Kerala

    • പരസ്യപ്രതികരണങ്ങള്‍ക്ക് അതേ ഭാഷയില്‍ മറുപടി നല്‍കും; സിപിഐയുടെ വിയോജിപ്പില്‍ സിപിഎമ്മിന് കലിപ്പ്

      തിരുവനന്തപുരം: മദ്യനയത്തിലും എക്സാലോജിക് കേസിലും പരസ്യമായി വിയോജിച്ച സിപിഐ നടപടിയില്‍ ഇടഞ്ഞ് സിപിഎം. പരസ്യ പ്രതികരണങ്ങള്‍ക്ക് അതേ ഭാഷയില്‍ മറുപടി നല്‍കാനാണ് പാര്‍ട്ടി തീരുമാനം. എക്സാലോജിക് കേസില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ ബിനോയ് വിശ്വം തള്ളിയതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. തുടര്‍ച്ചയായി വിമര്‍ശനം ഉന്നയിക്കുന്ന സിപിഐക്കെതിരെ സ്വരം കടുപ്പിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. വീണ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട ഒരു കേസില്‍ അവരെ പിന്തുണയ്ക്കേണ്ട ആവശ്യം സിപിഐക്കില്ല എന്നായിരുന്നു ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്. ഇതിന് മറുപടിയായി, വിഷയത്തില്‍ സിപിഐ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല എന്ന് മന്ത്രി വി. ശിവന്‍കുട്ടി ഇന്നലെത്തന്നെ മറുപടി നല്‍കുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ അറിവോടെയാണ് ശിവന്‍കുട്ടിയുടെ മറുപടി എന്നാണ് സൂചന. വീണ വിജയന്റെ പേരിലുള്ള കേസില്‍ ബിനോയ് വിശ്വം അഭിപ്രായം പറയേണ്ടത് എല്‍ഡിഎഫ് യോഗത്തിലായിരുന്നു എന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇടതുമുന്നണി തീരുമാനങ്ങളുടെ ഗുണഭോക്താക്കളാകുകയും പുറത്ത് എതിര്‍ക്കുകയും ചെയ്യുന്ന സിപിഐയുടെ രീതി ശരിയല്ല എന്ന് സിപിഎമ്മിലെ ഒരു…

      Read More »
    • ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയ്ക്കെത്തിയ യുവാവ് മോതിരം വിഴുങ്ങി; ആശുപത്രിയിലെത്തിച്ചപ്പോള്‍ ഇറങ്ങിയോടി പുഴയില്‍ച്ചാടി

      മലപ്പുറം: ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയ്ക്കെത്തിയ യുവാവ് മോതിരം വിഴുങ്ങി. മോതിരം പുറത്തെടുക്കാന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഇറങ്ങിയോടി പുഴയില്‍ച്ചാടിയ യുവാവിനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പരിക്കുകളോടെ പുറത്തെടുത്ത് തൃശ്ശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം ജില്ലയില്‍ തിരൂരിലാണ് വേറിട്ട സംഭവം. വെട്ടം വിആര്‍സി ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയ്ക്കായി വന്ന നോര്‍ത്ത് പറവൂര്‍ സ്വദേശിയായ 26 കാരനാണ് പുഴയില്‍ച്ചാടിയത്. ബന്ധുക്കള്‍ ചികിത്സയ്ക്കായി സെന്ററിലെത്തിച്ച യുവാവ് താന്‍ വഴിയില്‍വെച്ച് മോതിരം വിഴുങ്ങിയെന്ന് ആശുപത്രി അധികൃതരോട് പറയുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ മോതിരം പുറത്തെടുക്കാന്‍ കൊണ്ടുവന്നു. എക്സ്റേയില്‍ വയറ്റില്‍ മോതിരം കണ്ടെത്തി. മലവിസര്‍ജ്ജനത്തിനൊപ്പം മോതിരം പുറത്തുവരുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞ് ചികിത്സ നല്‍കി. തിരിച്ച് വിആര്‍സി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ, യുവാവ് ഏറ്റിരിക്കടവ് പാലത്തിനുമുകളില്‍നിന്ന് തിരൂര്‍-പൊന്നാനി പുഴയിലേക്ക് ചാടി. ഉടന്‍ സുഹൃത്തുക്കള്‍ രണ്ടുപേരും നാട്ടുകാരും ചേര്‍ന്ന് അടുത്തുള്ള തോണി ഉപയോഗിച്ച് പുഴയിലിറങ്ങി യുവാവിനെ രക്ഷിച്ചു. സാരമായ പരിക്കേറ്റ യുവാവിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍…

      Read More »
    • തഹാവൂര്‍ റാണയെ തെളിവെടുപ്പിന് കൊച്ചിയിലെത്തിക്കും; സഹായിച്ച ഒരാളെ കസ്റ്റഡിയിലെടുത്തെന്ന് സൂചന

      കൊച്ചി: യുഎസ് ഇന്ത്യയ്ക്കു കൈമാറിയ, മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ എന്‍ഐഎ കൊച്ചിയിലെത്തിച്ചു തെളിവെടുക്കും. മുംബൈ ഭീകരാക്രമണം അന്വേഷിക്കുന്ന എന്‍ഐഎയുടെ പ്രത്യേക അന്വേഷണസംഘമാണു റാണയെ കസ്റ്റഡിയില്‍ വാങ്ങി കൊച്ചിയില്‍ എത്തിക്കുന്നത്. എന്‍ഐഎ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും ഈ സംഘത്തിന്റെ ഭാഗമാണ്. റാണയെ ഡല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനത്തു ചോദ്യം ചെയ്യുന്നതു തുടരവേ കൊച്ചിയില്‍ ഇയാളെ സഹായിച്ച ഒരാളെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തതായി വിവരമുണ്ട്. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ ഏജന്‍സിയുടെ നീക്കം. 2008 നവംബര്‍ 16, 17 തീയതികളില്‍ കൊച്ചി മറൈന്‍ഡ്രൈവിലെ താജ് റസിഡന്‍സി ഹോട്ടലില്‍ റാണ തങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആരെക്കാണാനാണു റാണ അന്നെത്തിയത്, ആരെയെല്ലാം നേരിട്ടു കണ്ടു, എന്തായിരുന്നു സന്ദര്‍ശനലക്ഷ്യം, ആരോടെല്ലാം ഈ ദിവസങ്ങളില്‍ ഫോണില്‍ ബന്ധപ്പെട്ടു തുടങ്ങിയ നിര്‍ണായക വിവരങ്ങളില്‍ വ്യക്തത വരുത്താനാണു ശ്രമിക്കുന്നത്. ഈ ദിവസങ്ങളില്‍ 13 പേരെ നേരിട്ടും അല്ലാതെയും റാണ ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. റാണ…

      Read More »
    • ഇടുക്കി സ്വദേശികളായ 2 യുവാക്കള്‍ പെരിയാറില്‍ മുങ്ങി മരിച്ചു, സംഭവം മഞ്ഞുമ്മലില്‍

            സുഹൃത്തുക്കള്‍ക്കൊപ്പം പെരിയാറില്‍ കുളിക്കാനിറങ്ങിയ 2 യുവാക്കള്‍ മുങ്ങിമരിച്ചു. ഇടുക്കി പുഷ്പകണ്ടം സ്വദേശികളായ നെല്ലിക്കുന്നേല്‍ ബാബുവിന്‍റെ മകൻ ബിപിൻ (23), തെക്കേടത്ത് പ്രതാപന്‍റെ മകൻ അഭിജിത്ത് (26) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചിന് പെരിയാറില്‍ മഞ്ഞുമ്മല്‍ റെഗുലേറ്റർ കം ബ്രിഡ്ജിനു സമീപമായിരുന്നു സംഭവം. ഇരുവരും കളമശേരി ചങ്ങമ്പുഴ നഗർ മെൻഡേഴ്സ് അക്കാദമിയിലെ സ്കേറ്റിംഗ് അധ്യാപകരാണ്. ഇടുക്കി സ്വദേശികളായ മറ്റു 4 കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയ ഉടൻ ബിപിനും അഭിജിത്തും പുഴയില്‍ മുങ്ങിപ്പോകുകയായിരുന്നു. ഇരുവരെയും രക്ഷിക്കാൻ കൂട്ടുകാരും സമീപവാസികളും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഏലൂർ അഗ്നിരക്ഷാ സേനയെത്തി അര മണിക്കൂറിനകം അഭിജിത്തിനെയും ബിപിനിനെയും കരയ്ക്കെത്തിച്ചു. മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.

      Read More »
    • കേരളം കൂട്ടമരണങ്ങളുടെ തുരുത്ത്: ഇടുക്കി ഉപ്പുതറയിൽ 4 അംഗ കുടുംബം, എരുമേലിയിൽ ഒരു വീട്ടിൽ 3 പേർ, കണ്ണൂരിൽ അമ്മയും 2 മക്കളും

          കഴിഞ്ഞ 2 ദിവസങ്ങൾക്കിടയിൽ കേരളമനസാക്ഷിയെ മരവിപ്പിച്ച  കൂട്ട ആത്മഹത്യകളിൽ പ്രാണൻ പൊലിഞ്ഞത് 10 പേർ പേർക്ക്. ഇടുക്കി ഉപ്പുതറയിൽ കടബാധ്യത മൂലം ഒരു കുടുംബത്തിലെ 4 പേർ  ജീവനൊടുക്കി. പട്ടത്തമ്പലം സജീവ്(36), ഭാര്യ രേഷ്മ(25), മക്കളായ ദേവൻ(5), ദിയ(4) എന്നിവരെയാണ് വീട്ടിലെ ഹാളിൽ തൂങ്ങിമരിച്ചത്. മക്കളെ കൊലപ്പെടുത്തി ദമ്പതിമാർ ജീവനൊടുക്കുകയായിരുന്നു. മൂത്തമകൻ ദേവന്റെ കഴുത്തിൽ വിരലമർത്തിയ പാടുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. തങ്ങളുടെ മരണത്തിന് ഉത്തരവാദി കട്ടപ്പനയിൽ പ്രവർത്താക്കുന്ന കല്ലട ജനറൽ ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനമാണെന്ന് എഴുതിയ സജീവിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. ഓട്ടോറിക്ഷ ഡ്രൈവറായ സജീവ് തന്റെ ഓട്ടോറിക്ഷ പണയപ്പെടുത്തി കല്ലട ഫിനാൻസിൽ നിന്ന് 3 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇതിന്റെ 2 മാസത്തെ തിരിച്ചടവ് മുടങ്ങിയതോടെ ജീവനക്കാർ സജീവിനേയും അച്ഛൻ മോഹനനെയും വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവത്രേ. മരണകാരണം ഇതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. സജീവിന് മറ്റ് സാമ്പത്തിക ബാധ്യതകളും ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. മരിക്കുമ്പോൾ രേഷ്മ നാലുമാസം…

      Read More »
    • ആ ഫോട്ടോകള്‍ പൊക്കിപ്പിടിച്ച് സൗദി അടക്കമുള്ള മുസ്ലിം രാജ്യങ്ങളില്‍ പ്രകടനം നടത്താന്‍ കഴിയുമോ? ജമാ-അത്തെ ഇസ്ലാമിയുടേത് ‘പോക്കിരിത്തരം’; തീവ്രവാദം കുത്തിവയ്ക്കാന്‍ അനുവദിച്ചാല്‍ പ്രത്യാഘാതം വലുതാകും; മുസ്ലിം ലീഗ് ഇതു തിരിച്ചറിയണം: രൂക്ഷ വിമര്‍ശനവുമായി കെ.ടി. ജലീല്‍

      മലപ്പുറം: വഖഫ് നിയമഭേദഗതിക്കെതിരെ സോളിഡാരിറ്റി, എസ്ഐഒ പ്രവര്‍ത്തകര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് നടത്തിയ മാര്‍ച്ചില്‍ മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാപക നേതാക്കളുടെ ചിത്രങ്ങള്‍ ഉയര്‍ത്തിയത് വിവാദമായിരുന്നു. വിഷയത്തില്‍ വിമര്‍ശനവുമായി കെടി ജലീല്‍ എംഎല്‍എ രംഗത്തെത്തി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസ്സാക്കിയ വഖഫ് ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍, സയ്യിദ് ഖുതുബ്, ഹസനുല്‍ ബന്ന, തുടങ്ങിയ മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കള്‍ അടക്കം, രാജ്യത്തിന് പുറത്തുള്ള തീവ്ര മതരാഷ്ട്ര വാദികളുടെ ഫോട്ടോ ഉയര്‍ത്തിക്കാട്ടിയതിന്റെ സാംഗത്യം എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ജമാഅത്തെ ഇസ്ലാമി ഉയര്‍ത്തിക്കാട്ടിയ ഫോട്ടോകള്‍ സൗദി അറേബ്യയിലോ, യു.എ.യി ഉള്‍പ്പടെയുള്ള മുസ്ലിം രാജ്യങ്ങളിലോ പൊക്കിപ്പിടിച്ച് പ്രകടനം നടത്താന്‍ അവര്‍ക്ക് സാധിക്കുമോ? ഭൂരിഭാഗം മുസ്ലിം രാജ്യങ്ങളിലും, സയ്യിദ് ഖുതുബും, ഹസനുല്‍ ബന്നയും ചേര്‍ന്ന് രൂപീകരിച്ച ‘മുസ്ലിം ബ്രദര്‍ഹുഡ്്’ നിരോധിത സംഘടനയാണെന്നും ജലീല്‍ പറഞ്ഞു.   കുറിപ്പിന്റെ പൂര്‍ണ രൂപം വഖഫ് സമരവും മുസ്ലിം ബ്രദര്‍ഹുഡ്ഢും തമ്മില്‍ എന്തു ബന്ധം ജമാഅത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ ‘സോളിഡാരിറ്റി’യും…

      Read More »
    • റേറ്റിംഗ് കൂട്ടുന്നതിനുള്ള മത്സരങ്ങള്‍ സത്യം മറയ്ക്കുന്നതാകരുത്; സത്യമെന്ന് ഉറപ്പിക്കാത്ത, ഏകപക്ഷീയമായ വാര്‍ത്തകള്‍ നല്‍കാതിരിക്കാന്‍ ഔചിത്യം കാട്ടണം; തീരുമാനം എടുക്കേണ്ട സമയം അതിക്രമിച്ചെന്നും ഹൈക്കോടതി; ഏഷ്യാനെറ്റിന് എതിരായ പോക്‌സോ കേസ് റദ്ദാക്കിയ വിധിയില്‍ മാധ്യമങ്ങള്‍ക്ക് വിമര്‍ശനം

      കൊച്ചി: കൃത്യമായി പരിശോധന നടത്താതെ ആരോപണങ്ങളെന്ന പേരില്‍ വാര്‍ത്തകള്‍ നല്‍കരുതെന്നും റേറ്റിംഗ് കൂട്ടുന്നതിനുവേണ്ടിയുള്ള മത്സരങ്ങള്‍ സത്യം മറയ്ക്കുന്നതാകരുതെന്നും കേരള ഹൈക്കോടതി. മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും ‘വണ്‍ സൈഡ് സ്‌റ്റോറി’കള്‍ നല്‍കുന്നതിനെതിരേ ധാര്‍മികമായ നിലപാട് എടുക്കണമെന്നും ജസ്റ്റിസ് എ. ബദറുദീന്‍ പറഞ്ഞു. ‘ചാനലുകളും മറ്റു മാധ്യമങ്ങ്‌ളും വാര്‍ത്തകള്‍ നല്‍കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയം അതിക്രമിച്ചു. വേണ്ടത്ര പരിശോധനയില്ലാതെ വാര്‍ത്തകള്‍ നല്‍കരുത്. ഒരാള്‍ക്കെതിരേ വാര്‍ത്ത നല്‍കുമ്പോള്‍ എതിര്‍ഭാഗത്തുള്ളയാളുടെ വാക്കുകള്‍ക്കുകൂടി പ്രാധാന്യം നല്‍കണം. ഇരുവരുടെയും ഭാഗം കേട്ടതിനുശേഷം മാത്രമേ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കാവൂ’ എന്നും കോടതി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് എതിരായ പോക്‌സോ കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണു കോടതിയുടെ നിര്‍ദേശം. ഏഷ്യാനെറ്റ് ന്യൂസിലെ ആറു ജീവനക്കാര്‍ക്കെതിരായ പോക്‌സോ കേസാണ് സിംഗിള്‍ ബെഞ്ച് അസാധുവാക്കിയത്. പോക്സോ കേസില്‍ ഇരയെന്ന വ്യാജേന ഏഷ്യാനെറ്റിലെ ഒരു ജീവനക്കാരിയുടെ മകളെ ഉപയോഗിച്ച് വീഡിയോ നിര്‍മ്മിച്ചു എന്നായിരുന്നു കേസ്. കുറ്റപത്രത്തില്‍ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് സിംഗിള്‍ ബെഞ്ച് വിധിച്ചു. ‘സമൂഹത്തിനോ വ്യക്തിക്കോ…

      Read More »
    • വാഗ്ദാനം അല്ലാതെ ഒന്നും സംഭവിച്ചിട്ടില്ല; ടി. സിദ്ദിഖ് ഫോണ്‍ പോലും എടുക്കുന്നില്ല: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ വയനാട്ടില്‍ ആത്മഹത്യ ചെയ്ത വിജയന്റെ കുടുംബം; ‘സാമ്പത്തിക ബാധ്യത ഏറ്റെടുക്കുമെന്നു പറഞ്ഞ കെപിസിസി ഉപസമിതിയും വഞ്ചിച്ചു’

      കോഴിക്കോട്: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വീണ്ടും വിമര്‍ശനവുമായി ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബം. കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടന വേദിയിലാണ് കുടുംബം പരാതിയുമായി കുടുംബം എത്തിയത്. നേതാക്കന്‍മാരെ വിളിച്ചാല്‍ ആരും ഫോണ്‍ എടുക്കുന്നില്ലെന്നും നിവൃത്തിയില്ലാതയപ്പോള്‍ എല്ലാ നേതാക്കാന്‍മാരെയും ഒരുമിച്ച് കാണാമെന്ന് കരുതിയാണ് ഇവിടെയെത്തിയതെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. ‘പല തവണ നേതാക്കന്‍മാരെ ഫോണില്‍ വിളിച്ചു. ആരും ഫോണ്‍ എടുക്കുന്നില്ല. ടി സിദ്ദിഖും ഫോണ്‍ എടുക്കുന്നില്ല. തിരുവഞ്ചൂര്‍ മാത്രമാണ് ഫോണ്‍ എടുക്കാനെങ്കിലും തയ്യാറായത്. ഇന്ന് എല്ലാ നേതാക്കളും കോഴിക്കോട് ഉള്ളതുകൊണ്ടാണ് വയനാട്ടില്‍ നിന്ന് ഇവിടെ നേതാക്കന്‍മാരെ കാണാന്‍ എത്തിയത്. അന്ന് ഉപസമിതി അംഗങ്ങള്‍ വീട്ടിലെത്തിയപ്പോള്‍ ഒരാഴ്ച കൊണ്ട് ബാധ്യത തീര്‍ത്തുതരാമെന്ന് പറഞ്ഞാണ് നേതാക്കന്‍മാര്‍ പോയത്. അവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പണം കൊടുക്കാനുള്ളവരുടെ വിവരങ്ങള്‍ ഉപസമിതിക്ക് കൈമാറിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. പരിപാടി കഴിഞ്ഞ് വൈകീട്ട് നേതാക്കളെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് നില്‍ക്കുന്നത്’- കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. ആത്മഹത്യ ചെയ്ത വയനാട് ഡിസിസി…

      Read More »
    • ‘പുറത്തുനിന്നുള്ളവര്‍ ഇനി കോടതി വളപ്പിലെ കാന്റീനില്‍നിന്ന് ഭക്ഷണം കഴിക്കേണ്ട’; മഹാരാജാസ് വിദ്യാര്‍ഥികളോട് ‘കടക്കു പുറത്ത്’ പറഞ്ഞ് ബാര്‍ അസോസിയേഷന്‍; തീരുമാനം അഭിഭാഷക- വിദ്യാര്‍ഥി സംഘര്‍ഷത്തിനു പിന്നാലെ; അഭിഭാഷകര്‍ കോളജ് വളപ്പിലേക്കു കല്ലേറും നടത്തി

      കൊച്ചി: നഗരത്തിലുണ്ടായ അഭിഭാഷക വിദ്യാര്‍ഥി സംഘര്‍ഷത്തിനു പിന്നാലെ കന്റീന്‍ വിലക്ക്. എറണാകുളം ജില്ലാ കോടതി വളപ്പിലുള്ള ബാര്‍ അസോസിയേഷന്റെ കന്റീനിലേക്ക് ഇനി മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കേണ്ട എന്നണ് തീരുമാനം. വിലക്ക് പുറത്തുനിന്നുള്ളവര്‍ക്കാണെങ്കിലും ലക്ഷ്യം വിദ്യാര്‍ഥികളാണ്. ഇവിടെയുള്ള രണ്ടു കന്റീനുകളിലും ഇനി പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കേണ്ടെന്ന് ഇന്നലെ ചേര്‍ന്ന അസോസിയേഷന്‍ ജനറല്‍ ബോഡി തീരുമാനിക്കുകയായിരുന്നു. സംഘര്‍ഷത്തിനു പിന്നാലെ പൊലീസ് ഇരുകൂട്ടര്‍ക്കുമെതിരെ കേസെടുത്തതിനു പുറമെ പൊലീസിനെ ആക്രമിച്ചതിനും കേസെടുത്തിരുന്നു. ”അസോസിയേഷന്റെ പരിപാടിക്ക് വന്ന് കുട്ടികള്‍ ഭക്ഷണം കഴിക്കാറുണ്ട്. ഞങ്ങള്‍ അതു പ്രശ്‌നമാക്കാറില്ല. ആദ്യം കുറച്ചു പേര്‍ വരും. പ്രശ്‌നമില്ലെന്ന് കണ്ടാല്‍ കൂടുതല്‍ പേരെ വിളിച്ചു വരുത്തും. പരിപാടിക്ക് എത്തുന്നവര്‍ക്ക് ഭക്ഷണം തികയാത്ത സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസവും വിദ്യാര്‍ഥികള്‍ വന്ന് ഭക്ഷണം കഴിച്ചിരുന്നു. ഞങ്ങള്‍ ഒന്നും പറഞ്ഞില്ല. അതിനു ശേഷം പക്ഷേ വനിതാ അഭിഭാഷകര്‍ക്കും കുടുംബങ്ങള്‍ക്കുമൊക്ക ഇടയില്‍ കയറി ഡാന്‍സ് കളിക്കാന്‍ ശ്രമിച്ചപ്പോഴാണ് അവരെ പറഞ്ഞുവിട്ടത്. പിന്നീടായിരുന്നു ആക്രമണം. കന്റിനില്‍ ഇനി പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കേണ്ടെന്നത്…

      Read More »
    • അടിമക്കണ്ണാകാന്‍ ഇല്ല; ഗോഡ് ഫാദറില്ല, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദ്യമില്ല; പരിഹാസ കുറിപ്പുമായി എന്‍ പ്രശാന്ത്

      കൊച്ചി: ഉന്നത ഉദ്യോഗസ്ഥരെ ട്രോളി വീണ്ടും എന്‍ പ്രശാന്ത് ഐഎഎസിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. അടിമക്കണ്ണാകാന്‍ താന്‍ ഇല്ലെന്നും തെറ്റ് ചെയ്തെങ്കിലെ വിധേയനാകേണ്ടതുള്ളൂവെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഗോഡ്ഫാദറില്ലാത്ത, വരവില്‍ കവിഞ്ഞ സമ്പാദ്യമില്ലാത്ത, പീഡോഫിലിയ കേസുകളില്ലാത്ത ആളാണ് താന്‍. തനിക്ക് ഡാന്‍സും പാട്ടും അറിയില്ലെന്നും പരിഹാസ രൂപേണെ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. കൃഷി വകുപ്പ് മുന്‍ സെക്രട്ടറിയായിരുന്ന എന്‍ പ്രശാന്ത് ഐഎഎസ് ചേരിപ്പോരിനെ തുടര്‍ന്ന് നിലവില്‍ സസ്പെന്‍ഷനിലാണ്. ഏപ്രില്‍ 16-ന് വൈകിട്ട് ഹിയറിങ്ങിന് ഹാജരാകാന്‍ എന്‍ പ്രശാന്തിനോട് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹിയറിങ് റെക്കോര്‍ഡ് ചെയ്യണമെന്നും ലൈവ് സ്ട്രീം ചെയ്ത് പൊതുമധ്യത്തില്‍ കാണിക്കണമെന്നും ചൂണ്ടിക്കാട്ടി എന്‍ പ്രശാന്ത് രംഗത്തെത്തിയിരുന്നു. എന്നാല്‍ അത് സാധ്യമല്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്‍ പ്രശാന്തിന്റെ കുറിപ്പ് ഓള്‍ കേരളാ സിവില്‍ സര്‍വ്വീസ് അക്കാദമി:പിച്ചി-മാന്തി-നുള്ളി എന്നീ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന ഒരു കഅട ഉദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥരോടും മാധ്യമങ്ങളോടും പെരുമാറേണ്ട രീതി എങ്ങനെ? നല്ല വിധേയത്വം വേണം.…

      Read More »
    Back to top button
    error: