗിച്ചുവരികയായിരുന്നു. റഫീന പറഞ്ഞത്: എന്റെ പേരില്‍…
Read More » -
പിണറായിയുടെയും കാരാട്ടിന്റെയും വലയില്‍ പെടരുത്: ആശംസയ്‌ക്കൊപ്പം എം.എ. ബേബിക്ക് പ്രതിപക്ഷ നേതാവിന്റെ ഉപദേശം; ചര്‍ച്ച് ബില്‍ വരുമെന്നു കോണ്‍ഗ്രസ് മുന്നറിയിപ്പു നല്‍കി; ഓര്‍ഗനൈസറിലെ ലേഖനം ഇതിനു തെളിവെന്നും വി.ഡി. സതീശന്‍
തൃശൂര്‍: സിപിഎം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.എ. ബേബിയെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്തു നിയമസഭയിലുണ്ടായിരുന്നു. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള ഇന്ത്യ മുന്നണിയുടെ ഭാഗമായി നിന്ന് വര്‍ഗീയ ശക്തികള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നാണു കരുതുന്നത്. പ്രകാശ് കാരാട്ടിനെയും പിണറായി വിജയനെപ്പോലുമുള്ള ആളുകള്‍ പുറത്തുനിന്ന് നിയന്ത്രിച്ചാല്‍ അദ്ദേഹത്തിന് ഇത്തരം തീരുമാനങ്ങള്‍ സാധ്യമാകില്ല. ബിജെപി ഫാസിസ്റ്റല്ലെന്നു കണ്ടെത്തിയ ആളാണു പ്രകാശ് കാരാട്ട്. അതിനു പിന്തുണ കൊടുത്തയാളാണു പിണറായി വിജയന്‍. കോണ്‍ഗ്രസ് വിരുദ്ധതയാണ് അവരുടെ മനസില്‍. ബിജെപിയുമായി ചേര്‍ന്നു കോണ്‍ഗ്രസിനെ തകര്‍ക്കണമെന്നമെന്നാണ് ആവശ്യം. ഈ ദൂഷിത വലയത്തില്‍ പെട്ടില്ലെങ്കില്‍ മതേതര നിലപാടെടുക്കാന്‍ എം.എം. ബേബിക്കു കഴിയുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. രാജ്യത്ത് ഉടനീളെ ക്രൈസ്തവര്‍ക്കും ക്രൈസ്തവ ദേവാലയങ്ങള്‍ക്കും നേരേ സംഘപരിവാറിന്റെ നേതൃത്വത്തിലാണ് ആക്രമണങ്ങള്‍ നടക്കുന്നത്. അതിന്റെ ഭാഗമായാണ് ഫാ. ഡേവിസ് ഉള്‍പ്പെടെയുള്ളവര്‍ ജെബല്‍പൂരില്‍ ആക്രമിക്കപ്പെട്ടത്. പള്ളികളില്‍ തീര്‍ത്ഥാടനത്തിന് എത്തിയവര്‍ ഫാദര്‍ ഡേവിസിന്റെ പള്ളി സന്ദര്‍ശിച്ച് മടങ്ങിപ്പോകുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. വിവരം അറിഞ്ഞ്…
Read More » -
അമിത ജോലിഭാരം? ഐടി ജീവനക്കാരനായ യുവാവ് ഫ്ലാറ്റിൽനിന്ന് വീണുമരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
കോട്ടയം: വീട്ടുകാർ കിടക്കാൻ പോകുമ്പോഴും ജോലി ചെയ്തുകൊണ്ടിരുന്ന് ഐടി ജീവനക്കാരനായ യുവാവ് ഫ്ലാറ്റിൽനിന്നു വീണു മരിച്ച നിലയിൽ. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരൻ ജേക്കബ് തോമസ് (23) ആണ് മരിച്ചത്. കോട്ടയം കഞ്ഞിക്കുഴി മുട്ടമ്പലത്തെ ഫ്ലാറ്റിലാണ് സംഭവം. അമിത ജോലി സമ്മർദമാണ് മരണത്തിലേക്കു നയിച്ചതെന്നാണ് പരാതി. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. രാത്രിയിൽ ഏറെ വൈകി ജേക്കബ് ഫ്ലാറ്റിൽ ഇരുന്ന് ജോലി ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു. ജേക്കബ് അമിത ജോലി സമ്മർദത്തിലായിരുന്നു ബന്ധുക്കൾ പറഞ്ഞു. പുലർച്ചെ മാതാപിതാക്കൾ എഴുന്നേറ്റപ്പോൾ മകനെ ഫ്ലാറ്റിൽനിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈസ്റ്റ് പോലീസ് സ്ഥലത്ത് എത്തി മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Read More » -
നമ്മൾ ഒരുമിച്ച് നിന്നാൽ രാഷ്ട്രീയക്കാർ നമ്മളെ തേടിയെത്തും, അല്ലാതെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് സ്വർഗത്തിലെത്താമെന്ന് കരുതുന്നില്ല- മാർ ജോസഫ് കല്ലറങ്ങാട്ട്
കോട്ടയം: ക്രൈസ്തവരുടെ രാഷ്ട്രീയ പാർട്ടി എന്ന വിഷയത്തിൽ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ നിലപാട് തള്ളി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് സ്വർഗത്തിലെത്താമെന്ന് താൻ കരുതുന്നില്ലെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രതികരിച്ചു. നമ്മൾ ഒന്നിച്ചു നിന്നാൽ രാഷ്ട്രീയക്കാർ നമ്മളെ തേടിയെത്തും. ക്രൈസ്തവർ തമ്മിൽ ഒരുമയുണ്ടാവണം. പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കണമെന്നത് തെറ്റായ സന്ദേശമാണ്. ആവശ്യക്കാരെല്ലാം ക്രൈസ്തവരുടെ അടുത്ത് എത്തുമെന്നും ബിഷപ്പ് പ്രതികരിച്ചു. പാലായിലെ മദ്യ-ലഹരി വിരുദ്ധ പരിപാടിയിൽ ആയിരുന്നു ബിഷപ്പിന്റെ പ്രസംഗം.
Read More » -
എംബിബിഎസ് വിദ്യാർഥിനി സർക്കാർ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ, സംഭവം പിതാവ് പെൺകുട്ടിയെ സൈക്യാട്രി വിഭാഗത്തിൽ കാണിച്ച് മടങ്ങിയതിനു പിന്നാലെ
കൊച്ചി; കളമശേരി സർക്കാർ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ഹോസ്ദുർഗ് സ്വദേശി അമ്പിളി (21) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.45നായിരുന്നു സംഭവം. സഹപാഠികളാണ് കോളേജ് ഹോസ്റ്റലിന്റെ മൂന്നാം നിലയിലെ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ വിദ്യാർഥിനിയെ കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടി ഇതിനു മുൻപ് 2 പ്രാവശ്യം ആത്മഹത്യക്കു ശ്രമിച്ചിരുന്നു. ഒരു തവണ ഹോസ്റ്റലിലും മറ്റൊരു തവണ വീട്ടിലേക്കുള്ള യാത്രക്കിടയിൽ ട്രെയിനിൽ വച്ചുമാണ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ 3 വർഷമായി മെഡിക്കൽ കോളേജിലെ സൈക്യാട്രിക് വിഭാഗത്തിൽ ചികിത്സയിലായിരുന്നു അമ്പിളി. ഇന്നലെ ഡോക്ടറെ കാണിച്ച ശേഷം ഹോസ്റ്റലിലാക്കി പിതാവ് മടങ്ങിയതിനു പിന്നാലെയായിരുന്നു സംഭവം.
Read More » -
വന്യമൃഗങ്ങൾ നാട്ടിലിറങ്ങിയാൽ വെടിവെച്ച് കൊല്ലുമെന്ന് ചക്കിട്ട പഞ്ചായത്ത് പ്രസിഡന്റ്, ഓണററി പദവി റദ്ദാക്കി സർക്കാർ, പകരം അധികാരം പഞ്ചായത്ത് സെക്രട്ടറിക്ക്
കോഴിക്കോട്: മനുഷ്യന് ജീവിക്കാൻ അവസരം നൽകാതെ നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലുമെന്ന തീരുമാനമെടുത്ത ചക്കിട്ട പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി പദവി റദ്ദാക്കി. പഞ്ചായത്ത് പ്രസിഡന്റെ കെ സുനിലിന്റെ ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവിയാണ് സർക്കാർ താൽക്കാലികമായി റദ്ദാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗീകാരത്തോടെയാണ് വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ചീഫ് വൈൽഡ് ലൈഫ് വാർഡൻ പദവി റദ്ദാക്കാൻ നിർദ്ദേശം നൽകിയത്. പകരം ചക്കിട്ടപ്പാറയിൽ പഞ്ചായത്ത് സെക്രട്ടറിക്ക് ആയിരിക്കും ഇനി അപകടകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാൻ അനുമതി നൽകുന്നതിനുള്ള അധികാരം. കഴിഞ്ഞ മാസമാണ് ചക്കിട്ടപ്പാറ ഭരണസമിതി നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെയെല്ലാം വെടിവെച്ചുകൊല്ലുമെന്ന തീരുമാനമെടുത്ത് വീഡിയോയിലൂടെ പൊതുസമൂഹത്തെ പ്രസിഡന്റ് അറിയിച്ചത്. ഇത് പിന്നീട് വാർത്തയാവുകയും ചെയ്തിരുന്നു. അപകടകാരികളായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ അനുമതി നൽകുന്നതടക്കമുള്ള കാര്യങ്ങൾക്കായാണ് പഞ്ചായത്ത് പ്രസിഡന്റിന് ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവി സർക്കാർ നൽകിയിരുന്നത്. ഇത് കേരളം, ഇത്രയും വൃത്തികെട്ട ഒരു പ്രസ്താവന ചർച്ച ചെയ്യേണ്ട കാര്യം തന്നെയില്ല, വെളളാപ്പളളിയെ നവോത്ഥാന…
Read More »