Kerala
-
സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു; നടിയുടെ പരാതിയില്‍ ‘ആറാട്ടണ്ണന്‍’ അറസ്റ്റില്‍
കൊച്ചി: സോഷ്യല്‍ മീഡിയ താരം ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി അറസ്റ്റില്‍. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ കൊച്ചി നോര്‍ത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. ചലച്ചിത്ര താരം ഉഷ ഹസീനയാണ് ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. നടി ഉഷാ ഹസീനയെ കൂടാതെ ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ തുടങ്ങിയവരും സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയിരുന്നു. സന്തോഷ് വര്‍ക്കിയുടെ നിരന്തരമുളള പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കാട്ടിയായിരുന്നു നടിമാരുടെ പരാതി. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം. നേരത്തെയും സിനിമാതാരങ്ങള്‍ക്കെതിരെ സമാനമായ രീതിയില്‍ പരാമര്‍ശം നടത്തിയിരുന്നു. നടിമാര്‍ക്കെതിരായ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ഉഷ ഹസീനയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. നിരന്തരം സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തുന്ന സന്തോഷ് വര്‍ക്കിക്കെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യമുണ്ടായിരുന്നു.
Read More » -
ലോഡ്ജില്‍ പൂട്ടിയിട്ടിരിക്കുന്നുവെന്ന് ‘കള്ളകോള്‍’, വട്ടംചുറ്റി പോലീസ്, തമാശയെന്ന് യുവാവ്; പിടിയില്‍
ആലപ്പുഴ: ലോഡ്ജില്‍ തന്നെ പൂട്ടിയിട്ടിരിക്കുകയാണെന്നുപറഞ്ഞ് എമര്‍ജന്‍സി നമ്പരില്‍ വിളിച്ച് പോലീസിനെ വട്ടംചുറ്റിച്ചയാളിനെ പിടികൂടി. അമ്പലപ്പുഴ കരുമാടി പുത്തന്‍ചിറയില്‍ ധനീഷി(33)നെയാണ് അറസ്റ്റുചെയ്തത്. ബുധനാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. പോലീസിന്റെ എമര്‍ജന്‍സി നമ്പരായ 112 ല്‍ വിളിച്ച് തന്നെ ഓച്ചിറ ലാംസി സൂപ്പര്‍ മാര്‍ക്കറ്റിന് എതിര്‍വശമുള്ള ലോഡ്ജില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് ധനീഷ് പറഞ്ഞു. ഉടന്‍തന്നെ കായംകുളം പോലീസിന്റെ കണ്‍ട്രോള്‍ റൂം വാഹനത്തില്‍ അറിയിപ്പുലഭിച്ചു. പോലീസ് ഇവിടെയെത്തി പരിശോധന നടത്തി. ലോഡ്ജിന്റെ ഷട്ടര്‍ അകത്തുനിന്നു പൂട്ടിയിട്ടിരിക്കുകയാണെന്നു മനസ്സിലായി. ലോഡ്ജിന്റ ചുമതലക്കാരനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പോലീസ് യുവാവിനെ ഫോണില്‍ വിളിച്ചപ്പോള്‍ മുറിയില്‍ത്തന്നെയുണ്ടെന്നു പറയുകയും ചെയ്തു. തുടര്‍ന്ന് പോലീസ് അഗ്നിരക്ഷാസേനയുടെ സഹായം തേടി പൂട്ട് അറുത്തുമാറ്റി ലോഡ്ജിനുള്ളില്‍ കടന്നു. അകത്തുകയറി മുറികള്‍ പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. കബളിപ്പിച്ചതാണെന്ന് മനസ്സിലായപ്പോള്‍ വീണ്ടും എമര്‍ജന്‍സി നമ്പരിലേക്ക് ഇയാളുടെ വിളിവന്നു. തുടര്‍ന്ന് ഫോണ്‍വിളി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി മറ്റൊരു ലോഡ്ജില്‍നിന്നു ധനീഷിനെ പോലീസ് പിടികൂടി. സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. തമാശയ്ക്കു…
Read More » -
പഹല്‍ഗാം ബലിദാനി രാമചന്ദ്രന് വിടചൊല്ലാന്‍ നാട്; വീട്ടില്‍ പൊതുദര്‍ശനം, അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍
കൊച്ചി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റു മരിച്ച ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രനു നാട് ഇന്നു വിടചൊല്ലും. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിലെ പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം മങ്ങാട്ട് റോഡിലുള്ള നീരാഞ്ജനം എന്ന വീട്ടിലേക്ക് എത്തിച്ചു. റിനൈ മെഡിസിറ്റി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിരുന്ന മൃതദേഹം ഇന്നു രാവിലെ ഏഴു മണിയോടെയാണ് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ എത്തിച്ചത്. നിരവധിപേരാണ് ഇവിടെയെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍, ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള, മന്ത്രി പി.രാജീവ്, കൊച്ചി മേയര്‍ എം.അനില്‍കുമാര്‍, എറണാകുളം കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, നടന്‍ ജയസൂര്യ ഉള്‍പ്പെടെയുള്ളവരും എത്തി. അന്ത്യകര്‍മങ്ങള്‍ക്കു ശേഷം 12 മണിയോടെ ഇടപ്പള്ളി ശാന്തികവാടം ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും. സംസ്‌കാരത്തിനു ശേഷം 12.30ന് ചങ്ങമ്പുഴ പാര്‍ക്കില്‍ അനുശോചന യോഗം നടക്കും. ഇന്നലെയും രാമചന്ദ്രന്റെ വീട്ടിലേക്ക് ഒട്ടേറെപ്പേരെത്തി. മന്ത്രി ആര്‍.ബിന്ദു, മുന്‍ മന്ത്രി പി.കെ.ശ്രീമതി, ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണന്‍, സംവിധായകന്‍ മേജര്‍ രവി തുടങ്ങിയവര്‍ ബന്ധുക്കളെ ആശ്വസിപ്പിച്ചു. രാമചന്ദ്രന്റെ…
Read More » -
കേരളത്തില്‍ പാക്ക് പൗരന്മാര് 102 പേര്‍, ഉടന്‍ തിരിച്ചുപോകാന്‍ നിര്‍ദേശം; കശ്മീരില്‍ കുടുങ്ങിയ 73 മലയാളികളെ ബന്ധപ്പെടാനായില്ല
തിരുവനന്തപുരം: നിലവില്‍ കേരളത്തിലുള്ള പാക്ക് പൗരന്മാര് 102 പേര്‍. ഇതില്‍ പകുതി പേരും ചികിത്സാ സംബന്ധമായ മെഡിക്കല്‍ വിസയില്‍ എത്തിയവരാണ്. കുറച്ചുപേര്‍ വ്യാപാര ആവശ്യങ്ങള്‍ക്കെത്തി. മെഡിക്കല്‍ വിസയിലെത്തിയവര്‍ ഈ മാസം 29നും മറ്റുള്ളവര്‍ 27നും മുന്‍പും രാജ്യം വിടണമെന്ന നിര്‍ദേശമാണു നല്‍കിയിട്ടുള്ളത്. ഇത് വിദേശകാര്യ മന്ത്രാലയം പാക്ക് പൗരന്‍മാരെ അറിയിച്ചു. തമിഴ്‌നാട്ടിലുള്ള ഇരുനൂറോളം പാക്ക് പൗരന്മാരെ തിരിച്ചയയ്ക്കാനുള്ള നടപടികളും തുടങ്ങി. പാക്കിസ്ഥാന്‍ പൗരര്‍ക്കുള്ള എല്ലാത്തരം വീസ സേവനങ്ങളും ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണു തീരുമാനം. വിദ്യാര്‍ഥി വീസയിലും മെഡിക്കല്‍ വീസയിലും എത്തിയവര്‍ ഉള്‍പ്പെടെ മടങ്ങണം. പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ ഇന്ത്യക്കാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. പാക്ക് പൗരര്‍ക്കു നിലവില്‍ അനുവദിച്ച എല്ലാ വീസകളുടെയും കാലാവധി ഈ മാസം 27നു കഴിഞ്ഞതായി കണക്കാകും. മെഡിക്കല്‍ വീസ ലഭിച്ചവര്‍ക്കു മടങ്ങാന്‍ 29 വരെ സമയമുണ്ട്. ഹിന്ദുക്കളായ പാക്ക് പൗരര്‍ക്കുള്ള ദീര്‍ഘകാല വീസയ്ക്കു മാത്രം വിലക്കില്ല. സാര്‍ക്ക് വിസാ ഇളവു പദ്ധതിയിലൂടെ പാക്ക് പൗരര്‍ക്ക് ഇന്ത്യയില്‍…
Read More » -
കളരിപ്പയറ്റിലൂടെ യുവതലമുറയെ ശാക്തീകരിക്കാൻ ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷൻ; പരിശീലന പരിപാടിക്ക് തുടക്കം
മാനന്തവാടി: പാരമ്പര്യ കലയായ കളരിപ്പയറ്റിനെ സംരക്ഷിക്കുകയും, ഒപ്പം ജീവിത നൈപുണ്യങ്ങൾ പകർന്നു നൽകുകയും ചെയ്യുന്ന പരിശീലന പരിപാടിക്ക് മാനന്തവാടിയിൽ തുടക്കം. ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷനും കടത്തനാടൻ കളരി ഫൗണ്ടേഷൻ വയനാടും ചേർന്നാണ് നിർധനരായ കുട്ടികൾക്കായി കളരിപ്പയറ്റ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പത്മശ്രീ മീനാക്ഷി ഗുരുക്കളുടെ മുഖ്യആതിഥേയത്തിൽ പരിശീലന പരിപാടിയുടെ ഉദ്ഘാടനം വ്യാഴാഴ്ച നടന്നു. പരിമിതമായ പരിശീലന സൗകര്യങ്ങളും വിദഗ്ധ പരിശീലകരുടെ കുറവും മൂലം കളരിപ്പയറ്റിന്റെ വ്യാപകമായ പ്രചാരണത്തിന് തടസ്സങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷന്റെ ഇടപെടൽ. ഇന്ത്യയുടെ പൈതൃകത്തിന്റെ ഭാഗമായ കളരിപ്പയറ്റിനെ സംരക്ഷിക്കുകയാണ് ലക്ഷ്യം. 30 ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ പരിശീലന പരിപാടിയിൽ 15 വയസ്സിന് താഴെയുള്ള 150 കുട്ടികൾ പങ്കെടുക്കും. മാനന്തവാടി, അമ്പലവയൽ (വയനാട്), ഒഞ്ചിയം (കോഴിക്കോട്) എന്നിവിടങ്ങളിലെ കുട്ടികളെയാണ് പരിശീലന പരിപാടിയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത് . കുട്ടികൾക്ക് ശാരീരിക പരിശീലനം മാത്രമല്ല, മാനസികാരോഗ്യം, പോഷകാഹാര വിദ്യാഭ്യാസം, മയക്കുമരുന്ന് ദുരുപയോഗം തടയൽ തുടങ്ങിയ അവശ്യ ജീവിത നൈപുണ്യങ്ങളും നൽകുന്നതിന് ലക്ഷ്യമിട്ടാണ്…
Read More » -
തൃശൂര്‍ പൂരം വെടിക്കെട്ട്: കേന്ദ്രത്തെ മലര്‍ത്തിയടിച്ച് ‘കേരള ജിംഖാന’; പഴുതുകള്‍ മുതലെടുത്ത് നിര്‍ണായക നീക്കം; എല്ലാം രാഷ്ട്രീയക്കളിയെന്ന് പറഞ്ഞു മുങ്ങിയ സുരേഷ് ഗോപിയുടെ പൊടിപോലുമില്ല; പ്രതിസന്ധി തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കിയതില്‍ ദേവസ്വങ്ങള്‍ക്കും അതൃപ്തി
തൃശൂര്‍: പൂരം അടുത്തെത്തിയിട്ടും വെടിക്കെട്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ബിജെപി സര്‍ക്കാരിനു കഴിയാതെ വന്നതോടെ നിര്‍ണായക നീക്കങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. പെസോയുടെ നിയമത്തിലെ പഴുതുകള്‍ മുതലെടുത്ത് വെടിക്കെട്ടിനു സാഹചര്യമൊരുക്കിയതാണു കൈടയി നേടുന്നത്. വെടിക്കെട്ടു വിഷയത്തില്‍ നിരന്തരം ഇടപെട്ടിരുന്ന സുരേഷ് ഗോപിയെയും കേന്ദ്രസര്‍ക്കാരിനെയും നോക്കുകുത്തിയാക്കി മലര്‍ത്തിയടിച്ചിരിക്കുകയാണു ‘കേരള ജിംഖാന’. പെസോയുടെ പുതിയ ഭേദഗതികള്‍ വെടിക്കെട്ടിനു തടസമാകുമെന്നു പലവട്ടം തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്രമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ സുരേഷ് ഗോപി ആദ്യം ഇടപെട്ടതും പൂരം വെടിക്കെട്ടിലാണ്. ഡല്‍ഹിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ തൃശൂരില്‍ കൊണ്ടുവന്ന് ചര്‍ച്ച നടത്തുകയും പൂരം വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനം സന്ദര്‍ശിക്കുകയും ചെയ്തിരുന്നുവെങ്കിലും പുതിയ നിയമഭേദഗതി വന്നതോടെ കേന്ദ്രത്തിന് പിന്നീട് അധികം മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. കേന്ദ്ര മന്ത്രി പിയൂഷ് ഗോയലുമായി ദേവസ്വം ഭാരവാഹികള്‍ക്ക് കൂടിക്കാഴ്ച നടത്താന്‍ സുരേഷ് ഗോപി അവസരം ഒരുക്കിയിരുന്നുവെങ്കിലും പുതിയ ഭേദഗതി സംബന്ധിച്ച് മാറ്റങ്ങള്‍ വരുത്തുന്ന കാര്യത്തില്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല. വീണ്ടും ദേവസ്വം ഭാരവാഹികളെ ഡല്‍ഹിക്ക് കൊണ്ടുപോയി…
Read More » -
തൃശൂരിലെ മഴക്കെടുതി: രണ്ടാംഘട്ടമായി 5.68 കോടി ധനസഹായം നല്‍കും; ആകെ ധനസഹായം 14.56 കോടി; 70 ശതമാനത്തിനു മുകളില്‍ നാശമുള്ളവര്‍ക്കു മുഴുവന്‍ പണവും ലഭിക്കും
തൃശൂര്‍: കാലവര്‍ഷക്കെടുതിയില്‍ വീടുകള്‍ക്കു നാശം സംഭവിച്ചവര്‍ക്കു വിതരണം ചെയ്യാന്‍ 5.68 കോടികൂടി അനുവദിച്ചു. 23 ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനമെന്നു റവന്യൂമന്ത്രി കെ. രാജന്‍ പറഞ്ഞു. 2024-ലെ കനത്തമഴയില്‍ വീടുകള്‍ക്ക് വന്‍തോതില്‍ നാശം സംഭവിച്ചിരുന്നു. എസ്ഡിആര്‍എഫ് വിഹിതമായി 8.88 കോടി നേരത്തേ അനുവദിച്ചിരുന്നു. പ്രത്യേക ദുരന്തമായി സര്‍ക്കാര്‍ അംഗീകരിക്കുന്ന പ്രകൃതിക്ഷോഭങ്ങള്‍ക്കാണു എസ്ഡിആര്‍എഫ് വിഹിതത്തോടൊപ്പം സിഎംഡിആര്‍എഫില്‍നിന്നുള്ള വിഹിതംകൂടി ചേര്‍ത്തു പരമാവധി തുക അനുവദിക്കുന്നത്. കനത്ത മഴയിലും വെളളപ്പൊക്കത്തിലും തൃശൂര്‍ ജില്ലയിലെ വീടുകള്‍ക്കുണ്ടായ കനത്ത നാശനഷ്ടം പരിഗണിച്ച് പ്രത്യേക ദുരന്തമായി അംഗീകരിച്ച് പരമാവധി തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രി കെ. രാജന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അനുവദിച്ച ആകെത്തുക 14.56 കോടിയാകുമെന്നും 1810 കുടുംബങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കുറഞ്ഞതു 15 ശതമാനം നാശമുണ്ടായ വീടുകള്‍ക്കാണ് സഹായം. 70 ശതമാനത്തിനു മുകളില്‍ നാശം സംഭവിച്ച വീടുകള്‍ക്കു പൂര്‍ണമായി നഷ്ടം കണക്കാക്കിയാണു തുക അനുവദിച്ചത്. നാലുലക്ഷം രൂപ ഇവര്‍ക്കു ലഭിക്കും. 1,80,000…
Read More » -
‘ആദായ നികുതി അടയ്ക്കാത്ത ക്രിസ്തുമത വിശ്വാസികളായ ജീവനക്കാരെ കണ്ടെത്തണം’; മലപ്പുറത്ത് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്റെ വിചിത്ര ഉത്തരവ്; വിവാദമായപ്പോള്‍ പിന്‍വലിച്ചു; വിവരാവകാശ അപേക്ഷ വായിച്ചു നോക്കാതെ നടപടിക്ക് ഇറങ്ങിയെന്നും ആരോപണം
അരീക്കോട്: മതം നോക്കി ആദായനികുതി അടയ്ക്കാത്തവരെ കണ്ടെത്താന്‍ വിചിത്ര ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്. നികുതി അടക്കാത്ത ക്രിസ്ത്യാനികളായ അധ്യാപകര്‍ ആരെന്ന് അറിയിക്കണമെന്ന മലപ്പുറം അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ ഉത്തരവിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്കു ലഭിച്ചതോടെ പിന്‍വലിച്ചു തടിയൂരി. ആദായനികുതി അടക്കേണ്ടവരെല്ലാം കൃത്യമായി അടക്കണമെന്നതില്‍ തര്‍ക്കമില്ലെങ്കിലും ക്രിസ്തുമത വിശ്വാസികളായ ആദായനികുതി അടവാക്കാത്തവര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന സര്‍ക്കുലറാണു വിവാദമായത്. മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഏപ്രില്‍ 20ലെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളുകളില്‍ നിന്ന് വിവരം തേടുന്നതെന്നാണ് വിശദീകരണം. പൊതുവിദ്യാഭ്യാസഡയറക്ടര്‍ക്ക് ലഭിച്ച് അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 13 ന് ഡിപിഐയുടെ ഓഫീസ് എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കും നികുതി അടക്കാത്ത ക്രിസ്ത്യാനികളായ അധ്യാപകരെയും ജീവനക്കാതെയും കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവ് മരവിപ്പിച്ചിരുന്നു എന്നും വിദ്യാഭ്യാസ വകുപ്പ് പറയുന്നു. കോഴിക്കോട് സ്വദേശിയായ ഒരാള്‍ നല്‍കിയ വിവരാവകാശ അപേക്ഷ വായിച്ചുപോലും നോക്കാതെ തുടര്‍ നടപടി നിര്‍ദേശിച്ചതാണോ അതോ വിദ്യാഭ്യാസ വകുപ്പ് വന്‍വീഴ്ച വരുത്തിയതാണോ എന്നാണ് ഇനി അറിയേണ്ടത്. ഏതായാലും വിചിത്രവും…
Read More » -
മാസപ്പടി ഇടപാടിന്റെ മുഖ്യ ആസൂത്രകയാണ് വീണ; ഞെട്ടിക്കുന്ന വിവരങ്ങളുമായി എസ്എഫ്‌ഐഒ കുറ്റപത്രം
കൊച്ചി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയയ്ക്കെതിരെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ് എഫ് ഐ ഒ) സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളത് ഗുരുതര കണ്ടെത്തലുകള്‍. സി എം ആര്‍ എല്‍ – എക്സാലോജിക് മാസപ്പടി ഇടപാടിന്റെ മുഖ്യ ആസൂത്രക വീണയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നതെന്നാണ് വിവരം. എക്സാലോജിക് കമ്പനി തുടങ്ങിയതിന് ശേഷം വളര്‍ച്ച താഴോട്ടേക്കായിരുന്നുവെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. പ്രതിവര്‍ഷം 66 ലക്ഷം രൂപയുടെ ബാദ്ധ്യതയാണ് വീണയുടെ എക്സാലോജിക് കമ്പനിക്ക് ഉണ്ടായിരുന്നത്. സി എം ആര്‍ എല്ലുമായി ഇടപാട് തുടങ്ങിയതായിരുന്നു പിന്നീട് കമ്പനിയുടെ മുഖ്യവരുമാനം. 2017 മുതല്‍ 2019 വരെ കാലയളവില്‍ സി എം ആര്‍ എല്ലുമായി ഇടപാടുകള്‍ നടത്തി. പ്രതിമാസം അഞ്ചുലക്ഷം രൂപ സി എം ആര്‍ എല്ലില്‍ നിന്ന് വീണയുടെ പേരിലെത്തി. കമ്പനിയുടെ പേരിലും മൂന്നു ലക്ഷം രൂപ പ്രതിമാസമെത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിലാണ് എസ് എഫ് ഐ ഒ കുറ്റപത്രം സമര്‍പ്പിച്ചത്. യാതൊരു…
Read More »
