Kerala
-
പണമൊഴുക്കിയും പരമാവധി സീറ്റുകള്‍ പിടിക്കാന്‍ ബിജെപി; വാര്‍ഡുകളിലേക്ക് ലക്ഷങ്ങള്‍ ഒഴുകും; സമൂഹ മാധ്യമങ്ങള്‍ക്കായി 60 അംഗ പ്രഫഷണല്‍ ടീം; പ്രതിമാസ ചെലവ് ഒന്നരക്കോടി; ധൂര്‍ത്ത് ആരോപണം ഉയര്‍ത്തി എതിര്‍ചേരി
തിരുവനന്തപുരം: സംസ്ഥാന ബിജെപിയില്‍ രാജീവ് ചന്ദ്രശേഖര്‍ പിടിമുറുക്കിയതിനു പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പണമൊഴുക്കിയാണെങ്കിലും പരമാവധി സീറ്റുകള്‍ പിടിക്കാന്‍ ലക്ഷ്യം. ജയ സാധ്യതയുള്ള കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ 10 മുതല്‍ 20 ലക്ഷം വരെ ചിലവഴിക്കാനാണ് നീക്കം. പഞ്ചായത്ത് വാര്‍ഡുകളില്‍ മൂന്നു മുതല്‍ അഞ്ച് ലക്ഷം രൂപ വരെയും ചെലവഴിക്കും. നഗരസഭാ വാര്‍ഡുകളില്‍ അഞ്ചു മുതല്‍ 10 ലക്ഷം രൂപ വരെയും ചെലവാക്കും. ഭരണം ലഭിക്കാന്‍ സാധ്യതയുള്ള പഞ്ചായത്തുകളില്‍ 10 ലക്ഷം രൂപ അധികമായി നല്‍കാനും തീരുമാനമുണ്ട്. പതിനായിരം വാര്‍ഡുകളില്‍ വിജയിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദം. 25 നഗരസഭകളില്‍ ഭരണം ഉറപ്പാണെന്നും 400 ഗ്രാമപഞ്ചായത്തുകള്‍ പിടിച്ചെടുക്കുമെന്നും ദേശീയ നേതൃത്വത്തിന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉറപ്പ് നല്‍കിയെന്നാണു വിവരം. തൃശൂര്‍ കോര്‍പ്പറേഷനും തിരുവനന്തപുരം കോര്‍പ്പറേഷനും പിടിച്ചെടുക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനായി വേതനം നല്‍കി ആളുകളെ ചുമതലപ്പെടുത്താനും നീക്കമുണ്ട്. ഓരോ മേഖലയിലും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നവര്‍ക്ക് മുപ്പതിനായിരം…
Read More » -
നിമിഷ പ്രിയയുടെ മോചനം: ഇടപെട്ട് കാന്തപുരം; യെമന്‍ ഭരണകൂടവുമായി ചര്‍ച്ച നടത്തിയെന്ന് വിവരം; ആശാവഹമായ മറുപടി ലഭിച്ചെന്ന് അടുത്ത വൃത്തങ്ങള്‍; വധശിക്ഷ നീട്ടിവയ്ക്കണമെന്ന് അമ്മയും
കോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തില്‍ ഇടപെട്ട് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. യെമന്‍ ഭരണകൂടവുമായി ചര്‍ച്ച നടത്തിയതായാണ് വിവരം. യെമന്‍ പൗരന്റെ ബന്ധുക്കളുമായും ആശയവിനിമയം നടന്നെന്നാണ് സൂചന. ആശാവഹമായ മറുപടി ലഭിച്ചതായും കാന്തപുരവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു. നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രി ജയശങ്കറിനും മുഖ്യമന്ത്രി കത്ത് നല്‍കിയിട്ടുണ്ട്. അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. നിമിഷപ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപിയും കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. നാലുദിവസം മാത്രമാണ് ഇനി മുന്നിലുളളതെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ കാര്യക്ഷമമായി വിഷയത്തെ കാണണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അടിയന്തരമായി സംസ്ഥാന മന്ത്രിതല സംഘം പ്രധാനമന്ത്രിയെ കാണണമെന്നും ഒരു ജീവന്റെ പ്രശ്‌നമാണ് എന്ന പരിഗണനയില്‍ മുഖ്യമന്ത്രി കൂടുതല്‍ ഗൗരവത്തോടെ ഈ വിഷയം കൈകാര്യം ചെയ്യണമെന്നും അദ്ദേഹം…
Read More » -
വിവാഹ വാഗ്ദാനം നൽകി ലോഡ്ജിലും ബീച്ചിലും കൊണ്ടുപോയി പീഡിപ്പിച്ചു, യുവതിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
കണ്ണൂർ: തൃശ്ശൂർ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ കണ്ണൂർ സ്വദേശി പിടിയിൽ. എടക്കാട് സ്വദേശി മേത്തലപ്പള്ളി വളപ്പിൽ വീട്ടിൽ ഷമീറി(37)നെയാണ് വെള്ളയിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഡ്രൈവറായ പ്രതി കണ്ണൂർ ടൗണിലെ ലോഡ്ജിലും കോഴിക്കോട് ബീച്ചിലും എത്തിച്ച് പീഡിപ്പിച്ചു എന്നാണ് യുവതി പോലീസിനു നൽകിയ പരാതിയിൽ പറയുന്നത്. വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. കണ്ണൂർ എടക്കാട് വച്ചാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
Read More » -
വ്യക്തിപരമായ വശം പരിശോധിക്കേണ്ടത് കെഎസ്ആർടിസിയുടെ ജോലിയല്ല, സസ്‌പെൻഷൻ ഉത്തരവ് ഉദ്യോഗസ്ഥനു സംഭവിച്ച അബദ്ധം, വനിതാ കണ്ടക്ടറുടെ സസ്പെൻഷൻ പിൻവലിച്ചതിൽ വിശദീകരണവുമായി ഗണേഷ് കുമാർ
തിരുവനന്തപുരം: ഒരാളുടേയും വ്യക്തിപരമായ കാര്യങ്ങളിൽ കെഎസ്ആർടിസി ഇടപെടില്ലെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ. കെഎസ്ആർടിസിയിലെ വിവാദ സസ്‌പെൻഷൻ പിൻവലിച്ചതിൽ വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം. കൃത്യനിർവഹണത്തിൽ ജീവനക്കാരിക്ക് വീഴ്ച സംഭവിച്ചു. അതോടൊപ്പം സസ്‌പെൻഷൻ ഉത്തരവിലും പിഴവുണ്ടായി. അതിനാലാണ് ഉത്തരവ് റദ്ദാക്കിയതെന്നും ഗണേഷ് കുമാർ പറഞ്ഞു. ‘‘ഉദ്യോഗസ്ഥന്റെ ഭാഗത്ത് തെറ്റു പറ്റിയെങ്കിൽ പരിശോധിക്കും. തെറ്റ് സംഭവിച്ചതിനാലാണ് സസ്‌പെൻഷൻ ഉത്തരവ് റദ്ദാക്കാൻ നിർദേശം കൊടുത്തത്. വിഷയത്തിൽ രണ്ട് വശങ്ങളുണ്ട്. ആദ്യത്തേത് വ്യക്തിപരമായ വശമാണ്. വ്യക്തിപരമായ വശം പരിശോധിക്കേണ്ടത് കെഎസ്ആർടിസിയുടെ ചുമതലയല്ല. മറ്റൊരു വശം കണ്ടക്ടറുടെ അശ്രദ്ധക്കൊണ്ട് യാത്രക്കാർ തന്നെ ബെല്ലടിച്ച് ഇറങ്ങേണ്ടിവന്നതാണ്. ബെല്ലിന്റെ നിയന്ത്രണം കണ്ടക്ടർക്കാണ്. നാട്ടുകാരുടെ കയ്യിലല്ല. അത്തരമൊരു പിഴവ് കണ്ടക്ടറുടെ ഭാഗത്തു നിന്നുണ്ടായി. അതുപോലെ സസ്‌പെൻഷൻ ഉത്തരവിലേത് ഉദ്യോഗസ്ഥനു സംഭവിച്ച അബദ്ധമാണ്. ആരുടെയും വ്യക്തിപരമായ കാര്യത്തിൽ ഉത്തരവാദിത്തം കെഎസ്ആർടിസിക്ക് ഇല്ല. അതിനാലാണ് ഉത്തരവ് റദ്ദാക്കിയത്’’ – ഗണേഷ് കുമാർ പറഞ്ഞു. ഏതാനും ദിവസം മുൻപാണു ഡ്രൈവറുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപിച്ച് വനിതാ കണ്ടക്ടറെ…
Read More » -
ചെറുപ്പക്കാരുടെ ദേഹത്തു വെടിവയ്ക്കുന്നത് പരിശീലനമായി കാണുന്ന എഎസ്പിയാണ് റാവാഡ!! അന്ന് നിയമസഭയിൽ റാവാഡയെ പ്രതിക്കൂട്ടിൽ നിർത്തി ഘോരഘോരം പ്രസംഗിച്ചു, ഇന്ന് അതേ റാവാഡയെ സംസ്ഥാന പോലീസ് മേധാവിക്കസേരയിൽ കുടിയിരുത്തി…
കോട്ടയം: സംസ്ഥാന പോലീസ് മേധാവി റാവാഡ ചന്ദ്രശേഖറിനെതിരെ 30 വർഷങ്ങൾക്കു മുൻപ് അതായത് 1995ൽ അന്ന് എംഎൽഎയായിരുന്ന പിണറായി വിജയൻ പ്രതിക്കൂട്ടിൽ നിർത്തി നിയമസഭയിൽ നടത്തിയ പ്രസംഗം പുറത്ത്. തലശേരി എഎസ്പി ആയിരുന്ന റാവാഡ ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ പോലീസ് സമരക്കാരെ അടിച്ചും എറിഞ്ഞും ഒതുക്കിക്കൊണ്ടിരുന്നു എന്ന് മലയാള മനോരമ പ്രസിദ്ധപ്പെടുത്തിയ വാർത്തയെ ഉദ്ധരിച്ചായിരുന്നു പിണറായിയുടെ നിയമസഭാ പ്രസംഗം. കൂത്തുപറമ്പ് വെടിവയ്പ്പിനുശേഷം നടന്ന നിയമസഭാ സമ്മേളനത്തിൽ അടിയന്തര പ്രമേയത്തിന്മേലുള്ള ചർച്ചയിലാണ് പിണറായി വിജയൻ, റാവാഡയ്ക്കെതിരെ സംസാരിച്ചത്. 1995 ജനുവരി 30നായിരുന്നു ആ പ്രസംഗം. കരിങ്കൊടി കാണിച്ചിട്ട് പ്രവർത്തകർ പിരിഞ്ഞുപോകും, വെടിവയ്ക്കരുത് എന്ന് എംവി ജയരാജൻ ആവശ്യപ്പെട്ടപ്പോൾ, ഞങ്ങൾക്കു വെടിവയ്പ് ഒരു പരിശീലനമാണെന്നു റാവാഡ മറുപടി പറഞ്ഞതായി പിണറായി നിയമസഭാ പ്രസംഗത്തിൽ പറയുന്നു. ചെറുപ്പക്കാരുടെ ദേഹത്തു വെടിവയ്ക്കുന്നത് പരിശീലനം ആയി കാണുന്ന എഎസ്പി ആണ് റാവാഡ എന്നും പിണറായി വിജയൻ നിയമസഭയിലെ പ്രസംഗത്തിൽ പറയുന്നുണ്ട്. കൂടാതെ കൂത്തുപറമ്പിൽ ആക്രമണത്തിനു നേതൃത്വം നൽകിയ റാവാഡ…
Read More » -
ഇന്ദിരാഗാന്ധിക്കെതിരെ ഇത്രയും രൂക്ഷമായിരുന്നു തരൂരിന്റെ അഭിപ്രായമെങ്കിൽ കോൺഗ്രസിൽ എന്തിന് ചേർന്നു? എംപിയായും മന്ത്രിയായും എന്തിനു പ്രവർത്തിച്ചു? അന്ന് കോൺഗ്രസ് അധികാരത്തിൽ, ഇന്ന് മോദി അധികാരത്തിൽ!! വല്ലതും കിട്ടണമെങ്കിൽ മോദിയെ സ്തുതിക്കണം
തിരുവനന്തപുരം: കോൺഗ്രസ് എംപി ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന പാർട്ടി നേതാവ് പിജെ കുര്യൻ രംഗത്ത്. അധികാരത്തിന്റെ അപ്പ കഷ്ണത്തിന് വേണ്ടിയാണ് തരൂർ കോൺഗ്രസിൽ എത്തിയതെന്നും ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിക്കുന്നതും ആ ലക്ഷ്യം വെച്ചാണെന്നും പിജെ കുര്യൻ. അടിയന്തരാവസ്ഥയിലെ ഇന്ദിരാ ഗാന്ധിയുടെയും മകൻ സഞ്ജയ് ഗാന്ധിയുടെയും ക്രൂരതകൾ ചൂണ്ടിക്കാട്ടി ശശി തരൂർ കഴിഞ്ഞ ദിവസം ലേഖനമെഴുതിയിരുന്നു. കൂടാതെ സമീപകലാത്ത് തരൂർ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും പ്രശംസിച്ചുള്ള പ്രസ്താവനകളുടെയും പശ്ചാത്തലത്തിലാണ് കുര്യന്റെ കുറിപ്പ്. ഫേസ്ബുക്കിലൂടെയാണ് കുര്യന്റെ പ്രതികരണം. കുര്യന്റെ കുറിപ്പിന്റെ പൂർണ്ണരൂപം… അടിയന്തിരാവസ്ഥ സംബന്ധിച്ച് ഏത് അഭിപ്രായം വച്ചു പുലർത്തുവാനും അത് പ്രകടിപ്പിക്കുവാനും ഒരു വ്യക്തി എന്ന നിലയിൽ ശ്രീ. ശശി തരൂരിന് എല്ലാ അവകാശങ്ങളുമുണ്ട്. ഇപ്പോൾ അദ്ദേഹം ശ്രീമതി ഇന്ദിരഗാന്ധിയെയും അടിയന്തിരാവസ്ഥയെയും രൂക്ഷമായി വിമർശിച്ചിരിക്കുന്നു. ഇത്രയും രൂക്ഷമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായമെങ്കിൽ അദ്ദേഹം കോൺഗ്രസ്സിൽ എന്തിന് ചേർന്നു? കോൺഗ്രസ്സിന്റെ എംപി യായും മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചു.…
Read More » -
1996 ൽ വീട് കുത്തിത്തുറന്ന് 10 പവനും പണവും മോഷ്ടിച്ച കേസ്, ജാമ്യത്തിലിറങ്ങി മുങ്ങിയ 55 കാരൻ 29 വർഷങ്ങൾക്കു ശേഷം പോലീസ് വലയിൽ!! കുടുങ്ങിയത് പെൺ സുഹൃത്തിനെ കാണാനെത്തിയപ്പോൾ
തിരുവനന്തപുരം: 29 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പോലീസിന്റെ തലവേദനയായ പിടികിട്ടാപ്പുള്ളിയെ പിടികൂടി പാറശാല പോലീസ്. നിരവധി മോഷണ കേസിലെ പ്രതിയായ പളുകൽ തേരുപുറം സ്വദേശി ജയകുമാർ (55) ആണ് വർഷങ്ങൾക്കു ശേഷം പാറശാല പോലീസിന്റെ പിടിയിലായത്. മോഷണവും പിടിച്ചുപറിയും ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് ജയകുമാർ. 1996 ൽ കൊടങ്ങാവിളയിലെ ഒരു വീട് കുത്തിത്തുറന്ന് 10 പവനിലധികം സ്വർണവും പണവും കവർന്ന കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ കടന്നുകളയുകയായിരുന്നു ഇയാൽ. ഓരോ സ്ഥലത്തും ഓരോ പേരും, രൂപവും മാറ്റി നടക്കുകയായിരുന്ന ജയകുമാറിനെ പിടികൂടുക എന്നത് ഏറെ ശ്രമകരമായിരുന്നു എന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. കൂടാതെ ഫോൺ ഉൾപ്പെടെ ഒരു സാങ്കേതിക വിദ്യയും ഇയാൾ ഉപയോഗിച്ചിരുന്നില്ല എന്നതും പോലീസിനു തലവേദന സൃഷ്ടിച്ചു. തിരുവനന്തപുരം ജില്ലയ്ക്ക് പുറമേ, തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളിൽ നിർമ്മാണ തൊഴിലാളിയായി വേഷം മാറിയാണ് ഇയാൾ ജീവിച്ചുപോന്നത്. ഈയടുത്ത്, കാട്ടാക്കട കണ്ടലയിലെ പെൺസുഹൃത്തിന്റെ അടുത്തേക്ക് ജയകുമാർ എത്തുന്നു എന്ന രഹസ്യവിവരം ലഭിച്ചതിനെ…
Read More » -
”അച്ഛന്‍ ഉപേക്ഷിച്ചു പോയ അവസ്ഥ അവള്‍ക്കും കുഞ്ഞിനും വരരുതെന്ന് കരുതിയാണ് എല്ലാം സഹിച്ചത്; നിതീഷിന്റെ അച്ഛന്‍ എന്നോടും മോശമായി പെരുമാറി; മരുമകള്‍ കാണാവുന്ന തരത്തിലുള്ള കിടപ്പല്ല അയാളുടേത്”
കൊല്ലം: ഷാര്‍ജയില്‍ മലയാളി യുവതി കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ വിപഞ്ചികയുടെ മാതാവ് ശൈലജ. വിപഞ്ചികയുടെ ഭര്‍തൃപിതാനവ് തന്നോടും മോശമായി പെരുമാറിയെന്നാണ് ആരോപണം. ഇതിന് തെളിവുകള്‍ ഉണ്ടെന്നും അവര്‍ ആരോപിച്ചു. ‘എന്റെ മകളോട് മാത്രമല്ല എന്നോടും അയാള്‍ മോശമായി പെരുമാറി, പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പറഞ്ഞു. ഓഡിയോ ഞാന്‍ സേവ് ചെയ്തുവച്ചിട്ടുണ്ട്’, ഭര്‍ത്താവ് നിതീഷിന്റെയും പെങ്ങളുടേയും അവരുടെ അച്ഛന്റെയും ക്രൂരതകള്‍ സഹിക്കാന്‍ പറ്റാതായതോടെയാണ് മകള്‍ വിപഞ്ചിക കുഞ്ഞിനെ കൊലപ്പെടുത്തി ജീവനൊടുക്കിയതെന്ന് അമ്മ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. ഭര്‍തൃവീട്ടില്‍ നിന്നും ഇത്രയേറെ ക്രൂരതകള്‍ നേരിടേണ്ടി വന്നിട്ടും എന്തുകൊണ്ടാണ് എല്ലാം ക്ഷമിച്ചതെന്നും ഷൈലജ വെളിപ്പെടുത്തി. ‘വിപഞ്ചികയുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഞങ്ങളെ ഉപേക്ഷിച്ചുപോയതാണ്. ആ അവസ്ഥ അവള്‍ക്കും കുഞ്ഞിനും വരരുതെന്ന് കരുതിയാണ് എല്ലാം സഹിച്ചത്. അവളെ സ്നേഹിച്ചതുപോലെ നിതീഷിനേയും സ്നേഹിച്ചു, എന്നിട്ടും അവരെല്ലാം കൂടി എന്റെ കുഞ്ഞിനെ കൊന്നു. നിതീഷ് മുടി മുറിച്ചപ്പോഴാണ് അവളോട് മൊട്ടയടിക്കാന്‍ അയാളുടെ പെങ്ങള്‍ ആവശ്യപ്പെട്ടത്. മൊട്ടയടിച്ച്…
Read More » -
മഹാരാഷ്ട്രയിൽ നിന്ന് കാറിൽ കൊണ്ടുപോകുകയായിരുന്നു ഒന്നര കോടി രൂപ തട്ടിയെടുത്ത് കേരളത്തിലേക്കു കടന്നു, മലയാളികളുൾപ്പെട്ട കവർച്ചാ സംഘം വയനാട്ടിൽ പിടിയിൽ!!
കല്പറ്റ: മഹാരാഷ്ട്രയിൽ നിന്നു വൻ കവർച്ച നടത്തി കേരളത്തിലേക്കു കടന്ന മലയാളി കവർച്ചാ സംഘം വയനാട്ടിൽപിടിയിൽ. മഹാരാഷ്ട്രയിൽനിന്ന് ഒന്നര കോടിയോളം രൂപ കവർച്ച നടത്തി മുങ്ങിയ പാലക്കാട് സ്വദേശികളായ സംഘമാണ് വയനാട്ടിൽ പിടിയിലായത്. കുമ്മാട്ടർമേട്, ചിറക്കടവ്, ചിത്തിര വീട്ടിൽ നന്ദകുമാർ (32), കാണിക്കുളം, കഞ്ഞിക്കുളം അജിത്കുമാർ (27), പോൽപുള്ളി, പാലാനംകൂറിശ്ശി, സുരേഷ് (47), കാരെക്കാട്ട്പറമ്പ്, ഉഷ നിവാസ്, വിഷ്ണു (29), മലമ്പുഴ, കാഞ്ഞിരക്കടവ്, ജിനു (31), വാവുല്യപുരം, തോണിപാടം, കലാധരൻ (33) എന്നിവരെയാണ് ഹൈവേ പോലീസും കല്പറ്റ പോലീസും സ്‌ക്വാഡും ചേർന്ന് പിടികൂടിയത്. പ്രതികൾ മഹാരാഷ്ട്രയിലെ സത്തരാ ജില്ലയിലെ ബുഞ്ച് പോലീസ് സ്‌റ്റേഷൻ പരിധിയിൽ ശനിയാഴ്ചയാണ് കവർച്ച നടന്നതെന്നാണ് അറിയുന്നത്. കാറിൽ കൊണ്ടുപോകുകയായിരുന്നു ഒന്നര കോടി രൂപയാണ് രണ്ട് കാറുകളിലായി എത്തിയ സംഘം കവർച്ച നടത്തിയത്. ഇത് സംബന്ധിച്ച് വിവരം ലഭിച്ച മഹാരാഷ്ട്രാ പോലീസ് സംഘത്തെ പിന്തുടരുകയായിരുന്നു. തുടർന്ന് ഇവർ കേരളത്തിലേക്ക് കടന്നതിനെ തുടർന്ന് സംസ്ഥാന പോലീസിന് വിവരം ലഭിച്ചു. പിന്നീടു…
Read More » -
ഗുരുപൂജ സംസ്കാരത്തിന്റെ ഭാഗം, പാദങ്ങളിൽ പൂക്കൾ അർപ്പിക്കുന്നത് ആദരം!! വിദ്യാർഥികളെ കൊണ്ടു അധ്യാപകരുടെ കാൽ കഴുകിച്ച നടപടിയെ ന്യായീകരിച്ച് ഗവർണർ, നടന്നതു ജുവൈനൽ ജസ്റ്റിസ് ആക്ടിന്റെ നഗ്മമായ ലംഘനം- ബാലവകാശ കമ്മീഷൻ
തിരുവനന്തപുരം: ഗുരുപൂർണ്ണിമയുടെ ഭാഗമായി സ്കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് കാൽ കഴുകിച്ച് പാദപൂജ ചെയ്യിച്ച സംഭവത്തെ ന്യായീകരിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ രംഗത്ത്. ഗുരുപൂജ സംസ്കാരത്തിന്റെ ഭാഗമാണെന്നു പറഞ്ഞ ഗവർണർ നമ്മുടെ സംസ്കാരത്തെ മറന്നാൽ നമ്മൾ തന്നെ ഇല്ലാതാവുമെന്നും കൂട്ടിച്ചേർത്തു. അതേസമയം പാദങ്ങളിൽ പൂക്കൾ അർപ്പിക്കുന്നത് ആദരമാണെന്നും ഗവർണർ പറഞ്ഞു. അതേസമയം ഗുരുപൂർണ്ണിമയുടെ ഭാഗമായി സ്കൂളിൽ വിദ്യാർത്ഥികളെകൊണ്ട് അദ്ധ്യാപകരുടെ പാദപൂജ ചെയ്യിച്ചത് വൻ വിവാദമായിരുന്നു. വിഷയത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാസർഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ ഗുരു പൂർണിമ എന്ന പേരിൽ വിദ്യാർഥികളെക്കൊണ്ട് അധ്യാപകരുടെ പാദസേവ ചെയ്യിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് നടപടി. കൂടാതെ സംഭവം അടിയന്തര സ്വഭാവത്തിൽ അന്വേഷിക്കണം കമ്മീഷൻ നിർദേശം നൽകി. അതേസമയം നേരത്തെ കണ്ണൂർ ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠം സ്കൂളിലും ആലപ്പുഴ നൂറനാട് വിവേകാനന്ദ വിദ്യാപീഠത്തിലും വിദ്യാർത്ഥികളെകൊണ്ട് പാദപൂജ ചെയ്യിപ്പിച്ചിരുന്നു. സംഭവം ജുവൈനൽ ജസ്റ്റിസ് ആക്ടിന്റെ നഗ്മമായ ലംഘനമാണെന്ന് ബാലവകാശ കമ്മീഷൻ അംഗം…
Read More »