Kerala

    • അനില്‍ ആന്റണി 25 ലക്ഷം വാങ്ങി,ശോഭ സുരേന്ദ്രൻ 10 ലക്ഷവും; രേഖകള്‍ പുറത്തുവിട്ട് ടി ജി നന്ദകുമാര്‍ 

      തിരുവനന്തപുരം: പത്തനംതിട്ട എൻഡിഎ സ്ഥാനാർത്ഥി അനില്‍ ആന്റണിക്കെതിരായ ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് ടി ജി നന്ദകുമാർ.ദില്ലയില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ തെളിവുകള്‍ പുറത്തുവിട്ടത്. 2013 ഏപ്രിലില്‍ യുപിഎ സർക്കാരിന്റെ കാലത്ത് സുഹൃത്തിനെ കേരള ഹൈക്കോടതിയിലെ സിബിഐ സ്റ്റാൻഡിംഗ് കോണ്‍സലായി നിയമിക്കാമെന്ന് പറഞ്ഞാണ് തന്റെ കൈയില്‍ നിന്ന് അനില്‍ പണം വാങ്ങിയത് എന്നാണ് നന്ദകുമാറിന്റെ ആരോപണം. ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ നിന്നും പണം വാങ്ങുന്നു എന്ന് അവകാശപ്പെടുന്ന ചിത്രമാണ് നന്ദകുമാർ പുറത്തുവിട്ടത്. 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണത്തില്‍ തെളിവുകള്‍ പുറത്തുവിടാൻ അനില്‍ ആന്റണി വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നന്ദകുമാർ വാർത്താസമ്മേളനത്തില്‍ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ബിജെപിയുടെ ക്രൗഡ് പുള്ളറായ നേതാവ് പത്ത് ലക്ഷം രൂപ വാങ്ങിയിട്ട് മടക്കിത്തന്നില്ലെന്ന ആരോപണത്തിലും ടിജി നന്ദകുമാർ വ്യക്തത വരുത്തി. ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ അക്കൗണ്ടിലേക്ക് പത്ത് ലക്ഷം രൂപ നിക്ഷേപിച്ചതിന്റെ തെളിവാണ് നന്ദകുമാർ പുറത്തുവിട്ടത്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അടങ്ങുന്ന…

      Read More »
    • അനീഷ് മുയിപ്പോത്ത് വിടവാങ്ങി, കടത്തനാടന്‍ തെയ്യ സമൂഹത്തിന് തീരാ നഷ്ടം

      ബാബുരാജന്‍ ചാക്ക്യേരി വടകര: പ്രമുഖ തെയ്യം കലാകാരൻ മുയിപ്പോത്ത് ചെറിയ പൊയിൽ മീത്തൽ അനീഷ് കുമാറിൻ്റെ (49) വിയോഗം ഞെട്ടലോടെയാണ് തെയ്യ പ്രേമികളും സമൂഹവും കേട്ടത്. ചെറുപ്രായത്തില്‍ അച്ഛന്‍ ചന്തുപണിക്കരുടെ കൈപിടിച്ചിറങ്ങിയതാണ് ചെണ്ട വാദ്യവുമായി അനീഷ്. ക്രമേണ തെയ്യം ചുവടുകള്‍ സ്വായത്തമാക്കി . കടത്തനാടില്‍ നിറഞ്ഞാടിയ ഈ യുവാവ് പിന്നീട് കോഴിക്കോട് ,കണ്ണൂര്‍ , മലപ്പുറം ജില്ലകളില്‍ വിവിധ ക്ഷേത്രങ്ങളില്‍ കൊട്ടിയാടി. ഏവർക്കും ആകസ്മികമായിരുന്നു ആ വേർപാട്. ചെറിയ കാലയളവില്‍ അനീഷ് ഉണ്ടാക്കിയെടുത്ത സ്നേഹബന്ധങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ തേങ്ങലായി ഒഴുകിയെത്തി: ”ഒരു ദേശത്തിന്‍റെ ദൈവത്തെ തന്നിലൂടെ ആവാഹിച്ച് നാടിന്‍റെ ദേവനായ പ്രിയകല്ലാടി ബാക്കിവെച്ചത് ഒരു പാട് കാവുകളിലെ കലശങ്ങളും തെയ്യപ്രേമികളുടെ മനസ്സില്‍ നൊമ്പരത്തിന്‍റെ ചായില്യ ചുവപ്പുമാണ് ” തെയ്യ പ്രേമിയും തെയ്യം ഫോട്ടോഗ്രാഫറുമായ പി.എന്‍ അരുണിന്‍റെ വാക്കുകളിൽ സ്നേഹാർദ്രതകൾ നിറഞ്ഞൊഴുകി. താന്‍ കെട്ടിയാടുന്ന സ്വരൂപത്തിന്‍റെ ഉടയാടകളും ചമയങ്ങളും കുറ്റമറ്റതായിരിക്കണം എന്നത് അനീഷിന്  നിര്‍ബന്ധമാണെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. അനീഷും മകനും ചേര്‍ന്ന് ചാത്തോത്ത്…

      Read More »
    • സി.പി.എമ്മിന് കൂടുതല്‍ സീറ്റ് കിട്ടിയാല്‍ കേന്ദ്ര ഭരണം തുലാസിലാവുമെന്ന്; കോണ്‍ഗ്രസിനെ പിന്തുണച്ച് എസ്.വൈ.എസ് നേതാവ് നാസര്‍ ഫൈസി

      കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണച്ച് എസ്.വൈ.എസ് നേതാവ് നാസര്‍ ഫൈസി കൂടത്തായി. സി.പി.എമ്മിന് സീറ്റ് കൂടുതല്‍ കിട്ടിയാല്‍ കേന്ദ്ര ഭരണം തുലാസിലാകും. സി.പി.എം ജയിച്ചാല്‍ ഏത് നിമിഷവും കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്യും. ബി.ജെ.പി ജയിച്ചാലും വേണ്ടില്ല കോണ്‍ഗ്രസ് തോറ്റാല്‍ മതിയെന്നാണ് സി.പി.എം നിലപാടെന്നും നാസര്‍ ഫൈസി പറഞ്ഞു. കോണ്‍ഗ്രസോ കോണ്‍ഗ്രസിനെ പിന്തുണക്കുന്നവരോ ആണ് ജയിക്കേണ്ടത്. സി.പി.എം ജയിച്ചാല്‍ അവര്‍ അതുവച്ച് അവരുടെ അജണ്ട നടപ്പാക്കുകയാണ് ചെയ്യുക. ആര് ജയിച്ചാലും ഒരുപോലെ എന്ന നിലപാട് ശരിയല്ല. ബി.ജെ.പി തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് തന്നെ ജയിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം കഴിഞ്ഞ ദിവസം എല്‍.ഡി.എഫിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നാസര്‍ ഫൈസി കോണ്‍ഗ്രസിനായി രംഗത്തെത്തിയിരിക്കുന്നത്. സമസ്തക്കകത്തുള്ള ആഭ്യന്തര തര്‍ക്കങ്ങള്‍ കൂടിയാണ് ഇതിലൂടെ വ്യക്തമാവുന്നത്.  

      Read More »
    • ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

      തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ നര്‍ത്തകി സത്യഭാമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. പട്ടികജാതി/വര്‍ഗ വിഭാഗക്കാര്‍ക്കു എതിരെയുള്ള കേസുകള്‍ പരിഗണിക്കുന്ന നെടുമങ്ങാട്ടെ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ചാലക്കുടിയിലെ ഒരു നൃത്താധ്യാപകനെക്കുറിച്ചാണു പറഞ്ഞതെന്നും അതു ആര്‍എല്‍വി രാമകൃഷ്ണന്‍ അല്ലെന്നുമുള്ള സത്യഭാമയുടെ വാദം കോടതി അംഗീകരിച്ചില്ല. ചാലക്കുടി സ്വദേശിയായ രാമകൃഷ്ണനും സത്യഭാമയും തമ്മില്‍ നേരത്തെ കേസുകള്‍ ഉണ്ടായിരുന്നുവെന്നും രാമകൃഷ്ണന്റെ പഠന, പ്രവേശന, അക്കാദമിക കാര്യങ്ങളെക്കുറിച്ചു സത്യഭാമയ്ക്കു അറിവുണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ട ആളാണെന്നു അറിയില്ലെന്ന വാദവും തള്ളി. കാക്ക പോലെ കറുത്തവന്‍, പെറ്റമ്മ കണ്ടാല്‍ പോലും സഹിക്കില്ല, സുന്ദരികളായ സ്ത്രീകള്‍ മാത്രമേ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളു തുടങ്ങിയ പരാമര്‍ശങ്ങളാണ് സത്യഭാമ നടത്തിയത്. ജാതീയമായി തന്നെ അധിക്ഷേപിക്കാന്‍ ശ്രമിച്ചെന്നു കാട്ടിയാണ് രാമകൃഷ്ണന്‍ പരാതി നല്‍കിയത്. പട്ടികജാതി കലാകാരനു നൃത്ത രംഗത്തു പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സാഹചര്യം ചിലര്‍ സൃഷ്ടിക്കുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.

      Read More »
    • മനോരമയുടെ സര്‍ക്കുലേഷനില്‍ അഞ്ചരലക്ഷത്തിൻ്റെ ഇടിവ്; ദേശാഭിമാനിക്ക് വായനക്കാർ കൂടുന്നു

      കോട്ടയം: രാജ്യത്തെ തന്നെ ഭാഷാദിന പത്രങ്ങളില്‍ ഒന്നാമതുള്ള മലയാള മനോരമയുടെ സർക്കുലേഷൻ അഞ്ചരലക്ഷം കുറഞ്ഞതായി ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ്റെ (ABC) കണക്ക്. അഞ്ചുവർഷം കൊണ്ടാണിത്. 2018ല്‍ മനോരമക്ക് പ്രതിദിനം 23.68 ലക്ഷം കോപ്പികളുണ്ടായിരുന്നു. മാതൃഭൂമിയേക്കാള്‍ 10 ലക്ഷം അധികമായിരുന്നു ഇത്. പ്രചാരം കുറഞ്ഞെങ്കിലും ഇപ്പോഴും മാതൃഭൂമിയേക്കാള്‍ ഏറെ മുന്നിലാണ് മനോരമ. എബിസിയുടെ പുതിയ കണക്കനുസരിച്ച്‌ 18,16,081 ആണ് മനോരമയുടെ സർക്കുലേഷൻ. അതായത് അഞ്ച് വർഷത്തിനിടയില്‍ 5,51,919 കോപ്പികള്‍ കുറഞ്ഞു. അതേസമയം മനോരമയുടെ വിശ്വാസ്യതയിലുണ്ടായ ഇടിവാണ് കോപ്പി കുറയാൻ കാരണമെന്ന് ദേശാഭിമാനി  ആരോപിച്ചു.ദേശാഭിമാനിയുടെ സർക്കുലേഷൻ കൂടിയിട്ടുമുണ്ട്.17,414 കോപ്പികളുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

      Read More »
    • പത്തനംതിട്ട കള്ളവോട്ട് കേസ്; ഒന്നാംപ്രതി അമ്ബിളി അറസ്റ്റില്‍

      പത്തനംതിട്ട: ആറന്മുള മെഴുവേലിയില്‍ മരിച്ചയാളുടെ പേരില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ ഒന്നാംപ്രതി അമ്ബിളി അറസ്റ്റില്‍.ബൂത്ത് ലെവല്‍ ഓഫീസർ (ബി.എല്‍.ഒ) അമ്ബിളിയാണ് അറസ്റ്റിലായത്. അമ്ബിളിയെ അറസ്റ്റിനുശേഷം സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ (എ.ആർ.ഓ.) നല്‍കിയ റിപ്പോർട്ടിനെ തുടർന്ന് മെഴുവേലി ഒന്നാംവാർഡ് മെമ്ബർ ശുഭാനന്ദൻ, ബി.എല്‍.ഒ. അമ്ബിളി എന്നിവർക്കെതിയാണ് ഇലവുംതിട്ട പോലീസ് കേസെടുത്തിരുന്നത്. നാല് വർഷം മുമ്ബ് മരിച്ച പത്തനംതിട്ട മെഴുവേലി പഞ്ചായത്തിലെ കാരിത്തോട്ട വാഴവിള വടക്കേച്ചെരിവില്‍ അന്നമ്മയുടെ പേരില്‍ കള്ളവോട്ട് ചെയ്തു എന്നാണ് കേസ്. ഇവരുടെ പേരില്‍ വീട്ടില്‍ വോട്ടിന് അപേക്ഷ സമർപ്പിക്കപ്പെട്ടിരുന്നു. തുടർന്ന് 18-ാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് ബി.എല്‍.ഒയും വാർഡ് മെമ്ബറും അടക്കമുള്ളവർ വീട്ടിലെത്തി. 94-കാരിയുടെ പേരില്‍ ലഭിച്ച അപേക്ഷയിന്മേല്‍ ഇവരുടെ മരുമകള്‍ 72-കാരി അന്നമ്മ വോട്ട് രേഖപ്പെടുത്തി എന്നായിരുന്നു പരാതി. എല്‍.ഡി.എഫ്. പ്രാദേശിക നേതൃത്വമാണ് ഇതുസംബന്ധിച്ച്‌ കളക്ടർക്ക് പരാതി നല്‍കിയത്. ബി.എല്‍.ഒ. യു.ഡി.എഫ്. പ്രവർത്തകയാണെന്നും ബി.എല്‍.ഒയും വാർഡ് അംഗവും ഒത്തുകളിച്ചതാണെന്നും എല്‍.ഡി.എഫ്. ആരോപിച്ചിരുന്നു. സംഭവത്തില്‍ പിഴവ്…

      Read More »
    • കരയ്ക്കു കയറാന്‍ കാത്തില്ല; തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

      തൃശൂര്‍: മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെയാണ് ആന ചരിഞ്ഞത്. ജെസിബി ഉപയോഗിച്ചു അരികിലെ മണ്ണ് നീക്കി പുറത്തെത്തിക്കാനാണ് ശ്രമിച്ചത്. ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ കിണറ്റിലാണ് കാട്ടാന വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ സ്ഥലത്തെത്തി രക്ഷാ ദൗത്യം തുടരുകയായിരുന്നു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് ആന കിണറ്റില്‍ വീണത്. വീട്ടുകാര്‍ ഉപയോഗിക്കുന്ന കിണര്‍ തന്നെയാണിത്. അല്‍പ്പം ആഴമുള്ള കിണറ്റില്‍ ആന അബദ്ധത്തില്‍ വീഴുകയായിരുന്നു. കാടിനോടു ചേര്‍ന്നുള്ള പ്രദേശമാണിത്.  

      Read More »
    • തെരഞ്ഞെടുപ്പ് സ്പെഷല്‍ സര്‍വീസുമായി കര്‍ണാടക ആര്‍ടിസി

      ബംഗളൂരു: ഉത്സവസീസണുകളിൽ മാത്രമല്ല, തെരഞ്ഞെടുപ്പ് കാലത്തും സ്പെഷല്‍ സർവീസുകള്‍ നടത്തി ലാഭം കൊയ്യാനൊരുങ്ങുകയാണ് കർണാടക ആർടിസി. ബംഗളൂരുവിലും മൈസൂരുവിലും നിന്ന് കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കായി 10 തെരഞ്ഞെടുപ്പ് സ്പെഷല്‍ സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 25നു പുറപ്പെട്ട് 26നു രാവിലെ കേരളത്തിലെത്തുന്ന രീതിയിലാണു ട്രിപ്പുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ഇവയിലേക്കുള്ള സീറ്റുകളുടെ ബുക്കിംഗും തുടങ്ങി. 26നു വൈകുന്നേരം ഇതേ ബസിനു മടക്കയാത്രകൂടി ബുക്കുചെയ്താല്‍ യാത്രാനിരക്കില്‍ 10 ശതമാനം ഇളവും അനുവദിക്കും. ആവശ്യക്കാരുടെ എണ്ണം കൂടുതലാണെങ്കില്‍ കൂടുതല്‍ ബസുകള്‍ ഏർപ്പെടുത്താനും നീക്കമുണ്ട്. കേരളത്തിലെ എല്ലാ മണ്ഡലങ്ങളില്‍ നിന്നുമായി ആയിരക്കണക്കിന് മലയാളികള്‍ ബംഗളൂരുവിലുള്ളതിനാല്‍ മുന്നണികളുടെ ഭാഗത്തുനിന്നുതന്നെ കൂട്ടത്തോടെ സീറ്റുകള്‍ ബുക്ക് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷ.

      Read More »
    • തൃശൂരിൽ എൽഡിഎഫ് മുന്നിൽ; ഇടതുപക്ഷ എംപിയേയും ഫ്ലക്സിൽ ചേർത്ത് അവസാന അടവുമായി സുരേഷ്‌ ഗോപി

      തൃശൂർ: അന്തരിച്ച നടനും ചാലക്കുടിയിലെ ഇടതുപക്ഷ എം.പിയുമായിരുന്ന ഇന്നസെന്റിന്റെ ചിത്രം തന്റെ പ്രചാരണ ബോര്‍ഡിൽ ചേർത്ത് തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ്‌ ഗോപി. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിനടുത്ത് സ്ഥാപിച്ച ബോര്‍ഡിലാണ് ഇന്നസെന്റിന്റെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.സുരേഷ് ഗോപിയോടൊപ്പം നില്‍ക്കുന്ന ചിത്രമാണ് ബോര്‍ഡില്‍.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഇതോടൊപ്പമുണ്ട്.എല്ലാത്തിനുമപ്പുറം സൗഹൃദമെന്നാണ് ബോര്‍ഡിലെ കുറിപ്പ്. അതേസമയം, തങ്ങളുടെ അറിവോടെയല്ല ബി.ജെ.പി ഇത്തരത്തിലൊരു ബോര്‍ഡ് സ്ഥാപിച്ചതെന്ന് ഇന്നസെന്റിന്റെ കുടുംബം വ്യക്തമാക്കി. വിഷയത്തില്‍ പരാതി നല്‍കുന്ന കാര്യം പാര്‍ട്ടിയുമായി ആലോചിക്കുമെന്നും അവര്‍ അറിയിച്ചു.

      Read More »
    • കുറഞ്ഞനിരക്കിൽ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് കപ്പല്‍; താല്‍പര്യമറിയിച്ച്‌ മൂന്നു കമ്പനികൾ

      കൊച്ചി: കേരളത്തിൽ നിന്നും ഗള്‍ഫിലേക്ക് കുറഞ്ഞ ചെലവില്‍ യാത്രാകപ്പല്‍ സർവീസ് ആരംഭിക്കുന്നതിന് മൂന്ന് കമ്ബനികള്‍ താത്പര്യമറിയിച്ചു. കോഴിക്കോട് കേന്ദ്രമായ ജമാല്‍ വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് അടക്കം മൂന്നു കമ്ബനികളാണ് രംഗത്തെത്തിയത്. ചെന്നൈ, മുംബൈ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്നതാണ് മറ്റ് കമ്ബനികള്‍. കമ്ബനികള്‍ക്ക് താത്പര്യപത്രം സമർപ്പിക്കാൻ ഏപ്രില്‍ 22 വരെയാണ് സമയം അനുവദിച്ചിരുന്നത്. സർവീസിനെ കുറിച്ചുള്ള പ്രാരംഭ ചർച്ച കഴിഞ്ഞ മാസം കൊച്ചിയില്‍ നടന്നിരുന്നു. യാത്രാസമയം, നിരക്ക്, തുറമുഖ നവീകരണമടക്കമുള്ള കാര്യങ്ങള്‍ താത്പര്യപ്പെട്ട കമ്ബനി പ്രതിനിധികളുമായി തുടർ ദിവസങ്ങളില്‍ ചർച്ച നടത്തുമെന്ന് മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള പറഞ്ഞു. പദ്ധതി നടപ്പിലായാല്‍ അവധിക്കാലത്തും മറ്റും കുടുംബസമേതം ഗള്‍ഫിലേക്കുള്ള യാത്രക്കാർ, മെഡിക്കല്‍ ടൂറിസത്തിന് കേരളത്തിലേക്കെത്തുന്ന വിദേശികള്‍ അടക്കമുള്ളവർക്ക് കുറഞ്ഞനിരക്കില്‍ യാത്രയ്ക്ക് അവസരമൊരുങ്ങുമെന്നാണ് പ്രതീക്ഷ.

      Read More »
    Back to top button
    error: