Kerala

    • രാത്രി ഉറങ്ങാറില്ല, ഇഷ്ട വിനോദം ആരാന്റെ പോസ്റ്റുകൾക്കു താഴെ കുത്സിത കമന്റുകൾ ഇടാൻ, ഇരകൾ സ്ത്രീകൾ മുതൽ മുൻ മന്ത്രിവരെ, പവി ആനന്ദാശ്രമം ഫേസ്ബുക്കിൽ 4000 ത്തിൽ അധികം ഫോളോവേഴ്സ്, പലപ്പോഴും മദ്യപിച്ച് ഓഫിസിലെത്തുമെന്ന് സഹപ്രവർത്തകർ

      കാസർകോഡ്: ഫേസ്ബുക്കിലൂടെ മലയാളി നഴ്സ് രഞ്ജിതയ്ക്കെതിരെ അശ്ലീല കമന്റിട്ട വെള്ളരിക്കുണ്ട് താലൂക്ക് ഓഫിസിലെ ജൂനിയർ സൂപ്രണ്ട് എ. പവിത്രനെ സമൂഹമാധ്യമത്തിലൂടെ ഫോളോ ചെയ്യുന്നത് 4000 ത്തിൽ അധികം വരും. പവി ആനന്ദാശ്രമം എന്നാണ് പവിത്രന്റെ ഫേസ്ബുക്ക് പ്രൊഫൈൽ. ഇയാളുടെ പ്രൊഫൈലിൽ കയറിനോക്കിയാൽ ഇഷ്ടന് പോസ്റ്റിടുന്നത് അത്ര താൽപര്യമുള്ള സം​ഗതിയല്ലെന്നു മനസിലാകും. മാത്രമല്ല ഏറെ പ്രിയം ആരാന്റെ പോസ്റ്റിനു താഴെ ചില കുത്സിത കമന്റുകളിടാനാണെന്നു തിരിയും. ഇതിനായി ഉറക്കം വരെ വേണ്ടെന്നു വയ്ക്കും പവിത്രൻ. സമൂഹമാധ്യമത്തിലെ ഇത്തരം എന്റർടൈൻമെന്റിന് എ. പവിത്രനു കിട്ടിയത് രണ്ട് സസ്പെൻഷനും അറസ്റ്റും രണ്ടു വട്ടം താക്കീതും. പക്ഷെ നേരിട്ടുള്ള ഇടപെടലിൽ പവിത്രൻ സൗമ്യനും ശാന്തനുമാണെന്ന് സുഹൃത്തുക്കൾ. അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി രഞ്ജിത ജി. നായരെ അപമാനിച്ചതിന് റിമാൻഡിലാണ് വെള്ളരിക്കുണ്ട് താലൂക്ക് ഓഫിസിലെ ജൂനിയർ സൂപ്രണ്ട് എ. പവിത്രൻ ഇപ്പോൾ. കഴിഞ്ഞ ദിവസം വിമാനാപകടത്തിൽ മരിച്ച രഞ്ജിതയെക്കുറിച്ചുള്ള ഒരു പോസ്റ്റിനു കമന്റായാണ് അശ്ലീല പരാമർശം നടത്തിയത്. വ്യാഴാഴ്ച…

      Read More »
    • ‘ഏഴുവർഷം കാത്തിരുന്ന് കിട്ടിയിട്ട്, ഇപ്പോൾ ഞങ്ങളെ ഒറ്റയ്ക്കാക്കിയില്ലേ’ നെഞ്ചുപൊട്ടി അമ്മ, പിറന്നാൾ ദിനത്തിൽ പ്രിയപ്പെട്ടവൾക്ക് സ്കൂളിലെത്തുമ്പോൾ സർപ്രൈസ് നൽകാൻ കേക്കുമായി കൂട്ടുകാരികൾ, വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

      ചിറ്റൂർ: ആച്ഛന്റേയും അമ്മയുടേയും ഏഴുവർഷത്തെ കാത്തിരിപ്പായിരുന്നു ചിറവട്ടം രാജന്റെയും ബിന്ദുവിന്റെയും ഏകമകൾ ശ്രേയ എന്ന 18 വയസുകാരി. പ്രിയപ്പെട്ടവർ അവൾക്കായി കേക്കുമായി കാത്തിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകളേയും തകർന്ന് ശ്രേയ യാത്രയായി… വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് ശ്രേയ കുഴഞ്ഞുവീണ് മരിച്ചത്. കുളിമുറിയിലേക്ക് കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഉടനെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസമയത്ത് ബിന്ദു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാജൻ കോഴിക്കോട്ട് ജോലിസ്ഥലത്തായിരുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡോക്ടർമാർ അറിയിച്ചതായി പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വെള്ളിയാഴ്ച വൈകീട്ട് പട്ടഞ്ചേരി വാതകശ്മശാനത്തിൽ സംസ്‌കരിച്ചു. നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് 90% മാർക്കോടെ പ്ലസ് ടു പാസായശേഷം ബിരുദപ്രവേശനത്തിന് കാത്തിരിക്കയായിരുന്നു ശ്രേയ. ശ്രേയയുടെ പിറന്നാൾദിനമായ വെള്ളിയാഴ്ച, ടിസി വാങ്ങുന്നതിനായി കുട്ടി സ്‌കൂളിൽ എത്തുന്നുണ്ടെന്നറിഞ്ഞ കൂട്ടുകാരും അധ്യാപകരും ശ്രേയയ്ക്ക് സ്‌കൂളിൽ സർപ്രൈസ് നൽകാനുള്ള ഒരുക്കത്തിലായിരുന്നു. കേക്കിൽ പുതിയ ഡിസൈനിൽ പേരെഴുതി ശ്രേയയ്ക്കായി കാത്തിരുന്ന…

      Read More »
    • ഖേദപ്രകടനം നടത്തിയിട്ടില്ലെന്ന് കമല; അറിയില്ലെന്ന് ബിനോയ് വിശ്വം; സിപിഐയിലെ ശബ്ദരേഖ വിവാദത്തിനു പിന്നാലെ ഒരേ വേദി പങ്കിട്ട് കമലയും ബിനോയ് വിശ്വവും കെ.എം ദിനകരനും

      കൊച്ചി: വിവാദ ശബ്ദരേഖ ചോര്‍ന്നതിന് പിന്നാലെ വേദി പങ്കിട്ട് ബിനോയ് വിശ്വവും കെ.എം.ദിനകരനും കമല സദാനന്ദനും. എറണാകുളം മണ്ഡലത്തിന്‍റെ സമ്മേളനത്തിലാണ് മൂവരും ഒന്നിച്ച് പങ്കെടുത്തത്. 24ന് ചേരുന്ന പാര്‍ട്ടി എക്സിക്യുട്ടീവ് വിഷയം ചര്‍ച്ച ചെയ്യും. ബിനോയ് വിശ്വത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന ഇരുവരുടെയും ശബ്ദരേഖ പുറത്തുവിട്ടത്. ഇരുവരും ഖേദപ്രകടനം നടത്തിയതായും ബിനോയ് വിശ്വം ഇതിനോട് പ്രതികരിച്ചില്ലെന്നും വാര്‍ത്തകള്‍പുറത്തുവന്നു. എന്നാല്‍ നേതാക്കളുടെ ഖേദപ്രകടനത്തെപ്പറ്റി അറിയില്ലെന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തോട് ബിനോയ് വിശ്വത്തിന്‍റെ മറുപടി. താനറിയുന്ന നേതാക്കള്‍ അങ്ങനെ പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, വിവാദ ശബ്ദരേഖയില്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നായിരുന്നു കമല സദാനന്ദന്‍റെ മറുപടി. ശബ്ദം ആരുടേതാണെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് എല്ലാം പാര്‍ട്ടി പറയുമെന്നായിരുന്നു അവരുടെ മറുപടി. അതേസമയം, ബിനോയ് വിശ്വത്തിനെതിരായ പരാമര്‍ശത്തില്‍ നേതാക്കള്‍ മാപ്പു പറയേണ്ട ആവശ്യമുണ്ടോയെന്ന് നോക്കണമെന്ന് സി.പി.ഐ ദേശീയ നിര്‍വാഹകസമതി അഗം കെ. പ്രകാശ്ബാബു. ഓ‍ഡിയോ ലീക്കായതില്‍ അതൃപ്തിയില്ല. ഇത്തരം കാര്യങ്ങള്‍ സംഘടനാപരമയി പരിശോധിക്കും. ബിനോയ് വിശ്വത്തിനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കമില്ലെന്നും പ്രകാശ് ബാബു…

      Read More »
    • പരിശോധനകള്‍ വിവാദം ആക്കേണ്ടതില്ല; എന്റെ വാഹനവും പരിശോധിച്ചു; തെരഞ്ഞെടുപ്പ് കാലത്തുള്ള സ്വാഭാവിക നടപടി: സഹകരിക്കുകയാണു വേണ്ടത്: പെട്ടി പരിശോധനയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍

      നിലമ്പൂര്‍: പരിശോധനകള്‍ വിവാദമാക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍ നാടന്‍. നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ പെട്ടി പരിശോധന വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഔദ്യോഗിക വാഹനത്തിലല്ല താന്‍ എത്തിയതെന്നും ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞു പരിശോധിച്ചെന്നും കുഴല്‍ നാടന്‍ പറഞ്ഞു. പരിശോധനകള്‍ തെരഞ്ഞെടുപ്പു കാലത്ത് സ്വാഭാവികമാണ്. അതിനോടു സഹകരിക്കണം. വിവാദമാക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും വാഹനം പരിശോധിച്ചതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പു കാലത്തെ പരിശോധനയില്‍നിന്ന് ആരെയും ഒഴിവാക്കാന്‍ കഴിയില്ലെന്നും തുടര്‍ന്നു പരിശോധനയുണ്ടാകുമെന്നു തെരഞ്ഞെടുപ്പു കമ്മീഷനും വ്യക്തമാക്കി. ശനിയാഴ്ച രാവിലെ എംപിമാരായ കെ. രാധാകൃഷ്ണന്റെയും അബ്ദുള്‍ വഹാബിന്റെയും ഒരു മജിസ്ട്രേറ്റിന്റെ വാഹനവും പരിശോധിച്ചെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാഹന പരിശോധനയില്‍ പരാതി നല്‍കാനില്ലെന്നും ഷാഫി പറമ്പില്‍ എംപിയും രാഹും മാങ്കൂട്ടത്തിലും പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് ഇവര്‍ സഞ്ചരിച്ച വാഹനം പോലീസ് പരിശോധിച്ചത്. ഉദ്യോഗസ്ഥര്‍ക്കെതിരേ തട്ടിക്കയറിയ ഇരുവരും പിന്നീട് ഇക്കാര്യം നിഷേധിച്ചു. വാഹനത്തിലുള്ള പെട്ടി തുറക്കാതിരുന്നതിനാല്‍ സ്വാഭാവികമായി പ്രതികരിച്ചെന്നാണ് ഇരുവരും പറഞ്ഞത്.…

      Read More »
    • നീ’യിത്ര’ ധന്യ! ബിഹാറില്‍ അധ്യാപിക, സംസ്‌കൃത സര്‍വകലാശാലയില്‍നിന്ന് എംഎ; രേഷ്മയുടെ ലക്ഷ്യം പണമല്ലെന്ന് പൊലീസ്

      തിരുവനന്തപുരം: വിവാഹ തട്ടിപ്പ് കേസിലെ പ്രതി എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മ(35)യുടെ ലക്ഷ്യം പണമായിരുന്നില്ലെന്ന് പൊലീസ്. നിരവധിപ്പേരെ വിവാഹം കഴിച്ചെങ്കിലും അവരില്‍ നിന്ന് പണം തട്ടാനുള്ള ശ്രമങ്ങളൊന്നും രേഷ്മ നടത്തിയിട്ടില്ലെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. പലരും വിവാഹത്തിന് താലി മാത്രമാണ് കെട്ടിയത്. സ്വര്‍ണമാല ഉണ്ടായിരുന്നില്ല. നിത്യച്ചെലവിനും യാത്രയ്ക്കുമുള്ള പണം മാത്രമാണ് യുവതി വിവാഹം കഴിച്ചവരില്‍ നിന്ന് വാങ്ങിയത്. കൃത്യമായ സമയക്രമം തയ്യാറാക്കി ഇവര്‍ ഭര്‍ത്താക്കന്മാരെയും കാമുകന്മാരെയും ദിവസവും വിളിച്ചിരുന്നു. 2014-ല്‍ പ്രണയിച്ചാണ് ആദ്യ വിവാഹം കഴിച്ചത്. എന്നാല്‍ ഇയാളുമായി പിരിഞ്ഞു. പിന്നീട് പഠനം തുടര്‍ന്നു. 2022-ല്‍ സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പാലക്കാട് സ്വദേശിയെ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഇദ്ദേഹം വിദേശത്തേക്കു പോയി. ശേഷം 2022-ല്‍ തന്നെ വൈക്കം സ്വദേശിയെ വിവാഹം കഴിച്ചു. കാലടി സര്‍വകലാശാലയിലെ തിരുവനന്തപുരം കേന്ദ്രത്തില്‍ താത്കാലിക ജോലിക്ക് വരുന്നതിനിടയില്‍ ട്രെയിനില്‍വെച്ചാണ് വൈക്കം സ്വദേശിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് 2023-ല്‍ പാലക്കാട് സ്വദേശിയുടെ പരിചയക്കാരനായ കൊല്ലം സ്വദേശിയുമായി വിവാഹം. വിവാഹത്തിന്…

      Read More »
    • പരിശോധനകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശ പ്രകാരം; കെ. രാധാകൃഷ്ണന്റെയും അബ്ദുള്‍ വഹാബിന്റെയും മജിസ്‌ട്രേറ്റിന്റെയും വാഹനം പരിശോധിച്ചു; പരാതി നല്‍കുന്നില്ലേ എന്ന ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി ഷാഫി പറമ്പില്‍; പരിശോധനകളോട് സഹകരിക്കുകയാണു വേണ്ടതെന്ന് എം. സ്വരാജ്

      നിലമ്പൂര്‍: തെരഞ്ഞെടുപ്പു കാലത്തെ പരിശോധനയില്‍നിന്ന് ആരെയും ഒഴിവാക്കാന്‍ കഴിയില്ലെന്നും തുടര്‍ന്നു പരിശോധനയുണ്ടാകുമെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍. ശനിയാഴ്ച രാവിലെ എംപിമാരായ കെ. രാധാകൃഷ്ണന്റെയും അബ്ദുള്‍ വഹാബിന്റെയും ഒരു മജിസ്‌ട്രേറ്റിന്റെ വാഹനവും പരിശോധിച്ചെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാഹന പരിശോധനയില്‍ പരാതി നല്‍കാനില്ലെന്നും ഷാഫി പറമ്പില്‍ എംപിയും രാഹും മാങ്കൂട്ടത്തിലും പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് ഇവര്‍ സഞ്ചരിച്ച വാഹനം പോലീസ് പരിശോധിച്ചത്. ഉദ്യോഗസ്ഥര്‍ക്കെതിരേ തട്ടിക്കയറിയ ഇരുവരും പിന്നീട് ഇക്കാര്യം നിഷേധിച്ചു. വാഹനത്തിലുള്ള പെട്ടി തുറക്കാതിരുന്നതിനാല്‍ സ്വാഭാവികമായി പ്രതികരിച്ചെന്നാണ് ഇരുവരും പറഞ്ഞത്. എംപിയുടെ മുഖത്തേക്ക് ടോര്‍ച്ച് അടിച്ച് പുറത്തേക്കിറങ്ങാന്‍ പറഞ്ഞു. വാഹനത്തിന്റെ ഡിക്കി തുറക്കാനും പെട്ടി പുറത്തുവെക്കാനും ആവശ്യപ്പെട്ടു. ആ പെട്ടി തുറക്കാതെ തങ്ങളെ അപമാനിക്കുകയായിരുന്നെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ആരോപണം. എല്‍ഡിഎഫ് നേതാക്കളുടെ വാഹനങ്ങള്‍ പരിശോധിക്കുന്നില്ലെന്ന് ഷാഫി പറമ്പിലും ആരോപിച്ചു. അപമാനിക്കപ്പെട്ടെങ്കില്‍ എന്തുകൊണ്ട് പരാതി നല്‍കുന്നില്ല എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇരുവരും ഒഴിഞ്ഞുമാറി. പരാതി ജനങ്ങള്‍ കാണുന്നുണ്ടല്ലോ എന്നായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം. പെട്ടിയിലുള്ളത് കാണാനാകുമെന്ന് പരിശോധന…

      Read More »
    • മുന്‍മന്ത്രിയെ അധിക്ഷേപിച്ച് സസ്‌പെന്‍ഷനിലായി, ജോലിയില്‍ തിരികെക്കറിയത് ഒരു മാസം മുമ്പ്; രഞ്ജിതയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം, അധിക്ഷേപ കമന്റ്; ഡപ്യൂട്ടി തഹസില്‍ദാര്‍ കസ്റ്റഡിയില്‍

      കാസര്‍േഗാഡ്: അഹമ്മദാബാദില്‍ വിമാന അപകടത്തില്‍പെട്ട് മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഡപ്യൂട്ടി തഹസില്‍ദാര്‍ എ.പവിത്രന്‍ കസ്റ്റഡിയില്‍. വെള്ളരിക്കുണ്ട് പൊലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പവി ആനന്ദാശ്രമം എന്ന പ്രൊഫൈലില്‍ നിന്ന് സമൂഹ മാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിലും കമന്റിലുമാണ് പവിത്രന്‍ രഞ്ജിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയത്. കമന്റില്‍ അശ്ലീലവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ വാക്കുകളും ഉണ്ടായിരുന്നു. വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു. ജാതീയമായി അധിക്ഷേപിച്ചാണ് പവിത്രന്‍ ആദ്യം രഞ്ജിതയ്‌ക്കെതിരെയുള്ള പോസ്റ്റ് പങ്കുവച്ചത്. പിന്നാലെ കുറിച്ച കമന്റില്‍ അശ്ലീല ചുവയുള്ള വാക്കുകളുമുണ്ടായിരുന്നു. പോസ്റ്റ് വിവാദമായതിന് പിന്നാലെ ഒട്ടേറെപ്പേര്‍ മുഖ്യമന്ത്രിക്ക് ഓണ്‍ലൈനായി പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖരന്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയിരുന്നു. മനുഷ്യനാകണം!!! വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയ്ക്കെതിരെ അശ്ലീല കമന്റ്; വെള്ളരിക്കുണ്ട് ഡപ്യൂട്ടി തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍ കേരള സര്‍ക്കാര്‍ ജോലിയില്‍നിന്ന് ലീവെടുത്ത് വിദേശത്തേയ്ക്ക് പോയതു കൊണ്ടാണ് അപകടത്തില്‍ രഞ്ജിത മരിക്കാനിടയായതെന്നാണ് സമൂഹ…

      Read More »
    • ഗാനഗന്ധര്‍വന്‍ വിമാനപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് രണ്ടുതവണ!

      ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസ് 2 തവണ വിമാനാപകടങ്ങളില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടതാണ് 1971 ഡിസംബര്‍ 9ന് ആയിരുന്നു ആദ്യ സംഭവം. പശ്ചിമഘട്ടത്തിലെ മേഘമലയില്‍ തകര്‍ന്നുവീണ വിമാനത്തില്‍ യാത്ര ചെയ്യേണ്ടതായിരുന്നു യേശുദാസ്. വിമാനത്താവളത്തിലെത്താന്‍ വൈകിയതിനാല്‍ മാത്രമാണ് അന്ന് അദ്ദേഹം തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. കൊച്ചിയില്‍ നിന്നു തിരുവനന്തപുരത്തേക്ക് ആദ്യയാത്ര നടത്തിയ ആവ്റോ വിമാനം തുടര്‍ന്ന് മധുരയിലേക്കു പറക്കുമ്പോഴാണു തകര്‍ന്നുവീണത്. തിരുകൊച്ചിയിലെ ആരോഗ്യ മന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് ജി.ചന്ദ്രശേഖരപിള്ള ഉള്‍പ്പെടെ 20 പേരാണു കൊല്ലപ്പെട്ടത്. 1978 ഒക്ടോബര്‍ 13ന് ആയിരുന്നു രണ്ടാമത്തെ സംഭവം. തീപിടിച്ച് ബ്രിട്ടനിലെ മാഞ്ചെസ്റ്ററിലെ റിംഗ്വേ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനത്തിലെ 350 യാത്രക്കാരില്‍ യേശുദാസ്, ഭാര്യ പ്രഭ, ഒരു വയസ്സുള്ള മകന്‍ വിനോദ്, അന്നത്തെ കൊച്ചുഗായിക സുജാത (ഇന്നത്തെ സുജാത മോഹന്‍), സുജാതയുടെ അമ്മ ദേവി തുടങ്ങിയവരും ഉണ്ടായിരുന്നു. കാനഡയിലും ന്യൂയോര്‍ക്കിലും സംഗീതപരിപാടികള്‍ നടത്തിയശേഷം ലണ്ടന്‍ വഴി ന്യൂഡല്‍ഹിയിലേക്കു മടങ്ങിയ യേശുദാസിന്റെ സംഘത്തില്‍ 6 ഗായകരും ഉണ്ടായിരുന്നു. ന്യൂയോര്‍ക്കില്‍നിന്നു പറന്നുയര്‍ന്ന്…

      Read More »
    • മനുഷ്യനാകണം!!! വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയ്ക്കെതിരെ അശ്ലീല കമന്റ്; വെള്ളരിക്കുണ്ട് ഡപ്യൂട്ടി തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍

      കാസര്‍ഗോഡ്: അഹമ്മദാബാദില്‍ വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഡപ്യൂട്ടി തഹസില്‍ദാര്‍ എ.പവിത്രന് സസ്‌പെന്‍ഷന്‍. സമൂഹ മാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിലും കമന്റിലുമാണ് പവി ആനന്ദാശ്രമം എന്ന പ്രൊഫൈലില്‍ നിന്ന് പവിത്രന്‍ രഞ്ജിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയത്. കമന്റില്‍ അശ്ലീലവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ വാക്കുകളും ഉണ്ടായിരുന്നു. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി ഇയാളെ സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടുവെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ അറിയിച്ചു. സര്‍ക്കാര്‍ ജോലിയില്‍നിന്ന് ലീവെടുത്ത് വിദേശത്തേയ്ക്ക് പോയതു കൊണ്ടാണ് അപകടത്തില്‍ രഞ്ജിത മരിക്കാനിടയായതെന്നാണ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചൊരു പോസ്റ്റില്‍ ഇയാള്‍ കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. രഞ്ജിതയുടെ പടത്തിന് ആദരാഞ്ജലികള്‍ എന്നെഴുതി പങ്കുവച്ച മറ്റൊരു പോസ്റ്റില്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെ എന്നും കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ വീടിന് തറക്കല്ലിട്ടത് ഒരു വര്‍ഷം മുന്‍പ്; സ്വപ്നങ്ങള്‍ ബാക്കിയാക്കി രഞ്ജിതയുടെ മടക്കം… നേരത്തെ കാഞ്ഞങ്ങാട് എംഎല്‍എയും മുന്‍ മന്ത്രിയുമായ ഇ.ചന്ദ്രശേഖരനെതിരെ സമൂഹ മാധ്യമത്തില്‍ അപകീര്‍ത്തികരമായ…

      Read More »
    • പുതിയ വീടിന് തറക്കല്ലിട്ടത് ഒരു വര്‍ഷം മുന്‍പ്; സ്വപ്നങ്ങള്‍ ബാക്കിയാക്കി രഞ്ജിതയുടെ മടക്കം…

      പത്തനംതിട്ട: ആഗ്രഹങ്ങളൊക്കെയും പാതിവഴിയില്‍ ബാക്കി വച്ചാണു രഞ്ജിതയുടെ വേര്‍പാട്. ഈ മാസം പാലുകാച്ചല്‍ നടത്തി ഓണത്തിനു താമസം തുടങ്ങേണ്ടിയിരുന്ന പുതിയ വീട്ടിലേക്കെത്തുക രഞ്ജിതയുടെ ചേതനയറ്റ ശരീരമാകും. വൈകിട്ടോടെ മരണം സ്ഥിരീകരിച്ചെങ്കിലും ആ വിവരം മക്കളായ ഇന്ദുചൂഡനെയും ഇതികയെയും അറിയിച്ചിരുന്നില്ല. അമ്മ കയറിയ വിമാനം അപകടത്തില്‍പ്പെട്ടതറിഞ്ഞ് അലറിക്കരഞ്ഞ മക്കളെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ഉരുകുകയായിരുന്നു ആ വീട്ടിലേക്ക് എത്തിയവര്‍. 5 വര്‍ഷം മുന്‍പ് മസ്‌കത്തിലേക്ക് പോയ രഞ്ജിത അധികം വൈകാതെ മക്കളെയും ഒപ്പം കൂട്ടിയിരുന്നു. ഒരു വര്‍ഷം മുന്‍പാണ് കുടുംബവീടിനു സമീപം പുതിയ വീടിനു തറക്കല്ലിടുന്നത്. അതിനിടെ യുകെയില്‍ ജോലി കിട്ടിയപ്പോള്‍ മക്കളുമായി നാട്ടിലെത്തി. ഇവരെ പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്‌കൂളിലും ഇരവിപേരൂര്‍ ഒഇഎം സ്‌കൂളിലും ചേര്‍ത്ത് അമ്മ തുളസിക്കുട്ടിക്കൊപ്പം നിര്‍ത്തി മടങ്ങി. മനുഷ്യനാകണം!!! വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയ്ക്കെതിരെ അശ്ലീല കമന്റ്; വെള്ളരിക്കുണ്ട് ഡപ്യൂട്ടി തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍ വീടുപണി തീര്‍ത്ത് എത്രയും വേഗം അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം നില്‍ക്കാന്‍ നാളുകളെണ്ണി കാത്തിരിക്കുകയായിരുന്നു രഞ്ജിത. മൃതദേഹം തിരിച്ചറിയാനുള്ള ഡിഎന്‍എ…

      Read More »
    Back to top button
    error: