Breaking NewsKeralaLead NewsNEWSSocial MediaTRENDING

എനിക്കു മുണ്ടുടുക്കാനും അറിയാം, മുണ്ട് കുത്തിവയ്ക്കാനും അറിയാം; വേണമെങ്കില്‍ മലയാളത്തില്‍ തെറിപറയാനും അറിയാം; വി.ഡി. സതീശന്റ പരിഹാസത്തിന് ലൂസിഫറിലെ മാസ് ഡയലോഗുമായി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: ‘എനിക്കു മുണ്ടുടുക്കാനും അറിയാം. വേണമെങ്കില്‍ മുണ്ട് കുത്തിവയ്ക്കാനും അറിയാം. മലയാളം സംസാരിക്കാനുമറിയാം. മലയാളത്തില്‍ തെറി പറയാനും അറിയാം’ ലൂസിഫര്‍ സിനിമയില്‍ ടൊവിനോ തോമസിന്റെ മാസ് ഡയലോഗായിരുന്നു ഇത്. ഇതേ ഡയലോഗ് കേരള രാഷ്ട്രിയത്തിലും ഉപയോഗിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. രാജീവ് ചന്ദ്രശേഖരിന് കേരള രാഷ്ട്രീയം അറിയില്ല, മലയാളം അറിയില്ല എന്ന വി.ഡി. സതീശനന്റെ ആരോപണത്തിനുള്ള മറുപടിയായിട്ടാണ് സിനിമയിലെ മാസ് അതേ പടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പകര്‍ത്തിയത്.

രാജീവ് ചന്ദ്രശേഖറിന്റെ വാക്കുകള്‍

‘എനിക്കു കേരള രാഷ്ട്രീയം അറിയില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്. അത് നൂറുശതമാനം ശരിയാണ്. അഴിമതി നടത്തി ജനങ്ങളെ വഞ്ചിക്കുന്ന രാഷ്ട്രീയം എനിക്കറിയില്ല. അത് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും രാഷ്ട്രീയമാണ്. എനിക്ക് വികസന രാഷ്ട്രീയമാണ് അറിയുക. അവസരങ്ങളും തൊഴിലും നിക്ഷേപവും കൊണ്ടുവരലാണ് ഞങ്ങളുടെ ലക്ഷ്യം. എനിക്കു മലയാളം അറിയില്ലെന്നാണ് രണ്ടാമത്തെ ആരോപണം. ഞാന്‍ തൃശൂരില്‍ പഠിച്ചു വളര്‍ന്ന ആളാണ്. രാജ്യസേവനം ചെയ്ത പട്ടാളക്കാരന്‍ ചന്ദ്രശേഖറിന്റെ മകനാണ്. എനിക്കു മുണ്ടുടുക്കാനും അറിയാം. വേണമെങ്കില്‍ മുണ്ട് കുത്തിവയ്ക്കാനും അറിയാം. മലയാളം സംസാരിക്കാനുമറിയാം. മലയാളത്തില്‍ തെറി പറയാനും അറിയാം. ജനങ്ങളോട് വികസന സന്ദേശം മലയാളത്തില്‍ പറയാനും അറിയാം. അതൊന്നും എന്നെയാരും പഠിപ്പിക്കേണ്ട’

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: