KeralaNEWS

തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു

ഇടുക്കി: തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. ഒരു മാസത്തിന് ശേഷമാണ് അറ്റകുറ്റപ്പണികള്‍ നടത്തി ഓപ്പറേഷന്‍ തിയറ്റര്‍ പ്രവര്‍ത്തന സജ്ജമാക്കിയത്. ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എസിയുടെ തകരാര്‍ പരിഹരിക്കല്‍, ഇന്‍വെര്‍ട്ടര്‍ ബാറ്ററികളുടെ റീപ്ലേസ്‌മെന്റ് എന്നിവ സമയബന്ധിതമായി നടക്കാത്തതോടെയാണ് ഓപ്പറേഷന്‍ തിയറ്ററിന്റെ പ്രവര്‍ത്തനം താളം തെറ്റിയത്. അറ്റകുറ്റ പണികള്‍ക്കായി 1,81,000 രൂപ പിഡബ്ല്യുഡിക്ക് കൈമാറിയെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെ അധികൃതരുടെ ഇടപെടല്‍. ട്രയല്‍ റണ്‍ നടത്തി സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം ഓപ്പറേഷന്‍ തിയറ്റര്‍ പ്രവര്‍ത്തന സജ്ജമാക്കി.

Signature-ad

കെട്ടിലും മട്ടിലും കെട്ടിടങ്ങള്‍ക്ക് പുതുമ വരുത്തിയതല്ലാതെ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഇന്നും പേരിന് മാത്രമാണ്. പുതിയ കെട്ടിടത്തിന് എന്‍.ഒ.സിയോ കെട്ടിട നമ്പറോ ഇല്ല. പഴയ കെട്ടിടത്തിലെ ലിഫ്റ്റുകള്‍ ഇടക്കിടക്ക് പണി മുടക്കും. വാര്‍ഡിലാണ് ഒ.പിയുടെ പ്രവര്‍ത്തനം. 255 കിടക്കകള്‍ ഉണ്ടെങ്കിലും സ്റ്റാഫ് പാറ്റേണ്‍ 1971 ലെതു തന്നെ. അവശ്യത്തിന് ഡോക്ടര്‍മാരോ ജീവനക്കാരോ ഇല്ല. പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നാണ് ജില്ലാ പഞ്ചായത്തിന്റ് പ്രസിഡന്റ് ചെയര്‍മാനായുള്ള ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഉറപ്പ്.

Back to top button
error: