Breaking NewsKeralaLead NewsNEWS

പുതിയ കെഎസ്ആര്‍ടിസി, പുതിയ ടെക്‌നോളജി; 40 കിലോമീറ്ററില്‍ ആറാം ഗിയര്‍ മാറാം; പുത്തന്‍ ബസുകള്‍ ഓടിച്ച് മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയ്ക്കായി വാങ്ങിയ പുതിയ സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളില്‍ ട്രയൽ ഡ്രൈവിങ് നടത്തി മന്ത്രി കെബി ഗണേഷ്കുമാര്‍. പുതിയ ബസുകൾ വരുമെന്ന് പറഞ്ഞു, ദാ ഇപ്പോള്‍ വന്നു എന്ന്, ബസോടിക്കുന്ന വിഡിയോ പങ്കിട്ടുകൊണ്ട് മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ചില നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്, ചെറിയ ചെറിയ മാറ്റങ്ങൾ മാത്രം വരുത്തി ബസുകള്‍ ഉടന്‍ നിരത്തിലിറക്കും. ബാക്കി ബസുകൾ കൂടി വൈകാതെ എത്തും. പുതിയ ടെക്‌നോളജിയും കൂടുതൽ സൗകര്യങ്ങളും ഉറപ്പാക്കിയാണ് പുതിയ ബാച്ച് ബസുകള്‍ എത്തുന്നത്. കാത്തിരിക്കാം സുഖയാത്രയ്ക്കായ്. ഒട്ടും വൈകില്ലാ. – അദ്ദേഹം കുറിച്ചു.

Signature-ad

മന്ത്രിയെ അഭിനന്ദിച്ചും, ചില കാര്യങ്ങളില്‍ വിമര്‍ശനം അറിയിച്ചും ഒട്ടേറെ പേരാണ് ഈ പോസ്റ്റിന് താഴെ കമന്‍റുകളുമായെത്തുന്നത്. പുതിയ പുതിയ വണ്ടികൾ ഇറങ്ങുന്നത് നല്ല കാര്യം തന്നെയെന്നും, ഈ വണ്ടികൾ നല്ല രീതിയിൽ കൊണ്ടുപോകാൻ ശ്രമിക്കണമെന്നുമാണ് സുലൈമാന്‍റെ കമന്‍റ്. ഒപ്പം പുതിയ ബസുകളുടെ കളര്‍കോഡിനെ കുറിച്ചുമുണ്ട് പരാതി .

പഴയ ഫാസ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ കളര്‍കോഡിനും ഡിസൈനിനുമായിരുന്നു എടുപ്പെന്നും ചിലര്‍ പറയുന്നു . ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ നിറം കണ്ട് തിരിച്ചറിയാന്‍ പറ്റില്ലെന്ന് പരാതിപ്പെടുന്നവരുമുണ്ട്. ഒരു മന്ത്രിയായാല്‍ ഇങ്ങനെ വേണം, ഇയാൾ പൊതുവേ ജനങ്ങൾക്ക് ഉപകാരമുള്ള ഒരാളാണെന്നാണ് അബ്ദുല്‍ റസാഖിന്‍റെ പ്രതികരണം.

മറ്റുള്ള മന്ത്രിമാർ എല്ലാം ഉദ്യോഗസ്ഥരുടെ തലയിൽ ഇട്ടു തടി തപ്പുമെന്നാണ് മറ്റൊരു കമന്‍റ്. ദീർഘ ദൂര യാത്രക്കാർക്ക് ചാരി ഇരിക്കാൻ സൗകര്യമാകുന്ന വിധത്തിൽ സീറ്റുകൾ അറേഞ്ച് ചെയ്തിട്ടുണ്ടാകുമെന്ന് വിശ്വസിക്കുന്നുവെന്നാണ് രഞ്ജിത്തിന്‍റെ കമന്‍റ്.

Back to top button
error: