Kerala

    • വീട് ബാറാക്കി: പിടികൂടിയത് 175  ലിറ്റർ ഗോവൻ മദ്യശേഖരം, യുവതി അറസ്റ്റിൽ, ഭർത്താവ് ഒളിവിൽ

         കാസർകോട്: വീട്ടില്‍ ‘ബെവ്‌കോ ഔട്ട് ലെറ്റി’ന് സമാനമായ രീതിയില്‍ അനധികൃതമായി മദ്യവില്‍പന  നടത്തിയ യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് മേൽപ്പറമ്പ് സ്വദേശി 36 കാരി വിനീതയാണ് അറസ്റ്റിലായത്. എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി-നാര്‍ക്കോട്ടിക്സ് സ്പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ 20 പെട്ടികളിലായി സൂക്ഷിച്ചിരുന്ന 175.68 ലിറ്റര്‍ ഗോവന്‍ മദ്യം വീട്ടില്‍ നിന്ന് പിടിച്ചെടുത്തു. കേസിലെ രണ്ടാം പ്രതി ഹൊസ്ദുര്‍ഗ് സ്വദേശിയും യുവതിയുടെ ഭര്‍ത്താവുമായ വിനോദ് കുമാര്‍ (42) ഒളിലാണ്. പ്രതി പെട്ടികണക്കിന് മദ്യം വീട്ടിലെത്തിച്ച് ആളുകള്‍ക്ക് ആവശ്യാനുസരണം വില്‍പന നടത്തുകയായിരുന്നു എന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിനോദിന് മറ്റൊരു കുടുംബമുണ്ട് എന്നും അന്വേഷണത്തില്‍ കണ്ടെത്തി. അസി. എക്‌സൈസ് ഇൻസ്‌പെക്ടർ  സി.കെ.വി. സുരേഷിന്റെയും സംഘത്തിൻ്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. കേസ് കാസർകോട് എക്‌സൈസ് റേഞ്ചിന് കൈമാറി. യുവതിയുടെ ഭർത്താവ് വിനോദ് കുമാർ മഞ്ചേശ്വരം എക്‌സൈസ് ചെക്ക്‌പോസ്റ്റിലൂടെ 2484 ലിറ്റർ ഗോവൻ മദ്യം കടത്താൻ ശ്രമിച്ച കേസിലെ പ്രതി…

      Read More »
    • കപ്പലിൽ 2000 ടൺ ഇന്ധനവും 240 ടൺ ഡീസലും!! ചരക്കുകപ്പലിന്റെ പരമാവധി അടുത്തെത്തി വെള്ളം ചീറ്റി തീയണയ്ക്കാൻ ശ്രമം, ഭീഷണിയായി കണ്ടെയ്‌നറുകളുടെ മുകൾ ഭാ​ഗത്തേക്കും തീ പടർന്നു, ഐഎൻഎസ് സത്‌ലജും സ്ഥലത്തെത്തി

      കോഴിക്കോട്: അറബിക്കടലിൽ കത്തിയമരുന്ന ചരക്കുകപ്പലിലെ തീയണയ്ക്കാനുള്ള എല്ലാവിധ ശ്രമങ്ങളും ഊർജിതമായി തുടരുകയാണ്. ഇപ്പോൾ തീപിടിച്ച ചരക്കുകപ്പലിന്റെ പരമാവധി അടുത്തെത്തി വെള്ളം ചീറ്റി തീയണയ്ക്കാനാണ് കോസ്റ്റ് ഗാർഡ് ശ്രമിക്കുന്നത്. എന്നാൽ, കൂടുതൽ കണ്ടെയ്‌നറുകളിലേക്ക് തീപടർന്നതും പൊട്ടിത്തെറി സാധ്യതയും കപ്പലിന് അടുത്തേക്ക് പോകുന്നതിന് വെല്ലുവിളി ഉയർത്തുകയാണ്. കൂടാതെ കപ്പലിന്റെ ഏറ്റവും മുകൾഭാഗത്തുള്ള കണ്ടെയ്‌നറുകളിലേക്കും തീപടർന്നിട്ടുണ്ട്. ഇതോടെ ഇപ്പോഴും കപ്പലിൽനിന്ന് വൻതോതിൽ കറുത്തപുക ഉയരുകയാണ്. അപകടകരമായ രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്‌നറുകളിലേക്ക് തീപടരുന്നത് നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമത്തിലാണ് കോസ്റ്റ് ഗാർഡിപ്പോൾ. നിലവിൽ കപ്പൽ നിയന്ത്രണമില്ലാതെ തെക്കുദിശയിലേക്ക് ഒഴുകുകയാണ്. അപകടത്തിൽപ്പെട്ട സ്ഥലത്തുനിന്ന് രണ്ടുകിലോമീറ്ററോളം അകലേക്ക് കപ്പൽ ഇപ്പോൾ ഒഴുകിയെത്തിയിട്ടുണ്ട്. മുകൾഭാഗം മുഴുവനും ഏകദേശം തീവിഴുങ്ങിയ നിലയിലാണ്. കപ്പലിന്റെ ഇന്ധനടാങ്കിനടുത്ത് തീപടരുന്നതും ആശങ്ക ഉയർത്തുന്നുണ്ട്. കപ്പലിൽ 2000 ടൺ ഇന്ധനവും 240 ടൺ ഡീസലുമാണുള്ളത്. കൂടാതെ ഏകദേശം 650-കണ്ടെയ്‌നറുകളും കപ്പലിലുണ്ട്. അതിനിടെ, കപ്പലിലെ നാല് ജീവനക്കാരെ കണ്ടെത്താനുള്ള തിരച്ചിലും തുടരുന്നുണ്ട്. കപ്പലിന്റെ അടിത്തട്ടിലടക്കം മുങ്ങൽവിദഗ്ധർ തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. കോസ്റ്റ്…

      Read More »
    • കെട്ടിടം പൊളിച്ചപ്പോള്‍ ‘ദാ കിടണക്കണൊരു’ കിടിലന്‍ വെള്ളച്ചാട്ടം; മൂവാറ്റുപുഴയിലേക്ക് സഞ്ചാരികളുടെ കുത്തൊഴുക്ക്

      എറണാകുളം: മൂവാറ്റുപുഴയില്‍ വെള്ളച്ചാട്ടമോ?, ഇതുവരെ കേട്ടിട്ടില്ലല്ലോ എന്നായിരിക്കും പലരുടെയും ഉത്തരം. റോഡ് പുറമ്പോക്കിലെ ഒരു കെട്ടിടം പൊളിച്ചുനീക്കിയപ്പോഴാണ് പിന്നില്‍ അതിമനോഹരമായ വെള്ളച്ചാട്ടം തെളിഞ്ഞത്. പതിറ്റാണ്ടുകളായി ഒളിച്ചിരുന്ന വെള്ളച്ചാട്ടമാണ് മറനീക്കി പുറത്തുവന്നത്. യാത്രക്കാര്‍ പുതിയ കാഴ്ചാനുഭവം നല്‍കുകയാണ് മീങ്കുന്നം വെള്ളച്ചാട്ടം. കൊച്ചി- ധനുഷ്‌കോടി റോഡില്‍ ചീയപ്പാറ വെള്ളച്ചാട്ടം പോലെ എംസി റോഡരികിലെ മീങ്കുന്നം വെള്ളച്ചാട്ടവും കാഴ്ചക്കാരെ ആകര്‍ഷിക്കുകയാണ്. മൂവാറ്റുപുഴ നഗരത്തില്‍നിന്ന് 10 കിലോമീറ്റര്‍ എംസി റോഡിലൂടെ യാത്ര ചെയ്താല്‍ എത്തുന്ന മീങ്കുന്നം സെന്റ് ജോസഫ് കത്തോലിക്കാ പള്ളിയോട് ചേര്‍ന്നാണ് വെള്ളച്ചാട്ടം. പള്ളിക്കു മുന്നിലെ കൂറ്റന്‍ പിയാത്ത പ്രതിമയുടെ പശ്ചാത്തലത്തലത്തില്‍ പരന്നൊഴുകുന്ന വെള്ളച്ചാട്ടം കണ്ട് ചിത്രങ്ങള്‍ പകര്‍ത്താനും ഒരു സെല്‍ഫിയെടുക്കാനും എംസി റോഡിലൂടെ യാത്ര ചെയ്യുന്നവരുടെ തിരക്കാണ്. വെള്ളച്ചാട്ടത്തിന് മുന്നില്‍ റോഡിനോട് ചേര്‍ന്നുണ്ടായിരുന്ന പുറമ്പോക്ക് ഭൂമിയില്‍ താമസിച്ചിരുന്ന കുടുംബങ്ങളെ ഇവിടെ നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് പുനരധിവസിപ്പിക്കുകയും ഇവിടെയുണ്ടായിരുന്ന കെട്ടിടം പൊളിച്ചുനീക്കുകയും ചെയ്തതോടെയാണ് പിന്നിലെ വെള്ളച്ചാട്ടം റോഡിലൂടെ കടന്നുപോകുന്നവര്‍ക്ക് ദൃശ്യമായത്.  

      Read More »
    • ‘ജമാഅത്തെ ഇസ്ലാമിയും പിണറായിയും തമ്മില്‍ മുമ്പ് പരസ്യമായി ചര്‍ച്ച നടത്തി’: യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചതിനെ ന്യായീകരിച്ച് വി.ഡി. സതീശന്‍; ‘പിന്തുണ സ്വീകരിക്കുന്നതില്‍ ഒരു തെറ്റുമില്ല, അവര്‍ മതരാഷ്ട്രവാദം ഉപേക്ഷിച്ചവര്‍’

      തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ നടത്തിയ പരാമർശത്തിൽ മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിണറായിയും ജമാഅത്തെ ഇസ്ളാമിയും തമ്മിൽ മുമ്പ് പരസ്യമായി ചർച്ച നടത്തിയെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. സിപിഎം നേതാക്കളുടെ മുൻ പ്രസ്താവനകൾ ഉയർത്തിയാണ് പ്രതിപക്ഷ നേതാവിന്റെ മറുപടി. സിപിഎമ്മിന് പിന്തുണ കൊടുത്തപ്പോൾ വെൽഫെയർ പാർട്ടി മതേതര പാർട്ടി. യുഡിഎഫിന് പിന്തുണ നൽകുമ്പോൾ വർ​ഗീയ പാർട്ടി എന്നതാണ് സിപിഎം നിലപാടെന്ന് വിഡി സതീശൻ രൂക്ഷഭാഷയിൽ വിമർശിച്ചു. മദനിയെ വർ​ഗീയവാദി എന്ന് വിളിച്ചവർക്ക് പിഡിപി പിന്തുണയിൽ ഒരു കുഴപ്പവുമില്ല. സിപിഎമ്മിന് ഓന്തിനെപ്പോലെ നിറം മാറുന്ന ഇരട്ടത്താപ്പാണെന്നും സതീശൻ കുറ്റപ്പെടുത്തി. വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.

      Read More »
    • സുഹൃത്തിന്റെ പിതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ രക്തം ദാനം നല്‍കി; ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

      കൊല്ലം: സുഹൃത്തിന്റെ പിതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ രക്തം ദാനം ചെയ്തതിന് പിന്നാലെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. പുനലൂര്‍ മണിയാര്‍ പരവട്ടം മഹേഷ് ഭവനില്‍ പരേതനായ മനോഹരന്‍-ശ്യാമള ദമ്പതികളുടെ മകനായ മഹേഷ് (36 ) ആണ് മരിച്ചത്.നിര്‍മാണ തൊഴിലാളിയാണ്. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആശുപത്രിയില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ ചികിത്സയിലുള്ള സുഹൃത്തിന്റെ പിതാവിന് രക്തം നല്‍കാനായിരുന്നു മഹേഷ് ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്നാണ് മരണം സംഭവിച്ചത്. രക്തം ശേഖരിക്കുന്നതിന് മുന്‍പ് പതിവ് നടപടികളുടെ ഭാഗമായി യുവാവിന്റെ രക്തസമ്മര്‍ദം, പള്‍സ് അടക്കം ആശുപത്രി ആധികൃതര്‍ പരിശോധിച്ചു. അസാധാരണമായി ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് രക്തം ശേഖരിച്ചു. പിന്നാലെ പുറത്തേയ്ക്കിറങ്ങി ശീതളപാനീയം കുടിച്ചു. തൊട്ടടുത്ത നിമിഷം നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഡോക്ടറെ കാണിച്ചു. ഗ്യാസ് ട്രബിള്‍ ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഇസിജി എടുത്തപ്പോള്‍ നേരിയ വ്യത്യാസം ശ്രദ്ധയില്‍പ്പെടുകയും മഹേഷിനെ ഉടന്‍ ഐസിയുവില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങളും ചെയ്തിരുന്നു.…

      Read More »
    • ‘വാന്‍ ഹയി’ 15 ഡിഗ്രി ചരിഞ്ഞു, കൂടുതല്‍ കണ്ടെയ്‌നര്‍ കടലില്‍; കറുത്ത പുക, ആശങ്ക; രണ്ടു നാവികരുടെ നില അതീവഗുരുതരം

      കോഴിക്കോട്: ബേപ്പൂര്‍ തീരത്ത് അറബിക്കടലില്‍ വച്ച് തീപിടിച്ച ‘വാന്‍ ഹയി 503’ കപ്പല്‍ 15 ഡിഗ്രിവരെ ചരിഞ്ഞു. കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീണു. കപ്പലില്‍നിന്ന് കട്ടിയേറിയ കറുത്ത പുക ഉയരുന്നു. സാഹചര്യം വിലയിരുത്താന്‍ ഇന്നു കൊച്ചിയില്‍ ഉന്നതതല യോഗം ചേരും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് ആണ് യോഗം വിളിച്ചിരിക്കുന്നതെന്നാണു വിവരം. സംസ്ഥാന സര്‍ക്കാര്‍, നാവികസേന, കോസ്റ്റ്ഗാര്‍ഡ്, മറ്റ് കേന്ദ്ര ഏജന്‍സികള്‍, കേരള മാരിടൈം ബോര്‍ഡ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. അഴീക്കലിന് 44 നോട്ടിക്കല്‍ മൈല്‍ അകലെ മാത്രം തീപിടിച്ച വാന്‍ ഹയി 503 കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണു യോഗം വിളിച്ചിരിക്കുന്നത്. അപകടത്തില്‍ പരുക്കേറ്റ് മംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടു ജീവനക്കാരുടെ നില അതീവഗുരുതരമാണ്. ഇവര്‍ക്കു ശ്വാസനാളിക്കും ശ്വാസകോശത്തിനും ഉള്‍പ്പെടെ പൊള്ളലേറ്റതായി മംഗളൂരുവിലെ എജെ ആശുപത്രി അധികൃതര്‍ അറിയിച്ചു. പൊള്ളലേറ്റ ആറു പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ മൂന്നു പേര്‍ ചൈനക്കാരും രണ്ടു മ്യാന്‍മര്‍ പൗരന്മാരും ഒരു…

      Read More »
    • ജമാ-അത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫ് അസോസിയേറ്റ് ഘടക കക്ഷി? തീവ്ര മുസ്ലിം സംഘടനയുടെ പിന്തുണ ആര്യാടന്‍ ഷൗക്കത്തിന്; കാന്തപുരത്തിനും അനുഭാവ നിലപാട്; പിഡിപി പിന്തുണ ഇടതിന്; എല്‍ഡിഎഫിന്റെ പരമ്പരാഗത മുസ്ലിം വോട്ടുകളില്‍ വിള്ളല്‍; ക്രിസ്ത്യന്‍, ഹിന്ദു വോട്ടുകളും വിഘടിക്കും

      നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനും പിഡിപി ഇടതുമുന്നണിക്കും പിന്തുണ പ്രഖ്യാപിച്ചു. മണ്ഡലത്തില്‍ നിര്‍ണായക വോട്ടുള്ള കാന്തപുരം എ.പി. വിഭാഗത്തിന്റെ മനസ് യു.ഡി.എഫിനൊപ്പം. മുന്‍കാലങ്ങളില്‍ എല്‍.ഡി.എഫിനൊപ്പമായിരുന്ന കാന്തപുരം വിഭാഗം ആര്യാടന്‍ മുഹമ്മദിനോടുള്ള അടുപ്പവും സംസ്ഥാന സര്‍ക്കാരിന്റെ ചില പ്രവൃത്തികളിലെ അതൃപ്തിയും മൂലമാണു യു.ഡി.എഫ്. അനുകൂല നിലപാടെടുക്കുന്നത്. ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് കാന്തപുരം വിഭാഗത്തിന്റെ തീരുമാനം. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച നടന്ന സന്ദര്‍ഭത്തില്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാരെ യു.ഡി.എഫിലെ മുതിര്‍ന്ന നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു. ‘ആര്യാടന്റെ മകനെ തള്ളിക്കളയരുത്’ എന്ന ആവശ്യം അന്നത്തെ സൗഹൃദ സംഭാഷണത്തില്‍ അനൗപചാരികമായി ഉയര്‍ന്നുവന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. മുന്‍കാലങ്ങളില്‍ സമസ്ത-എ.പി-ഇ.കെ. വിഭാഗങ്ങള്‍ തര്‍ക്കമുണ്ടാകുമ്പോള്‍ ആര്യാടന്‍ മുഹമ്മദ് അനുകൂല നിലപാടെടുത്തിരുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതില്‍ സഹായം നല്‍കിയതുമാണ് എ.പി. വിഭാഗത്തിന്റെ, ആര്യാടന്‍ ഷൗക്കത്ത് അനുകൂല നിലപാടിനു പിന്നില്‍. മുന്‍ തെരഞ്ഞെടുപ്പുകളില്‍ പി.വി. അന്‍വറിനായിരുന്നു ഇവര്‍ പിന്തുണ നല്‍കിയിരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഷൗക്കത്തിനാണു ഇവര്‍ പ്രധാന്യം നല്‍കുന്നത്. ഷൗക്കത്തില്‍നിന്നു പിന്തുണയും…

      Read More »
    • നാദിര്‍ഷയും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്നു, ‘മാജിക് മഷ്റൂംസ് ഫ്രം കഞ്ഞിക്കുഴി’ പൂജ നടന്നു, ചിത്രീകരണം ആരംഭിച്ചു

      കൊച്ചി: വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് കൂട്ടുകെട്ടിനെ തിരക്കഥാകൃത്തുക്കളാക്കി സൂഷർ ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമക്കു സമ്മാനിച്ച നാദിർഷ, വിഷ്ണുവിനേയും ബിബിൻ ജോർജിനേയും കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിച്ചും മികച്ച വിജയം നേടി. ഈ കൂട്ടുകെട്ട് ഇപ്പോൾ വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ചിത്രം ഒരുക്കുന്നു. മാജിക് മഷ്റൂം ഫ്രം കഞ്ഞിക്കുഴി (Magic mushrum from kanjikkuzhi ) എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീക രണം ജൂൺ ഒമ്പത് തിങ്കളാഴ്ച്ച തൊടുപുഴ മണക്കാട് ആരംഭിച്ചു. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി എന്ന മലയോര കാർഷിക ഗ്രാമത്തിലാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നത്. ചിത്രത്തിൻ്റെ പേരിലും ഈ ഗ്രാമത്തിൻ്റെ സാന്നിദ്ധ്യം കാണുന്നുണ്ട്. മാജിക് മഷ്റൂം ഫ്രം കഞ്ഞിക്കുഴി എന്ന പേരിൽ സൂചിപ്പിക്കുന്നതു പോലെ തന്നെ പല മാജിക്കുകളും, കൗതുകങ്ങളും ഒരുക്കിയാണ് നാദിർഷ കടന്നു വരുന്നത്. ലളിതമായ ചടങ്ങിൽ പ്രശസ്ത തിരക്കഥാകൃത്തും, സംവിധായകനുമായ ദിലീഷ്…

      Read More »
    • യൂത്ത് – മൂത്ത കോണ്‍. നേതാക്കളുടെ നേതൃത്വത്തില്‍ സ്റ്റേഷനില്‍ ഇന്‍സ്‌പെക്ടറുടെ ജന്മദിനാഘോഷം; വൈറല്‍ വീഡിയോ, അന്വേഷണം, റിപ്പോര്‍ട്ട്… പിന്നാലെ നടപടി?

      കോഴിക്കോട്: കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കൊടുവള്ളി പൊലീസ് സ്റ്റേഷനിലെത്തി ഇന്‍സ്‌പെക്ടര്‍ കെ.പി.അഭിലാഷിന്റെ ജന്മദിനം ആഘോഷിച്ചതിന്റെ വീഡിയോ റീല്‍സ് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇന്‍സ്‌പെക്ടര്‍ക്കെതിരെ താമരശ്ശേരി ഡിവൈഎസ്പി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി വിവരം. കോണ്‍ഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം പ്രസിഡന്റിന്റെയും, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെയും നേതൃത്വത്തിലാണ് ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചത്. ജന്മദിനാഘോഷത്തിന്റെ വീഡിയോ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുമുണ്ട്. ‘ഹാപ്പി ബര്‍ത്ത് ഡേ ബോസ്’ എന്ന തലക്കെട്ടു നല്‍കിയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഡിയോ റീല്‍സ് പങ്കുവച്ചിരിക്കുന്നത്. മേയ് 30നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടില്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

      Read More »
    • മീനടത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് 9 ദിവസത്തെ തിരച്ചിലിനൊടുവില്‍

      കോട്ടയം: മീനടത്ത് ഒഴുക്കില്‍പ്പെട്ടു കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. കാട്ടുമറ്റത്തില്‍ ഈപന്‍ തോമസിന്റെ (66) മൃതദേഹമാണ് കൈത്തെപ്പാലം ഭാഗത്തു വെള്ളത്തിനടിയില്‍നിന്നു കണ്ടെടുത്തത്. ഒന്‍പതു ദിവസത്തെ തിരച്ചിലിനൊടുവില്‍ ടീം എമര്‍ജന്‍സി കേരളയാണ് മൃതദേഹം കണ്ടെത്തിയത്. പാമ്പാടി അഗ്‌നിരക്ഷ സേനയും തിരച്ചിലില്‍ പങ്കെടുത്തിരുന്നു. തൊഴിലാളിയെക്കൊണ്ട് തേങ്ങയിടുന്നതിനിടെ മീനടം പുത്തന്‍പുരപ്പടി ഭാഗത്തു നിന്നുമാണ് ഈപ്പനെ കാണാതായത്. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌ക്കാരം ചൊവാഴ്ച വൈകിട്ട് 4ന് മീനടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍. ഭാര്യ: സൂസന്‍, മക്കള്‍: ടോം സ്റ്റീഫന്‍, ജേക്കബ് സ്റ്റീഫന്‍. മരുമകള്‍: സ്റ്റെഫി.

      Read More »
    Back to top button
    error: