Kerala
-
ഗുരുപൂജ സംസ്കാരത്തിന്റെ ഭാഗം, പാദങ്ങളിൽ പൂക്കൾ അർപ്പിക്കുന്നത് ആദരം!! വിദ്യാർഥികളെ കൊണ്ടു അധ്യാപകരുടെ കാൽ കഴുകിച്ച നടപടിയെ ന്യായീകരിച്ച് ഗവർണർ, നടന്നതു ജുവൈനൽ ജസ്റ്റിസ് ആക്ടിന്റെ നഗ്മമായ ലംഘനം- ബാലവകാശ കമ്മീഷൻ
തിരുവനന്തപുരം: ഗുരുപൂർണ്ണിമയുടെ ഭാഗമായി സ്കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് കാൽ കഴുകിച്ച് പാദപൂജ ചെയ്യിച്ച സംഭവത്തെ ന്യായീകരിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ രംഗത്ത്. ഗുരുപൂജ സംസ്കാരത്തിന്റെ ഭാഗമാണെന്നു പറഞ്ഞ ഗവർണർ നമ്മുടെ സംസ്കാരത്തെ മറന്നാൽ നമ്മൾ തന്നെ ഇല്ലാതാവുമെന്നും കൂട്ടിച്ചേർത്തു. അതേസമയം പാദങ്ങളിൽ പൂക്കൾ അർപ്പിക്കുന്നത് ആദരമാണെന്നും ഗവർണർ പറഞ്ഞു. അതേസമയം ഗുരുപൂർണ്ണിമയുടെ ഭാഗമായി സ്കൂളിൽ വിദ്യാർത്ഥികളെകൊണ്ട് അദ്ധ്യാപകരുടെ പാദപൂജ ചെയ്യിച്ചത് വൻ വിവാദമായിരുന്നു. വിഷയത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാസർഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ ഗുരു പൂർണിമ എന്ന പേരിൽ വിദ്യാർഥികളെക്കൊണ്ട് അധ്യാപകരുടെ പാദസേവ ചെയ്യിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് നടപടി. കൂടാതെ സംഭവം അടിയന്തര സ്വഭാവത്തിൽ അന്വേഷിക്കണം കമ്മീഷൻ നിർദേശം നൽകി. അതേസമയം നേരത്തെ കണ്ണൂർ ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠം സ്കൂളിലും ആലപ്പുഴ നൂറനാട് വിവേകാനന്ദ വിദ്യാപീഠത്തിലും വിദ്യാർത്ഥികളെകൊണ്ട് പാദപൂജ ചെയ്യിപ്പിച്ചിരുന്നു. സംഭവം ജുവൈനൽ ജസ്റ്റിസ് ആക്ടിന്റെ നഗ്മമായ ലംഘനമാണെന്ന് ബാലവകാശ കമ്മീഷൻ അംഗം…
Read More » -
അച്ഛനും അമ്മയ്ക്കും ഒപ്പം പുതിയ കാറില്‍ ആദ്യ യാത്ര; വാഹനം നിര്‍ത്തിയത് ചാര്‍ജ് ചെയ്യാന്‍; അമ്മയുടെ മടിയില്‍ ഇരുന്ന് പാല്‍ കുടിക്കവേ മറ്റൊരു കാര്‍ പാഞ്ഞ് കയറി… ആ നഷ്ടം ഉള്‍ക്കൊള്ളാന്‍ ആകാതെ കുടുംബം, കണ്ണീരോടെ നാട്ടുകാരും
കോട്ടയം: അച്ഛനും അമ്മയ്ക്കും ഒപ്പം വിനോദയാത്രയ്ക്ക് പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു അയാന്‍. അയല്‍വാസികള്‍ക്കെല്ലം ഏറെ ഇഷ്ടമായിരുന്നു അവനെ. അവരോടെല്ലം മടങ്ങി വരുമ്പോള്‍ കാണാം എന്ന് പറഞ്ഞാണ് വാഗമണ്ണിലേക്ക് അമ്മ ആര്യയ്ക്കും അച്ഛന്‍ ശബരിനാഥിനും അപ്പൂപ്പനുമൊക്കം വാഗമണ്ണിലേക്ക് യാത്ര തിരിച്ചത്. പുത്തന്‍ കാറില്‍ ആദ്യമായി യാത്ര പോകുന്നതിന്റെയും സന്തോഷത്തിലായിരുന്നു എല്ലാവരും. എന്നാല്‍ ഈ സന്തോഷന്‍ തല്ലിക്കെടുത്താന്‍ അവരുടെ ജീവിതത്തിലേക്ക് ഒരു ദുരന്തം കയറിവരുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ആ ദുരന്തത്തില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട ആ നാല് വയസ്സുകാരന്‍ ഇല്ലാതാകുമെന്നും ആരും കരുതിയില്ല. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുത്തന്‍ ഇലക്ട്രിക് കാറില്‍ നേമം ശാന്തിവിള ശാസ്താം നഗറിലെ നാഗമ്മാള്‍ ഹൗസില്‍ നിന്ന് പുറപ്പെട്ടത്. വാഗമണ്ണിലേക്കായിരുന്നു യാത്ര. ചാര്‍ജിങ് വണ്ടിയായതിനാല്‍ തന്നെ ഇടയ്ക്ക് ചാര്‍ജ് ചെയ്താണ് വന്നുകൊണ്ടിരുന്നത്. ശനിയാഴ്ച വൈകിട്ട് മൂന്നിന് വാഗമണ്‍ വഴിക്കടവില്‍ കുരിശുമലയിലേക്ക് തിരിയുന്ന് റോഡിനും ബസ് സ്റ്റാന്‍ഡിനും സമീപത്തുള്ള സ്വകാര്യ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനില്‍ വാഹനം ചാര്‍ജ് ചെയ്യാന്‍ ഇട്ടിരിക്കുകയായിരുന്നു. പാല്‍ കുടിക്കണം എന്ന് പറഞ്ഞ്…
Read More » -
വിദ്യാര്‍ഥികളെ പാദപൂജയ്ക്കു നിര്‍ബന്ധിച്ച സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി കെ.എസ്.യു; ‘ജനാധിപത്യ, മതേതര ബോധം ചോദ്യം ചെയ്യുന്ന സംഭവങ്ങള്‍ അവസാനിപ്പിക്കണം’
തിരുവനന്തപുരം: വിദ്യാര്‍ഥികളെ പാദപൂജക്ക് നിര്‍ബന്ധിതരാക്കിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി നിയമ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കാസര്‍ഗോഡ് ബന്തുടക്കയിലെ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സരസ്വതി വിദ്യാലയത്തിലും, മാവേലിക്കരയിലെ വിദ്യാധിരാജാ സെന്‍ട്രല്‍ സ്‌കൂള്‍ ഉള്‍പ്പടെ വിവിധ ജില്ലകളിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ച സംഭവം പ്രതിഷേധാര്‍ഹമാണെന്നും കത്തില്‍ പറയുന്നു. ഇത്തരത്തില്‍ വിദ്യാര്‍ഥികളെ പാദപൂജക്ക് നിര്‍ബന്ധിതരാക്കിയ സംഭവം സാക്ഷര കേരളത്തിന് അപമാനകരമാണ്. ഒരു വിദ്യാര്‍ഥിക്ക് തന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തതിനു സമാനമാണ് പ്രസ്തുത പ്രവൃത്തി. നമ്മുടെ സംസ്ഥാനത്തെ ജനാധിപത്യ മതേതര ബോധം ചോദ്യം ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ഇത്തരം സ്‌കൂളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അപരിഷ്‌കൃതവും അവസാനിപ്പിക്കേണ്ടതുമാണ്.കഴിഞ്ഞ 10 വര്‍ഷക്കാലമായി ഇത്തരം സ്‌കൂളുകളുടെ മറവില്‍ ‘ആര്‍.എസ്.എസ് സ്ലീപ്പിംഗ് സെല്ലുകള്‍’ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്തേണ്ടതായുണ്ട്. ഇത്തരം ചെയ്തികളെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപകരും ഒരുപോലെ കുറ്റക്കാരാണ്.…
Read More » -
വിവാദങ്ങള്‍ വേവിച്ചു കഞ്ഞി കുടിക്കുന്ന കാലം; പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് എന്തിന്? കേരളം ആരോഗ്യ രംഗത്ത് മുന്നില്‍, ആ കരുത്ത് തകര്‍ക്കരുത്: വീണാ ജോര്‍ജിന് പിന്തുണയുമായി ലത്തീന്‍ സഭ
കോട്ടയം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് പിന്തുണയുമായി ലത്തീന്‍ സഭ. നിലവിലെ വിവാദങ്ങളില്‍ മന്ത്രിയുടെ രാജി വയ്‌ക്കേണ്ടതില്ലായെന്ന് ലത്തീന്‍ സഭയുടെ മുഖപത്രമായ ജീവനാദത്തില്‍ ലേഖനം. അപകടം നടന്ന് അരമണിക്കൂറിനുള്ളില്‍ മന്ത്രി സ്ഥലത്തെത്തിയത് കാണാതെ പോകരുതെന്ന് ലേഖനത്തില്‍ ലത്തീന്‍ രൂപതാ വക്താവ് ഫാ. സേവ്യര്‍ കുടിയാംശേരി വ്യക്തമാക്കി. പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് ലേഖനത്തില്‍ ചോദിക്കുന്നു. ഇത് വിവാദങ്ങള്‍ വേവിച്ചു കഞ്ഞി കുടിക്കുന്ന കാലമാണെന്ന് പരാമര്‍ശം. മന്ത്രി അവസരത്തിനൊത്ത പക്വത കാട്ടിയില്ല, അതിന് രാജി വേണ്ടതില്ലെന്നും പരാമര്‍ശം. ആരോഗ്യ രംഗത്ത് കേരളം മുന്നിലാണ്. ആ കരുത്ത് തകര്‍ക്കരുതെന്നും ലത്തീന്‍ രൂപതാ വക്താവ് ലേഖനത്തില്‍ പറയുന്നു. കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തിന് പിന്നാലെ മന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തിയിരുന്നു. മന്ത്രി രാജി വെക്കണമെന്ന ആവശ്യം അനാവശ്യമാണെന്നാണ് ലത്തീന്‍ സഭയുടെ ലേഖനത്തില്‍ വ്യക്തമാക്കുന്നത്. രാജി ആവശ്യപ്പെടാനുള്ള വിഷയമായി ഇത് മാറുന്നില്ലെന്നും ലേഖനത്തില്‍ പറയുന്നു. ഇതിനപ്പുറം…
Read More » -
ബിജെപി നേതാവ് സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭയിലേക്ക്; അഭിഭാഷകന്‍ ഉജ്വല്‍ നികം, മുന്‍വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ സൃംഗ്ല, ചരിത്രകാരി മീനാക്ഷി ജയിന്‍ എന്നവരും ഒപ്പം; നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ബിജെപി നേതാവ് സി.സദാനന്ദന്‍ (സദാനന്ദന്‍ മാസ്റ്റര്‍) രാജ്യസഭയിലേക്ക്. കണ്ണൂര്‍ കൂത്തുപറമ്പ് ഉരുവച്ചാല്‍ സ്വദേശിയാണ്. രാജ്യസഭാംഗമായി സദാനന്ദനെ നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. 1994ല്‍ സിപിഎം ആക്രമണത്തില്‍ കാല്‍ നഷ്ടപ്പെട്ടിരുന്നു. മഹാരാഷ്ട്രയില്‍നിന്നുള്ള അഭിഭാഷകനായ ഉജ്വല്‍ നികം, മുന്‍വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ സൃംഗ്ല, ചരിത്രകാരി മീനാക്ഷി ജയിന്‍ എന്നിവരും രാജ്യസഭയില്‍ അംഗങ്ങളാകും. രാജ്യസഭാംഗമായി നിര്‍ദേശിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി ഇക്കാര്യത്തപ്പറ്റി നേരത്തെ സൂചന നല്‍കിയിരുന്നുവെന്നും സദാനന്ദന്‍ പറഞ്ഞു. ‘സന്തോഷമുണ്ട്. പദവിയെക്കുറിച്ച് പ്രധാനമന്ത്രി നേരത്തെ സൂചന നല്‍കിയിരുന്നു. നേരിട്ടും സംസാരിച്ചിരുന്നു. കേരളത്തിനും കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തനത്തിനും ശക്തിപകരുന്ന തീരുമാനമാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കുകയാണ്. വികസിത ഭാരതം എന്ന സന്ദേശം പാര്‍ട്ടി നല്‍കിയിട്ടുണ്ട്. അത് സാധ്യമാകുന്ന നയങ്ങള്‍ പാര്‍ട്ടി സ്വീകരിക്കുകയാണ്. അതിന്റെ ഭാഗമായും ഇതിനെ കാണാം’സി.സദാന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍നിന്ന് പി.ടി ഉഷയെ നേരത്തെ രാജ്യസഭാംഗമാക്കിയിരുന്നു. സുരേഷ്‌ഗോപിയും രാജ്യസഭാംഗമായിരുന്നു. 1984 ബാച്ച് ഐഎഫ്എഫ് ഓഫീസറാണ് ഹര്‍ഷ വര്‍ധന്‍. യുഎസിലെ ഇന്ത്യന്‍…
Read More » -
എസ്എഫ്‌ഐ ക്ഷുഭിത യൗവനത്തെ കൂടെനിര്‍ത്തുന്നു; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ടിവിയിലും; താന്‍ പറഞ്ഞതു കേട്ടിരുന്നെങ്കില്‍ പത്തനംതിട്ടയില്‍ അഞ്ച് സീറ്റ് കിട്ടുമായിരുന്നു; പി.ജെ. കുര്യന്‍
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ചും എസ്എഫ്‌ഐയെ പുകഴ്ത്തിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍. സര്‍വകലാശാല സമരങ്ങളില്‍ ഉള്‍പ്പെടെ എസ്എഫ്‌ഐ ക്ഷുഭിത യൗവനത്തെ കൂടെ നിര്‍ത്തുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ടിവിയില്‍ കാണാമെന്നും വിമര്‍ശനം. താന്‍ പറഞ്ഞത് കേള്‍ക്കാതിരുന്നതിനാല്‍ പത്തനംതിട്ടയിലെ അഞ്ച് സീറ്റും നഷ്ടമായെന്നും പിജെ കുര്യന്‍ കുറ്റപ്പെടുത്തി. ഒരു മണ്ഡലത്തില്‍ നേരിട്ടിറങ്ങി 25 ചെറുപ്പക്കാരെ കൂട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ കാര്യമില്ലെന്ന് പിജെ കുര്യന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉള്‍പ്പെടെ വേദിയിലിരുത്തിയായിരുന്നു കുര്യന്റെ വിമര്‍ശനം. എതിര്‍ പ്രചാരണങ്ങള്‍ക്കിടയിലും സിപിഎം സംഘടന സംവിധാനം ശക്തമാണ്.കഴിഞ്ഞ തവണ താന്‍ പറഞ്ഞത് കെട്ടിരുന്നെങ്കില്‍ പത്തനംതിട്ട ജില്ലയില്‍ മൂന്ന് നിയമസഭ സീറ്റുകളില്‍ യുഡിഎഫ് ജയിക്കുമായിരുന്നു. ജില്ലയില്‍ ആരോടും ആലോചിക്കാതെ സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയെന്നും പിജെ കുര്യന്‍ കുറ്റപ്പെടുത്തി. അടൂര്‍ പ്രകാശ് ഉള്‍പ്പടെ അന്നത്തെ കെപിസിസി നേതൃത്വം തന്റെ നിര്‍ദേശം അംഗീകരിച്ചില്ലെന്ന് പിജെ കുര്യന്‍ പറഞ്ഞു. ഇത്തവണ സ്ഥാനാര്‍ത്ഥിയെ അടിച്ചേല്‍പിച്ചാല്‍ അപകടം ഉണ്ടാകും. കെപിസിസി അധ്യക്ഷന്‍, യുഡിഎഫ് കണ്‍വീനര്‍ എന്നിവരെ…
