Kerala
-
മുഖ്യമന്ത്രി വരുന്നു, അധികൃതര്‍ ഉണര്‍ന്നു; കടന്നുപോകുന്ന റോഡുകളിലെ കുഴിയടച്ചു
പത്തനംതിട്ട: മുഖ്യമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ക്ക് ശാപമോക്ഷം. അബാന്‍ പാലം പണി നടക്കുന്നതിനാല്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിനു മുന്‍വശത്തു കൂടി ഉള്ള റോഡ് രണ്ട് വര്‍ഷമായി പൊട്ടിപ്പൊളിഞ്ഞു കിടക്കുകയായിരുന്നു. അറ്റകുറ്റപ്പണികള്‍ നടത്തണമെന്നു നാട്ടുകാരും വ്യാപാരികളും പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ അനങ്ങിയില്ല. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനം സ്വകാര്യ ബസ് സ്റ്റാന്‍ഡിലാണു നടക്കുന്നത്. ഇവിടേക്ക് എത്തണമെങ്കില്‍ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ കടന്നു പോകണം. സ്റ്റാന്‍ഡില്‍ നിന്നു ബസുകള്‍ പുറത്തേക്കിറങ്ങുന്ന ഭാഗം വലിയ കുഴിയായിരുന്നു. ഇവിടെ ബസുകളുടെ അടിഭാഗം ഇടിക്കുന്നതിനാല്‍ വളരെ ബുദ്ധിമുട്ടിയാണ് ബസുകള്‍ കടന്നു പോയിരുന്നത്. മുഖ്യമന്ത്രിയുടെ പരിപാടി പ്രമാണിച്ച് ഇവിടെയുണ്ടായിരുന്ന കുഴി മണ്ണുമാന്തി ഉപയോഗിച്ച് നികത്തി മെറ്റലിട്ട് ടാറിങ്ങും നടത്തി. സ്വകാര്യ സ്റ്റാന്‍ഡ് മുതല്‍ കെഎസ്ആര്‍ടിസിയുടെ ഭാഗത്ത് റോഡ് ചേരുന്നിടം വരെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡില്‍ കുഴിയടയ്ക്കല്‍ ഇല്ല. മുഖ്യമന്ത്രിയുടെ വാഹനം സ്റ്റേജിന്റെ ഭാഗത്തേക്കു സ്വകാര്യ സ്റ്റാന്‍ഡിലൂടെ കടന്നു പോകുന്നതിനാല്‍ സ്റ്റാന്‍ഡിന്റെ രണ്ട് കവാടങ്ങള്‍ക്ക് ഇടയിലുള്ള ഭാഗത്തും ടാറിങ് നടത്തുന്നില്ല.ഗെസ്റ്റ് ഹൗസില്‍…
Read More » -
‘എമ്പുരാൻ’ തരംഗം കെട്ടടങ്ങി, ‘തുടരും’ നാളെ: മോഹൻലാൽ- ശോഭന താരജോഡിയുടെ ഈ ഫാമിലി ഡ്രാമ തരംഗമാകുമോ…?
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘തുടരും’ നാളെ തീയേറ്ററുകളിൽ എത്തും. മോഹൻലാലും ശോഭനയും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്നതും, ‘ഓപ്പറേഷൻ ജാവ’, ‘തല്ലുമാല’ എന്നീ ഹിറ്റുകൾക്കു ശേഷം യുവ സംവിധായകൻ തരുൺ മൂർത്തി സംവിധാനം ചെയ്യുന്നു എന്നതുമെല്ലാം ഈ ചിത്രത്തിൻ്റെ പ്രധാന ആകർഷണങ്ങളാണ്. ഏപ്രിൽ 25 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൻ്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചപ്പോൾത്തന്നെ വൻ പ്രതികരണമാണ് ലഭിച്ചത്. രാവിലെ 10 മണിക്ക് ആരംഭിച്ച അഡ്വാൻസ് ബുക്കിംഗിൽ ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽത്തന്നെ പതിനായിരത്തിലധികം ടിക്കറ്റുകൾ വിറ്റുപോയി. സിനിമയുടെ ഈ തകർപ്പൻ ബുക്കിംഗ് ട്രെൻഡ് വരും മണിക്കൂറുകളിൽ റെക്കോർഡ് തലത്തിലേക്ക് ഉയരുമെന്നാണ് വിലയിരുത്തൽ. സിനിമയുടെ ആദ്യ പ്രദർശനം രാവിലെ 10 മണിക്കായിരിക്കും. ‘എമ്പുരാൻ്റെ’ ഫാൻസ് ഷോ രാവിലെ 6 മണിക്ക് ആരംഭിച്ചു. പക്ഷേ ‘തുടരും’ സിനിമയ്ക്ക് ഫാൻസ് ഷോ ഇല്ല. അതിലുള്ള നിരാശ ചില ആരാധകർ പങ്കുവെക്കുന്നു. ഫാമിലി ഡ്രാമ വിഭാഗത്തിലുള്ള ‘തുടരും’ ചിത്രത്തിൽ മോഹൻലാൽ…
Read More » -
ഭീകരാക്രമണം തകര്‍ത്തത് സഞ്ചാരികളുടെ സ്വപ്‌നങ്ങള്‍; ടൂര്‍ പാക്കേജുകള്‍ വ്യാപകമായി റദ്ദാക്കിത്തുടങ്ങി; കുള-മണാലി, നേപ്പാള്‍-ഭൂട്ടാന്‍ യാത്രകള്‍ക്കുപോലും നിയന്ത്രണം; ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടം; തിരിച്ചടി കോവിഡില്‍നിന്ന് കരകയറുന്നതിനിടെ
കൊച്ചി: കോവിഡിന്റെ തിരിച്ചടിക്കുശേഷം ഉണര്‍വിലേക്കെത്തിയ വിനോദ സഞ്ചാരത്തിന് ഭീകരാക്രമണത്തിനു പിന്നാലെ വീണ്ടും പ്രതിസന്ധി. കേരളത്തില്‍നിന്ന് അവധിക്കാലത്തു വന്‍തോതില്‍ കശ്മീരിലേക്കു പ്ലാന്‍ ചെയ്തിരുന്ന ടൂര്‍ പാക്കേജുകള്‍ റദ്ദാക്കിത്തുടങ്ങി. തെരഞ്ഞെടുപ്പിനുശേഷം സമാധാനത്തിലേക്കു നീങ്ങിത്തുടങ്ങിയ കശ്മീര്‍ താഴ്‌വര കലുഷിതമാകുന്നത് കേരളത്തില്‍നിന്നുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരെക്കൂടിയാണ്. വ്യാഴാഴ്ച വൈകുന്നേരം കോഴിക്കോടുനിന്ന് ജമ്മുവിലേക്കു പോകേണ്ടിയിരുന്ന 35 പേരുടെ സംഘം യാത്ര കാന്‍സലാക്കിയതോടെ ടൂര്‍ ഓപ്പറേറ്റര്‍ക്കു നഷ്ടം 16 ലക്ഷം രൂപയെന്ന് ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതടക്കം ദക്ഷിണേന്ത്യന്‍ ടൂര്‍ ഓപ്പറേറ്റര്‍മാരെ ആക്രമണം ബാധിച്ചിട്ടുണ്ടെന്നാണു വിവരം. അവധിക്കാലം ലക്ഷ്യമിട്ടു ജമ്മു കശ്മീരിലേക്കു മാസം അഞ്ചും ആറും യാത്രാ സംഘങ്ങളെയാണു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് എത്തിച്ചിരുന്നത്. കേരളത്തിലെ ചൂടിനെത്തുടര്‍ന്നാണു കശ്മീരില്‍ സീസണ്‍ കഴിയാറായിട്ടും മലയാളികള്‍ ടൂര്‍ പാക്കേജുകള്‍ ബുക്ക് ചെയ്യുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിമാന യാത്രകള്‍ റദ്ദാക്കാനും പണം തിരിച്ചു നല്‍കാനും വിമാനക്കമ്പനികളും രംഗത്തുവന്നതു മാത്രമാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും യാത്രികര്‍ക്കും ആശ്വാസമാകുന്നത്. കാശ്മീര്‍ കഴിഞ്ഞാല്‍ വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങള്‍ ഡല്‍ഹിയും ആഗ്രയും കുളു-മണാലിയുമാണ്.…
Read More » -
മകള്‍ക്ക് നേരെ തോക്ക് ചൂണ്ടി, രാമചന്ദ്രനെ വെടിവെച്ചു; വേര്‍പാട് വിശ്വസിക്കാനാകാതെ നാട്
കൊച്ചി: രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി, ഇടപ്പള്ളി മങ്ങാട്ട് നീരാഞ്ജനത്തില്‍ രാമചന്ദ്രന്റെ വേര്‍പാട് വിശ്വസിക്കാനാകാതെ നില്‍ക്കുകയാണ് അയല്‍വാസികള്‍. കശ്മീരിലേക്ക് പോകുന്നതിന്റെ തലേദിവസവും തന്നെ കണ്ട് സംസാരിച്ചിരുന്നതായി അയല്‍വാസി ശിവശങ്കരന്‍ നായര്‍. ‘കശ്മീരിലേക്ക് പോവുകയാണെന്ന് ഞായറാഴ്ച കണ്ടപ്പോള്‍ പറഞ്ഞിരുന്നു. പക്ഷേ, ഇങ്ങനെ ആയിത്തീരുമെന്ന് സ്വപ്നത്തില്‍പോലും വിചാരിച്ചില്ല. ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. എല്ലാ കാര്യങ്ങളിലും സഹകരിക്കുകയും നന്നായി പെരുമാറുകയും ചെയ്ത നല്ലൊരു സുഹൃത്തായിരുന്നു. വാര്‍ത്തയറിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടി. ഒരു മകളും മകനുമാണ് അദ്ദേഹത്തിന്. മകള്‍ വിദേശത്ത് നിന്ന് വന്നപ്പോള്‍ യാത്രപോയതായിരുന്നു. മകന്‍ കശ്മീരിലേക്ക് പോയിട്ടുണ്ട്’ – ശിവശങ്കരന്‍ നായര്‍ പറഞ്ഞു രാമചന്ദ്രനും കുടുംബവും കഴിഞ്ഞ ദിവസമാണ് ഹൈദരാബാദിലേക്കും അവിടെ നിന്ന് കശ്മീരിലേക്കും യാത്ര പോയത്. ദുബായിയില്‍ സ്ഥിരതാമസക്കാരിയായ മകള്‍ ആരതിയും കുട്ടികളും വിഷു ആഘോഷിക്കാന്‍ ഇടപ്പള്ളിയിലെ വീട്ടിലെത്തിയിരുന്നു. ഹൈദരാബാദിലെ ബന്ധുവിനെ സന്ദര്‍ശിച്ച ശേഷമായിരുന്നു ഇവരുടെ കശ്മീര്‍ യാത്ര. ആരതിക്ക് മുന്നില്‍ വെച്ചാണ് രാമചന്ദ്രന്റെ തലയ്ക്കുനേരേ തോക്ക് ചൂണ്ടിയതും വെടിവെച്ചതും. ആരതിക്കു നേരേ തോക്കു…
Read More » -
മുകേഷടക്കം 4 എംഎല്‍എമാരും 3 ഹൈക്കോടതി ജഡ്ജിമാരും കശ്മീരില്‍ കുടുങ്ങി; തിരിച്ചെത്തിക്കാന്‍ ശ്രമം
തിരുവനന്തപുരം: ഭീകരാക്രമണം നടന്ന ജമ്മു കശ്മീരില്‍ 258 മലയാളികള്‍ കുടുങ്ങിക്കുന്നതായി വിവരം ലഭിച്ചുവെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫിസര്‍ അജിത് കോളശേരി. നോര്‍ക്ക ഹെല്‍പ് ഡെസ്‌കില്‍ 28 ഗ്രൂപ്പുകളിലായി 262 പേരാണ് വിവരം റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നാലു പേര്‍ നാട്ടില്‍ തിരിച്ചെത്തി. ബാക്കിയുള്ളവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് അജിത് കോളശേരി പറഞ്ഞു. തിരൂരങ്ങാടി എംഎല്‍എ കെ.പി.എ മജീദ്, നെയ്യാറ്റിന്‍കര എംഎല്‍എ കെ. ആന്‍സലന്‍, കൊല്ലം എംഎല്‍എ എം. മുകേഷ്, കല്‍പറ്റ എംഎല്‍എ ടി.സിദ്ദിഖ് എന്നിവരും 3 ഹൈക്കോടതി ജഡ്ജിമാരും കശ്മീരില്‍ കുടുങ്ങിയ മലയാളികളില്‍ ഉള്‍പ്പെടും. ജഡ്ജിമാരായ അനില്‍ കെ നരേന്ദ്രന്‍, പി.ജി അജിത് കുമാര്‍, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരാണ് കുടുങ്ങി കിടക്കുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. കേരളത്തില്‍നിന്നുള്ളവര്‍ക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായാണ് നോര്‍ക്ക ഹെല്‍പ് ഡെസ്‌ക്ക് തുടങ്ങിയത്. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ 18004253939 (ടോള്‍ ഫ്രീ നമ്പര്‍),…
Read More » -
തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു
ഇടുക്കി: തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. ഒരു മാസത്തിന് ശേഷമാണ് അറ്റകുറ്റപ്പണികള്‍ നടത്തി ഓപ്പറേഷന്‍ തിയറ്റര്‍ പ്രവര്‍ത്തന സജ്ജമാക്കിയത്. ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എസിയുടെ തകരാര്‍ പരിഹരിക്കല്‍, ഇന്‍വെര്‍ട്ടര്‍ ബാറ്ററികളുടെ റീപ്ലേസ്‌മെന്റ് എന്നിവ സമയബന്ധിതമായി നടക്കാത്തതോടെയാണ് ഓപ്പറേഷന്‍ തിയറ്ററിന്റെ പ്രവര്‍ത്തനം താളം തെറ്റിയത്. അറ്റകുറ്റ പണികള്‍ക്കായി 1,81,000 രൂപ പിഡബ്ല്യുഡിക്ക് കൈമാറിയെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെ അധികൃതരുടെ ഇടപെടല്‍. ട്രയല്‍ റണ്‍ നടത്തി സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം ഓപ്പറേഷന്‍ തിയറ്റര്‍ പ്രവര്‍ത്തന സജ്ജമാക്കി. കെട്ടിലും മട്ടിലും കെട്ടിടങ്ങള്‍ക്ക് പുതുമ വരുത്തിയതല്ലാതെ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഇന്നും പേരിന് മാത്രമാണ്. പുതിയ കെട്ടിടത്തിന് എന്‍.ഒ.സിയോ കെട്ടിട നമ്പറോ ഇല്ല. പഴയ കെട്ടിടത്തിലെ ലിഫ്റ്റുകള്‍ ഇടക്കിടക്ക് പണി മുടക്കും. വാര്‍ഡിലാണ് ഒ.പിയുടെ പ്രവര്‍ത്തനം. 255 കിടക്കകള്‍ ഉണ്ടെങ്കിലും സ്റ്റാഫ് പാറ്റേണ്‍ 1971 ലെതു തന്നെ. അവശ്യത്തിന് ഡോക്ടര്‍മാരോ ജീവനക്കാരോ ഇല്ല. പ്രശ്‌നം…
Read More » -
തൃശൂര്‍ പൂരം: ഇക്കുറി 18,000 പേര്‍ക്ക് അധികമായി വെടിക്കെട്ട് കാണാം; സ്വരാജ് റൗണ്ടില്‍ 250 മീറ്റര്‍ നീളത്തില്‍ സൗകര്യം; പ്രത്യേക ഡിസൈന്‍ തയാര്‍; ആനകളുടെ ഫിറ്റ്‌നെസ് പരിശോധന വേഗത്തിലാക്കും; പഴുതടച്ച് മുന്നൊരുക്കം
തൃശൂര്‍: മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പതിനെണ്ണായിരം പൂരപ്രേമികള്‍ക്ക് അധികമായി സ്വരാജ് റൗണ്ടില്‍ നിന്നുകൊണ്ട് തൃശൂര്‍ പൂരം വെടിക്കെട്ട് ആസ്വദിക്കാമെന്ന് മന്ത്രി കെ. രാജന്‍. പാറമേക്കാവ് – തിരുവമ്പാടി ദേവസ്വങ്ങളുടെ വെടിക്കെട്ട് നടക്കുന്ന സ്ഥലവും പരിസരവും സന്ദര്‍ശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സ്വരാജ് റൗണ്ടില്‍ത്തന്നെ 250 മീറ്റര്‍ നീളത്തില്‍ 12 മീറ്റര്‍ വീതിയിലാണ് ഇത്തവണ പൂരപ്രേമികള്‍ക്ക് നില്‍ക്കാനുള്ള സജ്ജീകരണം ഒരുക്കുന്നത്. സാമ്പിള്‍ വെടിക്കെട്ടിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കാന്‍ സാധിക്കുമെന്നും അതിന് പുതിയൊരു ഡിസൈന്‍ തയ്യാറാക്കിയിട്ടുണ്ടെന്നും തൃശ്ശൂര്‍ പൂരത്തിന്റെ എല്ലാ ശോഭയും വെടിക്കെട്ടിന് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. തൃശൂര്‍ പൂരം ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ വകുപ്പ് മേധാവികളുടെയും ദേവസ്വം അധികൃതരുടെയും യോഗം ചേര്‍ന്നു. പൂരവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ മുന്നൊരുക്കങ്ങള്‍ യോഗം വിലയിരുത്തി. എല്ലാവര്‍ഷത്തെയും പോലെ തൃശ്ശൂര്‍ പൂരം അതിഗംഭീരമായി ആഘോഷിക്കുമെന്നും സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കി കൊണ്ട് കൂടുതല്‍ ആളുകള്‍ക്ക് പൂരം ആസ്വദിക്കാന്‍ അവസരം…
Read More » -
ജാതി അധിക്ഷേപ പരാതി നല്‍കി; സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് ജീവനക്കാരിയെ ചുമതലയില്‍നിന്ന് നീക്കി
പത്തനംതിട്ട: ജാത്യാധിക്ഷേപ പരാതിയുന്നയിച്ച ജീവനക്കാരിയെ ചുമതലകളില്‍ നിന്ന് നീക്കി സിപിഎം. തിരുവല്ല ഏരിയ കമ്മിറ്റി ജീവനക്കാരിയായ രമ്യയെയാണ് ചുമതലകളില്‍ നിന്നു നീക്കിയത്. സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ പദവിയാണ് രമ്യയ്ക്കുണ്ടായിരുന്നത്. ഏരിയ സെക്രട്ടറിയാണ് ഓഫീസ് ജോലിയില്‍ തുടരേണ്ട എന്ന് രമ്യയോട് പറഞ്ഞതെന്നാണ് വിവരം. ബാലസംഘം ക്യാമ്പിന് ശേഷം മടങ്ങിയെത്തിയപ്പോഴാണ് രമ്യയെ പുറത്താക്കിയത്. മഹിളാ അസോസിയേഷന്‍ നേതാവ് ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്ന പരാതിയാണ് യുവതി നല്‍കിയിരുന്നത്. പരാതി പാര്‍ട്ടിയില്‍ വലിയ വിവാദമായതോടെ കഴിഞ്ഞമാസം അവസാനം ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഏരിയ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. സമവായ ശ്രമമായിരുന്നു യോഗത്തില്‍ നടന്നത്. എന്നാല്‍, യോഗശേഷം സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കുമെന്ന് യുവതി നിലപാടെടുത്തതോടെ സംഭവം വലിയ ഒച്ചപ്പാടുണ്ടാക്കി. ഏരിയ കമ്മിറ്റി ഓഫീസിലെ യോഗത്തില്‍ വനിതാ നേതാവ് ജാത്യാധിക്ഷേപം നടത്തിയെന്നാണ് പരാതി.
Read More » -
അപ്പവും ചായയും കഴിച്ചിട്ട് വന്ന കണ്ടക്ടറും ‘ഫിറ്റ്’, 28 ശതമാനം ആല്‍ക്കഹോളുണ്ടെന്ന് ‘ഊത്തുപരിശോധന’യില്‍ കണ്ടെത്തല്‍
തിരുവനന്തപുരം: മദ്യപിക്കാത്ത പാലോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡ്രൈവര്‍ക്ക് പണി നല്‍കിയ ബ്രെത്തലൈസര്‍, മദ്യം കൈകൊണ്ടുതൊടാത്ത വിതുര ഡിപ്പോയിലെ കണ്ടക്ടറെയും മദ്യപാനിയാക്കിയതായി പരാതി. ഇന്നലെ രാവിലെ വിതുര ഡിപ്പോയില്‍ ജോലിക്കെത്തിയ കണ്ടക്ടര്‍ വിതുര ആനപ്പാറ മുല്ലച്ചിറ സ്വദേശി ഷിജുകുമാറിനാണ് ബ്രെത്തലൈസര്‍ വഴി പണികിട്ടിയത്. ബ്രെത്തലൈസര്‍ വഴി ഊതിയപ്പോള്‍ മദ്യപിച്ചിട്ടുണ്ടെന്ന ശബ്ദം കേട്ടു. 28 ശതമാനം ആല്‍ക്കഹോള്‍ ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍. ഇതോടെ ഷിജുകുമാറിനെ ഡ്യൂട്ടിയില്‍നിന്നും മാറ്റിനിര്‍ത്തി. ഷിജുകുമാര്‍ രാവിലെ അപ്പവും ചായയുമാണ് കഴിച്ചിരുന്നത്. മദ്യപിക്കുന്ന സ്വഭാവമേയില്ല. മദ്യപിച്ചിട്ടില്ലെന്ന് ഷിജുകുമാര്‍ ഉറപ്പിച്ച് പറഞ്ഞതോടെ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് ഷിജുവിനെ വിതുരയില്‍ നിന്നും നെടുമങ്ങാട് ഡിപ്പോയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഉപകരണത്തിലെ തകരാറുമൂലം സംഭവിച്ചതെന്നാണ് കെ.എസ്.ആര്‍.ടി.സി പറയുന്നത്. തുടര്‍ന്ന് ഷിജുകുമാറിനോട് ഉച്ചയ്ക്ക് ശേഷം ഡ്യൂട്ടിക്ക് കയറുവാന്‍ നിര്‍ദ്ദേശിച്ചു. നേരത്തേ പാലോട് ഡിപ്പോയിലെ ഡ്രൈവര്‍ ജയപ്രകാശിനും ഇതേ അവസ്ഥയാണുണ്ടായത്. ജോലിക്കെത്തിയപ്പോള്‍ മദ്യപാനിയെന്ന് ബ്രെത്തലൈസര്‍ മുദ്രകുത്തിയ ജയപ്രകാശിന് തിരികെ ജോലിയില്‍ കയറുവാന്‍ ഡിപ്പോ പടിക്കല്‍ ഉപവാസസമരം നടത്തേണ്ടിവന്നു. ആഴ്ചകള്‍ക്കു…
Read More » -
ഒരു മണിക്കൂര്‍ കനത്ത കാറ്റും മഴയും; തൃശൂര്‍ നഗരത്തില്‍ വ്യാപക നാശം; ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചു; 35 പോസ്റ്റുകള്‍ ഒടിഞ്ഞു; സ്വരാജ് റൗണ്ടില്‍ മരങ്ങള്‍ കടപുഴകി; ബൈക്കില്‍ വച്ച ഹെല്‍മെറ്റുകളും പറന്നുപോയി; നഗരം മണിക്കൂറുകള്‍ ഇരുട്ടില്‍
തൃശൂര്‍: തൃശൂരില്‍ ഒരു മണിക്കൂറോളം പെയ്ത കനത്ത വേനല്‍ മഴയിലും കാറ്റിലും വ്യാപകനാശം. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ മഴ തുടരുകയാണ്. ശക്തമായ കാറ്റില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ ചരിഞ്ഞുവീണു. കനത്ത മഴയില്‍ കുറുപ്പം റോഡിലെ കടകളില്‍ വെള്ളം കയറിയിട്ടുണ്ട്. തൃശ്ശൂര്‍ കോര്‍പ്പറേഷന് മുന്നിലുള്ള മൊബൈല്‍ ലൈബ്രറി മറിഞ്ഞുവീണു. പലയിടത്തായി വ്യാപക നാശമുണ്ടായതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. തൃശൂര്‍ കുറുപ്പം റോഡിലെ വ്യാപാരസ്ഥാപനങ്ങള്‍ വെള്ളക്കെട്ട് ഭീഷണിയില്‍. നായ്ക്കനാലിലെ ട്രാന്‍സ്‌ഫോര്‍മറില്‍ പൊട്ടിത്തെറി. തൃശൂര്‍ പാലസ് റോഡില്‍ മരം ഒടിഞ്ഞുവീണു. സ്വരാജ് റൗണ്ടില്‍ മരങ്ങള്‍ കടപുഴകി വീണു. കിഴക്കുംപാട്ടുകര സന്തോഷ് റോഡില്‍ മരങ്ങള്‍ വീണു. ഒല്ലൂക്കര ക്ഷേത്രത്തിന് മുന്നിലെ ആല്‍മരവും കടപുഴകിവീണു. അയ്യന്തോള്‍ സെക്ഷന്‍ പരിധിയില്‍ മാത്രം ചൊവ്വാഴ്ച വൈകീട്ട് ഏഴിനുണ്ടായ കാറ്റിലും മഴയിലും നാല്‍പതോളം പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. പല സ്ഥലങ്ങളിലും ലൈനില്‍ മരങ്ങള്‍ വീണ് കിടക്കുന്നുണ്ട് കമ്പികള്‍ പൊട്ടിയിട്ടുണ്ട്. ഇവ എല്ലാം പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വൈദ്യുതി പുന:സ്ഥാപിക്കുകയുള്ളൂവെന്നു കെഎസ്ഇബി അയ്യന്തോള്‍ സെക്്ഷനും…
Read More »