Kerala

    • തന്റെ ഭർത്താവിനു കെഎസ്ആർടിസി ഡിപ്പോയിലെ ഒരു വനിതാ കണ്ടക്ടറുമായി വിവാഹേതരബന്ധം!!  മന്ത്രിക്ക് പരാതി നൽകി ഭാര്യ, വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്ത നടപടി വിവാദമായതോ‌ടെ ഉത്തരവു പിൻവലിച്ച് തലയൂരി ഗതാഗത വകുപ്പ്

      തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറുമായി വഴിവി‌‌ട്ട ബന്ധമുണ്ടെന്ന് ആരോപിച്ച് വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ ഗതാഗത വകുപ്പിന്റെ തിരുത്തെത്തി. വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്യാനുളള നിർദേശം പിൻവലിച്ചതായി ഗതാഗത വകുപ്പ് അറിയിച്ചു. കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നായിരുന്നു സസ്പെൻഡ് ചെയ്തത്. എന്നാൽ ഇത് പിന്നീട് വിവാദമാകുകയും ചെയ്തു. നടപടി കണ്ടക്ടറെയും കെഎസ്ആർടിസിയിലെ മറ്റു വനിതാ ജീവനക്കാരെയും അപമാനിക്കുന്നതാണെന്നു പരാതിയുമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവ് പിൻവലിച്ചത്. മന്ത്രിക്ക് ഒരു യുവതി നൽകിയ പരാതിയെ തുടർന്നാണു വനിതാ കണ്ടക്ടർക്കെരിരെ നടപടിയെടുത്തത്. കെഎസ്ആർടിസിയിൽ ഡ്രൈവറായ തന്റെ ഭർത്താവിനു ഡിപ്പോയിലെ ഒരു വനിതാ കണ്ടക്ടറുമായി വിവാഹേതരബന്ധം ഉണ്ടെന്നാണ് യുവതി മന്ത്രി കെബി ഗണേഷ് കുമാറിനു നൽകിയ പരാതിയിൽ പറയുന്നത്. കൂടാതെ മൊബൈലിൽ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ, ഭർത്താവിന്റെ ഫോണിലെ വാട്സാപ് ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ എന്നിവയും പരാതിക്കൊപ്പം നൽകിയിരുന്നു. തുടർന്ന് ചീഫ് ഓഫിസ് വിജിലൻസിന്റെ ഇൻസ്‌പെക്ടർ അന്വേഷണം നടത്തി റിപ്പോർട്ട് നൽകുകയായിരുന്നു. അതേസമയം റിപ്പോർട്ടിൽ ബസ് ഓടിക്കുന്നതിനിടെ…

      Read More »
    • കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു പൊള്ളലേറ്റ 2 കുട്ടികളും മരിച്ചു, യുവതിയുടെ നില ​ഗുരുതരം

      കൊച്ചി: സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാറിനു തീപിടിച്ച് പൊട്ടിത്തെറിച്ച് പൊള്ളലേറ്റ സംഭവത്തിൽ രണ്ടാമത്തെ കുട്ടിയും മരിച്ചു. പാലക്കാട് പൊൽപ്പുള്ളി അത്തിക്കോട് പൂളക്കാട്ടിൽ പരേതനായ മാർട്ടിന്റെ മക്കളായ ആൽഫ്രഡ് (6), എമിലീന (4) എന്നിവരാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്. അപകടത്തിൽ കുട്ടികളുടെ മാതാവായ എൽസി (37), മൂത്ത മകൾ അലീന (10), മുത്തശ്ശി ഡെയ്സി (65) എന്നിവർക്കും പൊള്ളലേറ്റിരുന്നു. എൽസിയുടെ നില ഗുരുതരമായി തുടരുകയാണ്. ഇതിൽ എമിലീന നേരത്തെ മരിച്ചിരുന്നു. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ എൽസി ജോലികഴിഞ്ഞു കാറിൽ വീട്ടിലെത്തിയ ശേഷം പുറത്തുപോകാനായി മക്കളുമായി കാറിൽ കയറി സ്റ്റാർട്ട് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. കാറിന്റെ പിൻഭാഗത്തു നിന്നു തീപടരുകയായിരുന്നു എന്നാണ് വിവരം. ബഹളം കേട്ട് ആളുകളെത്തുമ്പോൾ പൊള്ളലേറ്റ കുട്ടികളെ കാറിനു പുറത്തെത്തിച്ചു നിലത്തു കിടത്തിയ നിലയിലായിരുന്നു. അപ്പോഴേക്കും എൽസിയുടെ ശരീരത്തിൽ തീ പടർന്നുപിടിച്ചിരുന്നെന്നും സമീപവാസികൾ പറഞ്ഞു. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണു മുത്തശ്ശിക്കു പൊള്ളലേറ്റത്. മു അപകടത്തിൽ…

      Read More »
    • ഞങ്ങളാണ് ഭരണത്തിലുള്ളതെന്നു പറഞ്ഞ് ഭർതൃ മാതാവിന്റെ ഭീഷണി, കാണാൻ ചേലില്ല, കറുത്തവളാ എന്ന് പറഞ്ഞ് അധിക്ഷേപിക്കും!! 10 ലക്ഷം രൂപ കണക്ക് പറഞ്ഞ് സ്ത്രീധനം വാങ്ങിയതാ, വീണ്ടും പണം ആവശ്യപ്പെട്ട് പീഡനം, യുവതിയുടെ പരാതിയിൽ ധനമന്ത്രിയുടെ ഡ്രൈവർക്കെതിരെ കേസ്

      ഇടുക്കി: തൊടുപുഴ സ്വദേശിനിക്ക് ഭര്‍തൃ വീട്ടില്‍ സ്ത്രീധന പീഡനം. പണം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നു കാണിച്ച് യുവതി നൽകിയ പരാതിയിൽ ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ ഡ്രൈവറായ ഈരാറ്റുപേട്ട സ്വദേശി മാഹിനെതിരെ കേസ്. പോലീസില്‍ പരാതി നല്‍കിയപ്പോള്‍ കേസെടുക്കാന്‍ തയാറായില്ലെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. കോടതിയുടെ നിര്‍ദ്ദേശപ്രകാരം മാഹിനെതിരെ സ്ത്രീധന പീഡനത്തിന് കേസെടുത്തു. ”അഞ്ച് വര്‍ഷത്തിനിടയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നല്ലൊരു ദാമ്പത്യ ജീവിതം ഉണ്ടായിട്ടില്ല. 9 മാസമായിട്ട് എന്റെ സ്വന്തം വീട്ടിലാണ്. ഭര്‍ത്താവിന്റെ ഉമ്മ ഇറക്കിവിട്ടതാണ്. കാണാന്‍ ചേലില്ല, കറുത്തവളാ എന്ന് പറഞ്ഞ് അധിക്ഷേപിക്കും. 10 ലക്ഷം രൂപ കണക്ക് പറഞ്ഞ് സ്ത്രീധനം വാങ്ങിയതാ. ഇപ്പോള്‍ അത് കുറഞ്ഞുപോയെന്നാ പറയുന്നത്. പാത്രം വച്ച് അടിച്ചിട്ടുണ്ട്” യുവതി പറയുന്നു. പരാതിപ്പെട്ടാലും ഒന്നുമില്ലെന്നും ഞങ്ങളാണ് ഭരണത്തിലുള്ളതും ഭര്‍തൃ മാതാവ് ഭീഷണിപ്പെടുത്തി എന്നും യുവതി മാധ്യമങ്ങളോടു പറഞ്ഞു.

      Read More »
    • പാലക്കാട്ട് കാര്‍ പൊട്ടിത്തെറിച്ച് അപകടം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലുവയസ്സുകാരി മരിച്ചു

      കൊച്ചി: പാലക്കാട് പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റവരില്‍ ഒരു കുട്ടി മരിച്ചു. പൊല്‍പ്പുള്ളി അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ മാര്‍ട്ടിന്‍-എല്‍സി ദമ്പതിമാരുടെ മകള്‍ എംലീന മരിയ മാര്‍ട്ടിന്‍ (4) ആണ് ശനിയാഴ്ച ഉച്ചയോടെ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ എംലീന എറണാകുളത്തെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അപകടത്തില്‍ മാരകമായി പൊള്ളലേറ്റ എല്‍സിയും ഇവരുടെ മറ്റൊരു മകന്‍ ആല്‍ഫിന്‍ മാര്‍ട്ടിനും(6) എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് കാര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ വലിയ ശബ്ദത്തോടെ തീപിടിക്കുകയായിരുന്നു. അപകടത്തില്‍ പൊല്‍പ്പുള്ളി അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ മാര്‍ട്ടിന്റെ ഭാര്യ എല്‍സി (37), മക്കളായ അലീന (10), ആല്‍ഫിന്‍ (ആറ്), എമിലി (നാല്), എല്‍സിയുടെ അമ്മ ഡെയ്സി (65) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. എല്‍സി, ആല്‍ഫിന്‍, എമിലി എന്നിവരെ പിന്നീട് വിദഗ്ധചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മറ്റുരണ്ടുപേരും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു: അപകട കാരണം…

      Read More »
    • 2026ല്‍ കേരളത്തില്‍ ബിജെപി അധികാരത്തില്‍ എത്തും; തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ ആഹ്വാനം ചെയ്ത് അമിത് ഷാ

      തിരുവനന്തപുരം: കേരളത്തില്‍ ബിജെപിയുടെ ഭാവി ശോഭനവും കരുത്തുറ്റതുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പതിനഞ്ച് വര്‍ഷമായി കേരളത്തെ വീക്ഷിക്കുന്നുണ്ട്. ഇവിടുത്തെ രാഷ്ട്രീയം മനസിലാക്കുന്നു. ബിജെപിയുടെ ലക്ഷ്യം കേരളത്തിന്റെ വികസനം ആണെന്നും സിപിഎമ്മിന്റെ ലക്ഷ്യം അണികളുടെ വികസനമാണെന്നും അദ്ദേഹം പറഞ്ഞു. പുത്തരിക്കണ്ടത്ത് ബിജെപി വാര്‍ഡ് തല നേതൃസം?ഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം എല്‍ഡിഎഫിനും യുഡിഎഫിനും നിരവധി അവസരം നല്‍കി. എന്നാല്‍ അക്രമവും അഴിമതിയും പ്രീണനവുമാണ് അവര്‍ തിരികെ നല്‍കിയത്. കേരളത്തില്‍ തഴച്ചുവളര്‍ന്ന മത തീവ്രവാദ രാഷ്ട്രീയത്തിന് തടയിട്ടത് നരേന്ദ്രമോദി സര്‍ക്കാരാണ്. പിഎഫ്‌ഐക്കെതിരെ എന്ത് നടപടിയാണ് കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരെടുത്തത്. മാറ്റം വേണമെങ്കില്‍ ബിജെപിയെ വിജയിപ്പിക്കണം. 2026ല്‍ കേരളത്തില്‍ ബിജെപി അധികാരത്തില്‍ എത്തും. സ്വപ്നം സാക്ഷാത്കരിക്കാനുള്ള സമയമായിരിക്കുന്നു. ബിജെപിയില്ലാതെ വികസിത കേരളം സാധ്യമാകില്ല. തദേശ തിരഞ്ഞെടുപ്പില്‍ ബിജെപി 25 ശതമാനം വോട്ട് നേടുമെന്നും മന്ത്രി പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങാനും പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. പ്രവര്‍ത്തകരോട് മുദ്രാവാക്യം ഉറക്കെ…

      Read More »
    • തരൂരിന് മുന്നണിയിലും പിന്തുണ നഷ്ടമാകുന്നു; കൈവിട്ട് ലീഗും ആര്‍എസ്പിയും; കോണ്‍ഗ്രസിനും വിമര്‍ശനം

      തിരുവനന്തപുരം: സമീപകാല പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും മൂലം ശശി തരൂര്‍ എംപിക്ക് യുഡിഎഫ് ഘടകകക്ഷികളുടെ പിന്തുണ കൂടി നഷ്ടമാകുന്നു. പല പ്രതിസന്ധി ഘട്ടങ്ങളിലും പിന്തുണച്ചിരുന്ന മുസ്ലിം ലീഗും ആര്‍എസ്പിയും ശശി തരൂരിനെതിരെ പരസ്യമായി രംഗത്തെത്തി. യുഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകളെ എതിര്‍ത്തുകൊണ്ടുള്ള തരൂരിന്റെ പ്രവര്‍ത്തനങ്ങളാണ് യുഡിഎഫ് ഘടകകക്ഷികളുടെ അപ്രീതിക്ക് ഇടയാക്കിയത്. ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ സംഘടിപ്പിച്ച ഉച്ചഭക്ഷണ വിരുന്നില്‍ തരൂര്‍ പങ്കെടുത്തതാണ് അതിലൊന്ന്. ഇതേക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍, കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ശശി തരൂരിന്റെ മേല്‍ യാതൊരു നിയന്ത്രണവുമില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവില്ലാതെയാണ് തരൂര്‍ കാര്യങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ശശി തരൂരിന്റെ ചില പ്രവൃത്തികളില്‍ മുസ്ലീം ലീഗിന് കടുത്ത വിയോജിപ്പുണ്ട്. കുറച്ചുകാലമായി തരൂര്‍ ഇതു തുടരുന്നു. ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്.’ പിഎംഎ സലാം ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ തരൂര്‍ സജീവമാകുന്നത് തടയാന്‍ സംസ്ഥാനത്തെ ഏതാനും…

      Read More »
    • ആകെ 24 മണിക്കൂറല്ലേ ഉള്ളൂ, ഉറങ്ങുന്ന സമയത്താണോ മദ്രസ പ്രവര്‍ത്തിക്കേണ്ടത്? മന്ത്രി ശിവന്‍കുട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത

      കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റ ആവശ്യത്തില്‍ ഉറച്ച് സമസ്ത. സമുദായത്തിന്റെ കൂടി വോട്ടു നേടിയാണ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. സര്‍ക്കാരിന് വാശി പാടില്ലെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി മാന്യമായിരിക്കണം. സമയം വേറെ കണ്ടെത്താമെന്നാണെങ്കില്‍ എല്ലാവര്‍ക്കും വേറെ സമയം കണ്ടെത്താമല്ലോ. പിന്നെ നമ്മള്‍ സമയം കണ്ടെത്തണമെന്ന് പറഞ്ഞാല്‍ ആകെ 24 മണിക്കൂറല്ലേ ഉള്ളൂവെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ഇതില്‍ വേറെ എങ്ങനെയാണ് സമയം കണ്ടെത്തുക. ഉറങ്ങുന്ന സമയത്താണോ പിന്നെ മദ്രസ പ്രവര്‍ത്തിക്കേണ്ടത്?- ജിഫ്രി തങ്ങള്‍ ചോദിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ ശൈലി ശരിയല്ല. മന്ത്രി അങ്ങനെയല്ല പറയേണ്ടത്. ആലോചിച്ച് ചെയ്യാം എന്നായിരുന്നു പറയേണ്ടിയിരുന്നത്. മറുപടികളൊക്കെ മാന്യമായി വേണം പറയാന്‍, ആരു പറയുകയാണെങ്കിലും… മനസ്സിലായില്ലേ. ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ആരും സമരം ചെയ്തിട്ടും കാര്യമില്ല, ഇതൊന്നും അംഗീകരിക്കില്ല എന്നൊക്കെ പലര്‍ക്കും പറയാം. അതു ശരിയല്ല. ഇത് വലിയ ഒരു സമൂഹത്തിന്റെ ആവശ്യമല്ലേ. സമുദായങ്ങളുടെ കാര്യങ്ങളൊക്കെ നോക്കാനല്ലേ ഇവിടെ…

      Read More »
    • വയനാട് കോണ്‍ഗ്രസില്‍ കൈയാങ്കളി; ഡിസിസി പ്രസിഡന്റിനെ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു

      കല്പറ്റ: വയനാട് കോണ്‍ഗ്രസില്‍ കയ്യാങ്കളി. ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചനെ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. മുള്ളന്‍കൊല്ലിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി വികസന സെമിനാറില്‍വെച്ചായിരുന്നു മര്‍ദനം. മണ്ഡലം പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് കൈയാങ്കളിയില്‍ കലാശിച്ചതെന്നാണ് വിവരം. സംഘര്‍ഷത്തെ തുടര്‍ന്ന് സെമിനാര്‍ നടത്താനായില്ല. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ആലോചനയോഗത്തിനിടയിലായിരുന്നു സംഭവം. എന്‍.ഡി. അപ്പച്ചനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് നിലവിലെ മണ്ഡലം പ്രസിഡന്റ്. ഇതില്‍ ഐ.സി. ബാലകൃഷ്ണന്‍ ഗ്രൂപ്പിനും കെ.എല്‍. പൗലോസ് ഗ്രൂപ്പിനും എതിര്‍പ്പുകളുണ്ടായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി മണ്ഡലം പ്രസിഡന്റിനെ മാറ്റണമെന്ന തര്‍ക്കമാണ് ഡിസിസി പ്രസിഡന്റിനെ മര്‍ദിക്കുന്ന നിലയിലേക്ക് സ്ഥിതിഗതികള്‍ എത്തിച്ചത്. ഏതാനും നാളുകളായി വയനാട് കോണ്‍ഗ്രസില്‍ ചില അസ്വാരസ്യങ്ങളുണ്ട്. ഐ.സി. ബാലകൃഷ്ണനും എന്‍.ഡി. അപ്പച്ചനു തമ്മില്‍ ഇത്തരത്തില്‍ വാക്കുതര്‍ക്കം ഉണ്ടായതിന്റെ ഓഡിയോ സന്ദേശവും മുമ്പ് പുറത്തുവന്നിരുന്നു. വാക്കുതര്‍ക്കവും കടന്ന് കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ കോണ്‍ഗ്രസിന് നാണക്കേടുണ്ടാക്കുന്ന നിലയിലേക്കാണ് വയനാട്ടില്‍ കാര്യങ്ങള്‍ നീങ്ങുന്നത്. തദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ ഉള്‍പാര്‍ട്ടിപ്പോര് കോണ്‍ഗ്രസിന് വയനാട്ടില്‍…

      Read More »
    • പ്രണയം എതിര്‍ത്തിന്റെ പേരില്‍ യുവതിയുടെ അച്ഛനെ ബൈക്കിടിപ്പിച്ചു; ശിക്ഷ ഒഴിവാക്കാനാകില്ല, ആറുമാസം തടവ് ഒരുദിവസമാക്കി! 2000 രൂപ പിഴ 50,000 വുമാക്കി!

      കൊച്ചി: പ്രണയം എതിര്‍ത്തതിന്റെ പേരില്‍ 20 വര്‍ഷം മുന്‍പ് യുവതിയുടെ അച്ഛനെ ബൈക്കിടിപ്പിച്ച് വീഴ്ത്തിയ കേസില്‍ ശിക്ഷയൊഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാതെ ഹൈക്കോടതി. എന്നാല്‍, യുവതിയുടെ അച്ഛന് ചെറിയ പരിക്കേ ഉണ്ടായിട്ടുള്ളൂവെന്നതടക്കം കണക്കിലെടുത്ത് ശിക്ഷ ആറുമാസം വെറുംതടവില്‍നിന്ന് ഒരുദിവസം തടവായി ചുരുക്കി. എന്നാല്‍ 2000 രൂപ പിഴ 50,000 ആയി വര്‍ധിപ്പിച്ചു. ശിക്ഷയില്‍ ഇളവുനല്‍കുന്നതിനെ എതിര്‍ത്ത് യുവതിയുടെ പിതാവും ഹൈക്കോടതിയിലെത്തിയിരുന്നു. എന്നാല്‍, മകള്‍ ഇപ്പോള്‍ വിവാഹമൊക്കെ കഴിച്ച് സ്വസ്ഥമായി താമസിക്കുകയാണെന്ന് പിതാവ് അറിയിച്ചതടക്കം കോടതി കണക്കിലെടുത്തു. കൊല്ലം സ്വദേശിയാണ് വിചാരണക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കാനായി ഹൈക്കോടതിയിലെത്തിയത്. 2005 മേയ് 11-ന് രാത്രി 9.20-ന് ജോലികഴിഞ്ഞ് പോകുമ്പോള്‍ പിന്നില്‍നിന്ന് ബൈക്കിടിച്ച് വീഴ്ത്തിയെന്നായിരുന്നു കേസ്. ചുണ്ടിനാണ് മുറിവേറ്റത്. മകളുമായുള്ള ഹര്‍ജിക്കാരന്റെ സ്നേഹബന്ധം ചോദ്യംചെയ്തതിനായിരുന്നു ആക്രമണമെന്നായിരുന്നു ആരോപണം. കേസില്‍ കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് കോടതി ആറുമാസം സാധാരണതടവിനാണ് ശിക്ഷിച്ചത്. ഇത് കൊല്ലം സെഷന്‍സ് കോടതിയും ശരിവെച്ചു. തുടര്‍ന്നാണ് ഹൈക്കോടതിയിലെത്തിയത്. മാരകായുധമുപയോഗിച്ച് ആക്രമിച്ചെന്നായിരുന്നു കേസ്. ആക്രമണമല്ല, അപകടമായിരുന്നുവെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.…

      Read More »
    • കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു: അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന് പ്രാഥമിക നിഗമനം, രണ്ടു കുട്ടികളുടെ നില അതീവഗുരുതരം

      കൊച്ചി: പാലക്കാട് പൊല്‍പ്പുള്ളി അത്തിക്കോട്ടില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലുള്ള രണ്ടു കുട്ടികളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ ഇവര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടികളുടെ അമ്മ എല്‍സിയ്ക്ക് 85 ശതമാനത്തിലേറെ പൊള്ളലുണ്ട്. ചിറ്റൂരില്‍ അപകടം സംഭവിച്ച കാര്‍ ഫയര്‍ ഫോഴ്‌സ് സംഘം പരിശോധിച്ചു. അപകട കാരണമായത് കാറിന്റെ ബാറ്ററിയുടെ ഷോര്‍ട്ട് സര്‍ക്യൂട്ടാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് ഫയര്‍ ഫോഴ്‌സ് . അപകടത്തില്‍ പരിക്കേറ്റ കുടുംബത്തിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു. ഈ അപകടത്തിന്റെ നഷ്ടപരിഹാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹംപറഞ്ഞു കാലപഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ ഗതാഗത വകുപ്പ് മന്ത്രിയോട് ആവശ്യപ്പെടുമെന്നും മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു. ഇന്നലെയാണ് പാലക്കാട് പൊല്‍പ്പുള്ളി അത്തിക്കോട്ടില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചത്.

      Read More »
    Back to top button
    error: