Kerala
-
‘ദേശീയ താത്പര്യങ്ങള്‍ക്ക് എതിരേ ചിന്തിക്കാന്‍ അണികളെ പ്രോത്സാഹിപ്പിക്കുന്നു; ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയാല്‍ നിരോധിക്കും’; ജമാഅത്തെ ഇസ്ലാമി ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്നില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍; അന്ന് വി.ഡി. സതീശന്‍ എംഎല്‍എ; തെരഞ്ഞെടുപ്പു കാലത്ത് വിഴുങ്ങുന്ന നിലപാടുകള്‍
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ചതിനെതിരേ രണ്ടാം ദിവസവും വിവാദം കത്തിക്കാളുകയാണ്. മൗദൂദി ആശയങ്ങള്‍ പേറുന്ന തീവ്ര ഇസ്ലാമിക മതരാഷ്ട്രവാദികളാണെന്ന് ഇടതുപക്ഷം ആരോപിക്കുമ്പോള്‍, ഇടതുപക്ഷവും നേരത്തേ പിന്തുണ തേടിയെന്നു ചൂണ്ടിക്കാട്ടിയാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതിരോധിക്കുന്നത്. ഇതിനിടെ, ജമാഅത്തെ ഇസ്ലാമി ഇന്ത്യന്‍ ഭരണഘടനയോട് അവഗണന കാണിക്കുന്നെന്നും ദേശീയ താത്പര്യങ്ങള്‍ക്കെതിരേ ചിന്തിക്കാന്‍ അനുയായികളെ പ്രോത്സാഹിപ്പിക്കുന്നെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ചൂണ്ടിക്കാട്ടി ഇടതു നേതാക്കള്‍ രംഗത്തെത്തി. 2014 ജനുവരി 18ന് ആണ് ഉമ്മന്‍ചാണ്ടി (oommen chandy) സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. അബദ്ുള്‍ സമദ് എന്ന വ്യക്തിയുടെ പൊതുതാത്പര്യ ഹര്‍ജിക്കു മറുപടിയെന്നോണമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സത്യവാങ്മൂലം. ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം, സാമ്പത്തിക സ്രോതസ്, പ്രത്യയശാസ്ത്രം എന്നിവയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുമ്പോള്‍ രമേശ് ചെന്നിത്തലയായിരുന്നു ആഭ്യന്തര മന്ത്രി. കെ.എം. മാണി നിയമമന്ത്രി. വി.ഡി. സതീശന്‍ (v.d.satheeshan) അന്ന് എംഎല്‍എ ആയിരുന്നു. ALSO READ ‘ചാനല്‍ ചര്‍ച്ചകള്‍…
Read More » -
പോലീസ് സ്‌റ്റേഷനിലെ പിറന്നാള്‍ ആഘോഷം; സിഐക്കെതിരേ കടുത്ത നടപടി ഉണ്ടാകില്ല; ജാഗ്രത കുറവെന്ന് റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ട്; ‘സ്‌റ്റേഷനിലുള്ളില്‍ പിറന്നാള്‍ ആഘോഷിക്കുന്നത് തെറ്റായ കീഴ്‌വഴക്കം’
കൊടുവള്ളി സ്റ്റേഷനിലെ പിറന്നാളാഘോഷത്തില്‍ സിഐ കെ.പി.അഭിലാഷിനെതിരെ കടുത്ത നടപടിയുണ്ടായേക്കില്ല. അബദ്ധം പറ്റിയതാണെന്ന സിഐയുടെ വിശദീകരണം അംഗീകരിച്ച് ജാഗ്രതക്കുറവ് മാത്രമാണ് സംഭവിച്ചതെന്ന് വടകര റൂറല്‍ എസ്പി അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സിഐയുടെ പിറന്നാളിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനകത്ത് എത്തുകയും കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ വിവാദമാകുകയായിരുന്നു. ഇന്‍സ്പെക്ടര്‍ക്ക് ജാഗ്രതക്കുറവുണ്ടായതായി താമരശ്ശേരി ഡിവൈഎസ്പിയും കണ്ടെത്തിയിരുന്നു. സ്റ്റേഷനകത്ത് പിറന്നാള്‍ ആഘോഷിക്കുന്നതിലൂടെ തെറ്റായ കീഴ്വഴക്കവും സന്ദേശവും നല്‍കുന്നുവെന്നും താമരശേരി റൂറല്‍ എസ്പിക്ക് നല്‍കിയ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു. അതേസമയം, സിഐ അഭിലാഷിന്‍റേത് ചട്ടവിരുദ്ധമായ നടപടിയാണെന്നും നിയമ നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. പരാതികള്‍ ഒത്തുതീര്‍പ്പാക്കി അഭിലാഷ് പണം വാങ്ങുന്നുണ്ടെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. മേയ് 30നായിരുന്നു കൊടുവള്ളി ഇന്‍സ്പെകടര്‍ കെപി അഭിലാഷിന്‍റെ പിറന്നാള്‍. അന്നേദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി ഇന്‍സ്പെക്ടര്‍ക്ക് ഒരുക്കിയ സര്‍പ്രൈസ് ആയിരുന്നു കേക്ക് മുറിച്ചുള്ള പിറന്നാള്‍ ആഘോഷം. മണിക്കൂറുകള്‍ക്കുള്ളില്‍ പിറന്നാള്‍ ആഘോഷം റീലായി. അത് സ്റ്റാറ്റസുകളായി. ഇതോടെയാണ് ആഘോഷത്തിനെതിരെ…
Read More » -
വി.ഡി. സതീശന്‍ പറയുന്നതില്‍ വാസ്തവം എന്ത്? ജമാ അത്തെ ഇസ്ലാമി മതരാഷ്ട്ര വാദത്തില്‍നിന്ന് വഴിമാറിയോ? നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ലഭിച്ചത് മൂവായിരം വോട്ടുകള്‍; മൗദൂദിയുടെ ഖുതുബാത്ത് എന്ന പുസ്തകത്തിലെ വരികളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച; ജമാഅത്ത് വിഷം സംഘി വിഷം പോലെ മാരകമെന്നും മുന്നറിയിപ്പ്
നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പില്‍ ജമാ-അത്തെ ഇസ്ലാമിയുടെ പിന്തുണ യുഡിഎഫിനു പ്രഖ്യാപിച്ചത് വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണു തിരി കൊളുത്തിയത്. പുരോഗമനത്തിന്റെ മേല്‍മൂടിയണിഞ്ഞ ജമാഅത്തെ ഇസ്ലാമിയുമായി ഇടതുവലതു കക്ഷികളെല്ലാം മുമ്പും തെരഞ്ഞെടുപ്പു ധാരണകളില്‍ എത്തിയിരുന്നു. എന്നാല്‍, ഇവരുടെ പിന്തുണ ലഭിച്ചപ്പോഴൊക്കെ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതോടെ ഇടതുമുന്നണി പരസ്യ വിമര്‍ശനവുമായി രംഗത്തുവന്നു. ഇതു ജമാ അത്തെ നേതാക്കളെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. ‘വര്‍ഗീയ വാദികള്‍ മനുഷ്യരല്ലെന്നും അവരുടെ വോട്ടു വേണ്ടെന്നും’ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ് പ്രഖ്യാപിച്ചത് ജമാ അത്തെ ഇസ്ലാമിയെന്ന മതരാഷ്ട്രവാദ പ്രസ്ഥാനത്തിന്റെ നേതാക്കളിലാണ് മലപ്പുറത്തിന്റെ സാഹചര്യത്തില്‍ ചെന്നു കൊണ്ടത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പല്ലും നഖവും ഉപയോഗിച്ചു ജമാ അത്തിന്റെ പിന്തുണയെ ന്യായീകരിച്ചെങ്കിലും അതിലെ അപകടം തിരിച്ചറിഞ്ഞാണു ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി തന്ത്രപരമായ നിലപാട് എടുത്തത്. യുഡിഎഫുമായി ജമാഅത്തെ നേതാക്കള്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അവര്‍ നല്‍കുന്നത് തങ്ങള്‍ ആവശ്യപ്പെടാതുള്ള പിന്തുണയാണെന്നുമാണ് കുഞ്ഞാലിക്കുട്ടി ചാനലുകള്‍ക്കു മുന്നില്‍ വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിന്റെ കളത്തില്‍ നില്‍ക്കുമ്പോള്‍ ജമാഅത്തെയുടെ പിന്തുണ തെല്ലൊന്നുമല്ല…
Read More » -
കത്തിയമരുന്ന സിംഗപ്പൂർ കപ്പലിൽ രാസവസ്തുക്കളും കീടനാശിനികളും: ശ്വസിച്ചാൽ ഗുരുതര പ്രത്യാഘാതം, പ്രത്യുൽപാദന ശേഷി പോലും നശിക്കും
കോഴിക്കോട്: കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുന്ന വാൻഹായ് 503 എന്ന ചരക്കുകപ്പൽ കേരളത്തിൻ്റെ സമുദ്രാതിർത്തിയിൽ തീപിടിച്ച് കത്തിയമരുന്നു. ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി ഏകദേശം 100 കിലോമീറ്റർ മാറി ഉൾക്കടലിലാണ് കപ്പലിന് തീപിടിച്ചത്. കടലിലേക്ക് പതിച്ച ഇതിലെ കണ്ടെയ്‌നറുകളിൽ അപകടകരമായ രാസവസ്തുക്കളും കീടനാശിനികളുമാണ് ഉള്ളതെന്ന വസ്തുത കേരളത്തെ വീണ്ടും ഭീതിയിലാഴ്ത്തുന്നു. കപ്പൽ മുങ്ങിയാൽ എണ്ണ ചോരാനും കടലിൽ വിഷാംശം നിറഞ്ഞ രാസവസ്തുക്കൾ കലരാനും സാധ്യതയേറെയാണ്. ഇത് വലിയ ദുരന്തത്തിന് കാരണമാകും തീയണയ്ക്കാൻ കോസ്റ്റ് ഗാർഡും നാവികസേനയും നടത്തുന്ന ശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ കപ്പൽ മുങ്ങും. അങ്ങനെയെങ്കിൽ കപ്പലിനുള്ളിലെ കണ്ടെയ്‌നറുകൾ പൂർണ്ണമായും കടലിൽ പതിക്കും. കപ്പലിലെ 154 കണ്ടെയ്‌നറുകളിൽ ആസിഡുകളും ഗൺപൗഡറും ലിഥിയം ബാറ്ററികളുമടക്കം അപകടകരമായ വസ്തുക്കളാണ് എന്നാണ് വിവരം. മനുഷ്യർക്കും ജീവജാലങ്ങൾക്കും ഒരുപോലെ ദോഷകരമായ രാസവസ്തുക്കളാണ് കപ്പലിലുള്ളത്. കപ്പലിലെ പല രാസവസ്തുക്കളും ശുദ്ധജലത്തെ മലിനപ്പെടുത്തും. മീനുകൾക്കും മറ്റു കടൽ ജൈവ വ്യവസ്ഥയ്ക്കും ഭീഷണിയാകും. ഇവ അന്തരീക്ഷത്തിൽ കലരുമ്പോൾ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളും…
Read More » -
വീട് ബാറാക്കി: പിടികൂടിയത് 175 ലിറ്റർ ഗോവൻ മദ്യശേഖരം, യുവതി അറസ്റ്റിൽ, ഭർത്താവ് ഒളിവിൽ
കാസർകോട്: വീട്ടില്‍ ‘ബെവ്‌കോ ഔട്ട് ലെറ്റി’ന് സമാനമായ രീതിയില്‍ അനധികൃതമായി മദ്യവില്‍പന നടത്തിയ യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് മേൽപ്പറമ്പ് സ്വദേശി 36 കാരി വിനീതയാണ് അറസ്റ്റിലായത്. എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി-നാര്‍ക്കോട്ടിക്സ് സ്പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ 20 പെട്ടികളിലായി സൂക്ഷിച്ചിരുന്ന 175.68 ലിറ്റര്‍ ഗോവന്‍ മദ്യം വീട്ടില്‍ നിന്ന് പിടിച്ചെടുത്തു. കേസിലെ രണ്ടാം പ്രതി ഹൊസ്ദുര്‍ഗ് സ്വദേശിയും യുവതിയുടെ ഭര്‍ത്താവുമായ വിനോദ് കുമാര്‍ (42) ഒളിലാണ്. പ്രതി പെട്ടികണക്കിന് മദ്യം വീട്ടിലെത്തിച്ച് ആളുകള്‍ക്ക് ആവശ്യാനുസരണം വില്‍പന നടത്തുകയായിരുന്നു എന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിനോദിന് മറ്റൊരു കുടുംബമുണ്ട് എന്നും അന്വേഷണത്തില്‍ കണ്ടെത്തി. അസി. എക്‌സൈസ് ഇൻസ്‌പെക്ടർ സി.കെ.വി. സുരേഷിന്റെയും സംഘത്തിൻ്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. കേസ് കാസർകോട് എക്‌സൈസ് റേഞ്ചിന് കൈമാറി. യുവതിയുടെ ഭർത്താവ് വിനോദ് കുമാർ മഞ്ചേശ്വരം എക്‌സൈസ് ചെക്ക്‌പോസ്റ്റിലൂടെ 2484 ലിറ്റർ ഗോവൻ മദ്യം കടത്താൻ ശ്രമിച്ച കേസിലെ പ്രതി…
Read More » -
കപ്പലിൽ 2000 ടൺ ഇന്ധനവും 240 ടൺ ഡീസലും!! ചരക്കുകപ്പലിന്റെ പരമാവധി അടുത്തെത്തി വെള്ളം ചീറ്റി തീയണയ്ക്കാൻ ശ്രമം, ഭീഷണിയായി കണ്ടെയ്‌നറുകളുടെ മുകൾ ഭാഗത്തേക്കും തീ പടർന്നു, ഐഎൻഎസ് സത്‌ലജും സ്ഥലത്തെത്തി
കോഴിക്കോട്: അറബിക്കടലിൽ കത്തിയമരുന്ന ചരക്കുകപ്പലിലെ തീയണയ്ക്കാനുള്ള എല്ലാവിധ ശ്രമങ്ങളും ഊർജിതമായി തുടരുകയാണ്. ഇപ്പോൾ തീപിടിച്ച ചരക്കുകപ്പലിന്റെ പരമാവധി അടുത്തെത്തി വെള്ളം ചീറ്റി തീയണയ്ക്കാനാണ് കോസ്റ്റ് ഗാർഡ് ശ്രമിക്കുന്നത്. എന്നാൽ, കൂടുതൽ കണ്ടെയ്‌നറുകളിലേക്ക് തീപടർന്നതും പൊട്ടിത്തെറി സാധ്യതയും കപ്പലിന് അടുത്തേക്ക് പോകുന്നതിന് വെല്ലുവിളി ഉയർത്തുകയാണ്. കൂടാതെ കപ്പലിന്റെ ഏറ്റവും മുകൾഭാഗത്തുള്ള കണ്ടെയ്‌നറുകളിലേക്കും തീപടർന്നിട്ടുണ്ട്. ഇതോടെ ഇപ്പോഴും കപ്പലിൽനിന്ന് വൻതോതിൽ കറുത്തപുക ഉയരുകയാണ്. അപകടകരമായ രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്‌നറുകളിലേക്ക് തീപടരുന്നത് നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമത്തിലാണ് കോസ്റ്റ് ഗാർഡിപ്പോൾ. നിലവിൽ കപ്പൽ നിയന്ത്രണമില്ലാതെ തെക്കുദിശയിലേക്ക് ഒഴുകുകയാണ്. അപകടത്തിൽപ്പെട്ട സ്ഥലത്തുനിന്ന് രണ്ടുകിലോമീറ്ററോളം അകലേക്ക് കപ്പൽ ഇപ്പോൾ ഒഴുകിയെത്തിയിട്ടുണ്ട്. മുകൾഭാഗം മുഴുവനും ഏകദേശം തീവിഴുങ്ങിയ നിലയിലാണ്. കപ്പലിന്റെ ഇന്ധനടാങ്കിനടുത്ത് തീപടരുന്നതും ആശങ്ക ഉയർത്തുന്നുണ്ട്. കപ്പലിൽ 2000 ടൺ ഇന്ധനവും 240 ടൺ ഡീസലുമാണുള്ളത്. കൂടാതെ ഏകദേശം 650-കണ്ടെയ്‌നറുകളും കപ്പലിലുണ്ട്. അതിനിടെ, കപ്പലിലെ നാല് ജീവനക്കാരെ കണ്ടെത്താനുള്ള തിരച്ചിലും തുടരുന്നുണ്ട്. കപ്പലിന്റെ അടിത്തട്ടിലടക്കം മുങ്ങൽവിദഗ്ധർ തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. കോസ്റ്റ്…
Read More » -
കെട്ടിടം പൊളിച്ചപ്പോള്‍ ‘ദാ കിടണക്കണൊരു’ കിടിലന്‍ വെള്ളച്ചാട്ടം; മൂവാറ്റുപുഴയിലേക്ക് സഞ്ചാരികളുടെ കുത്തൊഴുക്ക്
എറണാകുളം: മൂവാറ്റുപുഴയില്‍ വെള്ളച്ചാട്ടമോ?, ഇതുവരെ കേട്ടിട്ടില്ലല്ലോ എന്നായിരിക്കും പലരുടെയും ഉത്തരം. റോഡ് പുറമ്പോക്കിലെ ഒരു കെട്ടിടം പൊളിച്ചുനീക്കിയപ്പോഴാണ് പിന്നില്‍ അതിമനോഹരമായ വെള്ളച്ചാട്ടം തെളിഞ്ഞത്. പതിറ്റാണ്ടുകളായി ഒളിച്ചിരുന്ന വെള്ളച്ചാട്ടമാണ് മറനീക്കി പുറത്തുവന്നത്. യാത്രക്കാര്‍ പുതിയ കാഴ്ചാനുഭവം നല്‍കുകയാണ് മീങ്കുന്നം വെള്ളച്ചാട്ടം. കൊച്ചി- ധനുഷ്‌കോടി റോഡില്‍ ചീയപ്പാറ വെള്ളച്ചാട്ടം പോലെ എംസി റോഡരികിലെ മീങ്കുന്നം വെള്ളച്ചാട്ടവും കാഴ്ചക്കാരെ ആകര്‍ഷിക്കുകയാണ്. മൂവാറ്റുപുഴ നഗരത്തില്‍നിന്ന് 10 കിലോമീറ്റര്‍ എംസി റോഡിലൂടെ യാത്ര ചെയ്താല്‍ എത്തുന്ന മീങ്കുന്നം സെന്റ് ജോസഫ് കത്തോലിക്കാ പള്ളിയോട് ചേര്‍ന്നാണ് വെള്ളച്ചാട്ടം. പള്ളിക്കു മുന്നിലെ കൂറ്റന്‍ പിയാത്ത പ്രതിമയുടെ പശ്ചാത്തലത്തലത്തില്‍ പരന്നൊഴുകുന്ന വെള്ളച്ചാട്ടം കണ്ട് ചിത്രങ്ങള്‍ പകര്‍ത്താനും ഒരു സെല്‍ഫിയെടുക്കാനും എംസി റോഡിലൂടെ യാത്ര ചെയ്യുന്നവരുടെ തിരക്കാണ്. വെള്ളച്ചാട്ടത്തിന് മുന്നില്‍ റോഡിനോട് ചേര്‍ന്നുണ്ടായിരുന്ന പുറമ്പോക്ക് ഭൂമിയില്‍ താമസിച്ചിരുന്ന കുടുംബങ്ങളെ ഇവിടെ നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് പുനരധിവസിപ്പിക്കുകയും ഇവിടെയുണ്ടായിരുന്ന കെട്ടിടം പൊളിച്ചുനീക്കുകയും ചെയ്തതോടെയാണ് പിന്നിലെ വെള്ളച്ചാട്ടം റോഡിലൂടെ കടന്നുപോകുന്നവര്‍ക്ക് ദൃശ്യമായത്.
Read More » -
‘ജമാഅത്തെ ഇസ്ലാമിയും പിണറായിയും തമ്മില്‍ മുമ്പ് പരസ്യമായി ചര്‍ച്ച നടത്തി’: യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചതിനെ ന്യായീകരിച്ച് വി.ഡി. സതീശന്‍; ‘പിന്തുണ സ്വീകരിക്കുന്നതില്‍ ഒരു തെറ്റുമില്ല, അവര്‍ മതരാഷ്ട്രവാദം ഉപേക്ഷിച്ചവര്‍’
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയ പരാമർശത്തിൽ മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിണറായിയും ജമാഅത്തെ ഇസ്ളാമിയും തമ്മിൽ മുമ്പ് പരസ്യമായി ചർച്ച നടത്തിയെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. സിപിഎം നേതാക്കളുടെ മുൻ പ്രസ്താവനകൾ ഉയർത്തിയാണ് പ്രതിപക്ഷ നേതാവിന്റെ മറുപടി. സിപിഎമ്മിന് പിന്തുണ കൊടുത്തപ്പോൾ വെൽഫെയർ പാർട്ടി മതേതര പാർട്ടി. യുഡിഎഫിന് പിന്തുണ നൽകുമ്പോൾ വർഗീയ പാർട്ടി എന്നതാണ് സിപിഎം നിലപാടെന്ന് വിഡി സതീശൻ രൂക്ഷഭാഷയിൽ വിമർശിച്ചു. മദനിയെ വർഗീയവാദി എന്ന് വിളിച്ചവർക്ക് പിഡിപി പിന്തുണയിൽ ഒരു കുഴപ്പവുമില്ല. സിപിഎമ്മിന് ഓന്തിനെപ്പോലെ നിറം മാറുന്ന ഇരട്ടത്താപ്പാണെന്നും സതീശൻ കുറ്റപ്പെടുത്തി. വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.
Read More » -
സുഹൃത്തിന്റെ പിതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ രക്തം ദാനം നല്‍കി; ഹൃദയാഘാതം മൂലം യുവാവ് മരിച്ചു
കൊല്ലം: സുഹൃത്തിന്റെ പിതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ രക്തം ദാനം ചെയ്തതിന് പിന്നാലെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. പുനലൂര്‍ മണിയാര്‍ പരവട്ടം മഹേഷ് ഭവനില്‍ പരേതനായ മനോഹരന്‍-ശ്യാമള ദമ്പതികളുടെ മകനായ മഹേഷ് (36 ) ആണ് മരിച്ചത്.നിര്‍മാണ തൊഴിലാളിയാണ്. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആശുപത്രിയില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ ചികിത്സയിലുള്ള സുഹൃത്തിന്റെ പിതാവിന് രക്തം നല്‍കാനായിരുന്നു മഹേഷ് ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്നാണ് മരണം സംഭവിച്ചത്. രക്തം ശേഖരിക്കുന്നതിന് മുന്‍പ് പതിവ് നടപടികളുടെ ഭാഗമായി യുവാവിന്റെ രക്തസമ്മര്‍ദം, പള്‍സ് അടക്കം ആശുപത്രി ആധികൃതര്‍ പരിശോധിച്ചു. അസാധാരണമായി ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് രക്തം ശേഖരിച്ചു. പിന്നാലെ പുറത്തേയ്ക്കിറങ്ങി ശീതളപാനീയം കുടിച്ചു. തൊട്ടടുത്ത നിമിഷം നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഡോക്ടറെ കാണിച്ചു. ഗ്യാസ് ട്രബിള്‍ ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഇസിജി എടുത്തപ്പോള്‍ നേരിയ വ്യത്യാസം ശ്രദ്ധയില്‍പ്പെടുകയും മഹേഷിനെ ഉടന്‍ ഐസിയുവില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങളും ചെയ്തിരുന്നു.…
Read More » -
‘വാന്‍ ഹയി’ 15 ഡിഗ്രി ചരിഞ്ഞു, കൂടുതല്‍ കണ്ടെയ്‌നര്‍ കടലില്‍; കറുത്ത പുക, ആശങ്ക; രണ്ടു നാവികരുടെ നില അതീവഗുരുതരം
കോഴിക്കോട്: ബേപ്പൂര്‍ തീരത്ത് അറബിക്കടലില്‍ വച്ച് തീപിടിച്ച ‘വാന്‍ ഹയി 503’ കപ്പല്‍ 15 ഡിഗ്രിവരെ ചരിഞ്ഞു. കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീണു. കപ്പലില്‍നിന്ന് കട്ടിയേറിയ കറുത്ത പുക ഉയരുന്നു. സാഹചര്യം വിലയിരുത്താന്‍ ഇന്നു കൊച്ചിയില്‍ ഉന്നതതല യോഗം ചേരും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് ആണ് യോഗം വിളിച്ചിരിക്കുന്നതെന്നാണു വിവരം. സംസ്ഥാന സര്‍ക്കാര്‍, നാവികസേന, കോസ്റ്റ്ഗാര്‍ഡ്, മറ്റ് കേന്ദ്ര ഏജന്‍സികള്‍, കേരള മാരിടൈം ബോര്‍ഡ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. അഴീക്കലിന് 44 നോട്ടിക്കല്‍ മൈല്‍ അകലെ മാത്രം തീപിടിച്ച വാന്‍ ഹയി 503 കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണു യോഗം വിളിച്ചിരിക്കുന്നത്. അപകടത്തില്‍ പരുക്കേറ്റ് മംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടു ജീവനക്കാരുടെ നില അതീവഗുരുതരമാണ്. ഇവര്‍ക്കു ശ്വാസനാളിക്കും ശ്വാസകോശത്തിനും ഉള്‍പ്പെടെ പൊള്ളലേറ്റതായി മംഗളൂരുവിലെ എജെ ആശുപത്രി അധികൃതര്‍ അറിയിച്ചു. പൊള്ളലേറ്റ ആറു പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ മൂന്നു പേര്‍ ചൈനക്കാരും രണ്ടു മ്യാന്‍മര്‍ പൗരന്മാരും ഒരു…
Read More »