Read More » -
കേരള സര്‍വകലാശാലയില്‍ ഫയല്‍നീക്കം പൂര്‍ണമായി നിയന്ത്രിച്ചു രജിസ്ട്രാര്‍; ഡിജിറ്റല്‍ ഫയലിംഗ് കണ്‍ട്രോള്‍ വേണമെന്ന മോഹനന്‍ കുന്നുമ്മലിന്റെ നിര്‍ദേശം തള്ളി സോഫ്റ്റ്‌വേര്‍ കമ്പനി; മിനി കാപ്പനെതിരേ നടപടി ഭയന്ന് സിന്‍ഡിക്കേറ്റ് യോഗം വിളിക്കാതെ വിസി
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ഭരണ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. വിസി മോഹനന്‍ കുന്നുമ്മലിന്റെ നിര്‍ദ്ദേശം തള്ളി ഫയല്‍ നീക്കം പൂര്‍ണമായും നിയന്ത്രിച്ച് രജിസ്ട്രാര്‍ കെ.എസ് അനില്‍കുമാറും സംഘവും. ഡിജിറ്റല്‍ ഫയലിംങ് നിയന്ത്രണം തനിക്ക് വേണമെന്ന വി.സിയുടെ ആവശ്യം സോഫ്റ്റ്വെയര്‍ സര്‍വീസ് നല്‍കുന്ന കമ്പനിയും തള്ളി. അഡ്മിന്‍ അധികാരം നല്‍കിയ നോഡല്‍ ഓഫീസര്‍മാരെ പിന്‍വലിക്കണമെന്ന നിര്‍ദേശവും സ്വകാര്യ സര്‍വീസ് പ്രൊവൈഡര്‍ അംഗീകരിച്ചില്ല. സൂപ്പര്‍ അഡ്മിന്‍ ആക്‌സസ് വി.സിക്ക് മാത്രം ആക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും വിസിക്ക് സര്‍വകലാശാലയുമായി കരാര്‍ ഇല്ലെന്നായിരുന്നു സോഫ്റ്റ്വെയര്‍ കമ്പനിയുടെ മറുപടി. കെല്‍ട്രോണ്‍ ആണ് സോഫ്റ്റ്വെയര്‍ കമ്പനിയെ കരാര്‍ ഏല്‍പ്പിച്ചത്. ഇതോടെ അനില്‍കുമാറില്‍ നിന്ന് ഫയല്‍ നീക്കം തടയാനുള്ള വിസിയുടെ ശ്രമം പരാജയപ്പെട്ടു. എന്നാല്‍ രജിസ്ട്രാര്‍ അനില്‍കുമാര്‍ അയക്കുന്ന എല്ലാ ഫയലുകളും വിസി തിരിച്ചയക്കുകയാണ്. കഴിഞ്ഞ ദിവസം വിസി ചുമതലപ്പെടുത്തിയ രജിസ്ട്രാറായ മിനി കാപ്പന് ഫയലുകള്‍ അയക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇത് നടപ്പിലായില്ല. പകരം കെ എസ് അനില്‍ കുമാറിന് തന്നെ ഫയലുകള്‍…
Read More » -
വാഗമണില്‍ ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി നാലുവയസ്സുകാരന് ദാരുണാന്ത്യം; അമ്മയുടെ നില ഗുരുതരം
കോട്ടയം: വാഗമണ്‍ വഴിക്കടവില്‍ ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാറിടിച്ചു കയറി നാലുവയസ്സുകാരന്‍ മരിച്ചു. തിരുവനന്തപുരം നേമം, ശാസ്താ ലൈന്‍, ശാന്തി വില്ല നാഗമ്മല്‍ വീട്ടില്‍ എസ്. അയാന്‍സ്‌നാഥ് (4) ആണ് മരിച്ചത്. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ശബരിനാഥിന്റെയും പാലാ പോളിടെക്‌നിക്ക് അധ്യാപികയായ ആര്യ മോഹന്റെയും മകനാണ്. ആര്യയ്ക്കും ഗുരുതരമായി പരിക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പാലായിലാണ് ആര്യയും മകനും താമസിച്ചിരുന്നത്. ശനിയാഴ്ച മൂന്ന് മണിയോടെയാണ് അപകടം. ശബരിനാഥ് അവധിക്കെത്തിയപ്പോള്‍ കുടുംബസമേതം വാഗമണ്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇവര്‍. കാര്‍ ചാര്‍ജ് ചെയ്യാന്‍ നിര്‍ത്തിയിട്ട് ചാര്‍ജിങ് സ്റ്റേഷന്റെ മറ്റൊരു ഭാഗത്ത് കസേരയില്‍ ഇരിക്കുകയായിരുന്നു ആര്യയും കുഞ്ഞും. ഇതിനിടെ ചാര്‍ജ് ചെയ്യാന്‍ എത്തിയ മറ്റൊരു കാര്‍ നിയന്ത്രണംവിട്ട് അയാന്റെയും ആര്യയുടെയും മേല്‍ ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആര്യയെ പാലായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയാനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പാലാ പോളിടെക്‌നിക് കോളേജിലെ അധ്യാപികയാണ് ആര്യ. അപകടമുണ്ടാക്കിയ കാര്‍ ഈരാറ്റുപേട്ട സ്വദേശിയുടേതാണ് എന്നാണ് വിവരം.
Read More » -
തന്റെ ഭർത്താവിനു കെഎസ്ആർടിസി ഡിപ്പോയിലെ ഒരു വനിതാ കണ്ടക്ടറുമായി വിവാഹേതരബന്ധം!! മന്ത്രിക്ക് പരാതി നൽകി ഭാര്യ, വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്ത നടപടി വിവാദമായതോടെ ഉത്തരവു പിൻവലിച്ച് തലയൂരി ഗതാഗത വകുപ്പ്
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപിച്ച് വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ ഗതാഗത വകുപ്പിന്റെ തിരുത്തെത്തി. വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്യാനുളള നിർദേശം പിൻവലിച്ചതായി ഗതാഗത വകുപ്പ് അറിയിച്ചു. കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നായിരുന്നു സസ്പെൻഡ് ചെയ്തത്. എന്നാൽ ഇത് പിന്നീട് വിവാദമാകുകയും ചെയ്തു. നടപടി കണ്ടക്ടറെയും കെഎസ്ആർടിസിയിലെ മറ്റു വനിതാ ജീവനക്കാരെയും അപമാനിക്കുന്നതാണെന്നു പരാതിയുമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവ് പിൻവലിച്ചത്. മന്ത്രിക്ക് ഒരു യുവതി നൽകിയ പരാതിയെ തുടർന്നാണു വനിതാ കണ്ടക്ടർക്കെരിരെ നടപടിയെടുത്തത്. കെഎസ്ആർടിസിയിൽ ഡ്രൈവറായ തന്റെ ഭർത്താവിനു ഡിപ്പോയിലെ ഒരു വനിതാ കണ്ടക്ടറുമായി വിവാഹേതരബന്ധം ഉണ്ടെന്നാണ് യുവതി മന്ത്രി കെബി ഗണേഷ് കുമാറിനു നൽകിയ പരാതിയിൽ പറയുന്നത്. കൂടാതെ മൊബൈലിൽ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ, ഭർത്താവിന്റെ ഫോണിലെ വാട്സാപ് ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ എന്നിവയും പരാതിക്കൊപ്പം നൽകിയിരുന്നു. തുടർന്ന് ചീഫ് ഓഫിസ് വിജിലൻസിന്റെ ഇൻസ്‌പെക്ടർ അന്വേഷണം നടത്തി റിപ്പോർട്ട് നൽകുകയായിരുന്നു. അതേസമയം റിപ്പോർട്ടിൽ ബസ് ഓടിക്കുന്നതിനിടെ…
Read More »
