Kerala
-
‘ഈ മൊഴി ഞാന്‍ കൊടുത്തിട്ടില്ല, സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന് പറഞ്ഞിട്ടുമില്ല’: സിഎംആര്‍എല്‍ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച് വീണാ വിജയന്‍; കുറ്റപത്രത്തില്‍ പറയുന്നത് ഇങ്ങനെ
തിരുവനന്തപുരം: സിഎംആര്‍എല്ലില്‍ നിന്ന് കരാറനുസരിച്ചുള്ള സേവനങ്ങള്‍ നല്‍കാതെ പണം കൈപ്പറ്റി എന്ന് എസ്എഫ്‌ഐഒയ്ക്ക് മൊഴി നല്‍കിയെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് ടി വീണ. ‘ഇത്തരം ചില വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇപ്പോള്‍ ചിലര്‍ പ്രചരിപ്പിക്കുന്ന തരത്തില്‍ ഒരു മൊഴിയും നല്‍കിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ മൊഴി നല്‍കുകയും അതവര്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ ഞാനോ എക്‌സാലോജിക് സൊല്യൂഷന്‍സോ സേവനങ്ങള്‍ നല്‍കാതെ സിഎംആര്‍എല്ലില്‍ നിന്ന് എന്തെങ്കിലും പണം കൈപ്പറ്റി എന്ന തരത്തിലുള്ള ഏതെങ്കിലും മൊഴി അവിടെ നല്‍കിയിട്ടില്ല. വാസ്തവ വിരുദ്ധമാണ് ഇത്തരം പ്രചാരണങ്ങളെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു’- വീണ പറഞ്ഞു. ഇടപാടുമായി ബന്ധപ്പെട്ട് ഇതാദ്യമായാണു വീണയുടെ പ്രസ്താവന പുറത്തുവരുന്നത്. വീണയുടെ മൊഴി എന്ന പേരില്‍ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ‘അസത്യമായ വാര്‍ത്തയാണ് കൊടുത്തത്. അത്തരമൊരു മൊഴി നല്‍കിയിട്ടില്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ടിയുടെ ഓഫീസില്‍നിന്ന് ഏഴുതി കൊടുക്കുന്നത് അതേ പോലെ…
Read More » -
ഭീകരാക്രമണം: കേരളത്തിലുള്ള പാക് പൗരന്‍മാര്‍ മടങ്ങുന്നു; ദീര്‍ഘകാല വിസയുള്ളവര്‍ക്ക് തുടരാം; ആകെ 104 പാക് പൗരന്‍മാര്‍, കൂടുതല്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍
തിരുവനന്തപുരം: കേരളീയരെ വിവാഹംകഴിച്ച് വര്‍ഷങ്ങളായി കേരളത്തില്‍ത്തന്നെ കഴിയുന്ന ദീര്‍ഘകാല വിസയുള്ള പാകിസ്താന്‍ പൗരര്‍ക്ക് കേരളം വിടേണ്ടിവരില്ല. താത്കാലിക വിസയെടുത്ത് കച്ചവടത്തിനും വിനോദസഞ്ചാരത്തിനും ചികിത്സയ്ക്കുമായെത്തിയ പാകിസ്താന്‍കാര്‍ ചൊവ്വാഴ്ചയ്ക്കുമുന്‍പ് രാജ്യംവിടണം. ഇത്തരത്തില്‍ 59 പേരാണുള്ളത്. കഴിഞ്ഞദിവസംതന്നെ ഏതാനുംപേര്‍ മടങ്ങി. പോലീസ് കണക്കനുസരിച്ച് കേരളത്തില്‍ 104 പാകിസ്താന്‍ പൗരരാണുള്ളത്. 45 പേര്‍ ദീര്‍ഘകാല വിസയിലും 55 പേര്‍ സന്ദര്‍ശക വിസയിലും മൂന്നുപേര്‍ ചികിത്സയ്ക്കായും എത്തിയവരാണ്. ഒരാള്‍ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാല്‍ ജയിലിലുമാണ്. ദീര്‍ഘകാല വിസയുള്ളവര്‍ കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതലും. മെഡിക്കല്‍ വിസയിലെത്തിയവര്‍ 29-നും വിനോദസഞ്ചാരവിസയിലും മറ്റുമെത്തിയവര്‍ 27-നുമുള്ളില്‍ രാജ്യംവിടണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം. ഉത്തരവ് വെള്ളിയാഴ്ച ഉച്ചയോടെ സംസ്ഥാനത്ത് ലഭിച്ചു. കോഴിക്കോട്ട് അഞ്ച് പാക് പൗരരാണ് നിലവിലുള്ളത്. ഇതില്‍ നഗരപരിധിയിലുള്ളയാള്‍ക്ക് ദീര്‍ഘകാല വിസയുണ്ട്. സൗദിയില്‍നിന്നെത്തിയ പാക് യുവതി തിരിച്ചുപോയി മലപ്പുറം: സന്ദര്‍ശക വിസയില്‍ സൗദി അറേബ്യയില്‍നിന്ന് മലപ്പുറത്തുവന്ന പാക് പൗരയായ യുവതി തിരിച്ചുപോയി. തിരൂര്‍ക്കാട് സ്വദേശിയെ വിവാഹംകഴിച്ച യുവതി ഏതാനുംദിവസംമുന്‍പാണെത്തിയത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന്…
Read More » -
കോന്നി ഡിവിഷനിലെ മരംമുറി: ഹൈക്കോടതി വിധി തള്ളി സുപ്രീം കോടതി; ‘ടെന്‍ഡര്‍ വിളിക്കാനും റദ്ദാക്കാനും സര്‍ക്കാരിന് അധികാരമുണ്ട്, കോടതികളുടെ ഇടപെടല്‍ പരിമിതം’; ഭാവി പദ്ധതികള്‍ക്കും നിര്‍ണായകമെന്ന് നിയമവൃത്തങ്ങള്‍
ന്യൂഡല്‍ഹി: ഗുരുതരമായ ക്രമക്കേട് കണ്ടെത്തുന്ന സാഹചര്യങ്ങളിലൊഴികെ ടെന്‍ഡര്‍ വിഷയങ്ങളില്‍ കോടതിക്ക് ഇടപെടാനുള്ള അവകാശം പരിമിതമാണെന്നു സുപ്രീം കോടതി. കോന്നി ഡിവിഷനിലെ മരംമുറിയുമായി ബന്ധപ്പെട്ടു കേരള ഹൈക്കോടതിയുടെ ഇടപെടലിനെതിരേയാണു ജസ്റ്റിസ് ബേല എം. ത്രിവേദി, പ്രസന്ന ബി. വരളെ എന്നിവരുടെ വിധി. സര്‍ക്കാരിനു ടെന്‍ഡറുകള്‍ വിളിക്കാനും ഏതു സമയത്തും റദ്ദാക്കാനും അവകാശമുണ്ടെന്നും കോടതി പറഞ്ഞു. 2020 മേയ് 25നു കോന്നിയിലെ മരംമുറിയുമായി ബന്ധപ്പെട്ടു ടെന്‍ഡര്‍ വനംവകുപ്പ് റദ്ദാക്കിയിരുന്നു. 2020 ഒക്‌ടോബര്‍ 31നു പുതിയ ടെന്‍ഡര്‍ വിളിച്ചു. കോവിഡ് നിയന്ത്രങ്ങളെത്തുടര്‍ന്നു ടെന്‍ഡറില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടി മറ്റു കരാറുകാര്‍ പരാതി നല്‍കിയതോടെയാണു റദ്ദാക്കിയത്. എന്നാല്‍, ടെന്‍ഡറില്‍ പങ്കെടുത്തവര്‍ ഇതിനെതിരേ രംഗത്തുവരികയായിരുന്നു. സര്‍ക്കാരിന്റെ ഏകപക്ഷീയ തീരുമാനമായിരുന്നു ഇതെന്നും തുറന്ന മത്സരങ്ങള്‍ ഇല്ലാതാക്കുമെന്നും അവര്‍ ഹൈക്കോടതിയില്‍ വാദിച്ചു. ആദ്യം സിംഗിള്‍ ബെഞ്ചും തുടര്‍ന്നു ഡിവിഷന്‍ ബെഞ്ചും കരാറുകാരുടെ വാദം അംഗീകരിച്ചു. ആദ്യ ടെന്‍ഡറുമായി മുന്നോട്ടു പോകണമെന്നും വനംവകുപ്പിനോടു നിര്‍ദേശിച്ചു. സര്‍ക്കാരിനു മികച്ച തുക ലഭിക്കുമെന്ന കാരണംകൊണ്ട് പുതുക്കിയ…
Read More » -
രണ്ടാം നിലയിലെ സണ്‍ഷേഡില്‍ ആട്; പണിപ്പെട്ട് താഴെയിറക്കി ഫയര്‍ഫോഴ്സ്
കൊച്ചി: ഏലൂരില്‍ വീടിന്റെ രണ്ടാം നിലയില്‍ കുടുങ്ങിയ മുട്ടനാടിനെ സുരക്ഷിതമായി താഴെയിറക്കി ഫയര്‍ ഫോഴ്സ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കളമശേരിയിലുള്ള ജോസഫിന്റെ വീടിന്റെ സണ്‍ഷേഡിലാണ് ആട് കുടുങ്ങിയത്. അഞ്ച് കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലെത്തിയ ആട് ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു. ആടിനെ താഴെയിറക്കാന്‍ കഴിയാതെ വന്നതോടെ ആളുകള്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. പിന്നാലെ ഏലൂര്‍ അഗ്നിരക്ഷാനിലയത്തില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരാണ് ആടിനെ പുറത്തെത്തിച്ചത്. പ്രദേശത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന ആടാണിതെന്ന് നാട്ടുകാര്‍ പറഞ്ഞു. താഴെയിറക്കാനെത്തിയ ഫയര്‍ഫോഴ്സ് സംഘത്തിന് നേരെ ആട് ഇടിക്കാന്‍ ശ്രമിച്ചു. അരമണിക്കൂറോളം സമയമെടുത്താണ് ആടിനെ കയറില്‍ കെട്ടി താഴെയിറക്കിയത്. ഒരാള്‍ക്ക് മാത്രം നില്‍ക്കാന്‍ കഴിയുന്നത്ര സ്ഥലം മാത്രമാണ് സണ്‍ഷെയ്ഡിനുണ്ടായിരുന്നത്. ആട് സണ്‍ഷെയ്ഡിലൂടെ നീങ്ങാന്‍ ശ്രമിച്ചതും ബുദ്ധിമുട്ടുണ്ടാക്കി. എന്നാല്‍ ആട് സണ്‍ഷേഡില്‍ കയറിയെങ്ങനെയെന്ന് ആര്‍ക്കും അറിയില്ല. ഏലൂര്‍ ഫയര്‍ സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് സ്റ്റീഫന്‍ എം വി, മഹേഷ് എം, ശ്യാംകുമാര്‍ എം എസ്, സജിത്…
Read More » -
ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണന്‍ അന്തരിച്ചു
കോഴിക്കോട്: പ്രമുഖ ചരിത്രകാരനും എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. എം.ജി.എസ് നാരായണന്‍ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ചുനാളുകളായി കോഴിക്കോട്ടെ മലാപ്പറമ്പിലുള്ള വസതിയായ മൈത്രിയില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഇന്ത്യന്‍ അക്കാദമിക ചരിത്രമേഖലയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന എം.ജി.എസ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ മുന്‍ അധ്യക്ഷന്‍ കൂടിയായിരുന്നു. 1932 ഓഗസ്റ്റ് ഇരുപതിന് മലപ്പുറം പരപ്പനങ്ങാടി മുറ്റായില്‍ നാരായണി അമ്മയുടെയും ഡോ. പി.കെ ഗോവിന്ദമേനോന്റയും മകനായി ജനനം. പരപ്പനങ്ങാടിയിലും പൊന്നാനി എ.വി സ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസവും ഹൈസ്‌കൂള്‍ പഠനവും പൂര്‍ത്തിയാക്കിയശേഷം കോഴിക്കോട് സാമൂതിരി (ഗുരുവായൂരപ്പന്‍) കോളേജിലും ഫാറൂഖ് കോളേജിലും തൃശൂര്‍ കേരളവര്‍മ കോളേജിലും മദ്രാസ് ക്രിസ്ത്യന്‍ കോളേജിലും ഉന്നതബിരുദ-ബിരുദാനന്തര പഠനങ്ങള്‍ പൂര്‍ത്തിയാക്കി. ഒന്നാം റാങ്കോടെ ചരിത്രത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയ ശേഷം ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ ഗുരുവായൂരപ്പന്‍ കോളേജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ യുജിസി ഫെലോഷിപ്പില്‍ യൂണിവേഴ്‌സിറ്റിയില്‍ ചരിത്രഗവേഷണം ആരംഭിച്ചു. പഴയലിപികളും ഭാഷകളിലും എം.ജി.എസ് പ്രാവീണ്യം നേടുന്നത് പ്രൊഫ.…
Read More » -
ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണം; ശനിയാഴ്ച യാത്ര പുറപ്പെടും മുമ്പ് ശ്രദ്ധിക്കണം; കോട്ടയംവഴിയുള്ള നിരവധി ട്രെയിനുകള്‍ ആലപ്പുഴ വഴിയാക്കി; മെമു സര്‍വീസ് റദ്ദാക്കി; മലബാര്‍ എക്‌സ്പ്രസിന്റെ സ്‌റ്റോപ്പുകളിലും മാറ്റം
കോഴിക്കോട്: സംസ്ഥാനത്ത് ശനിയാഴ്ച (ഏപ്രില്‍ 26) ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി സതേണ്‍ റെയില്‍വേ. തിരുവനന്തപുരം ഡിവിഷന് കീഴില്‍ തിരുവല്ലക്കും ചങ്ങനാശേരിക്കും ഇടയിലുള്ള പാലം നമ്പര്‍ 174ന്റെ ഗാര്‍ഡര്‍ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാലാണ് ക്രമീകരണം. കൊല്ലം-എറണാകുളം മെമു സര്‍വീസ് പൂര്‍ണമായും റദ്ദാക്കി. തിരുവനന്തപുരം – ബെംഗളൂരു ഹംസഫര്‍ എക്സ്പ്രസ്, തിരുവനന്തപുരം – മംഗളൂരു മലബാര്‍, തിരുവനന്തപുരം – മംഗളൂരു മംഗലാപുരം എക്‌സ്പ്രസ്, തിരുവനന്തപുരം – മധുരൈ അമൃത എന്നീ ട്രെയിനുകള്‍ ആണ് കോട്ടയത്തിന് പകരം ആലപ്പുഴ വഴി സര്‍വീസ് നടത്തുക. 26ന് വൈകീട്ട് പുറപ്പെടുന്ന തിരുവനന്തപുരം – ബെംഗളൂരു ഹംസഫര്‍ എക്സ്പ്രസ് ആലപ്പുഴ വഴി സര്‍വീസ് നടത്തുന്നതിനാല്‍ ചെങ്ങന്നൂര്‍, കോട്ടയം സ്റ്റേഷനുകള്‍ ഒഴിവാക്കുകയും പകരം ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. മലബാര്‍ എക്സ്പ്രസിന്റെ മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, പിറവം റോഡ്, തൃപ്പൂണിത്തുറ സ്റ്റോപ്പുകള്‍ ഒഴിവാക്കിയപ്പോള്‍ പകരം ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പ്…
Read More » -
തൃശൂര്‍ പൂരം ഒരുക്കങ്ങളുമായി മുന്നോട്ട്; ന്യൂനതയില്ലാതെ നടത്തുമെന്ന് വനം മന്ത്രി; വെടിക്കെട്ടിനു പിന്നാലെ ആനയെഴുന്നള്ളിപ്പിലും ഉദാര സമീപനം; ബഹിഷ്‌കരണം തുടര്‍ന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി; പൂരപ്പന്തല്‍ കാല്‍നാട്ടലിന് മുന്‍നിരയിലില്ല; ചര്‍ച്ചകളില്‍നിന്ന് വിട്ടുനില്‍ക്കുന്നു
തൃശ്ശൂര്‍ പൂരം ന്യൂനതകളില്ലാതെ നടത്തുകയാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍ പറഞ്ഞു. തൃശ്ശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ട്രേറ്റ് എക്സിക്യൂട്ടീവ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ പൂരം കാണുവാന്‍ ഉള്ള സ്വകര്യമൊരുക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് ഈയടുത്തുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ഭയാശങ്ക ഇല്ലാതെ പൂരം കാണുവാന്‍ സാഹചര്യമൊരുക്കേണ്ടതുണ്ട്. എല്ലാ കക്ഷികള്‍ക്കും സ്വീകാര്യമായ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് ആവശ്യമെങ്കില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു. പൂരവുമായി ബന്ധപ്പെട്ട് ഏത് ഉത്തരവും ജില്ലാ കളക്ടറുടെ അറിവോടെയും സമ്മതത്തോടെയും വേണം പുറപ്പെടുവിക്കാനെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പൂരത്തിന്റെ സുരക്ഷ ഒരുക്കുവാന്‍ പൂരം കമ്മിറ്റിയും ആന ഉടമസ്ഥരും സഹകരിക്കണം. ദൈനദിനപ്രവര്‍ത്തനങ്ങള്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നിരീക്ഷിക്കണം. എറണാകുളം റീജ്യണല്‍ സി.സി.എഫ് എല്ലാ ദിവസവും നടത്തിപ്പ് സംബന്ധിച്ച് റിപ്പോര്‍ട്ട് ചീഫ് വൈല്‍ഡ് ലൈഫ്…
Read More » -
തൃശൂരിന്റെ തൊഴില്‍ പൂരം ഇന്ന്; പങ്കെടുക്കുന്നത് ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍; 151 കമ്പനികള്‍; 35,000 പേര്‍ക്കു തൊഴില്‍ സാധ്യത; വെര്‍ച്വല്‍ മേളയിലെ ഓഫര്‍ ലെറ്ററുകളും വിതരണം ചെയ്യും
വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി തൃശ്ശൂരില്‍ സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയര്‍ ശനിയാഴ്ച (26ന്) ഗവ എഞ്ചിനീയറിങ് കോളേജ്, വിമല കോളേജ് എന്നിവിടങ്ങളിലായി നടക്കും. 25000 ത്തിലധികം പേരാണ് ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ ഇതുവരെ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചത്. 151 തൊഴില്‍ ദാദാക്കളില്‍ നിന്നും 577 വ്യത്യസ്ത തരം മേഖലകളിലായി 35000 തൊഴിലുകള്‍ വിജ്ഞാന തൃശ്ശൂരിലൂടെ നല്‍കാനാണ് ലക്ഷ്യമിടുന്നത്. മേളയുടെ രജിസ്ട്രേഷന്‍ തൃശൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടില്‍ ഇന്ന് രാവിലെ 8.30ന് ആരംഭിക്കും. പത്ത് എംപ്ലോയര്‍മാര്‍ പങ്കെടുക്കുന്ന വിര്‍ച്ച്വല്‍ ജോബ് ഫെയറും അപ്രന്റിസ്ഷിപ്പ് ഡ്രൈവും ഇന്‍ഫ്‌ലുവന്‍സേഴ്‌സ് മീറ്റും മെഗാ ജോര്‍ജിന്റെ ഭാഗമായി നടക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തെ തുടര്‍ന്ന് ഉദ്ഘാടന ചടങ്ങുകള്‍ പൂര്‍ണമായി ഒഴിവാക്കിയാണ് മേള സംഘടിപ്പിക്കുന്നത്. റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍, സാമൂഹ്യനീതി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍…
Read More » -
സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു; നടിയുടെ പരാതിയില്‍ ‘ആറാട്ടണ്ണന്‍’ അറസ്റ്റില്‍
കൊച്ചി: സോഷ്യല്‍ മീഡിയ താരം ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി അറസ്റ്റില്‍. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ കൊച്ചി നോര്‍ത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. ചലച്ചിത്ര താരം ഉഷ ഹസീനയാണ് ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. നടി ഉഷാ ഹസീനയെ കൂടാതെ ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ തുടങ്ങിയവരും സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയിരുന്നു. സന്തോഷ് വര്‍ക്കിയുടെ നിരന്തരമുളള പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കാട്ടിയായിരുന്നു നടിമാരുടെ പരാതി. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം. നേരത്തെയും സിനിമാതാരങ്ങള്‍ക്കെതിരെ സമാനമായ രീതിയില്‍ പരാമര്‍ശം നടത്തിയിരുന്നു. നടിമാര്‍ക്കെതിരായ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ഉഷ ഹസീനയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. നിരന്തരം സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തുന്ന സന്തോഷ് വര്‍ക്കിക്കെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യമുണ്ടായിരുന്നു.
Read More »
