Kerala

    • ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കഴിയുകയായിരുന്ന യുവതിയെ കടന്നുപിടിച്ചു, തിരുവനന്തപുരം മെഡിക്കൽ കോളജ് ജീവനക്കാരൻ അറസ്റ്റിൽ, വിവരം പുറത്തറിഞ്ഞത് യുവതിയുടെ ബന്ധുക്കൾ എത്തിയപ്പോൾ

      തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയോട് ജീവനക്കാരന്റെ ലൈംഗികാതിക്രമം. സംഭവത്തിൽ ഓർത്തോപീഡിക്സ് വിഭാഗം ജീവനക്കാരൻ ദിൽകുമാറിനെ (54) മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ഇയാൾ കടന്ന് പിടിച്ചെന്നാണ് പരാതി.ദിൽകുമാറിനെ ആശുപത്രി സൂപ്രണ്ട് ഡോ.ബി.എസ്.സുനിൽകുമാർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. വെള്ളിയാഴ്ച രാത്രി 7.30ന് ആയിരുന്നു സംഭവം. ഐസിയു ജീവനക്കാരനായ ഇയാൾ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുന്നതിനു മുൻപായിരുന്നു അതിക്രമം. ചെറിയ മയക്കത്തിലായിരുന്നു യുവതി. ഐസിയുവിൽ ആരുമുണ്ടായിരുന്നില്ല. രാത്രി ബന്ധുക്കൾ കാണാൻ എത്തിയപ്പോഴാണ് യുവതി കരഞ്ഞു കൊണ്ടു സംഭവം വിശദീകരിച്ചത്. ബന്ധുക്കൾ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സുമാരെ വിവരം അറിയിക്കുകയായിരുന്നു. ദിൽകുമാർ കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ആർഎംഒ സൂപ്രണ്ടിനു നൽകി.

      Read More »
    • ഷൈനിനു പിന്നാലെ യുവ സംവിധായകരും, ഹൈബ്രിഡ് കഞ്ചാവുമായി ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയും പിടിയിൽ

      കൊച്ചി: കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു മലയാള സംവിധായകന്‍ അറസ്റ്റില്‍. സംവിധായകരായ ഖാലിദ് റഹ്മാന്‍, അഷ്‌റഫ് ഹംസ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദ് എന്നയാളുമാണ് അറസ്റ്റിലായത്. കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് ഇവര്‍ പിടിയിലായത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. തല്ലുമാല, ആലപ്പുഴ ജിംഖാന തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്മാന്‍.തമാശ, ഭീമന്റെ വഴി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ. മറ്റൊരു സംവിധായകന്റെ മുറിയില്‍ നിന്നാണ് ഇവര്‍ പിടിയിലാകുന്നത്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടു.

      Read More »
    • വീണ്ടും നഷ്ടക്കണക്കുകള്‍; മാര്‍ച്ചില്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ നേട്ടമുണ്ടാക്കിയത് എംപുരാന്‍ മാത്രം; 15 സിനിമകള്‍ നഷ്ടത്തില്‍; ആറു സിനിമകളുടെ കളക്ഷന്‍ ഒരുലക്ഷം രൂപ!

      കൊച്ചി: മലയാള സിനിമയുടെ നഷ്ടക്കണക്കുമായി നിര്‍മ്മാതാക്കള്‍. മാര്‍ച്ച് മാസം റിലീസ് ചെയ്ത സിനിമയുടെ കണക്ക് പുറത്തുവിട്ടു. തീയറ്റര്‍ ഷെയറും ബജറ്റ് കണക്കുമാണ് പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ടത്. പുറത്തിറങ്ങിയ 15 സിനിമകളില്‍ ഭൂരിഭാഗവും നഷ്ടത്തിലാണ്. മാര്‍ച്ച് മാസം ലാഭം നേടിയത് എമ്പുരാന്‍ മാത്രം. എംപുരാന്റെ ബജറ്റ് 175.65 കോടി രൂപ. ചിത്രം അഞ്ചു ദിവസം കൊണ്ട് 24 കോടി രൂപ വാരി. എമ്പുരാന്റെ അഞ്ചുദിവസത്തെ കണക്കാണ് പുറത്തുവിട്ടത്. മാര്‍ച്ച് മാസം റിലീസ് ചെയ്ത സിനിമകളില്‍ നിലവില്‍ പ്രദര്‍ശനം തുടരുന്നത് അഞ്ചണ്ണം മാത്രമെന്നും അസോസിയേഷന്‍ അറിയിച്ചു. അഭിലാഷം, എമ്പുരാന്‍, വടക്കന്‍, ഔസേപ്പിന്റെ ഒസ്യത്ത്, പരിവാര്‍ എന്നീ ചിത്രങ്ങളാണ് ഇപ്പോഴും പ്രദര്‍ശനം തുടരുന്ന ചിത്രങ്ങള്‍. മാര്‍ച്ച് മാസം റിലീസ് ആയതില്‍ ആറ് സിനിമകളുടെ കളക്ഷന്‍ ഒരു ലക്ഷം രൂപയില്‍ താഴെ മാത്രമാണ്. 85 ലക്ഷം മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ആരണ്യം എന്ന ചിത്രം നേടിയത് 22000 രൂപ മാത്രമാണ്. സമാനമാണ് ഫെബ്രുവരിയിലെ കണക്കുകളും. ഫെബ്രുവരി മാസത്തില്‍…

      Read More »
    • നിങ്ങള്‍ക്കു പ്രത്യേകം ഇളവില്ല: പി.കെ. ശ്രീമതിയെ സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതു വിലക്കി പിണറായി വിജയന്‍; കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കു പങ്കെടുക്കാമെന്നിരിക്കേ അസാധാരണ നിലപാട്; മൗനം പാലിച്ച് എം.എ. ബേബി

      തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കേന്ദ്രകമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റുമായ പി.കെ.ശ്രീമതിക്ക് വിലക്ക്. പി.കെ. ശ്രീമതി ഡല്‍ഹിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് കേരളഘടകത്തില്‍ നിന്ന് നിര്‍ദേശം ഉയര്‍ന്നു. ശ്രീമതിക്ക് മാത്രമായി പ്രത്യേക ഇളവില്ലെന്ന് 19ന് നടന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രിയും പി.ബി അംഗവുമായ പിണറായി വിജയന്‍ തുറന്നടിച്ചു. ഇതോടെ കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ നിന്ന് ശ്രീമതി വിട്ടുനില്‍ക്കുകയും ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്ക് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗങ്ങളില്‍ പങ്കെടുക്കാമെന്നിരിക്കെ അസാധാരണമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. എന്നാല്‍ ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും ഇതേപ്പറ്റി പറഞ്ഞിരുന്നില്ലെന്ന് ശ്രീമതി യോഗത്തില്‍ പറഞ്ഞതായാണ് സൂചന. ശ്രീമതിക്ക് ഇളവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ കമ്മറ്റിയില്‍ ഉണ്ടായിരുന്ന ജനറല്‍ സെക്രട്ടറി എം.എ.ബേബിയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മൗനം പാലിച്ചു. കൊല്ലം സമ്മേളനത്തില്‍ പ്രായപരിധിക്കനുസരിച്ച് സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയ പി.കെ.ശ്രീമതി, കേന്ദ്ര നേതൃത്വത്തിന്റെ സഹായത്തോടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇളവ് വാങ്ങി കേന്ദ്ര കമ്മിറ്റിയില്‍ തുടരുന്നത് പിണറായിയെ…

      Read More »
    • ഹൈബ്രിഡ് കഞ്ചാവിന്റെ പുകയില്ലെങ്കില്‍ എന്ത് സിനിമ ചര്‍ച്ച! സംവിധായകന്‍ ഖാലിദ് റഹ്‌മാനെയും അഷ്‌റഫ് ഹംസയെയും ഫെഫ്ക സസ്‌പെന്‍ഡ് ചെയ്തു; സമീര്‍ താഹിറിനെയും ചോദ്യം ചെയ്യുമെന്ന് പോലീസ്

      കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംവിധായകര്‍ ഖാലിദ് റഹ്‌മാനെയും അഷ്‌റഫ് ഹംസയെയും ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ലഹരിക്കേസില്‍ പിടിയിലായതിന് പിന്നാലെ നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക വ്യക്തമാക്കിയിരുന്നു. പുലര്‍ച്ചെയോടെയാണ് ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നും ഇരുവരും പിടിയിലായത്. ഇവരുടെ സുഹൃത്തായ ഷാലിഫ് മുഹമ്മദും പിടിയിലായിരുന്നു. അറസ്റ്റിന് ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടിരുന്നു. അതേസമയം, കേസില്‍ സമീര്‍ താഹിറിനെയും ചോദ്യം ചെയ്യുമെന്നും ആവശ്യമെങ്കില്‍ പ്രതി ചേര്‍ക്കുമെന്നും എക്‌സൈസ് അറിയിച്ചു. ലഹരി ഉപയോഗിക്കാന്‍ സ്ഥലസൗകര്യം ഒരുക്കിനല്‍കുന്നതും കുറ്റമാണെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ ടി.എം. മജു പറഞ്ഞു. സംവിധായകര്‍ക്ക് കഞ്ചാവെത്തിച്ച് നല്‍കിയത് ഷാലിഫാണെന്ന് എക്‌സൈസ് കണ്ടെത്തിയിരുന്നു. ഷാലിഫില്‍ നിന്ന് നിര്‍ണായക വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ലഹരി ഉപയോഗം പുതിയ ട്രെന്‍ഡിലേക്ക് മാറുന്നുവെന്നാണ് എക്‌സൈസ് നിഗമനം. സിന്തറ്റിക് ലഹരിയില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവിലേക്കാണ് മാറ്റമെന്നും എക്‌സൈസ് പറയുന്നു. ആലപ്പുഴ ജിംഖാന, തല്ലുമാല തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് പിടിയിലായ ഖാലിദ്. തമാശ, ഭീമന്റെ വഴി തുടങ്ങിയവയാണ്…

      Read More »
    •   ‘തുടരും’ എൻ്റെ കഥ: അവർ കോപ്പിയടിച്ചതാണ്, എല്ലാ ഡിജിറ്റൽ തെളിവുകളും തൻ്റെ കയ്യിലുണ്ടെന്ന്  നാടകകൃത്ത് നന്ദകുമാർ

             മലയാള സിനിമ പ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ച സിനിമയാണ് തുടരും. തരുൺമൂർത്തി സംവിധാനം ചെയ്ത,  മോഹൻലാൽ നായകനായ ഈ ചിത്രം തിയേറ്ററുകളെ ഇളക്കി മറിക്കുന്നു. എന്നാൽ ചിത്രത്തിനെതിരെ അതിരൂക്ഷമായ ചില വിമർശനങ്ങളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സിനിമയുടെ കഥ മോഷ്ടിച്ചതാണ് എന്നാണ് ആരോപണം. തരുൺ മൂർത്തിക്കും ചിത്രത്തിന്റെ എഴുത്തുകാരനും എതിരെ നിയമപരമായ വഴികളിലൂടെ മുന്നോട്ടു പോകും എന്ന് അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നാടകകൃത്തും നാടക ട്രൂപ്പ് ഉടമയുമായ നന്ദകുമാർ. ‘തുടരും’ സിനിമയുടെ കഥ തൻ്റേതാണെന്ന് പറഞ്ഞുകൊണ്ടാണ് ഇയാൾ രംഗത്ത് വന്നിരിക്കുന്നത് അതുകൊണ്ടുതന്നെ നിയമപരമായ രീതിയിൽ ഈ ചിത്രത്തിനെതിരെ താൻ മുൻപോട്ട് പോകും എന്നും ഇദ്ദേഹം അറിയിച്ചിട്ടുണ്ട്. വളരെ വേഗം നന്ദകുമാറിൻ്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുകയും ചെയ്തു.  ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: “തുടരും എന്ന സിനിമയുടെ നിർമ്മാതാവിനും സംവിധായകനും അതിന്റെ എഴുത്തു കാരനായ കെ.ആർ സുനിലിനും അഭിനേതാവ്  മോഹൻലാലിനും എന്റെ വക്കീൽ മുഖേനെ ഉടൻ വക്കീൽ നോട്ടീസ് അയക്കും.…

      Read More »
    • ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്ന് ഡ്രൈവറെ താഴെ വലിച്ചിട്ട് വനം വകുപ്പ് ഉദ്യോഗസ്ഥന്‍

      ഇടുക്കി: ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയില്‍ നിന്ന് ഡ്രൈവറെ വലിച്ച് പുറത്തേക്കിട്ട് തേക്കടി ചെക്ക് പോസ്റ്റിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍. താമരക്കണ്ടി സ്വദേശി ജയചന്ദ്രനെയാണ് റോഡിലേക്ക് വലിച്ചിട്ടത്. ഓട്ടോറിക്ഷ സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി നിന്നു. ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സക്കീര്‍ ഹുസൈന്‍ എന്ന ഉദ്യോഗസ്ഥന്‍ ആണ് ഡ്രൈവറെ വലിച്ചു താഴെയിട്ടത്. മദ്യപിച്ചെത്തി ചെക്ക് പോസ്റ്റില്‍ വച്ച്, തന്നെ ഇടിച്ചിടാന്‍ ശ്രമിച്ചത് തടയാന്‍ കയറി പിടിച്ചപ്പോള്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥന്റെ വിശദീകരണം. ഇരു കൂട്ടരും പരാതി നല്‍കാത്തതിനാല്‍ പൊലിസ് കേസ് എടുത്തിട്ടില്ല. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

      Read More »
    • സൗകര്യങ്ങള്‍ നഷ്ടപ്പെടുന്നതിന്റെ വിമ്മിഷ്ടം! ബാലന്റെ കുടിയിറക്കല്‍ പോസ്റ്റിനെതിരെ രൂക്ഷവിമര്‍ശനം

      പാലക്കാട്: മുതിര്‍ന്ന സിപിഎം നേതാവ് എ.കെ. ബാലനെതിരെ പരോക്ഷ വിമര്‍ശനവുമായി പാര്‍ട്ടി പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ പി. ഉണ്ണി. പാര്‍ട്ടി ചുമതലയില്‍നിന്ന് ഒരാള്‍ ഒഴിവായാല്‍ കുടിയിറക്കമാണെന്നു തോന്നുന്നത് കമ്മ്യൂണിസം രക്തത്തില്‍ ഇപ്പോഴും അലിഞ്ഞു ചേരാത്തവര്‍ക്കാണെന്നാണ് വിമര്‍ശനം. നേരത്തെ പ്രായപരിധി നിബന്ധന കാരണം പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിവായപ്പോള്‍, ‘ഞാന്‍ കുടിയിറക്കലിന്റെ വക്കിലാണ്’ എന്നു പറഞ്ഞുകൊണ്ട് എ.കെ. ബാലന്‍ രംഗത്തെത്തിയിരുന്നു. എ.കെ.ജി. ഫ്‌ലാറ്റില്‍നിന്ന് കുടിയിറങ്ങേണ്ടി വരുമെന്ന് പറഞ്ഞുകൊണ്ട് എ.കെ. ബാലന്‍ ഫെയ്സ്ബുക്കിലൂടെയാണ് പ്രതികരണം നടത്തിയിരുന്നത്. ഈ കുടിയിറക്കം എന്ന വാക്കിനെ മുന്‍നിര്‍ത്തിയാണ് പി. ഉണ്ണിയുടെ രൂക്ഷവിമര്‍ശനം. പാര്‍ട്ടി ചുമതലകളെക്കാള്‍ കൂടുതല്‍ കാലം പാര്‍ലമെന്ററി സ്ഥാനങ്ങള്‍ വഹിച്ചവര്‍ക്ക് വ്യതിചലനം സംഭവിക്കാനിടയുണ്ട് എന്ന് എ കെ ജി വെറുതെ പറഞ്ഞു വെച്ചതല്ല. സൗകര്യങ്ങള്‍ നഷ്ടപ്പെടുന്നതിന്റെ വിമ്മിഷ്ടം ഇത്തരക്കാര്‍ക്ക് സംഭവിക്കും എന്ന് മുന്‍കൂട്ടി കണ്ടിട്ട് തന്നെയാണെന്നും ഉണ്ണി വിമര്‍ശിക്കുകയുണ്ടായി. പി. ഉണ്ണിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ‘കുടിയിറക്കല്‍’ ഇല്ല. സ്വന്തം കാര്യത്തേക്കാള്‍…

      Read More »
    • പാറയിലിരുന്നപ്പോള്‍ കാല്‍വഴുതി പുഴയില്‍ വീണു; പെരുമ്പാവൂരില്‍ ഒഴുക്കില്‍പ്പെട്ട് 19കാരി മരിച്ചു

      എറണാകുളം: പെരുമ്പാവൂര്‍ മുടിക്കലില്‍ ഒഴുക്കില്‍പ്പെട്ട് കോളജ് വിദ്യാര്‍ഥിനി മരിച്ചു. മുടിക്കല്‍ സ്വദേശി പുളിക്കകുടി ഷാജിയുടെ മകള്‍ ഫാത്തിമ (19) ആണ് മരിച്ചത്. പുഴയരികിലെ പാറയില്‍നിന്ന് കാല്‍വഴുതി വെള്ളത്തില്‍ വീണാണ് അപകടം. ഇവര്‍ക്കൊപ്പം വെള്ളത്തില്‍ വീണ സഹോദരി ഫര്‍ഹത്തിനെ (15)രക്ഷപ്പെടുത്തി. പുഴയരികില്‍ നടക്കാന്‍ ഇറങ്ങിയ സഹോദരിമാരാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ നടത്തം കഴിഞ്ഞ് പുഴയരികിലുള്ള പാറയില്‍ വിശ്രമിക്കുമ്പോഴാണ് കാല്‍വഴുതി വെള്ളത്തില്‍ വീണത്. സമീപത്ത് ചൂണ്ട ഇട്ടുകൊണ്ടിരുന്നയാള്‍ ഫര്‍ഹത്തിനെ രക്ഷപ്പെടുത്തി നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഫയര്‍ഫോഴ്സിന്റെ സ്‌കൂബ സംഘം എത്തി രണ്ടു മണിക്കൂറോളം തിരച്ചില്‍ നടത്തിയാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. ഫാത്തിമ പെരുമ്പാവൂര്‍ മാര്‍ത്തോമ കോളജിലെയും ഫര്‍ഹത് മുടിക്കല്‍മേരി സ്‌കൂളിലെയും വിദ്യാര്‍ഥികളാണ്.

      Read More »
    • ‘ഈ മൊഴി ഞാന്‍ കൊടുത്തിട്ടില്ല, സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന് പറഞ്ഞിട്ടുമില്ല’: സിഎംആര്‍എല്‍ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച് വീണാ വിജയന്‍; കുറ്റപത്രത്തില്‍ പറയുന്നത് ഇങ്ങനെ

      തിരുവനന്തപുരം: സിഎംആര്‍എല്ലില്‍ നിന്ന് കരാറനുസരിച്ചുള്ള സേവനങ്ങള്‍ നല്‍കാതെ പണം കൈപ്പറ്റി എന്ന് എസ്എഫ്‌ഐഒയ്ക്ക് മൊഴി നല്‍കിയെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് ടി വീണ. ‘ഇത്തരം ചില വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇപ്പോള്‍ ചിലര്‍ പ്രചരിപ്പിക്കുന്ന തരത്തില്‍ ഒരു മൊഴിയും നല്‍കിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ മൊഴി നല്‍കുകയും അതവര്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ ഞാനോ എക്‌സാലോജിക് സൊല്യൂഷന്‍സോ സേവനങ്ങള്‍ നല്‍കാതെ സിഎംആര്‍എല്ലില്‍ നിന്ന് എന്തെങ്കിലും പണം കൈപ്പറ്റി എന്ന തരത്തിലുള്ള ഏതെങ്കിലും മൊഴി അവിടെ നല്‍കിയിട്ടില്ല. വാസ്തവ വിരുദ്ധമാണ് ഇത്തരം പ്രചാരണങ്ങളെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു’- വീണ പറഞ്ഞു. ഇടപാടുമായി ബന്ധപ്പെട്ട് ഇതാദ്യമായാണു വീണയുടെ പ്രസ്താവന പുറത്തുവരുന്നത്. വീണയുടെ മൊഴി എന്ന പേരില്‍ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ‘അസത്യമായ വാര്‍ത്തയാണ് കൊടുത്തത്. അത്തരമൊരു മൊഴി നല്‍കിയിട്ടില്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ടിയുടെ ഓഫീസില്‍നിന്ന് ഏഴുതി കൊടുക്കുന്നത് അതേ പോലെ…

      Read More »
    Back to top button
    error: