Kerala
-
യൂത്ത് – മൂത്ത കോണ്‍. നേതാക്കളുടെ നേതൃത്വത്തില്‍ സ്റ്റേഷനില്‍ ഇന്‍സ്‌പെക്ടറുടെ ജന്മദിനാഘോഷം; വൈറല്‍ വീഡിയോ, അന്വേഷണം, റിപ്പോര്‍ട്ട്… പിന്നാലെ നടപടി?
കോഴിക്കോട്: കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കൊടുവള്ളി പൊലീസ് സ്റ്റേഷനിലെത്തി ഇന്‍സ്‌പെക്ടര്‍ കെ.പി.അഭിലാഷിന്റെ ജന്മദിനം ആഘോഷിച്ചതിന്റെ വീഡിയോ റീല്‍സ് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇന്‍സ്‌പെക്ടര്‍ക്കെതിരെ താമരശ്ശേരി ഡിവൈഎസ്പി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി വിവരം. കോണ്‍ഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം പ്രസിഡന്റിന്റെയും, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെയും നേതൃത്വത്തിലാണ് ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചത്. ജന്മദിനാഘോഷത്തിന്റെ വീഡിയോ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുമുണ്ട്. ‘ഹാപ്പി ബര്‍ത്ത് ഡേ ബോസ്’ എന്ന തലക്കെട്ടു നല്‍കിയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഡിയോ റീല്‍സ് പങ്കുവച്ചിരിക്കുന്നത്. മേയ് 30നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടില്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
Read More » -
മീനടത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് 9 ദിവസത്തെ തിരച്ചിലിനൊടുവില്‍
കോട്ടയം: മീനടത്ത് ഒഴുക്കില്‍പ്പെട്ടു കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. കാട്ടുമറ്റത്തില്‍ ഈപന്‍ തോമസിന്റെ (66) മൃതദേഹമാണ് കൈത്തെപ്പാലം ഭാഗത്തു വെള്ളത്തിനടിയില്‍നിന്നു കണ്ടെടുത്തത്. ഒന്‍പതു ദിവസത്തെ തിരച്ചിലിനൊടുവില്‍ ടീം എമര്‍ജന്‍സി കേരളയാണ് മൃതദേഹം കണ്ടെത്തിയത്. പാമ്പാടി അഗ്‌നിരക്ഷ സേനയും തിരച്ചിലില്‍ പങ്കെടുത്തിരുന്നു. തൊഴിലാളിയെക്കൊണ്ട് തേങ്ങയിടുന്നതിനിടെ മീനടം പുത്തന്‍പുരപ്പടി ഭാഗത്തു നിന്നുമാണ് ഈപ്പനെ കാണാതായത്. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌ക്കാരം ചൊവാഴ്ച വൈകിട്ട് 4ന് മീനടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍. ഭാര്യ: സൂസന്‍, മക്കള്‍: ടോം സ്റ്റീഫന്‍, ജേക്കബ് സ്റ്റീഫന്‍. മരുമകള്‍: സ്റ്റെഫി.
Read More » -
നാര്‍ക്കോട്ടിക് കേസ് ജീവിതം തകര്‍ത്തു; അധ്വാനിച്ച് ജീവിച്ചിട്ടും ചിലര്‍ വേട്ടയാടുന്നു; കഞ്ചാവ് വില്‍പനക്കാരെന്ന ആരോപണത്തിന് പിന്നാലെ വിശദീകരണവുമായി വ്‌ളോഗര്‍ ദമ്പതികള്‍; ജീവിക്കാന്‍ അനുവദിക്കണമെന്ന് ദര്‍ശന
തിരുവനന്തപുരം: ചിറയിൻകീഴില്‍ വീട്ടിൽ അതിക്രമിച്ചുകയറി ഗര്‍ഭിണിയായ യുവതിയെ അടിക്കുകയും ഭർത്താവിനെ വെട്ടുകയും ചെയ്തെന്ന കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി വ്ലോഗര്‍മാരായ ദമ്പതികള്‍. ആക്രമണത്തിന്‍റെ വിഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ദമ്പതികള്‍ കഞ്ചാവ് വില്‍പ്പനക്കാരാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയുമായി ദര്‍ശന പിള്ള രംഗത്തുവന്നത്. തങ്ങള്‍ക്കെതിരെ 2022ല്‍ ഒരു നാര്‍ക്കോട്ടിക് കേസ് ഉണ്ടായിരുന്നെന്നും അത് തങ്ങളുടെ ജീവിതം തകര്‍ത്തെന്നും ദര്‍ശന വ്യക്തമാക്കുന്നു. അതിന് ശേഷം അധ്വാനിച്ചാണ് ജീവിക്കുന്നതെന്നും എന്നാല്‍ പഴയ കേസിന്‍റെ പേര് പറഞ്ഞ് പലരും ജീവിക്കാന്‍ അനുവദിക്കാതെ വേട്ടയാടുകയാണെന്നും അവര്‍ പറയുന്നു. പൊലീസ് കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് പറഞ്ഞ് തങ്ങളെ ബന്ധപ്പെടുന്നുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തുന്നുണ്ട്. ദര്‍ശന പിള്ളയുടെ വാക്കുകള്‍ ഞങ്ങള്‍ക്ക് 2022ല്‍ ഒരു എന്‍.ഡി.പി.എസ് കേസുണ്ടായിരുന്നു. ഞങ്ങളുടെ ജീവിതവും കരിയറും വിദ്യാഭ്യാസവും എല്ലാം ഇല്ലാതാക്കിയ ഒരു കേസാണ് അത്. ആത്മഹത്യയുടെ വക്കില്‍ എത്തിയിട്ട് ഞങ്ങള്‍ ജീവിതം തുടങ്ങിയതാണ്. ഇന്ന് ഞങ്ങള്‍ ഇവിടെ നിക്കുന്നത് ഞങ്ങളുടെ കഷ്ടപ്പാടിന്‍റെയും വിയര്‍പ്പിന്‍റെയും ഫലമാണ്. എന്‍റെ ഭര്‍ത്താവിനെ അടിച്ചതിന് ഞങ്ങള്‍…
Read More » -
താരങ്ങളുടെ സാന്നിധ്യത്തിൽ നക്ഷത്രത്തിളക്കത്തിന് നൂറഴക്..; ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സിപി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു
തൃശൂർ: സിപി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 2024 –2025 അധ്യയന വർഷത്തിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികൾക്കും സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. നക്ഷത്രത്തിളക്കം എന്ന ഈ ചടങ്ങ് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. സിപി ട്രസ്റ്റ് ചെയർമാൻ സി പി സാലിഹ് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യാതിഥിയായിരുന്നു. പ്രശസ്ത സിനിമ താരങ്ങളായ കുഞ്ചാക്കോ ബോബൻ, റഹ്മാൻ,കാവ്യ മാധവൻ രമേശ് പിഷാരടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബെന്നി ബെഹനാൻ എം പി, രാജ്യസഭാഗം ജെബി മേത്തർ, എൻ എ അക്ബർ എം എൽ എ, ഗൾഫാർ മുഹമ്മദ് അലി (ചെയർമാൻ, ഗൾഫ്ആർ ഗ്രൂപ്പ്) , ടി എസ് പട്ടാഭിരാമൻ(എം, ഡി കല്യാൺ സിൽക്‌സ് ), സീ ഷോർ മുഹമ്മദ് അലി (ചെയർമാൻ, സീ…
Read More » -
പ്രഥമ അണ്ടർ 23 ത്രീ X ത്രീ ദേശീയ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന് പന്ത്രണ്ടിന് കൊച്ചിയിൽ തുടക്കമാകും; രാജ്യത്തെ 200 ഓളം യുവപ്രതിഭകൾ അണിനിരക്കും
കൊച്ചി: കേരളത്തിന്റെ കായിക ചരിത്രത്തിൽ ഇടംനേടാൻ ഒരുങ്ങുന്ന പ്രഥമ അണ്ടർ 23 ത്രീXത്രീ ദേശീയ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന് കൊച്ചി വേദിയാകുന്നു. ജൂൺ 12 മുതൽ 14 വരെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം റീജിയണൽ സ്‌പോർട്‌സ് സെന്ററിലാണ് (ആർ.എസ്.സി) മത്സരങ്ങൾ നടക്കുന്നത്. രാജ്യത്തെ യുവപ്രതിഭകൾ മാറ്റുരയ്ക്കുന്ന ഈ ദേശീയ ചാമ്പ്യൻഷിപ്പ് ആദ്യമായിട്ടാണ് അണ്ടർ 23 വിഭാഗത്തിൽ സംഘടിപ്പിക്കപ്പെടുന്നത്. ഒരു ഹാഫ് കോർട്ടിൽ, ഒരു ഹൂപ്പ് മാത്രം ഉപയോഗിച്ച് കളിക്കുന്നതാണ് 3×3 ബാസ്‌കറ്റ്‌ബോൾ. 28 പുരുഷ ടീമുകളും 23 വനിതാ ടീമുകളും ഉൾപ്പെടെ 51 സംസ്ഥാന ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 200 യുവ കളിക്കാർ ദേശീയ കിരീടത്തിനായി മാറ്റുരയ്ക്കും. മത്സര ക്രമം മൂന്ന് ദിവസങ്ങളിലായി 109 മത്സരങ്ങളാണ് അരങ്ങേറുന്നത്. ആർ.എസ്.സി ഇൻഡോർ സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ രണ്ട് ഹാഫ് കോർട്ടുകളിലാണ് മത്സരങ്ങൾ നടക്കുക. രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 2:00 വരെയും വൈകുന്നേരം 4:00 മുതൽ…
Read More » -
ഈ മാസം 11ന് ശേഷം കേരള ലോട്ടറിയെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ സമ്മാനഘടന വീണ്ടും പരിഷ്‌കരിച്ചു. 11 മുതല്‍ പുതിയ നറുക്കെടുപ്പ് ആരംഭിക്കും. വിവിധ സംഘടനകളുടെയും ഏജന്റുമാരുടെയും വില്പനക്കാരുടെയും എതിര്‍പ്പിനെ തുടര്‍ന്നാണ് സമ്മാനഘടനയിലെ മാറ്റം വരുത്തല്‍. മേയ് 2 മുതല്‍ ടിക്കറ്റുകളുടെ വില ഏകീകരിച്ച് 50 രൂപയാക്കിയിരുന്നു. സമ്മാനഘടനയില്‍ മാറ്റംവരുത്തി 50 രൂപയുടെ സമ്മാനവും ഉള്‍പ്പെടുത്തി. എന്നാല്‍, ആദ്യം ഉണ്ടായിരുന്ന 2000, 200 എന്നീ സമ്മാനങ്ങള്‍ എടുത്തു കളഞ്ഞ് 50 രൂപയുടെ സമ്മാനങ്ങള്‍ നടപ്പാക്കിയത് ഏജന്റുമാരിലും വില്പനക്കാരിലും വന്‍ പ്രതിഷേധത്തിന് ഇടയാക്കി. ഏജന്റുമാരുടെ കൈകളിലും ഭാഗ്യക്കുറി ഓഫീസുകളിലും 50 രൂപയുടെ സമ്മാന ടിക്കറ്റുകള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയായി. കമ്പ്യൂട്ടറില്‍ സ്‌കാന്‍ ചെയ്ത് കയറ്റാനുള്ള പ്രായോഗിക ബുദ്ധിമുട്ടായിരുന്നു കാരണം. 50 രൂപയുടെ സമ്മാനം എടുത്തുകളഞ്ഞു 2000, 200 എന്നീ സമ്മാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരിഷ്‌കരണം. 50 രൂപയുടെ സമ്മാനം എടുത്തു കളഞ്ഞു. 5000 രൂപയുടെ 20 സമ്മാനങ്ങള്‍, 2000 രൂപയുടെ ആറ്, 1000 രൂപയുടെ 30, 500 രൂപയുടെ 76, 200 രൂപയുടെ 90,…
Read More » -
കറിവയ്ക്കാന്‍ വാങ്ങിയ ഇറച്ചിയില്‍ പുഴു; പരാതിയായതോടെ ഉടമ കടപൂട്ടി സ്ഥലംവിട്ടു
തൃശ്ശൂര്‍: കറിവെക്കുന്നതിനായി കടയില്‍നിന്നു വാങ്ങിയ ഇറച്ചി പുഴുവരിച്ച നിലയില്‍. ഞായറാഴ്ച രാവിലെ യൂണിയന്‍ സ്റ്റോപ്പിനു സമീപമുള്ള മാംസവില്‍പ്പനകേന്ദ്രത്തില്‍ വാങ്ങിയ ഇറച്ചിയിലാണ് പുഴുവിനെ കണ്ടെത്തിയത്. പരാതിയായതോടെ ഉടമ കട പൂട്ടി സ്ഥലംവിട്ടു. വരാക്കര സ്വദേശി വാങ്ങിയ ഇറച്ചിയിലാണ് പുഴു കണ്ടെത്തിയത്. ആരോഗ്യകേന്ദ്രം, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ കട അടഞ്ഞുകിടക്കുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരന്റെ വീട്ടിലെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഇറച്ചിയുടെ സാമ്പിള്‍ പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്. വില്‍പ്പന നടത്തിയ ഇറച്ചിയില്‍ പുഴുവിനെ കണ്ടതിനെത്തുടര്‍ന്ന് അടച്ചിട്ട സ്ഥാപനം ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് വീണ്ടും തുറക്കുകയായിരുന്നു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മാംസവില്‍പ്പന കേന്ദ്രമാണിതെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ഈ കടയില്‍നിന്ന് മുന്‍പും സമാനമായ പരാതികളുണ്ടായിട്ടുണ്ട്. അളഗപ്പനഗറിലെ എല്ലാ മത്സ്യ, മാംസ വില്‍പ്പന കേന്ദ്രങ്ങള്‍ക്കും 15 മുതല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി അറിയിച്ചു.
Read More » -
വരന്തരപ്പിള്ളിയില്‍ യുവതിയെ കൊലപ്പെടുത്തിയതിനു പിന്നില്‍ ഭര്‍ത്താവിന്റെ സംശയം; മറ്റൊരു യുവാവുമായി അവിചാരിതമായി കണ്ടതു വഴക്കിനിടയാക്കി; കഴുത്തില്‍ നൈലോണ്‍ ചരടു മുറുക്കി കൊലപ്പെടുത്തി; ദിവ്യയുടെ മരണത്തിലെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്ത്; കുറ്റം സമ്മതിച്ച് പ്രതി
വരന്തരപ്പിള്ളി (തൃശൂര്‍): കിടപ്പുമുറിയില്‍ യുവതി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. വരന്തരപ്പിള്ളി കൂട്ടോലിപ്പാടം സ്വദേശിനി പാറക്കീട്ടില്‍ ദിവ്യ (35)യാണ് മരിച്ചത്. പനിയെത്തുടര്‍ന്നു ഗുളിക കഴിച്ച് മരിച്ചെന്നാണു ഏഴിനു രാത്രി പതിനൊന്നിനു ദിവ്യയുടെ അമ്മ ശാന്ത (65) മൊഴി നല്‍കിയത്. വരന്തരപ്പിള്ളി പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു. ദിവ്യയുടെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി വരന്തരപ്പിള്ളി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മനോജും സംഘവും കൂട്ടോലിപ്പാടത്തുള്ള വീട്ടിലെത്തി പ്രാഥമിക പരിശോധനകള്‍ നടത്തിയപ്പോഴാണു കഴുത്തില്‍ കറുത്ത പാട് കണ്ടെത്തിയത്. മരണത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് വിവരം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ആ. കൃഷ്ണകുമാറിനെയും ചാലക്കുടി ഡിവൈഎസ്പി ബിജുകുമാറിനെയും അറിയിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി സയന്റിഫിക് ഓഫീസര്‍ ലഷ്മിയെ വിളിച്ച് വരുത്തി പരിശോധനകള്‍ നടത്തി. മരണം കൊലപാതകമെന്ന് ഉറപ്പിച്ചതോടെ ദിവ്യയുടെ ഭര്‍ത്താവും പീച്ചി സ്വദേശിയുമായ തെങ്ങലാന്‍ വീട്ടില്‍ കുഞ്ഞുമോനെ (49) കസ്റ്റഡിയിലെടുക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ക്ക് ശേഷം…
Read More » -
കേരളതീരത്ത് വീണ്ടും കപ്പലപകടം: ചരക്കുകപ്പലിന് തീപ്പിടിച്ചു; 40-ഓളം ജീവനക്കാര്‍, കണ്ടെയ്നറുകള്‍ വെള്ളത്തില്‍
േകാഴിക്കോട്: കേരള സമുദ്രാതിര്‍ത്തിയില്‍ ചരക്കുകപ്പലിന് തീപ്പിടിച്ചു. കൊളംബോയില്‍നിന്ന് മുംബൈയിലേക്ക് പോകുന്ന ചരക്കുകപ്പലിനാണ് തീപ്പിടിച്ചത്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാ?ഗത്തായി 85 കിലോമീറ്ററോളം ഉള്‍ക്കടലിലാണ് സംഭവം. 40 ജീവനക്കാര്‍ കപ്പലില്‍ ഉണ്ടായിരുന്നതായാണ് വിവരം. വാന്‍ ഹായ് 503 എന്ന സിംഗപ്പുര്‍ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കപ്പലില്‍ പൊട്ടിത്തെറികള്‍ ഉണ്ടായതായും 18 ജീവനക്കാര്‍ ചാടി രക്ഷപ്പെട്ടതായും വിവരമുണ്ട്. ബേപ്പൂരില്‍ നിന്ന് 72 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് കപ്പലുള്ളതെന്നാണ് ബേപ്പൂര്‍ കോസ്റ്റ് ഗ്വാര്‍ഡില്‍ നിന്ന് ലഭിക്കുന്ന വിവരം. അതേസമയം അഴീക്കലുമായി അടുത്ത് കിടക്കുന്ന പ്രദേശത്താണ് അപകടം നടന്നിരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് കപ്പല്‍ കൊളംബോയില്‍ നിന്ന് പുറപ്പെട്ടത്. 50 കണ്ടെയ്നറുകള്‍ വെള്ളത്തില്‍ പതിച്ചതായാണ് വിവരം. 650-ഓളം കണ്ടെയ്നറുകള്‍ കപ്പലില്‍ ഉണ്ടായിരുന്നു.കോസ്റ്റ് ഗാര്‍ഡ് ഉള്‍പ്പെടെ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
Read More » -
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി; വിവേചനമില്ലാതെ നശിപ്പിക്കുന്ന സ്ഥിതിയുണ്ടാകും; പ്രശ്‌നമുണ്ടാക്കുന്നവയെ വെടിവച്ചു കൊല്ലാമെന്നും കേന്ദ്ര വനംമന്ത്രി
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. ആനയും കടുവയും സംരക്ഷിതപട്ടികയില്‍ തന്നെ തുടരും. കേരളം മുന്നോട്ടുവച്ച രണ്ട് ആവശ്യങ്ങളും അംഗീകരിക്കില്ലെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവൃത്തങ്ങള്‍ സൂചന നല്‍കി. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍ വിവേചനമില്ലാതെ നശിപ്പിക്കുന്ന സ്ഥിതി വരുമെന്നും രാജ്യസഭയില്‍ എംപിമാര്‍ ഇക്കാര്യം ഉന്നയിച്ചപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നുവെന്നും കേന്ദ്രവനംമന്ത്രി അറിയിച്ചു. അതേസമയം പ്രശ്നമുണ്ടാക്കുന്നവയെ വെടിവച്ച് കൊല്ലാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാരിന് കൈക്കൊള്ളാമെന്നും മന്ത്രി വിശദീകരിച്ചു. മൂന്നുതവണയാണ് കേരളം ഇക്കാര്യം ചൂണ്ടിക്കാട്ടി നിവേദനം നല്‍കിയത്. കാട്ടുപന്നികളെ വെടിവച്ച് കൊല്ലുന്നതിന് അനുമതി നല്‍കാനുള്ള അധികാരം നിലവില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്.
Read More »