KeralaNEWS

സ്ഥലം കാണാനിറങ്ങി, ഫോര്‍ട്ട്കൊച്ചിയില്‍നിന്ന് കാണാതായ കുട്ടികളെ തിരുവനന്തപുരത്ത് കണ്ടെത്തി; ഫോണില്‍ ഗോവയിലേക്കുള്ള ദൂരവും സെര്‍ച്ച് ചെയ്തു

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍നിന്നും കാണാതായ കുട്ടികളെ തിരുവനന്തപുരത്ത്‌നിന്നും കണ്ടെത്തി. ഇന്നലെ രാവിലെ മുതലാണ് 3 കുട്ടികളെ കാണാതായത്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഇവര്‍ കറങ്ങി നടക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു. സ്ഥലം കാണാനിറങ്ങിയതാണ് എന്നാണ് കുട്ടികള്‍ പറഞ്ഞിരിക്കുന്നത്. ഇവരുടെ കൈവശം വസ്ത്രങ്ങള്‍ നിറച്ച ബാഗുമുണ്ടായിരുന്നു.

ലാസര്‍ മാര്‍ക്കറ്റിന് സമീപം താമസിക്കുന്ന സഹോദരങ്ങളായ 15 നുകാരനും 13 കാരനും ഇവരുടെ അയല്‍വാസിയായ 15 വയസുകാരനെയും ഇന്നലെ രാവിലെ മുതലാണ് കാണാതായത്.

Signature-ad

വീട്ടില്‍ നിന്ന് 3000 രൂപയുമായാണ് വിദ്യാര്‍ത്ഥികള്‍ പോയത്. ഗോവയിലേക്ക് പോകുന്നതിനെ കുറിച്ച് വിദ്യാര്‍ഥികള്‍ സംസാരിച്ചതായും ഫോണില്‍ ഗോവയിലേക്കുള്ള ദൂരം സെര്‍ച്ച് ചെയ്തതതായും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ കുട്ടികളുടെ യാത്രയുടെ ലക്ഷ്യമെന്തായിരുന്നു എന്നുള്ളതിനെക്കുറിച്ച് വ്യക്തതയില്ല. കുട്ടികളുടെ മാതാപിതാക്കള്‍ ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.

 

 

 

Back to top button
error: