Kerala
-
കഴുത്തില്‍ കുരുക്കിട്ടു, അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ പൂച്ച ചത്തു; നാദിര്‍ഷയുടെ പരാതിയില്‍ പെറ്റ് ഹോസ്പിറ്റലിനെതിരെ കേസ്
കൊച്ചി: സംവിധായകന്‍ നാദിര്‍ഷയുടെ പൂച്ചയെ കൊന്ന സംഭവത്തില്‍ എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ കേസെടുത്ത് പൊലീസ്. പാലാരിവട്ടം പൊലീസാണ് നാദിര്‍ഷയുടെ പരാതിയില്‍ ആശുപത്രിക്കെതിരെ കേസെടുത്തത്. നാദിര്‍ഷയുടെ ഗ്രൂം ചെയ്യിക്കാനെത്തിയ പൂച്ചയാണ് ശനിയാഴ്ച ചത്തത്. എറണാകുളം മാമംഗലത്തുള്ള പെറ്റ് ഹോസ്പിറ്റലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മറ്റൊരു സ്ഥാപനത്തിലായിരുന്നു പൂച്ചയെ ഗ്രൂമിങ് ചെയ്തിരുന്നത്. അനസ്‌തേഷ്യ നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് പൂച്ചയെ എറണാകുളത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്. അനസ്‌തേഷ്യ എടുത്തതിന് പിന്നാലെ പൂച്ച ചാവുകയായിരുന്നു. ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലമാണ് പൂച്ച ചത്തതെന്നാണ് നാദിര്‍ഷയുടെ ആരോപണം. പൂച്ചയുടെ കഴുത്തില്‍ കുരുക്കിട്ട ശേഷമാണ് ജീവനക്കാര്‍ അനസ്‌തേഷ്യ നല്‍കാനായി പൂച്ചയെ കൊണ്ടുപോയതെന്നും അശാസ്ത്രീയമായ രീതിയിലുള്ള ചികിത്സയാണ് പൂച്ച ചാകാന്‍ കാരണമായതെന്നും നാദിര്‍ഷ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് നാദിര്‍ഷ പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് പ്രാഥമികമായ പരിശോധന നടത്തി. എന്നാല്‍ അനസ്‌തേഷ്യ നല്‍കുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നാദിര്‍ഷയുടെ കുടുംബത്തോട് പറഞ്ഞ് മനസിലാക്കിയിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
Read More » -
2600 കിലോമീറ്റര്‍ ഓടിയശേഷം കൊലയാളിയെ ഹൃദയം ചതിച്ചു; പടിയൂര്‍ ഇരട്ടക്കൊല കേസില്‍ പ്രതി പ്രേംകുമാറിനായി പോലീസ് നടത്തിയത് സിനിമയെ വെല്ലുന്ന അന്വേഷണം; പരിശോധിച്ചത് തിരുവനന്തപുരം മുതല്‍ ഡല്‍ഹി വരെയുള്ള സിസിടിവികള്‍; ഒടുവില്‍ ഹൃദയാഘാതം
തൃശൂര്‍: പടിയൂര്‍ ഇരട്ടക്കൊലക്കേസിലെ പ്രതിയും കേദാര്‍ നാഥില്‍വച്ചു മരിക്കുകയും ചെയ്ത പ്രേംകുമാര്‍ പോലീസിനെ വട്ടംചുറ്റിച്ചത് 2600 കിലോമീറ്റര്‍. ജൂണ്‍ രണ്ടിന് ഉച്ചയോടെ ഭാര്യ രേഖയെയും അമ്മ മണിയെയും ശ്വാസംമുട്ടിച്ചു കൊന്നശേഷം പ്രേംകുമാര്‍ എവിടേക്കു മുങ്ങിയെന്നും എങ്ങനെ മുങ്ങിയെന്നുമുള്ള വിവരങ്ങളാണു പുറത്തുവന്നത്. ആദ്യ ഭാര്യ ഉദയംപേരൂര്‍ സ്വദേശി വിദ്യയെ കൊലപ്പെടുത്തിയശേഷമാണു രേഖയെ വിവാഹം കഴിച്ചത്. ഇരിങ്ങാലക്കുടയ്ക്കു സമീപമുള്ള പടിയൂരില്‍നിന്ന് പ്രേംകുമാര്‍ എങ്ങനെ രക്ഷപ്പെട്ടു മുങ്ങി? ഠ സിസിടിവി തന്നെ തുണ ജൂണ്‍ രണ്ടിന് ഉച്ചയ്ക്കാണു കൊല നടന്നതെങ്കിലും പോലീസ് അറിയുന്നത് ജൂണ്‍ നാലിനാണ്. കൊലയാളി വേഗത്തിലാണു നീങ്ങിയത്. പോലീസ് അറിഞ്ഞപ്പോഴേക്കും 48 മണിക്കൂര്‍ അകലെയെത്തിയിരുന്നു പ്രേം കുമാര്‍. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവിയാണ് ആദ്യം പരിശോധിച്ചത്. പടിയൂരില്‍നിന്നു തൃശൂരിലെത്താനുള്ള സമയം നോക്കിയാണ് ക്യാമറകള്‍ പരതിയത്. തിരുവനന്തപുരത്തേയ്ക്കുള്ള ട്രെയിനില്‍ പ്രേംകുമാര്‍ കയറി പോകുന്നത് കണ്ടു. പിന്നെ, തിരുവനന്തപുരം വരെയുള്ള എല്ലാ പ്രധാനപ്പെട്ട റയില്‍വേ സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകളും തിരഞ്ഞു. തിരുവനന്തപുരത്തുനിന്ന് പ്രേംകുമാര്‍ വീണ്ടും കണ്ണൂരിലേക്കു…
Read More » -
വാഹന പരിശോധനയ്ക്കിടെ നിർത്താതെ കാർ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ ദേഹത്തുകൂടി കയറ്റിയിറക്കി, ഗുരുതരമായി പരുക്കേറ്റ എസ്ഐയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി, രണ്ടുപേർക്കെതിരെ വധശ്രമത്തിന് കേസ്
കൊച്ചി: മൂവാറ്റുപുഴയിൽ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ചു കൊല്ലാൻ ശ്രമം. കദളിക്കാട് വച്ച് ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ഇഎം മുഹമ്മദിന് നേരെയാണ് ആക്രമണം നടന്നത്. ഗുരുതരമായി പരുക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചയുടൻതന്നെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. വാഹന പരിശോധനയ്ക്കിടെ നിർത്താനാവശ്യപ്പെട്ട മുഹമ്മദിന്റെ ദേഹത്തുകൂടെ കാർ കയറ്റിയിറക്കുകയായിരുന്നു. രണ്ട് പേരാണ് കാറിലുണ്ടായിരുന്നത്. സംഭവത്തിൽ ഇരുവർക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു. എസ്ഐയെ ഇടിച്ചിട്ട് കടന്നുകളഞ്ഞ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
Read More » -
വനം വകുപ്പ് കള്ളക്കേസിൽ കുടുക്കി അറസ്റ്റു ചെയ്തു, ജയിലിൽ കിടന്നത് 35 ദിവസം: ഭാര്യ വിവാഹമോചനം നേടി, പക്ഷേ പരിശോധനയിൽ ‘മ്ലാവിറച്ചി’ ‘പോത്തിറച്ചി’യായി
വനം വകുപ്പിൻ്റെ ഗുണ്ടാവിളയാട്ടം അതിരു ലംഘിക്കുന്നു എന്നാണ് ഓരോ ദിവസവും പുറത്തു വരുന്ന വാർത്തകൾ തെളിയിക്കുന്നത്. ആര്യങ്കാവ് സ്വദേശി സന്ദീപിനെ ഫോറസ്റ്റ് സ്റ്റേഷനിൽ തടഞ്ഞുവെച്ച് അകാരണമായി സെല്ലിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച സംഭവം പുറത്തു വന്നത് അടുത്തിടെയാണ്. സന്ദീപ് ചോരയൊലിപ്പിച്ച് സെല്ലിൽ നിൽക്കുന്നതിന്റെ ദൃശ്യങ്ങളും ജനം കണ്ടു.. കോന്നിയിൽ അന്യായമായി കസ്റ്റഡിയിൽ വെച്ച ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ മോചിപ്പിച്ച ജനീഷ് കുമാര്‍ എംഎൽഎ, നാട്ടിലാകെ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കാനാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്ന് ആരോപിച്ചിരുന്നു. ഒടുവിലിതാ മ്ലാവിറച്ചിയെന്ന പേരിൽ തൃശൂർ മുപ്ലിയത്ത് വനം ഉദ്യോഗസ്ഥർ പിടികൂടിയായ നിരപരാധികളായ 2 പേർ 35 ദിവസമാണ് ജയിലിൽ കിടന്നത്. ഒടുവിൽ മ്ലാവിറച്ചി ഫൊറൻസിക് പരിശോധനയിൽ പോത്തിറച്ചിയായി. ചാലക്കുടി മേച്ചിറ സ്വദേശികളായ ചുമട്ടു തൊഴിലാളികൾ, സുജേഷും സുഹൃത്ത് ജോബിനുമാണ് കേസിൽ അകപ്പെട്ടത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മ്ലാവിറച്ചി കഴിച്ചെന്നു പറഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇരുവരെയും അറസ്റ്റ് ചെയ്തത്. 35 ദിവസത്തെ ജയിൽ…
Read More » -
കെനിയയില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം ഞായാറാഴ്ച നാട്ടിലെത്തിക്കും; മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് യെല്ലോ ഫീവര്‍ സര്‍ട്ടിഫിക്കറ്റില്‍ ഇളവ്
തിരുവനന്തപുരം: കെനിയയിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മരിച്ച മലയാളികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. കൊച്ചി വഴിയാണ് മൃതദേഹം എത്തിക്കുക. മൃതദേഹത്തെ അനുഗമിക്കുന്നവർക്ക് യെല്ലോ വാക്സിൻ നിർബന്ധം എന്ന വ്യവസ്ഥയിൽ ഇളവ് നൽകി. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് ഇളവ് നൽകിയത്. മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകൾ റൂഹി മെഹ്റിൻ ( ഒന്നര വയസ്), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ റോഡ്രിഗസ് (ഏഴ്) എന്നിവരുടെ മൃതദേഹങ്ങളാണ് നാളെ രാവിലെ 8.45ന് ഖത്തർ എയർവേയ്സ് വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കുന്നത്. കെനിയയിൽ നിന്നു ഖത്തറിലേക്കു വിമാനം പുറപ്പെടുന്നതിന് ഏതാനും മണിക്കൂർ മുൻപ് മാത്രമാണ് യെല്ലോ ഫിവർ വാക്സിൻ സർട്ടിഫിക്കറ്റ് അനിവശ്യമാണെന്ന് ട്രാവൽ ഏജൻസി അധികൃതർ വ്യക്തമാക്കിയത്. ഇതോടെ ഭൗതിക ശരീരങ്ങൾ നാട്ടിലെത്തിക്കുന്നത് വൈകുമെന്ന ആശങ്ക ഉയർന്നു. കെനിയയിലെ ലോക കേരള സഭാംഗങ്ങൾ അടിയന്തിര ഇടപെടൽ തേടി നോർക്ക റൂട്ട്സിനെ…
Read More » -
പല ജാതി പെട്ടികളിലാണല്ലോ മരുമകനും മകൾക്കുമെല്ലാം സാധനം വരുന്നത്, പെട്ടിയോട് ഒരു താൽപര്യം ഇവർക്കുണ്ട്, പെട്ടിയെന്നു കേട്ടാൽ മുഖ്യമന്ത്രി ഏത് ഉറക്കത്തിൽ നിന്നും എഴുന്നേൽക്കും- പരിഹസിച്ച് പിവി അൻവർ
നിലമ്പൂർ: ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനത്തിലെ പെട്ടിപോലീസ് പരിശോധിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാർഥി പിവി അൻവർ. സ്ഥാനാർഥികളുടെ പെട്ടി പരിശോധിക്കാൻ പറഞ്ഞതു മുഖ്യമന്ത്രിയുടെ അറിവോടെയാകുമെന്നും പെട്ടി എന്ന് കേട്ടാൽ മുഖ്യമന്ത്രി ഉറക്കത്തിൽനിന്നു പോലും എഴുന്നേൽക്കുമെന്നും പിവി അൻവർ പറഞ്ഞു. ‘‘ഇവർക്ക് വേറൊന്നും പറയാനും ചെയ്യാനുമില്ലാത്തതിനാലാണു പെട്ടിയുടെ പുറകെ പോകുന്നത്. പല ജാതി പെട്ടികളിലാണല്ലോ മരുമകനും മകൾക്കുമെല്ലാം സാധനം വരുന്നത്. പെട്ടിയോട് ഒരു താൽപര്യം ഇവർക്കുണ്ട്. പിണറായിസം അവസാനിക്കണമെന്ന് ഗോവിന്ദൻ മാഷടക്കം ആഗ്രഹിക്കുന്നു. സ്വരാജിനെ കൊല്ലാൻ കൊണ്ടുവന്നതാണ്. മുഖ്യമന്ത്രിയുടെ ചിത്രം സ്വരാജിന്റെ പോസ്റ്ററിലില്ല. ഇവിടെ ജനമാണ് ജയിക്കാൻ പോകുന്നത്. നാട്ടിലെ വിഷയങ്ങൾ പറയാതെ ഘോരഘോരം പ്രസംഗിക്കുന്ന നേതാക്കളെ ജനം തള്ളിപ്പറയും’’ – അൻവർ പറഞ്ഞു. ‘‘താൻ കൃത്യമായ നിരീക്ഷണത്തിന്റെയും വീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് 75,000 വോട്ടിൽ കുറയാതെ നേടി ജയിക്കുമെന്നു പറയുന്നത്. മലയോര കർഷകരുടെ പ്രശ്നത്തിന് എന്താണു പരിഹാരമെന്നോ, എഡിജിപി അജിത് കുമാറിനെതിരെയും സുജിത്ത്…
Read More » -
ദേശീയഗാനത്തിനിടെ വിദ്യാർഥിനികൾ ക്ലാസിൽ നിന്ന് പുറത്തിറങ്ങി, വിദ്യാർഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് ഏത്തമിടിയിച്ചു, സ്കൂൾ ബസ് മിസായതിനാൽ ബസ് കാശ്‍ പോയത് പ്രധാനാധ്യാപികയുടെ പോക്കറ്റിൽ നിന്ന്, ഒടുവിൽ ഖേദപ്രകടനം
തിരുവനന്തപുരം: വിദ്യാർഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് അധ്യാപിക ഏത്തമിടിയിച്ചതായി പരാതി. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്എസ്എസിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. സ്കൂളിലെ അധ്യാപികക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവം ഇങ്ങനെ- ചൊവ്വാഴ്ച വൈകിട്ട് ദേശീയഗാനത്തിനിടെ ക്ലാസിൽ നിന്ന് വിദ്യാർത്ഥിനികൾ പുറത്തിറങ്ങിയതിനെ തുടർന്ന് അധ്യാപിക വിദ്യാർഥിനികളെ ക്ലാസിൽ പൂട്ടിയിട്ടു. ശിക്ഷയായി ഏത്തമിടാൻ നിർദ്ദേശിച്ചു. എല്ലാം കഴിഞ്ഞ് സ്കൂളിൽ നിന്ന് ഇറങ്ങാൻ വൈകിയ കുട്ടികൾക്ക് സ്കൂൾ ബസ് കിട്ടിയില്ല. ഇതോടെ പരാതിയുമായി രക്ഷിതാക്കൾ രംഗത്തെത്തി. ഒടുവിൽ പ്രധാനാധ്യാപിക കുട്ടികൾക്ക് ബസ് ടിക്കറ്റിന് പണം നൽകി പറഞ്ഞുവിടുകയായിരുന്നു. സംഭവത്തിൽ മാതാപിതാക്കളുടെ ഭാഗത്തുനിന്ന് പരാതി ഉയർന്നതോടെ അധ്യാപിക ഖേദം പ്രകടിപ്പിച്ചു. അധ്യാപിക കുട്ടികളെ ഏത്തമിടിയിച്ചുള്ള ശിക്ഷ നൽകിയത് സ്കൂളിലെ പ്രധാനാധ്യാപിക സ്ഥിരീകരിക്കുകയും ചെയ്തു.
Read More » -
എന്തു ശുദ്ധ അസംബന്ധമാണ് പാർട്ടി സെക്രട്ടറി എഴുന്നൊള്ളിക്കുന്നത്, വർഗീയ വിവേചനമുണ്ടാക്കി രാഷ്ട്രീയലാഭമുണ്ടാക്കാനാണ് എം.വി ഗോവിന്ദനും സഖാക്കളും ശ്രമിക്കുന്നത്, പഹൽഗാം ഭീകരാക്രമണം നടന്നപ്പോൾ അപലപിച്ചില്ലെന്ന പ്രസ്താവനയിൽ നിയമനടപടിയിലേക്ക് ജമാ അത്തെ ഇസ്‌ലാമി
കോഴിക്കോട്: പഹൽഗാം ഭീകരാക്രമണം നടന്നപ്പോൾ ജമാ അത്തെ ഇസ്‌ലാമി അപലപിച്ചില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ ആരോപണത്തിനെതിരേ നിയമനടപടിയുമായി സംഘടന. വർഗീയ വിവേചനമുണ്ടാക്കി രാഷ്ട്രീയലാഭമുണ്ടാക്കാൻ എം.വി ഗോവിന്ദനും സഖാക്കളും പച്ചക്കള്ളമാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് ജമാ അത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂർ വ്യക്തമാക്കി. ‘പഹൽഗാമിൽ ഭീകരാക്രമണം നടന്നപ്പോൾ ജമാഅത്തെ ഇസ്ലാമി പ്രതികരിച്ചില്ലെന്നുള്ള ശുദ്ധ അസംബന്ധമാണ് ഇപ്പോൾ പാർട്ടി സെക്രട്ടറി എഴുന്നെള്ളിച്ചിരിക്കുന്നത്. സമൂഹത്തിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാൻ വ്യാജം പ്രചരിപ്പിക്കുന്ന സെക്രട്ടറിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണ്. മുസ്ലിം സമുദായത്തെക്കുറിച്ചും മലപ്പുറം ജില്ലയെ സംബന്ധിച്ചും ഇടതുപക്ഷം കാലങ്ങളായി രൂപപ്പെടുത്തിയ വംശീയ ബോധത്തിന്റെ തുടർച്ചയാണ് പാർട്ടിസെക്രട്ടറിയുടെ ഈ പ്രസ്താവനയും. മുസ്ലിം സമുദായത്തെയും സംഘടനകളെയും അപരവത്കരിക്കുകയും ഭീകരവത്കരിക്കുകയും ചെയ്യുന്ന ആഖ്യാനങ്ങളാണ് കേരളത്തിൽ സിപിഎം ഓരോ തെരഞ്ഞെടുപ്പുകളിലും ഉയർത്തുന്നത്. ഇസ്ലാമോഫോബിയ നാൾക്കുനാൾ കേരളത്തിൽ ബലപ്പെട്ടുവരുന്നതിൽ സിപിഎം നൽകുന്ന സംഭാവന വളരെ വലുതാണ്’, എം.വി. ഗോവിന്ദന്റെ ആരോപണത്തിന് മറുപടി നൽകിക്കൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിൽ ഷിഹാബ് പൂക്കോട്ടൂർ വ്യക്തമാക്കി. കൂടാതെ…
Read More » -
മതസൗഹാര്‍ദത്തിന്റെ അജന്‍ഡ മുന്നോട്ടു വയ്ക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയെ എന്തിനു തള്ളിപ്പറയണം? അന്‍വര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവന്‍; ഫോണ്‍ റെക്കോഡ് ചെയ്യുന്നയാളെ എങ്ങനെ വിശ്വസിക്കുമെന്നും വി.ഡി. സതീശന്‍; അന്‍വറിനെ ക്ഷണിച്ച് മുസ്ലിം ലീഗിന്റെ പോഷക സംഘടന; മുഖ്യമന്ത്രിയെ പിന്തുണച്ച് സമസ്ത; രാഷ്ട്രീയം തിളച്ച് നിലമ്പൂര്‍
കൊച്ചി: മതസൗഹാര്‍ദത്തിന്റെ അജന്‍ഡ മുന്നോട്ടുവയ്ക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയെ എന്തിനു തള്ളിപ്പറയണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അവര്‍ കേരളത്തില്‍ യാതൊരു അക്രമവും നടത്തിയിട്ടില്ല. ന്യൂനപക്ഷ വിരുദ്ധത സൃഷ്ടിച്ച് ഭൂരിപക്ഷത്തിന്റെ വോട്ടു നേടാനുള്ള അവസാന കളിയാണ് സിപിഎമ്മിന്റേതെന്നും സിപിഎം പ്രവര്‍ത്തകര്‍ വീടുകളിലെത്തി വര്‍ഗീയത പറയുകയാണെന്നും ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വി.ഡി. സതീശന്‍ പറഞ്ഞു. അന്‍വര്‍ പൂര്‍ണമായും വിശ്വസിക്കാന്‍ കൊള്ളാത്തവനാണ്. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കിയതാണ് പ്രശ്‌നം. ഫോണ്‍ വിളിക്കുമ്പോള്‍ റെക്കോഡ് ചെയ്യുന്നയാളെ എങ്ങനെ വിശ്വസിക്കും? പി.കെ. കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും അടക്കമുള്ളവര്‍ പലവട്ടം വിളിച്ചതാണ്. രാജിവച്ചശേഷം മത്സരിക്കുന്നത് എന്തിനാണെന്ന് അന്‍വര്‍ ആദ്യം വിശദീകരിക്കണമെന്നും സതീശന്‍ പറഞ്ഞു. മുസ്ലിം ലീഗ് പോഷക സംഘടനയായ കെഎംസിസിയുടെ പരിപാടിയിലേക്ക് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വറിനും ക്ഷണം. കോഴിക്കോട് തിരുവമ്പാടിയില്‍ സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തിലാണ് പി.വി. അന്‍വര്‍ പങ്കെടുക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്, കോണ്‍ഗ്രസ്…
Read More » -
സീതയുടെ മരണം കൊലപാതകം: കാട്ടാന ആക്രമണം എന്ന് ഭര്‍ത്താവ് ബിനു പ്രചരിപ്പിച്ചത് നുണ, ഭർത്താവ് പൊലീസ് കസ്‌റ്റഡിയില്‍
പീരുമേട്ടിൽ വനത്തിനുള്ളിൽ ആദിവാസി മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. പോസ്റ്റ് മോർട്ടം പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. പ്ലാക്കത്തടം സ്വദേശി സീത (42) ആണ് കൊല്ലപ്പെട്ടത്. സീതയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി എന്നായിരുന്നു ഭർത്താവ് ബിനു പറഞ്ഞത്. വന്യമൃഗ ആക്രമണത്തിൻ്റെ ലക്ഷണങ്ങൾ പോസ്‌റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയില്ല. സീതയുടെ ശരീരത്തിൽ ഗുരുതര പരിക്കുകളുണ്ട്. മുഖത്തും കഴുത്തിലും മൽപ്പിടുത്തത്തിൻ്റെ പാടുകൾ കണ്ടെത്തി. ഭർത്താവ് ബിനു പൊലീസ് കസ്‌റ്റഡിയിലാണ്. സീതയുടെ തലയുടെ വലതു ഭാഗം പലതവണ പരുക്കൻ പ്രതലത്തിൽ ഇടിപ്പിച്ചിട്ടുണ്ട്. തലയുടെ ഇടത് വശത്തും ക്ഷതമുണ്ട്. ഇത് മരത്തിൽ ഇടിപ്പിച്ചതാകാം എന്നാണ് സൂചന. തലയുടെ പിന്നിലെ പരിക്ക് വീഴ്‌ചയിൽ സംഭവിച്ചതാകാം എന്നാണ് കരുതുന്നത്.
Read More »