ബിജെപി നേതാവ് സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭയിലേക്ക്; അഭിഭാഷകന്‍ ഉജ്വല്‍ നികം, മുന്‍വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ സൃംഗ്ല, ചരിത്രകാരി മീനാക്ഷി ജയിന്‍ എന്നവരും ഒപ്പം; നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ബിജെപി നേതാവ് സി.സദാനന്ദന്‍ (സദാനന്ദന്‍ മാസ്റ്റര്‍) രാജ്യസഭയിലേക്ക്. കണ്ണൂര്‍ കൂത്തുപറമ്പ് ഉരുവച്ചാല്‍ സ്വദേശിയാണ്. രാജ്യസഭാംഗമായി സദാനന്ദനെ നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. 1994ല്‍ സിപിഎം ആക്രമണത്തില്‍ കാല്‍ നഷ്ടപ്പെട്ടിരുന്നു. മഹാരാഷ്ട്രയില്‍നിന്നുള്ള അഭിഭാഷകനായ ഉജ്വല്‍ നികം, മുന്‍വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ സൃംഗ്ല, ചരിത്രകാരി മീനാക്ഷി ജയിന്‍ എന്നിവരും രാജ്യസഭയില്‍ അംഗങ്ങളാകും.
രാജ്യസഭാംഗമായി നിര്‍ദേശിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി ഇക്കാര്യത്തപ്പറ്റി നേരത്തെ സൂചന നല്‍കിയിരുന്നുവെന്നും സദാനന്ദന്‍ പറഞ്ഞു. ‘സന്തോഷമുണ്ട്. പദവിയെക്കുറിച്ച് പ്രധാനമന്ത്രി നേരത്തെ സൂചന നല്‍കിയിരുന്നു. നേരിട്ടും സംസാരിച്ചിരുന്നു. കേരളത്തിനും കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തനത്തിനും ശക്തിപകരുന്ന തീരുമാനമാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കുകയാണ്. വികസിത ഭാരതം എന്ന സന്ദേശം പാര്‍ട്ടി നല്‍കിയിട്ടുണ്ട്. അത് സാധ്യമാകുന്ന നയങ്ങള്‍ പാര്‍ട്ടി സ്വീകരിക്കുകയാണ്. അതിന്റെ ഭാഗമായും ഇതിനെ കാണാം’സി.സദാന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍നിന്ന് പി.ടി ഉഷയെ നേരത്തെ രാജ്യസഭാംഗമാക്കിയിരുന്നു. സുരേഷ്‌ഗോപിയും രാജ്യസഭാംഗമായിരുന്നു.
1984 ബാച്ച് ഐഎഫ്എഫ് ഓഫീസറാണ് ഹര്‍ഷ വര്‍ധന്‍. യുഎസിലെ ഇന്ത്യന്‍ അംബാസഡറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 26/11 മുംബൈ ഭീകരാക്രമണം, 1993 മുംബൈ സ്‌ഫോടന പരമ്പര ഉള്‍പ്പെടെ പ്രമാദമായ കേസുകളില്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന നികം മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ മണ്ഡലത്തില്‍ 2024ല്‍ ബിജെപി സ്ഥാനാര്‍ഥിയായാണു ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടിരുന്നു. ചരിത്രകാരിയായ ജയിന്‍ ഡല്‍ഹി ഗാര്‍ഹി കോളജിലെ അസോഷ്യേറ്റ് പ്രഫസറായിരുന്നു.






