Kerala
-
കോടതി വളപ്പിലെ പെരുമാറ്റച്ചട്ടം: പോലീസിനെ പിന്തുണയ്ക്കാന്‍ അഭിഭാഷകര്‍ക്കു കഴിയണം; ഒരു കേസിലെ മുന്‍കൂര്‍ ജാമ്യം മറ്റൊരു കേസിലെ അറസ്റ്റ് തടയുന്നില്ല
സി.ആര്‍. ബിജു തിരുവനന്തപുരത്തെ സീനിയര്‍ അഭിഭാഷകന്‍ ജൂനിയര്‍ അഭിഭാഷകയെ അനാവശ്യമായി മര്‍ദിച്ച വിഷയം ചര്‍ച്ചയായി. അഭിഭാഷകയുടെ മൊഴിയില്‍ പോലീസ് കേസെടുത്തു നടപടി തുടങ്ങി. ബാര്‍ അസോസിയേഷന്‍ സീനിയര്‍ അഭിഭാഷകനെ സസ്‌പെന്‍ഡ് ചെയ്തു. ബാര്‍ കൗണ്‍സില്‍ പ്രാക്ടീസ് വിലക്കി. മാതൃകാപരമായ നടപടികളാണ് ഉണ്ടായിട്ടുള്ളത്. മനുഷ്യരാകുമ്പോള്‍ തെറ്റുകള്‍ സ്വാഭാവികമാണ്. ആ തെറ്റ് തെറ്റെന്നുതന്നെ പറഞ്ഞു തിരുത്തല്‍ വേണം. കൂടെ ഉള്ളവരാണ് തെറ്റ് ചെയ്യുന്നതെങ്കില്‍ അതിനെ ന്യായീകരിച്ച് സംരക്ഷണ കവചം തീര്‍ക്കുന്ന പല കാഴ്ചകളും കണ്ടു വരുമ്പോള്‍, തെറ്റിനെ തെറ്റ് എന്ന് വിളിച്ച് പറയുന്ന ഈ ആര്‍ജവം അഭിനന്ദനീയമാണ്. ഈ വിഷയത്തില്‍ ഇരുവരും അഭിഭാഷകരാണ്. ഏത് വിഭാഗത്തിലും ബഹുഭൂരിപക്ഷം വരുന്ന നല്ലവരെക്കൂടി വേദനിപ്പിക്കാന്‍ അപൂര്‍വം ചിലരുണ്ടാകും. അവരെ തള്ളിപ്പറയേണ്ടിവന്നാല്‍ അതിനു തയാറാകണം. ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനിടയില്‍ നിരവധി ആക്രമണങ്ങള്‍ ഏല്‍ക്കേണ്ടി വരുന്ന വിഭാഗമാണ് പോലീസ്. അതു കൂടെയുള്ളവരില്‍ നിന്നല്ല എന്ന വ്യതാസം മാത്രം. സമീപ ദിവസം കോട്ടയത്ത് പിടിച്ചുപറിക്കേസിലെ പ്രതിയെ പിടിക്കാന്‍ പോയ പോലീസിനെ…
Read More » -
ദുബായില്‍ കൊല്ലപ്പെട്ട ആനിമോള്‍ ഗിള്‍ഡയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് എത്തിക്കും
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ദുബായ് കറാമയില്‍ വെച്ച് കൊല്ലപ്പെട്ട ആനിമോള്‍ ഗില്‍ഡയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് എത്തിക്കും. രാത്രി 10:20 ന് ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന എയര്‍ അറേബ്യയുടെ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. ഈ കഴിഞ്ഞ മെയ് നാലിനാണ് ആനിയെ താമസ സ്ഥലത്തുവച്ച് സുഹൃത്ത് അബിന്‍ ലാല്‍ കുത്തി കൊലപ്പെടുത്തുന്നത്. ശേഷം നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച അബിനെ അബുദാബി എയര്‍പോര്‍ട്ടില്‍ വച്ച് പോലീസ് പിടികൂടുകയായിരുന്നു. നിലവില്‍ അബിന്‍ ലാല്‍ ദുബായ് പോലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്. ആനിയും അബിന്‍ലാലും വളരെക്കാലം സുഹൃത്തുക്കളായിരുന്നു. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് മാറുകയും ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്നാണ് അബുദാബിയിലെ ബര്‍ജീല്‍ ഹോസ്പിറ്റലില്‍ ഓഫീസ് സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തു വരികയായിരുന്ന അബിന്‍ ലാല്‍ ആനിയെ സന്ദര്‍ശക വിസയില്‍ അബുദാബിയില്‍ കൊണ്ടുവരുന്നത്. ഇവിടെ ഇരുവരും ഒന്നിച്ചായിരുന്നു താമസം. ശേഷം ദുബായിലെ ഒരു പ്രൈവറ്റ് കമ്പനിയില്‍ ആനിക്ക് ജോലി ലഭിച്ചതോടെ ആനി കറാമയിലേക്ക് താമസം മാറുകയായിരുന്നു.…
Read More » -
വനിതാ അഭിഭാഷകയെ മര്‍ദിച്ച് ഒളിവില്‍ പോയ അഡ്വ. ബെയ്‌ലിന്‍ ദാസ് മുമ്പ് സിപിഎം സ്ഥാനാര്‍ഥി; വിശദീകരണവുമായി പാര്‍ട്ടി
തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസിലെ പ്രതി അഡ്വ. ബെയ്‌ലിന്‍ ദാസ് മുന്‍പ് സിപിഎം സ്ഥാനാര്‍ഥി. 2015 തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് ബെയ്‌ലിന്‍ ദാസ് മത്സരിച്ചത്.പൂന്തുറയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ ബെയ്‌ലിന്‍ ദാസ് ഇപ്പോള്‍ പാര്‍ട്ടിയുടെ ഭാഗമല്ലന്നും കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നുമാണ് സിപിഎമ്മിന്റെ വിശദീകരണം. അതേസമയം, മൂന്നു ദിവസമായിട്ടും ഒളിവില്‍ പോയ ബെയ്‌ലിന്‍ ദാസിനെ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.ഒളിവിലിരുന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് പ്രതി നീക്കം തുടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെയാണ് വഞ്ചിയൂര്‍ കോടതിയില്‍ ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ ബെയ്‌ലിന്‍ ദാസ് അതിക്രൂരമായി മര്‍ദിച്ചത്. ശ്യാമിലിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്‌ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്ന് ശ്യാമിലി പറഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ ബെയ്‌ലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. നടന്നത് അസാധാരണ…
Read More » -
പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നില്‍ ചില നേതാക്കള്‍, യാത്രയയപ്പ് പോലും തന്നില്ല; പൊട്ടിത്തെറിച്ച് കെ സുധാകരന്‍
തിരുവനന്തപുരം: തന്നെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നില്‍ ചില നേതാക്കള്‍ ഉണ്ടെന്ന് തുറന്നുപറഞ്ഞ് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. തന്നെ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നില്‍ ചില നേതാക്കളും അവരുടെ സ്വാധീനവും ചര്‍ച്ചയും നടന്നു കാണണം. മാറിയപ്പോള്‍ എനിക്ക് പ്രശ്നം ഒന്നുമില്ല. കൂളായി എടുത്തു. എനിക്ക് ബോധക്ഷയം ഒന്നും വന്നില്ലെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘സ്ഥാനം ഒഴിഞ്ഞപ്പോള്‍ യാത്രയയപ്പ് ഒന്നും കിട്ടിയില്ല. എന്തു യാത്രയയപ്പ് ആണ് കിട്ടിയത്? യാത്രയയപ്പ് നമ്മള്‍ വാങ്ങിയിട്ടുമില്ലല്ലോ. പലരും പുതിയ സ്ഥാനമാനങ്ങള്‍ നോക്കി ഓടുന്ന സമയമായിരുന്നു. അതുകൊണ്ട് അങ്ങനെ ഒരു ആഘോഷം ഒന്നും ഉണ്ടായില്ല. യാത്രയയപ്പില്‍ എനിക്ക് താത്പര്യവുമില്ല. അത് വലിയൊരു ആഘോഷമാക്കി മാറ്റുന്നതിന് പകരം ലളിതമായ ചടങ്ങാണ് എനിക്ക് ഇഷ്ടം. പദവിയില്‍ നിന്ന് മാറ്റുന്നതിന് മുന്‍പ് നേതൃത്വവുമായി ഞാന്‍ ചര്‍ച്ച നടത്തുമ്പോള്‍ മാറ്റുമെന്ന ഒരു സൂചനയും ഉണ്ടായിരുന്നില്ല. എന്തെങ്കിലും തരത്തില്‍ നിങ്ങളെ മാറ്റേണ്ടി വരും എന്നുപോലും രാഹുല്‍ ഗാന്ധിയോ ഖാര്‍ഗെയോ പറഞ്ഞിട്ടില്ല’-…
Read More » -
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാല്‍നട യാത്രയില്‍ സംഘര്‍ഷം; ഗാന്ധി സ്തൂപം തകര്‍ത്തതുമായി ബന്ധപ്പെട്ട് തര്‍ക്കം; സിപിഎം – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
മലപ്പുറം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ മലപ്പട്ടത്തു നടത്തിയ കാൽനട യാത്രയിലും സമ്മേളനത്തിലും വൻ സംഘർഷം. സിപിഎം – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇരുവിഭാഗവും ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളിച്ചും കൂക്കിവിളിച്ചും പ്രതിഷേധം. കെ.സുധാകരന്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സ്ഥലത്ത് ഉണ്ട്. പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി വാക്കേറ്റമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ്. യൂത്ത് കോണ്‍ഗ്രസ് പദയാത്രയ്ക്കിടെയാണ് സംഘര്‍ഷം. അടുവാപ്പുറത്ത് ഗാന്ധി സ്തൂപം തകർത്തതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞദിവസം സംഘർഷം ഉടലെടുത്തത്. യൂത്ത് കോൺഗ്രസ് നേതാവ് സനീഷിന്റെ വീട് ആക്രമിക്കപ്പെടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ 5 കിലോമീറ്ററോളം കാൽനട യാത്ര നടത്തിയത്. പാർട്ടി ഗ്രാമമായ മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുന്നതിനാൽ വൻ പൊലീസ് സംഘത്തെയാണു സ്ഥലത്ത് വിന്യസിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എത്തുന്നതറിഞ്ഞ് അടുവാപ്പുറത്ത് രാഹുലിനെയും കെ. സുധാകരനെയും അധിക്ഷേപിച്ച് പോസ്റ്ററുകളും സ്ഥാപിച്ചിരുന്നു.
Read More » -
വിഴിഞ്ഞം സംസ്ഥാന സര്‍ക്കാരിന്റെ തുറമുഖം, അദാനിയുടേതല്ല; പിണറായി വിജയന്‍; പ്രതിസന്ധി ഘട്ടത്തില്‍ പ്രതിപക്ഷം കേന്ദ്രത്തെ ചാരിനിന്നു; സംസ്ഥാനം കടക്കെണിയിലല്ലെന്നും മുഖ്യമന്ത്രി
തൃശൂര്‍: വിഴിഞ്ഞം തുറമുഖം കേരള സര്‍ക്കാരിന്റേതാണെന്നും അതില്‍ അദാനി മുടക്കിയതിന്റെ ഇരട്ടിയിലേറെ സര്‍ക്കാര്‍ മുടക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അദാനിയുടെ തുറമുഖം എന്ന് ചിലര്‍ വിളിക്കുന്നതുകൊണ്ടാണ് ഇക്കാര്യം പറയുന്നത്. പദ്ധതിയില്‍ കേന്ദ്രത്തിന്റെ ഫണ്ട് ഗ്രാന്‍ഡായി നല്‌കേണ്ടതാണ്. പക്ഷേ കടമായാണ് നല്കിയത്. ഈ വിഹിതം ചെറുതാണ്. മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി േതക്കിന്‍കാട് മൈതാനിയില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖത്തിനായി ആകെ ചിലവഴിച്ചത് 8867 കോടിയാണ്. 5595 കോടി രൂപ കേരളമാണ് ചിലവിട്ടത്. അദാനിയാകട്ടെ 2454 കോടി മാത്രമാണ്. ഇത് കേരളത്തിലേതു മാത്രമല്ല, രാജ്യത്തെ തന്നെ വലിയ തുറമുഖങ്ങളില്‍ ഒന്നാണ്. കേരളത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍ പ്രതിപക്ഷം കേന്ദ്രത്തിനൊപ്പം നിന്നു. എക്കാലത്തും നുണപ്രചരണം നടത്തുകയാണ് വികസന വിരോധികള്‍. സംസ്ഥാനം കടക്കെണിയിണെന്നു പ്രചരിപ്പിക്കുന്നു. എന്നാല്‍, കോവിഡിനുശേഷം കേരളം ഒരുപാടു മുന്നോട്ടുപോയി. 2106 എല്‍.ഡി.എഫ് അധികാരത്തില്‍ വന്നതു കൊണ്ട് മാത്രമാണ് ആരോഗ്യ രംഗത്തും വിദ്യഭ്യാസ രംഗത്തും സമഗ്രമാറ്റം…
Read More » -
സ്വകാര്യബസുകളിൽ കുട്ടികളെ കയറ്റിയില്ലെങ്കിൽ കർശന നടപടി, വിദ്യാർഥികൾക്ക് അതാത് സ്റ്റോപ്പുകളിൽ കയറാനും ഇറങ്ങാനും കൃത്യമായ സമയം നൽകണം, പോലീസ് ക്ലീയറൻസ് സർട്ടിഫിക്കറ്റ് ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി മാത്രം- വി ശിവൻകുട്ടി
തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ആലപ്പുഴ ജില്ലയിലെ കലവൂർ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കൂടാതെ എല്ലാ സ്‌കൂളുകളിലും സംസ്ഥാനതല ഉദ്ഘാടന സമ്മേളനം ലൈവായി പ്രദർശിപ്പിക്കും. മാത്രമല്ല കുട്ടികളുടെ യാത്ര സംബന്ധിച്ചു കർശനമായ മാനദണ്ഡങ്ങൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ ബസുകളിൽ കയറ്റാവുന്ന കുട്ടികളുടെ എണ്ണം, വാഹനത്തിന്റെ ഫിറ്റ്നസ് മുതലായവ സംബന്ധിച്ച് മോട്ടർവാഹന വകുപ്പ് നിഷ്‌കർഷിച്ച മാനദണ്ഡങ്ങൾ പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു. അതേപോലെ സ്വകാര്യ ബസുകാർ കുട്ടികളെ കയറ്റിയില്ലെങ്കിൽ കർശന നടപടി എടുക്കും. ഓട്ടോ, ടാക്സി, വാൻ, പ്രൈവറ്റ് ബസ് എന്നിവയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുള്ള യാത്ര ഉറപ്പാക്കുന്നതിനു ബന്ധപ്പെട്ട അധികാരികൾ ചർച്ച നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണം. അതേപോലെ കുട്ടികളുടെ ബസ് യാത്രയിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു കൃത്യമായ സ്റ്റോപ്പുകളിൽ കുട്ടികൾക്ക് ഇറങ്ങുന്നതിനും കയറുന്നതിനും ആവശ്യമായ സമയം നൽകുന്നുണ്ടെന്ന് ഉറപ്പാക്കണം. ബസിന്റെ ഫുട്ബോഡിൽ നിന്ന് കുട്ടികൾ യാത്ര ചെയ്യുന്നുണ്ടെങ്കിൽ…
Read More » -
പിതാവ് പിക്അപ്പ് വാൻ തിരിച്ചിടുന്നതിനിടെ ടയർതട്ടി അപകടം, ഏകമകൾ മരിച്ചു
കോട്ടയം: പിതാവ് വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെ ടയർ തട്ടിയുണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മകൾ മരിച്ചു. അയർക്കുന്നം കോയിത്തുരുത്തിൽ നിബിൻ ദാസ്- മെരിയ ജോസഫ് ദമ്പതികളുടെ ഏക മകൾ ഒന്നര വയസുകാരി ദേവപ്രിയയാണ് മരിച്ചത്. ഇന്ന് രാവിലെ 8.10നു ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണു മരണം. ഇന്നലെ വൈകിട്ട് 3.30നു ആയിരുന്നു അപകടം. വീടിന്റെ മുറ്റത്തു നിർത്തിയിട്ടിരുന്ന പിക് അപ് വാൻ തിരിച്ചിടുന്നതിനിടെ ആയിരുന്നു അപകടം. സംസ്കാരം നാളെ രാവിലെ 11നു വീട്ടുവളപ്പിൽ നടക്കും.
Read More » -
പള്ളി വികാരി, പള്ളിയിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ
തൃശൂർ: തൃശൂർ എരുമപ്പെട്ടി പതിയാരം സെൻറ് ജോസഫ്സ് പള്ളി വികാരിയെ പള്ളിയിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരിഞ്ചേരി സ്വദേശിയായ ലിയോ പുത്തൂർ (32) ആണു മരിച്ചത്. കഴിഞ്ഞ ഒക്ടോബർ 22നാണ് പതിയാരം പള്ളിയിൽ വികാരിയച്ചനായി ലിയോ പുത്തൂർ ചുമതലയേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12.30 യോടെയാണ് അച്ചനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് പള്ളിമണിയടിക്കുന്നതിനായി കപ്പിയാർ വികാരിയച്ചനെ അന്വേഷിക്കുകയായിരുന്നു. കാണാത്തതിനെ തുടർന്ന് കൈക്കാരനെ വിവരമറിയിച്ചു. ഇരുവരും പള്ളിയോടു ചേർന്നുള്ള വികാരിയച്ചൻറെ കിടപ്പുമുറിയിലേക്ക് ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തയിത്. ഉടൻ പള്ളി ജീവനക്കാരും നാട്ടുകാരും വിവരമറിയിച്ചതിനെ തുടർന്ന് എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ആറു വർഷം മുൻപാണ് ഫാദർ ലിയോ പുത്തൂർ പട്ടം സ്വീകരിച്ചത്. ആദ്യമായി വികാരിയച്ചനായി എരുമപ്പെട്ടി പരിയാരം പള്ളിയിലാണ് എത്തുന്നത്.
Read More » -
ചീഞ്ഞ പച്ചക്കറി, അഴുകിയ മാംസം… കടവന്ത്രയിലെ കരാര്‍ സ്ഥാപനത്തില്‍ റെയ്ഡ്; വന്ദേഭാരതിലും റെയില്‍വേ കാന്റീനിലും വിതരണം ചെയ്യുന്ന പഴകിയ ഭക്ഷണം പിടികൂടി
കൊച്ചി: വന്ദേഭാരത് ട്രെയിനിലും റെയില്‍വേ കന്റീനുകളിലും ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനത്തില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന. ഒരാഴ്ചയോളം പഴകിയ മാംസം അടക്കമുള്ളവ പിടികൂടി. കൊച്ചി കടവന്ത്രയില്‍ സ്വകാര്യവ്യക്തി വാടകയ്ക്ക് എടുത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. ഇവിടെ നിന്നു കരാര്‍ അടിസ്ഥാനത്തിലാണ് റെയില്‍വേയ്ക്ക് ഭക്ഷണം നല്‍കുന്നത്. സ്ഥാപനത്തിന് കൊച്ചി കോര്‍പറേഷന്റെ ലൈസന്‍സ് ഇല്ലെന്നും, ഒട്ടേറെ തവണ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയതെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.വി.സുരേഷ് വ്യക്തമാക്കി. ലൈസന്‍സ് ഇല്ലാത്ത സാഹചര്യത്തില്‍ സ്ഥാപനം അടച്ചുപൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഏറെ നാളായി ഇവിടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെക്കുറിച്ച് പരിസരവാസികള്‍ പരാതികള്‍ ഉന്നയിച്ചിരുന്നു. തൊട്ടടുത്തുള്ള തോട്ടിലേക്ക് മലിനജലം ഒഴുക്കി വിടുന്നതായും പരാതി ഉയര്‍ന്നു. തുടര്‍ന്ന്, താനടക്കമുള്ളവര്‍ മൂന്നു മാസം മുന്‍പ് സ്ഥലത്തെത്തി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് സ്ഥലം കൗണ്‍സിലര്‍ ആന്റണി പൈനുതറ വ്യക്തമാക്കി. പിന്നീടും പരാതി ഉയര്‍ന്നതോടെ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തുകയും 10,000 പിഴ ഈടാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കെട്ടിടത്തില്‍ നിന്നു രൂക്ഷഗന്ധം പ്രവഹിച്ചതോടെയാണ് പരിസരവാസികള്‍ കൗണ്‍സിലറെയും…
Read More »